മുകേഷ് അംബാനി ചെയർമാനായ റിലയൻസ് ഇൻഡസ്ട്രീസിന്റെ അവകാശ ഓഹരി വില്പന മെയ് 20ന് തുടങ്ങും. ജൂൺ മൂന്നുവരെയാണ് അപേക്ഷിക്കാൻ കഴിയുക. 1,275 രൂപ നിരക്കിൽ 1ഃ15 അനുപാതത്തിലായിരിക്കും ഓഹരി അനുവദിക്കുക. അതായത് റിലയൻസിന്റെ 15 ഓഹരികളുള്ളവർക്ക് ഒരു ഓഹരി വീതം ലഭിക്കും. 53,125 കോടി രൂപയാണ് അവകാശ ഓഹരിയിലൂടെ കമ്പനി സമാഹരിക്കുന്നത്. രാജ്യത്തെതന്നെ ഏറ്റവുംവലിയ അവകാശ ഓഹരി വില്പനയായിരിക്കുമിതെന്നാണ് കരുതുന്നത്. മപ്പതുവർഷത്തെ ചരിത്രത്തിലാദ്യമായാണ് റിലയൻസ് ഇൻഡസ്ട്രീസ് അവകാശ...