121

Powered By Blogger

Monday, 17 May 2021

സ്‌മോൾ ക്യാപ് ഫണ്ടുകൾ നൽകിയത് 100%ലേറെ ആദായം: നിങ്ങൾ നിക്ഷേപിക്കുമോ?

ഓഹരി വിപണിയിൽ കഴിഞ്ഞ ഒരുവർഷത്തിനിടെയണ്ടായ കുതിപ്പ് സ്മോൾ ക്യാപ് ഫണ്ടുകളിലും പ്രതിഫലിച്ചു. 24 സ്മോൾ ക്യാപ് ഫണ്ടുകളിൽ 17 എണ്ണവും 100ശതമാനത്തിലേറെ ആദായമാണ് ഒരുവർഷത്തിനിടെ നിക്ഷേപകർക്ക് നൽകിയത്. ആദായത്തിന്റെകാര്യത്തിൽ ക്വാണ്ട് സ്മോൾ ക്യാപ് ഫണ്ടാണ് എല്ലാവരെയും ഞെട്ടിച്ചത്. 208ശതമാനമാണ് ഒരുവർഷത്തിനിടെ ഫണ്ട് നൽകിയത്. കൊട്ടക് സ്മോൾ ക്യാപ് ഫണ്ട് 132 ശതമാനവും മോത്തിലാൽ ഒസ് വാൾ നിഫ്റ്റി സ്മോൾ ക്യാപ് 250 ഇൻഡക്സ് ഫണ്ട് 119ശതമാനവും നിപ്പോൺ ഇന്ത്യ സ്മോൾ ക്യാപ് ഫണ്ട് 116 ശതമാനവും ഐസിഐസിഐ പ്രൂഡൻഷ്യൽ സ്മോൾ ക്യാപ് ഫണ്ട് 114 ശതമാനവും ആദായം നിക്ഷേപകർക്ക് നൽകി. കോവിഡ് വ്യാപനത്തിൽനിന്ന് സമ്പദ്ഘടന തിരുച്ചവരവിന്റെ സൂചന നൽകിയപ്പോൾതന്നെ വിപണിയിൽ കുതിപ്പ് പ്രകടമായിരുന്നു. പണലഭ്യതവർധിച്ചതും സൂചികകളെ എക്കാലത്തേയും ഉയരത്തിലെത്തിച്ചു. ബിഎസ്ഇ സ്മോൾ ക്യാപ് സൂചിക 106ശതമാനത്തിലേറെയാണ് കുതിച്ചത്. സെൻസെക്സാകട്ടെ 60ശതമാത്തിൽതാഴെയും. മിഡ്ക്യാപ് സൂചിക 82ശതമാനവും ഈകാലയളവിൽ നേട്ടമുണ്ടാക്കി. ചാഞ്ചാട്ടം കൂടും സ്വഭാവമനുസരിച്ച് സ്മോൾ ക്യാപ് ഫണ്ടുകൽ അതീവ നഷ്ടസാധ്യതയുള്ളവയാണ്. വിപണി താഴുമ്പോൾ കുത്തനെ ഇടിയുകയും ഉയരുമ്പോൾ കുതിക്കുകയുംചെയ്യുന്ന സ്വഭാവം ഇവയ്ക്കുണ്ട്. അതുകൊണ്ടുതന്നെ ഹ്രസ്വകാലനേട്ടം പരിഗണിച്ച് നിക്ഷേപം നടത്തരുത്. അതേസമയം, ദീർഘകാലയളവിലെ നിക്ഷേപമാണെങ്കിൽ മികച്ച ആദായവും പ്രതീക്ഷിക്കാം. നിക്ഷേപവരവിൽ കുതിപ്പ് മികച്ച ആദായംനൽകിയതോടെ സ്മോൾ ക്യാപ് ഫണ്ടുകളിൽ വൻതോതിൽ നിക്ഷേപമെത്താൻ തുടങ്ങി. അസോസിയേഷൻ ഓഫ് മ്യൂച്വൽ ഫണ്ട്സ് ഇന്ത്യ(ആംഫി)യുടെ കണക്കുപ്രകാരം മാർച്ചിൽ 336 കോടി രൂപയും ഏപ്രിലിൽ 184 കോടി രൂപയുമാണ് സ്മോൾ ക്യാപ് ഫണ്ടുകളിൽ കൂടുതലായി എത്തിയത്. കൈകാര്യം ചെയ്യുന്ന ആസ്തി 71,700 കോടിയായി ഉയരുകയുംചെയ്തു. ശ്രദ്ധിക്കേണ്ടകാര്യം: ലാർജ്, മിഡ്ക്യാപ് ഫണ്ടുകളെ അപേക്ഷിച്ച് റിസ്ക് കൂടിയ വിഭാഗമാണ് സ്മോൾ ക്യാപ്.മൂന്നുവർഷത്തെ ആദായം പരിശോധിച്ചാൽ അത് വ്യക്തമാകും. കാറ്റഗറിയിലെ മൂന്നുവർഷത്തെ ശരാശരി ആദായം 10.65ശതമാനം മാത്രമാണ്. മിഡ് ക്യാപ്, ലാർജ് ക്യാപ് വിഭാഗങ്ങലുടെ ശരാശരി ആദായം യഥാക്രമം 12.23ശതമാനവും 11.76ശതമാനവുമാണ്. അതുകൊണ്ടുതന്നെ ഹ്രസ്വകാലയളവിലെ നൽകിയിട്ടുള്ള ആദായം വിലയിരുത്തി സ്മോൾ ക്യാപ് ഫണ്ടുകളിൽ നിക്ഷേപിക്കരുത്. കഴിഞ്ഞകാലത്തെ ആദായം ഭാവിയിൽ ലഭിച്ചേക്കണമെന്നില്ല. ലാർജ്, മിഡ്ക്യാപ് ഫണ്ടുകളിൽ നിക്ഷേപം നടത്തിയശേഷം വൈവിധ്യവത്കരണത്തിന്റെ ഭാഗമായി (ദീർഘകാലയളവ് ലക്ഷ്യമിട്ട്) ചുരുങ്ങിയത് ഏഴുമുതൽ 10 വർഷംവരെ കാലാവധി കണക്കാക്കി എസ്ഐപിയായി നിക്ഷേപിക്കാം.

from money rss https://bit.ly/3weR51f
via IFTTT

സ്വർണവിലയിൽ വീണ്ടുംവർധന: പവന്റെ വില 36,360 രൂപയായി

സംസ്ഥാനത്ത് സ്വർണവില കുതിക്കുന്നു. ചൊവാഴ്ച പവന്റെ വില 240 രൂപ കൂടി 36,360 രൂപയിലെത്തി. ഗ്രാമിന് 30 രൂപകൂടി 4545 രൂപയുമായി. 36,120 രൂപയായിരുന്നു കഴിഞ്ഞദിവസത്തെ വില. ഇതോടെ രണ്ടാഴ്ചക്കിടെ പവന്റെ വിലയിൽ 1300 രൂപയിലേറെയാണ് വർധനവുണ്ടായത്. അന്തർദേശീയ വിപണിയിലാകട്ടെ സ്വർണവില മൂന്നുമാസത്തെ ഉയർന്ന നിലവാരത്തിലാണ്. സ്പോട്ട് ഗോൾഡ് വില ഔൺസിന് 0.2ശതമാനം വർധിച്ച് 1,868.89 ഡോളറായി. ഡോളർ ദുർബലമായതാണ് സ്വർണവിലയിൽ പ്രതിഫലിച്ചത്. പണപ്പെരുപ്പഭീഷണയും സ്വർണത്തിന്റെ ഡിമാൻഡ് വർധിപ്പിച്ചു. കമ്മോഡിറ്റി വിപണിയായ എംസിഎക്സിൽ പത്ത് ഗ്രാം 24 കാരറ്റ് സ്വർണത്തിന്റെ വില 48,437 രൂപയായി കുറഞ്ഞു. രണ്ടുവ്യാപാര ദിനങ്ങളിലായി 1,100 രൂപയുടെ വർധനവാണുണ്ടായശേഷമാണ് നേരിയ ഇടിവ്.

from money rss https://bit.ly/3ftoONt
via IFTTT

സെൻസെക്‌സ് 550 പോയന്റ് കുതിച്ചു: നിഫ്റ്റി 15,100 കടന്നു

മുംബൈ: വ്യാപാര ആഴ്ചയിലെ രണ്ടാംദിവസവും വിപണിയിൽ കുതിപ്പ്. നിഫ്റ്റി 15,000വും സെൻസെക്സ് 50,000വും കടന്നു. 550 പോയന്റാണ് സെൻസെക്സിലെ നേട്ടം. നിഫ്റ്റിയാകട്ടെ 15,100 പിന്നിടുകയുംചെയ്തു. കോവിഡ് ബാധിതരുടെ പ്രതിദിന കണക്കുകളിൽ കുറവുണ്ടായതും രോഗം വിമുക്തിനിരക്ക് കുത്തനെ ഉയർന്നുതമാണ് വിപണിയിൽ ആത്മവിശ്വാസമുണ്ടാക്കിയത്. ഇൻഡസിൻഡ് ബാങ്ക്, ബജാജ് ഫിനാൻസ്, ആക്സിസ് ബാങ്ക്, എസ്ബിഐ, എച്ച്ഡിഎഫ്സി ബാങ്ക്, ബജാജ് ഓട്ടോ, ഐസിഐസിഐ ബാങ്ക്, പവർഗ്രിഡ് കോർപ്, എൽആൻഡ്ടി, കൊട്ടക് മഹീന്ദ്ര ബാങ്ക്, എച്ച്ഡിഎഫ്സി, ഏഷ്യൻ പെയിന്റ്സ്, സൺ ഫാർമ, ടെക് മഹീന്ദ്ര, ഹിന്ദുസ്ഥാൻ യുണിലിവർ, ടൈറ്റാൻ, ഡോ.റെഡ്ഡീസ് ലാബ്, ബജാജ് ഫിൻസർവ്, ഇൻഫോസിസ് തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. സെക്ടറൽ സൂചികകളിൽ നിഫ്റ്റി മെറ്റൽ സൂചിക 2.2ശതമാനം നേട്ടത്തിലാണ്. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ യഥാക്രമം 1.5ശതമാനവും ഒരുശതമാനവും ഉയർന്നു. ടാറ്റ മോട്ടോഴ്സ്, കാനാറ ബാങ്ക്, ആരതി ഇൻഡസ്ട്രീസ്, അബോട്ട് ഇന്ത്യ, ടോറന്റ് ഫാർമ, റൂട്ട് മൊബൈൽ തുടങ്ങി 35 കമ്പനികളാണ് മാർച്ച് പാദത്തിലെ പ്രവർത്തനഫലം ചൊവാഴ്ച പുറത്തുവിടുന്നത്.

from money rss https://bit.ly/3hzC5Hk
via IFTTT

ഏപ്രിലിൽ ഇറക്കുമതി ചെയ്തത് 45,450 കോടി രൂപയുടെ സ്വർണം

മുംബൈ: ഏപ്രിൽമാസത്തിൽ ഇന്ത്യ ഇറക്കുമതി ചെയ്തത് 620 കോടി ഡോളറിന്റെ (ഏകദേശം 45,450 കോടി രൂപ) സ്വർണം. രാജ്യത്ത് സ്വർണ ഉപഭോഗം കൂടിയതാണ് ഇറക്കുമതിയിൽ പ്രതിഫലിച്ചത്. 2020 ഏപ്രിലിൽ സ്വർണ ഇറക്കുമതി 28.3 ലക്ഷം ഡോളറിന്റേത് (20.75 കോടി രൂപ) മാത്രമായിരുന്നു. രാജ്യവ്യാപകമായി ഏർപ്പെടുത്തിയ ലോക്ഡൗൺ ഇറക്കുമതിയെ ബാധിച്ചതാണ് കാരണം. അതേസമയം, വെള്ളിയുടെ ഇറക്കുമതി ഏപ്രിലിൽ കുറഞ്ഞു. 1.19 കോടി ഡോളറിന്റെ വെള്ളിയാണ് ഏപ്രിലിൽ ഇന്ത്യയിലെത്തിയത്. 2020 ഏപ്രിലിത് 10.37 കോടി ഡോളറിന്റേത് (760 കോടി രൂപ) ആയിരുന്നു.

from money rss https://bit.ly/3waot9p
via IFTTT

സെൻസെക്‌സ് 848 പോയന്റ് നേട്ടത്തിൽ ക്ലോസ്‌ചെയ്തു: നിഫ്റ്റി 14,900ന് മുകളിൽ

മുംബൈ: ഓട്ടോ, മെറ്റൽ, ഫിനാൻഷ്യൽ ഓഹരികളുടെ കരുത്തിൽ വിപണി കുതിച്ചു. നിഫ്റ്റി 14,900ന് മുകളിൽ ക്ലോസ്ചെയ്തു. കോവിഡ് ബാധിതരുടെ പ്രതിദിന എണ്ണത്തിൽ കുറവുണ്ടായതും ആഗോള കാരണങ്ങളുമാണ് വിപണിയെ സ്വാധീനിച്ചത്. സെൻസെക്സ് 848.18 പോയന്റ് നേട്ടത്തിൽ 49,580.73ലും നിഫ്റ്റി 245.40 പോയന്റ് ഉയർന്ന് 14,923.20ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 2047 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1024 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 215 ഓഹരികൾക്ക് മാറ്റമില്ല. ഇൻഡസിൻഡ് ബാങ്ക്, എസ്ബിഐ, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, യുപിഎൽ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. സിപ്ല, ഭാരതി എയർടെൽ, എൽആൻഡ്ടി, എസ്ബിഐ ലൈഫ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. നിഫ്റ്റി എനർജി, ബാങ്ക്, ഓട്ടോ, മെറ്റൽ, പൊതുമേഖല ബാങ്ക് സൂചികകൾ 1-4ശതമാനം നേട്ടമുണ്ടാക്കി. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ 1.6ശതമാനത്തോളം ഉയർന്നു. Nifty ends above 14,900, Sensex jumps 848 pts.

from money rss https://bit.ly/3yhaD6Y
via IFTTT

മൊത്തവില സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം 12 വർഷത്തെ ഉയരത്തിൽ

രാജ്യത്തെ മൊത്തവില പണപ്പെരുപ്പം 11വർഷത്തെ ഉയർന്ന നിരക്കിലെത്തി. ലോഹം, ഇന്ധനം, ഊർജം എന്നീമേഖലകളിലെ വിലക്കയറ്റമാണ് പണപ്പെരുപ്പം ഉയർത്തിയത്. ഇതോടെ ഏപ്രിലിലെ മൊത്തവില സൂചിക 10.49ശതമാനത്തിലേയ്ക്ക് ഉയർന്നു. മാർച്ചിൽ 7.39ശതമാനമായിരുന്നു സൂചിക. മാർച്ചിനെ അപേക്ഷിച്ച് പ്രാഥമിക ഉത്പന്നങ്ങളുടെ വില ഏപ്രിലിൽ 3.83ശതമാനമാണ് ഉയർന്നത്. ഭക്ഷ്യ-ഭക്ഷ്യേതര വസ്തുക്കൾ, മിനറൽസ്, അസംസ്കൃത എണ്ണ, ഗ്യാസ് തുടങ്ങിയവയാണ് ഈ വിഭാഗത്തിൽവരിക. ഉപഭോക്തൃ വില സൂചിക അടിസ്ഥാനമാക്കിയുള്ള വിലക്കയറ്റം ഏപ്രിലിൽ 4.29ശതമാനമാണ്. മാർച്ചിലേതിൽനിന്ന് നേരിയതോതിൽ കുറവുണ്ടായി. 5.25ശതമാനമായിരുന്നു മാർച്ചിലെ പണപ്പെരുപ്പം.

from money rss https://bit.ly/3fmGJWm
via IFTTT

എൻഇഎഫ്ടി വഴിയുള്ള ഓൺലൈൻ പണമിടപാട് മെയ് 23ന് തടസ്സപ്പെടും

നാഷണൽഇലക്ട്രോണിക് ഫണ്ട് ട്രാൻസ്ഫർ(എൻഇഎഫ്ടി) സേവനം മെയ് 23ന് തടസ്സപ്പെടുമെന്ന് ആർബിഐ അറിയിച്ചു. പുലർച്ച് 12 മുതൽ ഉച്ചയ്ക്ക് രണ്ടുവരെ 14 മണിക്കൂറാണ് ഇടപാട് തടസ്സപ്പെടുക. സാങ്കേതക സംവിധാനം നവീകരിക്കുന്നതിന്റെ ഭാഗമായാണിതെന്ന് ആർബിഐയുടെ അറിയിപ്പിൽ പറയുന്നു. അതേസമയം, ആർടിജിഎസ് വഴി പണമിടപാടിന് സൗകര്യമുണ്ടാകും. കഴിഞ്ഞ ഏപ്രിൽ 18ന് ആർടിജിഎസിനും സമാനമായ നവീകരണം നടത്തിയിരുന്നു. പണമിടപാട് തടസ്സപ്പെടുന്നകാര്യം ബാങ്കുകൾ ഉപഭോക്താക്കളെ അറിയിക്കും. നിലവിൽ ഏഴുദിവസവും 24 മണിക്കൂറും എൻഇഎഫ്ടി വഴി ഓൺലൈനായി പണമിടപാട് നടത്താൻ സൗകര്യമുണ്ട്. അരമണിക്കൂർ കൂടുമ്പോൾ ബാച്ചുകളായാണ് പണം അക്കൗണ്ടുകളിൽ വരവുവെയ്ക്കുക. എൻഇഎഫ്ടി വഴി എത്രതുകവേണമെങ്കിലും ട്രാൻസ്ഫർ ചെയ്യാനും കഴിയും. NEFT service wont be available on May 23 during these hours.

from money rss https://bit.ly/3hsvFcR
via IFTTT

ജിയോജിതിന്റ അറ്റാദായം 123 കോടി: ലാഭവിഹിതം 350 ശതമാനം

കൊച്ചി: പ്രമുഖ നിക്ഷേപ സേവന സ്ഥാപനമായ ജിയോജിത് 2021 മാർച്ച് 31ന് അവസാനിച്ച സാമ്പത്തിക വർഷത്തിൽ 426.81 കോടി രൂപ വരുമാനം നേടി. 2019-20 സാമ്പത്തിക വർഷത്തെ 306.37 കോടിരൂപയിൽ നിന്ന് 39 ശതമാനമാണ് ഈ സാമ്പത്തിക വർഷത്തിലെ മൊത്തം വരുമാനത്തിലെ വർദ്ധനവ്. നികുതിക്ക് മുൻപുള്ള ലാഭം 69.62 കോടിരൂപയായിരുന്നത് 137 ശതമാനം വർദ്ധിച്ച് 165.18 കോടിരൂപയിലെത്തി. അറ്റാദായം 46.93 കോടി രൂപയായിരുന്നത് 163 ശതമാനം വർദ്ധിച്ച് 123 കോടിയിലെത്തി. നാലാം പാദത്തിലെ ആകെവരുമാനം 82.68 കോടിരൂപയായിരുന്നത് 48 ശതമാനം വർദ്ധിച്ച് 122.56 കോടി രൂപയിലെത്തി. നികുതിക്ക് മുൻപുള്ള ലാഭം ഇതേ പാദത്തിൽ 24.86 കോടിയിൽ നിന്ന് 92 ശതമാനം വർദ്ധിച്ച് 47.73 കോടിയിലെത്തി. നാലാം പാദത്തിലെ അറ്റാദായം 18.83 കോടിരൂപയായിരുന്നത് 95 ശതമാനം വർദ്ധിച്ച് 36.76 കോടിയിലെത്തി. 1 രൂപ മുഖവിലയുള്ള ഒരു ഓഹരിക്ക് 2 രൂപ (200%) എന്ന നിരക്കിൽ ഈ വർഷത്തെ അവസാന ലാഭവിഹിതം നൽകാൻ ബോർഡ്ശുപാർശചെയ്തു. 2020 നവംബറിൽ ബോർഡ് ഒരു ഓഹരിക്ക് 1.5 രൂപ ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ചിരുന്നു. ഇതും ചേർത്ത്, 2020-21 വർഷത്തെ മൊത്തം ലാഭവിഹിതം 3.50 രൂപ (350%) നൽകാൻ ശുപാർശ ചെയ്തു. കഴിഞ്ഞ വർഷം കോവിഡ് മഹാമാരി ഉയർത്തിയ കടുത്ത വെല്ലുവിളികളെ വിപണികൾ ശക്തമായി പ്രതിരോധിച്ചതായും വിപണിയിലെ അനുകൂലസാഹചര്യത്തിന്റെ പശ്ചാത്തലത്തിൽ, ഞങ്ങൾക്ക് ഉപഭോക്താക്കളുടെഎണ്ണവും ഓൺലൈൻ ഓഫറുകളും വർദ്ധിപ്പിക്കുവാൻ സാധിച്ചതായും ജിയോജിത് എക്സിക്യൂട്ടീവ് ഡയറക്ടർ സതീഷ് മേനോൻ പറഞ്ഞു. കഴിഞ്ഞ സാമ്പത്തിക വർഷത്തിന്റെഅവസാന പാദത്തിൽവരുമാനത്തിന്റെകാര്യത്തിൽമികച്ച പ്രകടനം കാഴ്ച വയ്ക്കാൻ ജിയോജിതിന് കഴിഞ്ഞു. ഉപഭോക്താക്കൾക്കായുള്ള ഓഫറുകൾ കൂടുതൽ വൈവിധ്യവത്കരിക്കുന്നതിനും സാന്നിധ്യം വിപുലീകരിക്കുന്നതിനും, ഇന്റർനാഷണൽ ഫിനാൻഷ്യൽ സർവീസ് സെന്റേഴ്സ് അതോറിറ്റിക്ക് കീഴിൽ ആൾട്ടർനേറ്റീവ് ഫണ്ട് മാനേജർ എന്ന നിലയിൽ പ്രവർത്തിക്കാൻ ഒരു എ.എം.സി ലൈസൻസ് നേടുന്നതിനായി ഗിഫ്റ്റ് സിറ്റിയിൽ നിയന്ത്രണങ്ങൾക്കും അംഗീകാരങ്ങൾക്കും വിധേയമായിഒരു പ്രത്യേകവിഭാഗം രൂപീകരിക്കുന്നതിനുള്ള നിർദ്ദേശത്തിന് ബോർഡ് അംഗീകാരം നൽകി. 2021 മാർച്ച് 31 വരെയുള്ളകണക്ക് പ്രകാരം കമ്പനി കൈകാര്യം ചെയ്യുന്ന ഇടപാടുകാരുടെ ആസ്തി 51,000 കോടി രൂപയാണ്. കഴിഞ്ഞ വർഷം 66,000 ത്തോളം പുതിയ ഇടപാടുകാരെ ചേർക്കാൻ കമ്പനിക്ക് സാധിച്ചു. ഇതോടെ, മൊത്തം ഇടപാടുകാരുടെ എണ്ണം 11,10,000 ആയി.

from money rss https://bit.ly/2Rox3T9
via IFTTT

ആമസോൺ 'മിനി ടി.വി' അവതരിപ്പിച്ചു: സൗജന്യമായി സിനിമ ഉൾപ്പടെയുള്ളവ കാണാം

ആമസോൺ ഇന്ത്യയിൽ മിനി ടി.വി അവതരിപ്പിച്ചു. ആമസോൺ പ്രൈമിൽനിന്ന് വ്യത്യസ്തമായി സൗജന്യമായി ആർക്കും വീഡിയോ ആസ്വദിക്കാനുള്ള സൗകര്യമാണ് ഒരുക്കിയിട്ടുള്ളത്. ആഗോളതലത്തിൽ സാന്നിധ്യമുള്ള ആമസോൺ ഇന്ത്യയിലാണ് ആദ്യമായി സൗജന്യ സ്ട്രീമിങ് ആരംഭിച്ചത്. ആമസോൺഡോട്ട് ഇൻ-എന്ന ഷോപ്പിങ് ആപ്പിലൂടെയാണ് വെബ്സീരീസ് ഉൾപ്പടെയുള്ള വീഡിയോകൾ കാണാൻ കഴിയുക. മിനി ടി.വി സൗജന്യമായാണ് ലഭിക്കുകയെങ്കിലും യുട്യൂബിലേതുപോലെ പരസ്യങ്ങളുണ്ടാകും. പ്രമുഖർ ആണിനിരക്കുന്ന വെബ് സീരീസ്, കോമഡി ഷോസ്, ടെക് ന്യൂസ്, ഫുഡ്, ബ്യൂട്ടി, ഫാഷൻ എന്നുവേണ്ട വിവിധ വിഷയങ്ങളിലുള്ള പരിപാടികൾ മിനി ടിവിയിലുണ്ടാകും. പുതിയ സിനിമകളും ടിവി ഷോകളും ലഭിക്കും. ഇംഗ്ലീഷിലും ഒമ്പത് ഇന്ത്യൻ ഭാഷകളിലും ഷോകൾ ഉണ്ടാകും. നിലവിൽ ആൻഡ്രോയ്ഡ് ഫോണുകളിൽമാത്രമാണ് മിനി ടി.വി ലഭ്യമാകുകക. Introducing the Amazon miniTV – a free video streaming service. Watch entertaining, trendy and fresh videos for free – no paid subscription required – on Amazon's shopping app! https://bit.ly/2SVp68t pic.twitter.com/aHLCsr78NR — Amazon India (@amazonIN) May 15, 2021 Amazon launches miniTV in India for free videos

from money rss https://bit.ly/3uPbXvE
via IFTTT