121

Powered By Blogger

Wednesday, 26 January 2022

റിയല്‍ എസ്റ്റേറ്റ് മേഖലയ്ക്ക് ഉണര്‍വേകാന്‍ ഭവനവായ്പ നികുതിയിളവ് കൂട്ടിയേക്കും

ന്യൂഡൽഹി: റിയൽ എസ്റ്റേറ്റ് മേഖലയ്ക്ക് ഉണർവേകാൻ ഭവനവായ്പയ്ക്ക് കൂടുതൽ ആദായനികുതിയിളവ് ബജറ്റിൽ പ്രഖ്യാപിച്ചേക്കും. ധനമന്ത്രാലയ വൃത്തങ്ങളാണ് ഇക്കാര്യം സൂചിപ്പിച്ചത്. 80സി പ്രകാരം ഭവനവായ്പയുടെ മുതലിലേയ്ക്ക് 1.50 ലക്ഷംരൂപവരെയുള്ള തിരിച്ചടിവിന് നിലവിൽ നികുതിയിളവുണ്ട്. ഈ പരിധി രണ്ടുലക്ഷമാക്കിയേക്കുമെന്നാണ് റിപ്പോർട്ടുകൾ. വകുപ്പ് 24 പ്രകാരം ഭവനവായ്പയുടെ പലിശയ്ക്ക് നിലവിൽ രണ്ടുലക്ഷം രൂപയുടെ ആനുകൂല്യവുമുണ്ട്. 80സി വകുപ്പ് പ്രകാരം വിവിധ നിക്ഷേപ പദ്ധതികൾ ഉൾപ്പടെയുള്ളവയ്ക്കാണ് 1.50ലക്ഷം രൂപയുടെ നികുതിയിളവുള്ളത്. പിപിഎഫ്, അഞ്ചുവർഷത്തെ സ്ഥിര നിക്ഷേപം, സുകന്യ സമൃദ്ധി, കുട്ടികളുടെ ട്യൂഷൻ ഫീസ് തുടങ്ങിയവയ്ക്കും ഈ വകുപ്പ് പ്രകാരം നികുതിയിളവ് ലഭിക്കും. കിഴിവുകൾ ഒഴിവാക്കി സ്ലാബ് ഉയർത്തി കുറഞ്ഞ നികുതിയിൽ പുതിയസമ്പ്രദായം പ്രഖ്യാപിച്ചിരുന്നുവെങ്കിലും കൂടുതൽപേരും പഴയതിൽതന്നെ തുടരാനാണ്താൽപര്യപ്പെടുന്നത്. ഇതുകൂടി കണക്കിലെടുത്ത് പുതിയ സമ്പ്രദായത്തിലേയ്ക്ക് നികുതിദായകരെ ആകർഷിക്കാനുള്ള പ്രഖ്യാനവും ബജറ്റിൽ ഉണ്ടാകുമെന്നറിയുന്നു. നികുതി ഇളവുകൾ പ്രയോജനപ്പെടുത്താൻ കഴിയുന്നതിനാൽ വരുമാനംകുറഞ്ഞവർ കൂടുതൽപേരും പഴയ നികുതി സമ്പ്രദായമാണ് സ്വീകരിച്ചത്. 15 ലക്ഷത്തിന് മുകളിൽ വരുമാനമുള്ളവർക്ക് നികുതി നിരക്ക് 30ശതമാനമായതിനാൽ ഈവിഭാഗത്തിൽ കൂടുതൽ കിഴിവ് പ്രയോജനപ്പെടുത്താനുള്ളവരും പുതിയ സമ്പ്രദായത്തിലേയ്ക്ക് മാറിയില്ല.

from money rss https://bit.ly/34cgrE2
via IFTTT

പാഠം 160: അനിശ്ചിതത്വത്തിന്റെ നാളുകളില്‍ നിക്ഷേപത്തിന് സംരക്ഷണ കവചമൊരുക്കാം

2021 സ്വർണത്തിന് അത്രതന്നെ മികച്ച വർഷമായിരുന്നില്ല. അതേസമയം 2020ൽ നിക്ഷേപകരെ അമ്പരപ്പിച്ചുകൊണ്ട് മഞ്ഞലോഹം നേട്ടമുണ്ടാക്കുകയുംചെയ്തു. 2020 ഓഗസ്റ്റ് ഏഴിന് ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലവാരമായ 42,000 രൂപയിലേയ്ക്ക് സ്വർണവില കുതിച്ചു. 2020 ജനുവരി ഒന്നിലെ വിലയായ 29,000 രൂപയിൽനിന്നാണ് ഈ കുതിപ്പെന്ന് ഓർക്കണം. കോവിഡിന്റെ ഒന്നാംതരംഗത്തിൽ ലോകമാകെ അടച്ചിട്ടപ്പോൾ സമ്പദ്ഘടനകൾ തിരിച്ചടിനേരിട്ട സാഹചര്യത്തിലാണ് സ്വർണവില കുതിച്ചുകയറിയത്. ഓഹരി ഉൾപ്പടെ മറ്റ് ആസ്തികളെല്ലാം കനത്തനഷ്ടംനേരിടുകയുംചെയ്തു. അടിസ്ഥാനപരമായി സ്വർണം സുരക്ഷിതമായ നിക്ഷേപ ആസ്തിയാണ്. ചില പ്രത്യേക സാഹചര്യങ്ങളിൽ സ്വർണത്തോളം സുരക്ഷിതമായ മറ്റ് ആസ്തികൾ കണ്ടെത്താൻ കഴിയില്ല. വിലക്കയറ്റം, സാമ്പത്തിക തളർച്ച, ഓഹരി വിപണിയിലെ തകർച്ച തുടങ്ങിയ സാഹചര്യങ്ങൾ സ്വർണത്തിന് അനുകൂലമായിമാറുന്നു. പ്രഭ മങ്ങുന്നതെപ്പോൾ? മറിച്ചുള്ള സാഹചര്യങ്ങളിൽ സ്വർണത്തിന്റെ പ്രഭയ്ക്ക് മങ്ങലേൽക്കുന്നു. ഓഹരി മികച്ചനേട്ടമുണ്ടാക്കുമ്പോൾ, സാമ്പത്തിക വളർച്ച മുന്നോട്ടാചലിക്കുമ്പോൾ, വിലക്കയറ്റം നിയന്ത്രണവിധേയമാകുമ്പോൾ സ്വർണത്തിന് മോശംകാലമുണ്ടാകും. ഈ സാഹചര്യത്തിലൂടെയാണ് സ്വർണം ഇപ്പോൾ കടന്നുപോകുന്നത്. 2021ന്റെ അവസാന പകുതിയിൽ പ്രതിരോധ കുത്തിവെയ്പിന് വേഗംവർധിച്ചു. രാജ്യങ്ങളുടെ സമ്പദ്ഘടനകൾ പുനരുജ്ജീവനത്തിന്റെ ട്രാക്കിലേയ്ക്കുകയറി. ഓഹരി വിപണി ദിനംപ്രതിയെന്നോണം കുതിച്ചു. ഈ കാരണങ്ങൾ സ്വർണത്തിന്റെ നേട്ടത്തെ ബാധിച്ചു. സ്വർണത്തിലേയ്ക്കാണ് 2022 ഉറ്റുനോക്കുന്നത്. മഞ്ഞലോഹത്തിന്റെ ഗതി നിർണയിക്കാൻ 2022ൽ നിരവധി കാരണങ്ങൾ ആഗോളതലത്തിൽ രൂപംകൊള്ളുന്നുണ്ട്. കുതിപ്പിന് നിരവധി കാരണങ്ങൾ ആഗോള പണപ്പെരുപ്പം 30 വർഷത്തെ ഉയർന്ന നിലവാരത്തിലാണ്. യുഎസിലെ ഉപഭോക്തൃ സൂചിക മുൻവർഷത്തെ അപേക്ഷിച്ച് 7 ശതമാനം ഉയർന്നു. സ്വർണത്തിന് എന്തുകൊണ്ടും അനുകൂല കാലാവസ്ഥയാണ് മുന്നിലുള്ളത്. പണപ്പെരുപ്പത്തിന് സുരക്ഷാകവചമൊരുക്കാൻ സ്വർണത്തോളം മികച്ച നിക്ഷേപ പദ്ധതിയില്ലെന്ന് പറയേണ്ടിവരും. പ്രത്യേകിച്ച് മറ്റുപ്രതികൂല സാഹചര്യങ്ങൾ കൂടിചേരുമ്പോൾ. കോവിഡിന്റെ ഒമിക്രോൺ വകഭേദം അതിവേഗത്തിലാണ് പടരുന്നത്. പലരാജ്യങ്ങളും ഇതിനകം നിയന്ത്രണങ്ങൾ കൊണ്ടുവന്നുകഴിഞ്ഞു. പിടിച്ചുകെട്ടാനാകാത്തവിധത്തിൽ പടർന്നുകയറിയാൽ ആഗോളതലത്തിൽ തൊഴിലവസരങ്ങളെയും സാമ്പത്തിക വളർച്ചയെയും ഒമിക്രോൺ അപകടത്തിലാക്കിയേക്കാം. ചൈനയുടെ സ്ഥിതിയൊന്നുനോക്കൂ. രാജ്യത്തെ ജിഡിപി വളർച്ചയുടെ പ്രധാന സംഭാവന നൽകുന്ന റിയൽ എസ്റ്റേറ്റ് മേഖല പ്രതിസന്ധിയിലേയ്ക്കു പതിച്ചുകഴിഞ്ഞു. കൂടുതൽ വീണുപോകാതിരിക്കാനും അല്പാൽപമായി പിടിച്ചുകയറ്റാനും വായ്പാ പലിശ കുറയ്ക്കുകയാണ് പീപ്പിൾസ് ബാങ്ക് ഓഫ് ചൈന. ഇനി അസംസ്കൃത എണ്ണയുടെകാര്യം ചർച്ചചെയ്യാം. ബ്രന്റ് ക്രൂഡ് ബാരലിന് 88 ഡോളർ പിന്നിട്ടിരിക്കുന്നു. പലരാജ്യങ്ങളും കരുതൽശേഖരം പുറത്തെടുത്ത് വിലകുറയ്ക്കാൻ ശ്രമിച്ചെങ്കിലും താൽക്കാലികമായേ അതിന് ഗുണമുണ്ടായൂള്ളൂ. ഉത്പദാനംകുറയ്ക്കാനുള്ള ഒപെകിന്റെ പദ്ധതി വില ഉയർന്ന നിലവാരത്തിൽ പിടിച്ചുനിർത്താനിടയാക്കി. ക്രൂഡ് ഓയിലിയന്റെയും കമ്മോഡിറ്റികളുടെയും മുന്നേറ്റം ആഗോളതലത്തിൽ പണപ്പെരുപ്പത്തിന് കാരണമാകുകയുംചെയ്തു. പ്രതികൂല ഘടകങ്ങൾ മുകളിൽ സൂചിപ്പിച്ച ഘടങ്ങൾ സ്വർണത്തിന് അനുകൂലമാണെങ്കിലും ഈ കാരണങ്ങൾക്കിടയിലും സ്വർണത്തിന് തിരിച്ചടിയുണ്ടാകാം. വിലക്കയറ്റം കുതിക്കുന്നതിനാൽ യുഎസ് ഫെഡറൽ റിസർവ് ഉത്തേജന നടപടികളിൽനിന്നുള്ള പിന്മാറ്റംവേഗത്തിലാക്കാൻ തീരുമാനിച്ചു കഴിഞ്ഞു. അയഞ്ഞ പണനയത്തിൽനിന്ന് മാർച്ചോടെ പിൻവാങ്ങാനാണ് തീരുമാനം. 2022ൽ മൂന്നുതവണ നിരക്കുവർധിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. ഇതോടെ പലിശ നിരക്കിൽ 2022ൽ മാത്രം മുക്കാൽശതമാനത്തോളം വർധനവുണ്ടാകും. പണനയത്തിൽ പിടിമുറുക്കുന്നതോടെ ഡോളർ കരുത്താർജിക്കും. ആഗോളതലത്തിൽ സ്വർണവില ഡോളർ കേന്ദ്രീകൃതമായതിനാൽ മഞ്ഞലോഹത്തെ അത് ദോഷകരമായി ബാധിക്കാനിടയാക്കും. അനൂകൂലമോ പ്രതികൂലമോ ആയ ഒന്നിലധികം ഘടകങ്ങൾ വിപണിയെ സ്വാധാനിക്കുന്നതിനനുസരിച്ചായിരിക്കും 20222ലെ സ്വർണത്തിന്റെ നീക്കം. ചരിത്രം പരിശോധിക്കാം പത്തുവർഷത്തെ സ്വർണത്തിന്റെ വിലനിലവാരം പരിശോധിച്ചാൽ നേട്ട-നഷ്ടക്കണക്കുകൾ ബോധ്യമാകും. ഇരട്ടയക്കനേട്ടം നൽകിയ വർഷങ്ങൾ ആദ്യംനോക്കാം. 2012ൽ 12.3ശതമാനവും 2016ൽ 11.3ശതമാനവും 2019ൽ 23.8ശതമാനവും 2020ൽ 27.9ശതമാനവും നേട്ടം സ്വർണം നിക്ഷേപന് നൽകി. ഇനി നഷ്ടത്തിന്റെ വർഷങ്ങളിലേയ്ക്കുവരാം. 2013ൽ 4.5ശതമാനവും 2014ൽ 7.9ശതമാനവും 2015ൽ 6.6ശതമാനവും 2021ൽ 7.6ശതമാനവും നഷ്ടമാണ് സ്വർണം നിക്ഷേപകന് നൽകിയത്. ബാക്കിയുള്ള വർഷങ്ങളിലെ നേട്ടം ഒറ്റയക്ക ശതമാനത്തിലുമായിരുന്നു. വരുമാനം അസ്ഥിരം സ്വർണത്തിൽനിന്നുള്ള ആദായം അസ്ഥിരമാണെന്നാണ് ഈ കണക്കുകൾ തെളിയിക്കുന്നത്. സ്ഥിരവരുമാനം നൽകുന്ന ആസ്തിയല്ല സ്വർണമെന്ന് ചുരുക്കം. എങ്കിലും മൊത്തം ആസ്തിയുടെ 10-15ശതമാനമെങ്കിലും സ്വർണത്തിൽ നിക്ഷേപിക്കുന്നത് എന്തുകൊണ്ടും ഉചിതമാണ്. സമ്പദ് വ്യവസ്ഥയോ ഓഹരി വിപണിയോ മാന്ദ്യത്തിൽപ്പെടുമ്പോഴും വിലക്കയറ്റം രൂക്ഷമാകുമ്പോഴും സംരക്ഷണ കവചംതീർക്കാൻ സ്വർണത്തിനേ കഴിയൂ. വിവിധ ആസ്തികളുള്ള നിക്ഷേപ പോർട്ട്ഫോളിയോയിൽ ചുവപ്പുരാശി പടരുമ്പോൾ പച്ചനിറത്തിൽ ജ്വലിക്കാൻ സ്വർണത്തിനുമാത്രമേ സാധിക്കൂ. നിക്ഷേപിക്കാൻ പലവഴികൾ സ്വർണത്തിൽ നിക്ഷേപിക്കാൻ നിരവധി മാർഗങ്ങൾ വിപണിയിലുണ്ട്. അതിൽ ഏറ്റവും അനുയോജ്യവും ചെലവുകുറഞ്ഞതുമാണ് കേന്ദ്ര സർക്കാരിനുവേണ്ടി റിസർവ് ബാങ്ക് പുറത്തിറക്കുന്ന ഗോൾഡ് ബോണ്ടുകൾ. നിക്ഷേപിക്കുന്നതുകയ്ക്ക് 2.5ശതമാനം വാർഷിക പലിശ ലഭിക്കുന്നതോടൊപ്പം കാലാവധിയെത്തുമ്പോൾ അന്നത്തെ സ്വർണത്തിന്റെ വിലയ്ക്ക് ബോണ്ടുകൾ തിരിച്ചുകൊടുത്ത് പണമാക്കാനുംകഴിയും. അതിൽനിന്ന് ലഭിക്കുന്ന മൂലധനനേട്ടത്തിനാകട്ടെ ഒരുരൂപപോലും ആദായ നികുതി നൽകേണ്ടതുമില്ല. മികച്ച രണ്ടാമത്തെ മാർഗം ഗോൾഡ് ഇടിഎഫിൽ നിക്ഷേപിക്കുകയെന്നതാണ്. ട്രേഡിങ്, ഡീമാറ്റ് അക്കൗണ്ടുകളുണ്ടെങ്കിൽമാത്രമെ ഇടിഎഫിൽ നിക്ഷേപിക്കാനാകൂ. അതില്ലാത്തവർത്ത് ഇടിഎഫിൽ നിക്ഷേപിക്കുന്ന ഗോൾഡ് മ്യൂച്വൽ ഫണ്ടുകളിലും പണംമുടക്കാം. feedback to: antonycdavis@gmail.com ചുരുക്കത്തിൽ: സ്വർണത്തിന് അനുകൂലവും പ്രതികൂലവുമായ സാഹചര്യങ്ങളാണ് മുകളിൽ വിശദമാക്കിയത്. മൊത്തം ആസ്തിയുടെ 10ശതമാനമെങ്കിലും(15ശതമാനത്തിൽകൂടുതൽ വേണ്ട) സ്വർണത്തിൽ നിക്ഷേപിക്കേണ്ടതുണ്ട്. പണപ്പെരുപ്പവും സാമ്പത്തികമാന്ദ്യവും പിടിമുറുക്കുമ്പോൾ നിക്ഷേപങ്ങൾക്ക് സംരക്ഷണ കവചമേകാൻഈ ലോഹത്തിനുകഴിയും. അതോടൊപ്പം ദീർഘകാലയളവിൽ മികച്ച ആദായം നേടുകയുംചെയ്യാം.

from money rss https://bit.ly/349bj3F
via IFTTT

കനത്ത നഷ്ടത്തില്‍ വിപണി: സെന്‍സെക്‌സിന് നഷ്ടമായത് 1000ത്തിലേറെ പോയന്റ്|Opening

മുംബൈ: റിപ്പബ്ലിക് ദിന അവധിക്കുശേഷം വിപണിയിൽ വ്യാപാരം ആരംഭിച്ചത് കനത്ത നഷ്ടത്തോടെ. ആഗോളകാരണങ്ങൾ സൂചികകളിൽനിന്ന് കവർന്നത് ഒരുശതമാനത്തിലേറെ. മാർച്ചിലെ യോഗത്തിൽ നിരക്ക് വർധന പ്രഖ്യാപിക്കുമെന്ന് യുഎസ് ഫെഡറൽ റിസർവ് അധ്യക്ഷൻ ജെറോം പവൽ സൂചന നൽകിയതാണ് വിപണിയെ പിടിച്ചുലച്ചത്. സെൻസെക്സ് 926 പോയന്റ് താഴ്ന്ന് 56,931ലും നിഫ്റ്റി 264 പോയന്റ് നഷ്ടത്തിൽ 17,013ലുമാണ് വ്യാപാരം ആരംഭിച്ചത്. വൈകാതെ നഷ്ടം ആയിരത്തിലേറെ പോയന്റായി. ബിഎസ്ഇ മിഡ് ക്യാപ്, സ്മോൾ ക്യാപ് സൂചികകളും രണ്ടുശതമാനത്തോളം ഇടിഞ്ഞു. വിപ്രോ, ടെക് മഹീന്ദ്ര, എച്ച്ഡിഎഫ്സി ബാങ്ക്, ഇൻഫോസിസ്, നെസ് ലെ, ഡോ.റെഡ്ഡീസ്, എച്ച്സിഎൽ, ടൈറ്റാൻ, എച്ച്ഡിഎഫ്സി, ടാറ്റ സ്റ്റീൽ തുടങ്ങിയ ഓഹരികളാണ് കനത്ത നഷ്ടത്തിൽ. നിഫ്റ്റി സൂചികയിൽ ഒഎൻജിസി മാത്രമാണ് നേട്ടത്തിലുള്ളത്.

from money rss https://bit.ly/3ujxeQX
via IFTTT

കോവിഡ് വാക്‌സിനുകള്‍ പൊതുവിപണിയിലേയ്ക്ക്: ഒരു ഡോസിന് 275 രൂപ നിശ്ചയിച്ചേക്കും

ന്യൂഡൽഹി: പൊതുവിപണിയിൽ ലഭ്യമാക്കുന്നതിനുമുമ്പ് കോവിഡ് പ്രതിരോധ കുത്തിവെയ്പ്പുകൾക്ക് ഉപയോഗിക്കുന്ന കോവീഷീൽഡിന്റെയും കോവാക്സിന്റെയും വില ഏകീകരിച്ചേക്കും. ഒരു ഡോസിന് 275 രൂപയായി പരിമിതപ്പെടുത്തുന്നതിനെക്കുറിച്ചാണ് സർക്കാർ ആലോചിക്കുന്നത്. സേവന നിരക്കിനത്തിൽ 150 രൂപയും നിശ്ചയിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ. 205 രൂപയ്ക്കാണ് സർക്കാർ ഇരുവാക്സിനുകളും വാങ്ങുന്നത്. 33ശതമാനം ലാഭംകൂടിചേർത്താണ് ഡോസ് ഒന്നിന് 275 രൂപയായി നിശ്ചയിക്കാൻ ഉദ്ദേശിക്കുന്നത്. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം ഈയിടെ നടത്തിയ യോഗത്തിൽ ഇക്കാര്യം ചർച്ചചെയ്തിരുന്നു. ഭാരത് ബയോടെക് പുറത്തിറക്കിയ കോവാക്സിന്റെ ഒരു ഡോസിന് നിലവിൽ സ്വകാര്യ ആശുപത്രികളിൽ 1,200 രൂപയും കോവീഷീൽഡിന് 780 രൂപയുമാണ് ഈടാക്കുന്നത്. സേവന നിരക്കിനത്തിൽ 150 രൂപ വേറെയുമുണ്ട്. അടുത്തമാസത്തോടെ പൊതുവിപണിയിൽ ലഭ്യമാക്കുന്നതിനുമുന്നോടിയായാണ് വില നിശ്ചയിക്കാൻ സർക്കാർ തയ്യാറെടുക്കുന്നത്. ചുരുങ്ങിയ വിലയ്ക്ക് വാക്സിൻ ലഭ്യമാക്കാൻ നാഷണൽ ഫാർമസിക്യൂട്ടിക്കൽ പ്രൈസിങ് അതോറിറ്റിക്ക് ഇതിനകം നിർദേശം നൽകിയിട്ടുണ്ട്. 300 രൂപയ്ക്കുതാഴെ മരുന്ന് ലഭ്യമാക്കാൻ തയ്യാറായാൽ സർക്കാർ ഇടപെടൽ ഉണ്ടാകില്ല. ജനുവരി 19ഓടെ ഇരുവാക്സിനുകളും പൊതുവിപണിയിൽ ലഭ്യമാക്കണമെന്ന് സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷൻ നിയോഗിച്ച സമതി നേരത്തെ നിർദേശം നൽകിയിരുന്നു. Content Highlights :Covishield, Covaxin prices likely to be capped at Rs 275 per dose

from money rss https://bit.ly/3rSBgg4
via IFTTT

ആമസോണിൽ മെഗാ മ്യൂസിക് ഫെസ്റ്റ്; ഹെഡ്‌ഫോണ്‍ മുതല്‍ ഗിറ്റാര്‍ വരെ കുറഞ്ഞ വിലയിൽ

സംഗീതപ്രേമികൾക്കായി ആമസോണിൽ മെഗാ മ്യൂസിക് ഫെസ്റ്റ്. വൈവിധ്യങ്ങളായ ഉൽപ്പന്നങ്ങളാണ് ആസ്വാദകരെക്കാത്ത് വിപണികളിലുളളത്.ഹെഡ്ഫോണുകൾ, സ്പീക്കറുകൾ, ഗിറ്റാറുകൾ, മ്യൂസിക്കൽ കീബോർഡുകൾ എന്നിവക്കെല്ലാം മികച്ച ഓഫറാണ്.ഇഷ്ട ഉൽപ്പന്നങ്ങളെല്ലാം കുറഞ്ഞ വിലയിൽ സ്വന്തമാക്കാം. ജനുവരി 27-28 തീയതികളിലാണ് ഫെസ്റ്റ്. Noise Buds VS303 Truly Wireless Earbuds with 24 Hour Playtime, Hyper Sync Technology, 13mm Speaker Driver and Full Touch Control (Jet Black)| വാങ്ങാൻലിങ്കിൽ ക്ലിക്ക് ചെയ്യുക സംഗീതാസ്വാദകർക്ക് മികച്ച ശ്രവ്യാനുഭവം സമ്മാനിക്കുന്ന ഹെഡ്ഫോണുകളാണ് വിപണികളിലെ മുഖ്യ ആകർഷണം. ടോപ്പ് ബ്രാൻഡുകളിലെ ഹെഡ്ഫോണുകൾക്ക് വലിയ വിലക്കുറവുണ്ട്. ബ്ലൂടൂത്ത് വയർലെസ് ഇയർഫോണുകളും വോയിസ് അസിസ്റ്റന്റ് സാങ്കേതികവിദ്യയടക്കമുളളവയും വിപണികളിലുണ്ട്. ഹൈപ്പർ സിങ്ക് ടെക്നോളജിയുളള എയർപോഡുകൾക്കും മികച്ച ഓഫറാണ്. വിവിധ ഗെയിമിങ് ഹെഡ്ഫോണുകളും ഉപഭോക്താക്കൾക്ക് സ്വന്തമാക്കാം. Noise Sense Bluetooth Wireless Neckband Earphones with Fast Charging, Up to 25H Playback, Powerful Bass, Built-in Mic for Clear Calls, Type C Port, IPX5, Voice Assistant (Jet Black) ബോട്ട് റോക്കേഴ്സ് 245 വി2 ബ്ലൂടൂത്ത് ഇയർഫോൺ, ബോട്ട് റോക്കേഴ്സ് 330 വയർലെസ് നെക്ക്ബാൻഡ്, ബോൾട്ട് ഓഡിയോ പ്രോപോഡ്സ് എക്സ് ഇയർബഡ്സ്, ജെബിഎൽ സി 115 ടിഡബ്ല്യുഎസ് ഇയർബഡ്സ് എന്നിവയാണ് വിപണികളിൽ മുന്നിട്ട് നിൽക്കുന്നവ. boAt Aavante Bar 1160 60 Watt 2.0 Channel Wireless Bluetooth Soundbar (Premium Black)| വാങ്ങാൻലിങ്കിൽ ക്ലിക്ക് ചെയ്യുക ഐപിഎക്സ് 5 സ്വെറ്റ്, വാട്ടർ റെസിസ്റ്റൻസ് ഫീച്ചറും മികച്ച സൗണ്ട് ക്വാളിറ്റിയുമാണ് ബോട്ട് റോക്കേഴ്സ് 245 വി2 ബ്ലൂടൂത്ത് ഇയർഫോണിന്റെ പ്രത്യേകത. മോണോപോഡ്, ഓട്ടോ പെയറിങ്, ഐപിഎക്സ് 5 വാട്ടർ റെസിസ്റ്റൻസ് ഫീച്ചറുകളാണ് ബോൾട്ട് ഓഡിയോ പ്രോപോഡ്സ് എക്സ് ഇയർബഡ്സിലുളളത്. ജെബിഎൽ സി115 ടിഡബ്ല്യുഎസ് ഇയർബഡ്സിൽ ജംബോ ബാറ്ററി ബാക്ക്അപ്, ഓട്ടോണോമസ് കണക്ടിവിറ്റി, വോയിസ് അസിസ്റ്റന്റ് സംവിധാനങ്ങളുണ്ട്. Maono AU-PM420 USB Podcast Condenser Microphone, Computer Mic with Professional Sound Chipset for Gaming, Streaming, YouTube, Voice Over, Studio, Home Recording മികച്ച ശബ്ദവും ക്ലോക്കും എച്ച് ഡി സ്ക്രീനുമൊക്കെയായി വിപണികൾ കീഴടക്കുകയാണ് ആമസോൺ എക്കോ സ്മാർട്ട് സ്പീക്കറുകൾ. എക്കോ ഫ്ളക്സ്, എക്കോ ഡോട്ട്, എക്കോ സ്റ്റുഡിയോ, എക്കോ ഷോ എന്നിങ്ങനെ എക്കോ സീരീസുകളിൽ പലവിധ സ്മാർട്ട് സ്പീക്കറുകളാണുളളത്.പാട്ട് കേൾക്കാനും ഇന്റ്ർനെറ്റിൽ സെർച്ച് ചെയ്യാനും വാർത്തകളറിയാനും സ്മാർട്ട് സ്പീക്കറുകളെ ആശ്രയിക്കാം. സെബ്രോണിക്സ്, എൽജിമൾട്ടിമീഡിയ സ്പീക്കറുകൾ മികച്ച സൗണ്ട് ക്ലാരിറ്റി നൽകുന്നവയാണ്.ബ്ലൂടൂത്ത്, യുഎസ്ബി, എസ്ഡി , ഓക്സ് എന്നിങ്ങനെ വിവിധതരം മൾട്ടി-കണക്റ്റിവിറ്റി ഓപ്ഷനുകളാണുളളത്. ശബ്ദവും ബാസ്സും ട്രെബിളും ക്രമീകരിക്കാനുളള സംവിധാനമുണ്ട്. Audio-Technica ATH-M20x Over-Ear Professional Studio Monitor Headphones (Black) സെബ്രോണിക്സ്, ബോട്ട്, ജെബിഎൽ ബ്രാൻഡുകളുടെ സൗണ്ട്ബാറുകളും സ്വന്തമാക്കാം. അതിഗംഭീരമായ ശ്രവ്യാനുഭവം നൽകുന്നവയാണിവ. സിനിമകളും പാട്ടുകളും ആവോളം ആസ്വദിക്കാം. എല്ലാത്തിനും വൻ വിലക്കുറവാണ്. Casio SA-77 44 Mini Keys Keyboard, Black| വാങ്ങാൻലിങ്കിൽ ക്ലിക്ക് ചെയ്യുക സംഗീതപ്രേമികളുടെ മനം കവരുന്ന ഗിറ്റാറുകളും വിപണികളിലുണ്ട്. പല ബ്രാൻഡുകളിൽ മികച്ച ക്വാളിറ്റിയിലും ഡിസൈനുകളിലുമുളളവ. മൗത്ത് ഓർഗനും ഫ്ളൂട്ടുകളും മിതമായ നിരക്കിൽ ലഭ്യമാകും. കുട്ടികൾക്കായി മിനി കീബോർഡുകളും വാങ്ങാം. എൽസിഡി ഡിസ്പ്ലേയുളള കീബോർഡുകളിൽ പിയാനോ, ഓർഗൻ, ഹാർമോണിയം ബട്ടനുകളുണ്ട്. തബല, ഹാർമോണിയം, വീണ എന്നിങ്ങനെ സംഗീതോപകരണങ്ങളെല്ലാം മികച്ച ഓഫറിൽ സംഗീതപ്രേമികൾക്ക് സ്വന്തമാക്കാം. Juârez Acoustic Guitar, 38 Inch Cutaway, 038C with Bag, Strings, Pick and Strap, Black| വാങ്ങാൻലിങ്കിൽ ക്ലിക്ക് ചെയ്യുക

from money rss https://bit.ly/3o1lcYh
via IFTTT