121

Powered By Blogger

Wednesday, 26 May 2021

എൻപിഎസ്, അടൽ പെൻഷൻ യോജന പദ്ധതികളിലെ മൊത്തം നിക്ഷേപം 6 ലക്ഷംകോടി മറികടന്നു

പെൻഷൻ ഫണ്ട് റെഗുലേറ്ററി ആൻഡ് ഡെവലപ്മെന്റ് അതോറിറ്റി കൈകാര്യംചെയ്യുന്ന മൊത്തം ആസ്തി ആറ് ലക്ഷംകോടി രൂപ മറികടന്നു. എൻപിഎസ് തുടങ്ങി 13വർഷത്തിനുശേഷമാണ് ഈനേട്ടം. ഏഴുമാസത്തിനുള്ളിൽ ഒരു ലക്ഷംകോടി രൂപയുടെ വർധനവാണുണ്ടായത്. നാഷണൽ പെൻഷൻ സിസ്റ്റം(എൻപിഎസ്)അടൽ പെൻഷൻ യോജന (എപിവൈ)എന്നിവയാണ് പിഎഫ്ആർഡിഎ കൈകാര്യംചെയ്യുന്നത്. 2021 മെയ് 21ലെ കണക്കുപ്രകാരം എൻപിഎസ്, അടൽ പെൻഷൻ യോജന എന്നിവയിലെ നിക്ഷേപകരുടെ എണ്ണം 4.28 കോടിയിലധികമായിരുന്നു. മൊത്തം ആസ്തി 6,03,667.02 കോടി രൂപയുമായി ഉയർന്നതായി ധനമന്ത്രാലയത്തിന്റെ അറിയിപ്പിൽ പറയുന്നു. ഒരുവർഷത്തിനിടെ 74.10 ലക്ഷം സർക്കാർ ജീവനക്കാരും 28.37 ലക്ഷം വ്യക്തികളും പദ്ധതിയുടെ ഭാഗമായി. കോവിഡ് വ്യാപനത്തെതുടർന്ന് കൂടുതൽ പേർ റിട്ടയർമെന്റ് പ്ലാനിങിന് പ്രാധാന്യംനൽകിയതായാണ് വിലയിരുത്തൽ. 2004ലിലാണ് കേന്ദ്ര സർക്കാർ ജീവനക്കാർക്കായി പദ്ധതി ആദ്യമായി അവതരിപ്പിച്ചത്. പിന്നീട് വിവിധ സംസ്ഥാനങ്ങളും പദ്ധതിയുടെ ഭാഗമായി. സ്വകാര്യ സഥാപനങ്ങളിലെ ജീവനക്കാർക്കും വ്യക്തികൾക്കും പദ്ധതിയുടെ ഭാഗമാകാൻ പിന്നീട് അവസരംനൽകി. PFRDA assets under management cross Rs 6 lakh cr

from money rss https://bit.ly/3frtmFi
via IFTTT

പാഠം 126| ഓഹരിക്ക് സമാനമായ നേട്ടമുണ്ടാക്കാൻ ഇതാ ബദൽ നിക്ഷേപപദ്ധതി

ഷാർജയിൽ അക്കൗണ്ടന്റായി ജോലി ചെയ്യുകയാണ് വിജിത്ത്. 30വയസ്സ് പിന്നിട്ടിരിക്കുന്നു. വിവാഹിതനാണ്. 10 വർഷം ഗൾഫിൽ ജോലിചെയ്ത് നാട്ടിൽ സംരംഭംതുടങ്ങണമെന്നാണ് വിജിത്തിന്റെ ആഗ്രഹം. അതിനായി പരമാവധിതുക സമാഹരിക്കുകയാണ് ലക്ഷ്യം. പ്രതിമാസം 90,000 രൂപയാണ് വരുമാനം. ആദ്യകാലത്ത് കുടുംബം കൂടെയുണ്ടായിരുന്നുവെങ്കിലും പിന്നീട് അവരെ നാട്ടിലേയ്ക്കയച്ചു. മ്യച്വൽ ഫണ്ടിലും ഓഹരിയിലുമൊക്കെ നിക്ഷേപമുണ്ടെങ്കിലും അതിൽനിന്ന് മികച്ച ആദായം ഇതുവരെ ലഭിച്ചില്ലെന്നാണ് അദ്ദേഹം ഇ-മെയിലിലൂടെ ആക്ഷേപമുന്നയിച്ചത്. ആരെങ്കിലുമൊക്കെ നല്ലതെന്ന് പറയുന്ന ഓഹരികൾ പലപ്പോഴായി വാങ്ങിക്കൂട്ടുക പതിവായിരുന്നു. അവയിൽ പലതും ഇപ്പോഴും നഷ്ടത്തിലാണ്. മികച്ച രീതിയിൽ ഓഹരി പോർട്ട്ഫോളിയോ കൈകാര്യംചെയ്യാൻ വിജിത്തിനായില്ല. വിജിത്തിനെപ്പോലെ സംശയമുന്നയിച്ച നിരവധിപേർക്ക് അതിന് പരിഹാരമായി ഇടിഎഫിലെ നിക്ഷേപം മുന്നോട്ടുവെക്കുന്നു. ഫ്രീഡം@40 സീരിസിൽ ഇടിഎഫിനെക്കുറിച്ച് പരാമർശിച്ചപ്പോൾ വിശദാംശങ്ങൾതേടിയവർക്കും ഈ പാഠം ഉത്തരംനൽകും. മ്യൂച്വൽ ഫണ്ടുകളെ അപേക്ഷിച്ച് കുറഞ്ഞ ചെലവിൽ മികച്ച വൈവിധ്യവത്കരണത്തിലൂടെ നേട്ടമുണ്ടാക്കാനുള്ള സാധ്യതകളാണ് ഓഹരികൾക്ക് ബദലായി ഇടിഎഫുകൾ നൽകുന്നത്. ഓഹരിയിൽ നിക്ഷേപിക്കുന്നവരിൽ പലർക്കും അറിയാത്ത നിക്ഷേപ പദ്ധതിയാണ് എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ട്സ്(ഇടിഎഫ്). ഒരുകൂട്ടം ഓഹരികളിലാണ് ഇടിഎഫുകൾ നിക്ഷേപം നടത്തുന്നത്. നിഫ്റ്റി, സെൻസെക്സ് പോലുള്ള സൂചികകളെ അതേപടി പിന്തുടരുന്നവയുമാകും ഇവ. മ്യൂച്വൽ ഫണ്ട്-ഓഹരി എന്നിവയുടെ സവിശേഷതകൾ ഉൾക്കൊള്ളുന്നവയാണ് ഇടിഎഫുകൾ എന്നുചരുക്കം. 2001ലാണ് രാജ്യത്ത് ഇടിഎഫ് അവതരിപ്പിച്ചതെങ്കിലും നിക്ഷേപക ശ്രദ്ധേനേടാൻ 2015വരെ കാത്തിരിക്കേണ്ടിവന്നു. അഞ്ചുവർഷത്തിനിടയിൽ ഇടിഎഫുകൾ കൈകാര്യംചെയ്യുന്ന ആസ്തിയിൽ 75ശതമാനം വാർഷിക വളർച്ചനേടി. 2016 ഫെബ്രുവരിയിലെ 17,600 കോടി രൂപയിൽനിന്ന് 2021 ഫെബ്രുവരി ആയപ്പോൾ 2.87 ലക്ഷംകോടി രൂപയായി ആസ്തി ഉയർന്നു. രാജ്യത്തെ മ്യൂച്വൽ ഫണ്ട് വ്യവസായത്തിൽ ഇക്വിറ്റി, ഡെറ്റ്, ഗോൾഡ് എന്നീ മൂന്ന് വ്യത്യസ്ത ക്ലാസുകളിലായി 100 ഇടിഎഫുകൾ ഉണ്ട്. 78 സ്കീമുകളിലായി 2.48 ലക്ഷംകോടി രൂപ കൈകാര്യം ചെയ്യുന്ന ഇക്വിറ്റി ഇടിഎഫുകളാണ് അതിൽ മുന്നിൽ. 12 ഡെറ്റ് ഇടിഎഫുകളിലായി 33,700 കോടിയിലേറയും 10 ഗോൾഡ് ഇടിഎഫുകളിലായി 14,000 കോടി രൂപയുമാണ് മൊത്തം ആസ്തിയുള്ളത്. എന്തുകൊണ്ട് ഇടിഎഫ്? നേട്ടങ്ങൾ പരിശോധിക്കാം ലളിതമായി കൈകാര്യംചെയ്യുന്നു: ഒരു നിശ്ചിത സൂചികയെ പിന്തുടരുന്നവയാകും ഇടിഎഫുകൾ. അതുകൊണ്ടുതന്നെ ആ സൂചികയിലെ ഉയർച്ചയും താഴ്ചയും അതേ വിഭാഗത്തിലെ ഇടിഎഫിൽ പ്രതിഫലിക്കും. രാജ്യത്തെ സാമ്പത്തിക വളർച്ചയിൽ പ്രതീക്ഷയുള്ളവരാണെങ്കിൽ സെൻസെക്സ്, നിഫ്റ്റി ഇടിഎഫുകളിൽ നിക്ഷേപിക്കാം. കുറഞ്ഞ ചെലവ്: സജീവമായി കൈകാര്യംചെയ്യുന്ന മ്യൂച്വൽ ഫണ്ടുകളേക്കാൾ കുറഞ്ഞ നിരക്കായിരിക്കും ഫണ്ട് പരിപാലനചെലവായി നിക്ഷേപകരിൽനിന്ന് ഈടാക്കുക. അടിസ്ഥാന സൂചികയോടൊപ്പം നീങ്ങുന്നതിനാൽ സജീവമായി കൈകാര്യംചെയ്യുന്ന ഫണ്ടുകളിലേതുപോലുള്ള ഇടപെടൽ ഇവിടെ ആവശ്യമായിവരുന്നില്ല. അതുകൊണ്ടാണ് ഫണ്ട് മാനേജുമെന്റ് ചാർജിനത്തിൽ കുറഞ്ഞതുക ഇടിഎഫുകളിൽ ഈടാക്കുന്നത്. വൈവിധ്യത്കരണം: ഓഹരികളിൽ നേരിട്ട് നിക്ഷേപിച്ചാൽ കൃത്യമായി എങ്ങനെ വൈവിധ്യവത്കരണം സാധ്യമാകും? ഏതൊക്കെ സെക്ടറുകളിലെ ഏതൊക്കെ ഓഹരികളിൽ നിക്ഷേപിക്കണമെന്ന് കണ്ടെത്താൻ നിങ്ങൾക്ക് കഴിയുമോ? അതിന് പരിഹാരമാണ് ഇടിഎഫുകൾ. കുറഞ്ഞ നിക്ഷേപതുകയിൽപോലും സൂക്ഷ്മമായി പരമാവധി വൈവിധ്യമാർന്ന ഓഹരികളിൽ നിക്ഷേപിക്കാനുള്ള അവസരമാണ് ഇടിഎഫുകൾ നൽകുന്നത്. സുതാര്യത: നിക്ഷേപിച്ചിട്ടുള്ള ഇടിഎഫിന്റെ മൂല്യം തത്സമയം അറിയാൻ കഴിയും. അതിലൂടെ ആദായം എത്രയെന്ന് കണ്ടെത്താം. നിക്ഷേപ പോർട്ട്ഫോളിയോ അടിസ്ഥാന സൂചികയ്ക്ക് സമാനമായതിനാൽ ഏതൊക്കെ ഓഹരികളിലാണ് നിക്ഷേപമെന്ന് വിലയിരുത്താനുംകഴിയും. ആർക്കാണ് അനുയോജ്യം രാജ്യത്തെ ഓഹരി വിപണിയിൽനിന്ന് ദീർഘകാലയളവിൽ മികച്ചനേട്ടം ആഗ്രഹിക്കുന്നവർക്കെല്ലാം ഇടിഎഫിൽ നിക്ഷേപംനടത്താം. മൂലധനനേട്ടം പരമാവധി സ്വന്തമാക്കുന്നതിനുള്ള ലളിതമായ നിക്ഷേപ പദ്ധതിയാണിത്. ഓഹരി പോർട്ട്ഫോളിയോ കൈകാര്യംചെയ്യുന്നതിന് വേണ്ടത്ര സമയമില്ലെങ്കിൽ ഇടിഎഫ് പരിഹാരമാണ്. നിങ്ങൾ പുതിയ നിക്ഷേപകനോ ഓഹരികളെക്കുറിച്ചോ മ്യൂച്വൽ ഫണ്ടുകളെക്കുറിച്ചോ കാര്യമായ ധാരണയില്ലാത്തയാളോ ആണെങ്കിൽ ഇടിഎഫുകളിൽനിന്ന് തുടങ്ങുന്നത് ഗുണംചെയ്യും. പരിചയസമ്പന്നനായ നിക്ഷേപകനാണെങ്കിൽ മൊത്തം നിക്ഷേപത്തിന്റെ ഒരുഭാഗം ഇടിഎഫിൽ നിക്ഷേപിക്കുന്നത് മികച്ച വൈവിധ്യവത്കരണത്തിന് സഹായിക്കുകയുംചെയ്യും. പ്രതിമാസം നിശ്ചിതതുക എസ്ഐപിയായി നിക്ഷേപിക്കുന്നരീതി പിന്തുടരുക. ഇടിഎഫ് എങ്ങനെ തിരഞ്ഞെടുക്കും? ഇടിഎഫുകളുടെ ലോകവും വിശാലമാണ്. സെൻസെക്സ്, നിഫ്റ്റി എന്നിവയെ അടിസ്ഥാനമാക്കിതന്നെ 26 ഇടിഎഫുകളുണ്ട്. അവയെല്ലാം ഒരേ സൂചികയെ പിന്തുടരുകയാണെങ്കിൽ അവതമ്മിൽ എന്താണ് വ്യത്യാസംഎന്ന് തോന്നിയേക്കാം. താഴെപറയുന്നകാര്യങ്ങൾ കൂടുതൽ വ്യക്തതതരും. അടിസ്ഥാന സൂചിക: ഏത് സൂചികയെ അടിസ്ഥാനമാക്കി നിങ്ങുന്ന ഇടിഎഫിൽ നിക്ഷേപിക്കണമെന്ന് ആദ്യം തീരുമാനിക്കുക. സെൻസെക്സിലും നിഫ്റ്റിയിലുമുള്ളത് ലാർജ് ക്യാപ് ഓഹരികളാണ്. ഈ സൂചികകളെ അടിസ്ഥാനമാക്കിയുള്ള ഇടിഎഫിൽ നിക്ഷേപിക്കുമ്പോൾ ലാർജ് ക്യാപ് ഓഹരികളിലാണ് നിക്ഷേപം നടത്തുന്നതെന്ന് മനസിലാക്കാം. മിഡ് ക്യാപ്, സ്മോൾ ക്യാപ് സൂചികകളെ അടിസ്ഥാനമാക്കി നിക്ഷേപംനടത്തുന്ന ഇടിഎഫുകൾ മിഡ്ക്യാപ്, സ്മോൾ ക്യാപ് ഓഹരികളിലാകും നിക്ഷേപം നടത്തുന്നത്. പണമാക്കൽ(ദ്രവ്യത): ഇടിഎഫിൽ നിക്ഷേപിക്കുമ്പോൾ ശ്രദ്ധിക്കേണ്ട പ്രധാനകാര്യം എളുപ്പത്തിൽ നിക്ഷേപിക്കാനും നിക്ഷേപംപിൻവലിക്കാനും കഴിയുമോയെന്നതാണ്. അതുകൊണ്ടുതന്നെ ഉയർന്ന ട്രേഡിങ് വോള്യമുള്ള ഇടിഎഫ് തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കണം. ഓഹരിയിലെ നിക്ഷേപത്തിന്റെകാര്യംപോലതന്നെയാണിത്. വേണ്ടത്ര വാങ്ങൽ വിൽക്കലുകൾ വിപണിയിൽ നടന്നില്ലെങ്കിൽ ഓഹരികളെപ്പോലെ വാങ്ങാനും ആവശ്യമുള്ളപ്പോൾ വിൽക്കാനും കഴിഞ്ഞെന്നുവരില്ല. സൂചികയോടൊത്തുള്ള നീക്കം: ഇടിഎഫ് അതിന്റെ അടിസ്ഥാന സൂചികയെ എത്രത്തോളം അനുകരിക്കുന്നുണ്ടെന്നതിന് തെളിവ് പ്രതിഫലിപ്പക്കുന്നതാണിത്. ഉദാഹരണത്തിന് നിഫ്റ്റി രണ്ടുശതമാനം നേട്ടത്തിലാണെങ്കിൽ അതേസൂചികയെ പിന്തുടരുന്ന ഇടിഎഫും രണ്ടുശതമാനംനേട്ടത്തിലായിരിക്കും. ചെലവ്:ഇടിഎഫോ മ്യൂച്വൽ ഫണ്ടോ തിരഞ്ഞെടുക്കുമ്പോൾ അതിന്റെ ചെലവ് അനുപാതം ശ്രദ്ധിക്കേണ്ടതുണ്ട്. ഫണ്ടുകളുടെകാര്യത്തിൽ ചെലവിനേക്കാൽ മുൻഗണന പ്രകടനത്തിന് നൽകേണ്ടിവന്നേക്കാം. എന്നാൽ ഇടിഎഫുകളുടെകാര്യത്തിൽ, അടിസ്ഥാന സൂചികയോടൊപ്പമണ് ചലിക്കുന്നതെങ്കിൽ ചെലവ് കുറഞ്ഞ ഇടിഎഫിൽ നിക്ഷേപിക്കുന്നതാണ് നല്ലത്. അതായത്, ഒരേ സൂചിക ട്രാക്ക് ചെയ്യുന്ന ഇടിഎഫുകൾ താരതമ്യംചെയ്യുമ്പോൾ ചെലവുകുറഞ്ഞത് തിരഞ്ഞെടുക്കാം. എങ്ങനെ നിക്ഷേപിക്കും എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടുകളിൽ(ഇടിഎഫ്)നിക്ഷേപിക്കുന്നതിന് ട്രേഡിങ് അക്കൗണ്ടും ഡീമാറ്റ് അക്കൗണ്ടും ആവശ്യമാണ്. അതേസമയം, മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപിക്കുന്നതിനാകട്ടെ ഈ അക്കൗണ്ടുകൾ ആവശ്യമില്ല. ഇവ ഇല്ലാത്തവർക്ക് ഇടിഫിൽ നിക്ഷേപംനടത്തുന്ന ഫണ്ട് ഓഫ് ഫണ്ടുകളിലോ(എഫ്ഒഎഫ്)ഇൻഡക്സ് ഫണ്ടുകളിലോ നിക്ഷേപം നടത്താവുന്നതാണ്. ഇതേക്കുറിച്ച് പിന്നീട് വിശദീകരിക്കുന്നതാണ്. feedbacks to: antonycdavis@gmail.com കുറിപ്പ്: രാജ്യത്തെ ലാർജ് ക്യാപ് ഓഹരികളിൽ നിക്ഷേപിക്കുന്ന ഇടിഎഫുകൾക്കുപുറമെ, ആഗോള ഓഹരി സൂചികകളെ അടിസ്ഥാനമാക്കി നിക്ഷേപിക്കുന്നവയുമുണ്ട്. കൂടുതൽ വൈവിധ്യവത്കരണത്തിന്റെ ഭാഗമായി ഇന്റർനാഷണൽ ഇടിഎഫിലും ഗോൾഡ് ഇടിഎഫിലും നിശ്ചിത ശതമാനം തുക നിക്ഷേപിക്കാം. ലാർജ് ക്യാപ് വിഭാഗത്തിലെ നിഫ്റ്റി 50 ഇടിഎഫിനുപകരം കൂടുതൽ വളർച്ചാസാധ്യതയുള്ള ഓഹരികളിൽ നിക്ഷേപംനടത്തുന്ന നിഫ്റ്റി നെക്സ്റ്റ് 50 ഇടിഎഫ് തിരഞ്ഞെടുക്കാം.

from money rss https://bit.ly/3uukiUy
via IFTTT

സ്വർണവില പവന് 160 രൂപ കുറഞ്ഞ് 36,720 രൂപയായി

സംസ്ഥാനത്ത് സ്വർണവില പവന് 160 രൂപ കുറഞ്ഞ് 36,720 രൂപയായി. ഗ്രാമിന് 20 രൂപകുറഞ്ഞ് 4590 രൂപയുമായി. കഴിഞ്ഞ ദിവസം പവന്റെ വില 36,480 രൂപയിൽനിന്ന് 36,880 രൂപയായി കൂടിയിരുന്നു. ആഗോള വിപണിയിൽ നാലുമാസത്തെ ഉയർന്ന നിലവാരത്തിലെത്തിയശേഷം സ്വർണവിലയിൽ നേരിയതോതിൽ ഇടിവുണ്ടായി. ഔൺസിന് 1,894.88 ഡോളർ ആയി കുറഞ്ഞു. യുഎസ് ഡോളറിന്റെ മുന്നേറ്റവും ബോണ്ട് ആദായത്തിലെ വർധനവുമാണ് വില വർധനവിന് തടയിട്ടത്. രാജ്യത്തെ കമ്മോഡിറ്റി വിപണിയിലും വിലകുറവുണ്ടായി. എംസിഎക്സിൽ 10 ഗ്രാം 24 കാരറ്റ് സ്വർണവില 48,783 നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്.

from money rss https://bit.ly/3utcYse
via IFTTT

കാര്യമായ നേട്ടമില്ലെങ്കിലും നിഫ്റ്റി 15,300ന് മുകളിൽതന്നെ

മുംബൈ: കഴിഞ്ഞ ദിവസത്തെ നേട്ടംനിലനിർത്താനാകാതെ ഓഹരി വിപണി. സെൻസെക്സ് 11 പോയന്റ് നേട്ടത്തിൽ 51,020ലും നിഫ്റ്റി 4 പോയന്റ് ഉയർന്ന് 15,305ലുമാണ് വ്യാപാരം ആരംഭിച്ചത്. ഫ്യൂച്ചർ ആൻഡ് ഓപ്ഷൻസ് മെയ് സീരീസിലെ കാലാവധി തീരുന്ന ദിവസംകൂടിയാണ്. ടെക് മഹീന്ദ്രയാണ് നേട്ടത്തിൽമുന്നിൽ. ഓഹരി ഒരുശതമാനത്തോളം ഉയർന്നു. ടിസിഎസ്, അൾട്രടെക് സിമെന്റ്സ്, എച്ച്സിഎൽ ടെക്, ഇൻഫോസിസ്, റിലയൻസ്, എൽആൻഡ്ടി, പവർഗ്രിഡ് കോർപ്, സൺ ഫാർമ, നെസ് ലെ, ഐടിസി തുടങ്ങിയഓഹരികളും നേട്ടത്തിലാണ്. ടൈറ്റാൻ, ഐസിഐസിഐ ബാങ്ക്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, എച്ച്ഡിഎഫ്സി ബാങ്ക്, ഡോ.റെഡ്ഡീസ് ലാബ്, ഒഎൻജിസി, ഭാരതി എയർടെൽ, ഹിന്ദുസ്ഥാൻ യുണിലിവർ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. ഐഷർ മോട്ടോഴ്സ്, സൺ ഫാർമ, കാഡില ഹെൽത്ത്കെയർ, ബോറോസിൽ, പേജ് ഇൻഡസ്ട്രീസ് തുടങ്ങി 93 കമ്പനികൾ മാർച്ച് പാദത്തിലെ പ്രവർത്തനഫലം വ്യാഴാഴ്ച പുറത്തുവിടുന്നത്.

from money rss https://bit.ly/3uqXqVS
via IFTTT

എം.ജി.എം. സ്റ്റുഡിയോസിനെആമസോൺസ്വന്തമാക്കുന്നു

കൊച്ചി: ഹോളിവുഡിലെ വിഖ്യാതമായ എം.ജി.എം. സ്റ്റുഡിയോസിനെ ആഗോള ടെക് കമ്പനിയായ ആമസോൺ സ്വന്തമാക്കുന്നു. 845 കോടി ഡോളറിന്റേതാണ് ഇടപാട്. അതായത്, ഏതാണ്ട് 61,500 കോടി രൂപ. ആമസോണിന്റെ രണ്ടാമത്തെ വലിയ ഏറ്റെടുക്കലാണ് ഇത്. 2017-ൽ 1,370 കോടി ഡോളറിന് ഹോൾ ഫുഡ്സ് എന്ന കമ്പനിയെ സ്വന്തമാക്കിയിരുന്നു. ലോകത്തിലെ ഏറ്റവും പഴയ ചലച്ചിത്ര സ്റ്റുഡിയോകളിലൊന്നായ എം.ജി.എം. ചലച്ചിത്ര നിർമാണ, വിതരണ രംഗങ്ങളിലും ആധിപത്യം പുലർത്തിയിട്ടുണ്ട്. ജെയിംസ് ബോണ്ട് ചിത്രങ്ങൾ, ബോക്സിങ് ചിത്രങ്ങളായ റോക്കി എന്നിവയൊക്കെ എം.ജി.എമ്മിന്റേതാണ്. 1924-ൽ മെട്രോ പിക്ചേഴ്സ് എന്ന പേരിലായിരുന്നു തുടക്കം. പിന്നീട് ഗോൾഡ് വിൻ പിക്ചേഴ്സ്, ലൂയിസ് ബി.മേയർ പിക്ചേഴ്സ് എന്നിവയെക്കൂടി ഏറ്റെടുത്തതോടെയാണ് കമ്പനിയുടെ പേര് മെട്രോ ഗോൾഡ് വിൻ മേയർ (എം.ജി.എം.) എന്നായി മാറിയത്. ഇ-കൊമേഴ്സ് രംഗത്തെ ഏറ്റവും വലിയ കമ്പനിയായ ആമസോൺ 2010-ൽ വിനോദ രംഗത്തേക്കു കൂടി കടന്നു. ഇപ്പോൾ അമേരിക്കൻ ടെലിവിഷൻ പരമ്പരകളും ചിത്രങ്ങളും നിർമിക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്നുണ്ട്. ആമസോൺ സ്റ്റുഡിയോസ് എന്ന പേരിലാണ് ഇത്.

from money rss https://bit.ly/3yIrTlB
via IFTTT

ഐടി, റിയാൽറ്റി ഓഹരികളുടെ കുതിപ്പിൽ നിഫ്റ്റി 15,300ന് മുകളിൽ ക്ലോസ്‌ചെയ്തു

മുംബൈ: കഴിഞ്ഞ ദിവസത്തെ തളർച്ചക്കുശേഷം ബുധനാഴ്ച സൂചികകൾ നേട്ടമുണ്ടാക്കി. ഐടി, റിയാൽറ്റി ഓഹരികളിലെ കുതിപ്പാണ് സൂചികകൾ നേട്ടമാക്കിയത്. കോവിഡിന്റെ രണ്ടാംതരംഗത്തിൽ പ്രതിസന്ധിനേരിട്ട വ്യവസായങ്ങൾക്ക് ഉത്തേജന പാക്കേജ് പ്രഖ്യേപിച്ചേക്കുമെന്ന റിപ്പോർട്ടുകളാണ് വിപണിക്ക് ആത്മവിശ്വാസം നൽകിയത്. കോവിഡ് ബാധിതരുടെ പ്രതിദിന എണ്ണത്തിലെ കുറവും ആഗോള കാരണങ്ങളും വിപണി നേട്ടമാക്കി. സെൻസെക്സ് 379.99 പോയന്റ് ഉയർന്ന് 51,017.52ലും നിഫ്റ്റി 93 പോയന്റ് നേട്ടത്തിൽ 15,301.50ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബജാജ് ഫിൻസർവ്, ഇൻഫോസിസ്, ബജാജ് ഫിനാൻസ്, ഗ്രാസിം, യുപിഎൽ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. പവർഗ്രിഡ് കോർപ്, ജെഎസ്ഡബ്ല്യു സ്റ്റീൽ, ഹിൻഡാൽകോ, ടാറ്റ സ്റ്റീൽ, എൻടിപിസി തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. എനർജി, മെറ്റൽ സൂചികകൾ 1-2ശതമാനം നഷ്ടത്തിലായി. ആഗോളതലത്തിൽ കമ്മോഡിറ്റികളുടെ വിലയിലുണ്ടായ തളർച്ചയാണ് രാജ്യത്തെ മെറ്റൽ ഓഹരികളെ ബാധിച്ചത്. ഐടി, റിയാൽറ്റി സൂചികകൾ രണ്ടുശതമാനംവീതം നേട്ടമുണ്ടാക്കുകയുംചെയ്തു. നേട്ടമില്ലാതെയാണ് ബിഎസ്ഇ മിഡ്ക്യാപ് സൂചിക ക്ലോസ്ചെയ്തത്. സ്മോൾ ക്യാപ് സൂചിക 0.7ശതമാനം ഉയർന്നു. Nifty ends above 15,300, Sensex gains 378 pts led by IT, realty stocks

from money rss https://bit.ly/3uilyKh
via IFTTT

കോവിഡ് വാക്‌സിന്റെ ജിഎസ്ടി കുറച്ചേക്കില്ല: പൾസ് ഓക്‌സീമീറ്റർ ഉൾപ്പടെയുള്ളവ പരിഗണിച്ചേക്കും

മെയ് 28ന് ചേരുന്ന ചരക്ക് സേവന നികുതി കൗൺസിൽ യോഗത്തിൽ കോവിഡ് വാക്സിന് നികുതിയിളവ് നൽകിയേക്കില്ല. അതേസമയം, മെഡിക്കൽ ഗ്രേഡ് ഓക്സിജൻ, ഓക്സിജൻ കോൺസൻട്രേറ്റ്, പൾസ് ഓക്സീമീറ്റർ, കോവിഡ് പരിശോധന കിറ്റ് എന്നിവയ്ക്ക് ഇളവുനൽകുന്നകാര്യം പരിഗണിച്ചേക്കും. പിപിഇ കിറ്റ്, എൻ95 മാസ്ക്, വെന്റിലേറ്റർ, ഹാൻഡ് സാനിറ്റൈസർ, ആർടി-പിസിആർ മെഷീൻ തുടങ്ങിയവയ്ക്ക് കൂടുതൽ ഇളവ് നൽകിയേക്കില്ലെന്നാണ് റിപ്പോർട്ടുകൾ. നികുതി സ്ലാബിലെ മാറ്റങ്ങളെക്കുറിച്ച് ജിഎസ്ടി കൗൺസിലിന് നിർദേശംനൽകുന്ന റേറ്റ് ഫിറ്റ്മെന്റ് പാനൽ കോവിഡുമായി ബന്ധപ്പെട്ട് നാല് ഇനങ്ങൾക്കുമാത്രം നികുതിയിളവ് നൽകിയാൽമതിയെന്നാണ് ശുപാർശചെയ്തിട്ടുള്ളത്. ഇതുപ്രകാരം വാക്സിൻ ഉൾപ്പടെ 10ലധികം ഉത്പന്നങ്ങളെ നികുതിയിളവിന് പരിഗണിച്ചേക്കില്ല. മെഡിക്കൽ ഗ്രേഡ് ഓക്സിജൻ, ഓക്സിജൻ കോൺസെൻട്രേറ്റുകൾ, ജനറേറ്ററുകൾ, പൾസ് ഓക്സീമീറ്റർ, കോവിഡ് പരിശോധന കിറ്റ് എന്നിവയുടെ നികുതി 12ശതമാനത്തിൽനിന്ന് അഞ്ച് ശതമാനമായി കുറയ്ക്കാനാണ് സാധ്യത. പുതുക്കിയ നിരക്കുകൾ ജൂലായ് 31വരെയായിരിക്കും ബാധകം. പരിശോധന കിറ്റുകൾക്ക് ഓഗസ്റ്റ് 31വരെയും നികുതിയിളവ് അനുവദിച്ചേക്കും. കോവിഡ് വാക്സിൻ നിലവിൽതന്നെ താഴ്ന്നനിരക്കായ അഞ്ച് ശതമാനം സ്ലാബിലാണുള്ളത്. വാക്സിന് നികുതിയിളവ് നൽകണമെന്നാവശ്യപ്പെട്ട് പശ്ചിമ ബംഗാൾ മുഖ്യമനന്ത്രി മമത ബാനർജി നൽകിയ കത്തിന് ധനമന്ത്രി നിർമല സീതാരമന്റെ മറുപടിയുമായി ബന്ധപ്പെട്ട നിലപാടാണ് പാനൽ സ്വീകരിച്ചത്. വാക്സിനുകളുടെ നികുതികുറയ്ക്കുന്നത് വിലവർധനവിന് കാരണമാകുമെന്നാണ് നിർമല സീതാരാമന്റെ നിലപാട്. പിപിഇ കിറ്റുകൾ, എൻ 95 മാസ്ക്, ട്രിപ്പിൾ ലയർ മാസ്ക്, സർജിക്കൽ മാസ്ക് എന്നിവയ്ക്ക് നിലവിൽ അഞ്ച് ശതമാനം ജിഎസ്ടിയാണ് ഈടാക്കുന്നത്. അതുകൊണ്ടുതന്നെ ഈ ഉത്പന്നങ്ങളുടെ നികുതിയിലും വ്യത്യാസംവരുത്തേണ്ടെന്നാണ് സമിതിയുടെ തീരുമാനം.

from money rss https://bit.ly/2QTil6t
via IFTTT

വരുമാനനഷ്ടംനികത്താൻ കേന്ദ്ര സർക്കാർ 1.6 ലക്ഷംകോടി രൂപ കടമെടുത്തേക്കും

നികുതിപിരിവിലെ കുറവുമൂലം സംസ്ഥാനങ്ങളുടെ വരുമാനനഷ്ടം നികത്താൻ രണ്ടാംവർഷവും കേന്ദസർക്കാരിന് വൻതോതിൽ വായ്പയെടുക്കേണ്ടിവരും. നടപ്പ് സാമ്പത്തിവർഷം 1.58 ലക്ഷംകോടി രൂപ(21.7 ബില്യൺ ഡോളർ)അധിക വായ്പയെങ്കിലും വേണ്ടിവരുമെന്നാണ് കണക്കുകൂട്ടൽ. ചരക്ക് സേവന നികുതി സമിതി മെയ് 28ന് യോഗംചേർന്ന് സംസ്ഥാനങ്ങളുടെ നഷ്ടപരിഹാരം സംബന്ധിച്ച് ചർച്ചചെയ്യും. 2.7 ലക്ഷം കോടി രൂപയോളമാണ് സംസ്ഥാനങ്ങൾക്ക് നൽകേണ്ടിവരികയെങ്കിലും ഈയനത്തിൽ 1.1 ലക്ഷംകോടി രൂപയാണ് കേന്ദ്രത്തിന് അധികമായി വേണ്ടിവരിക. ധനകമ്മി പരിഹരിക്കാൻ ഈവർഷത്തെ ബജറ്റിൽ ഉൾപ്പെടുത്തിയ 12 ലക്ഷം കോടി രൂപയ്ക്കുപുറമെയാണിത്. ബോണ്ട് വാങ്ങൽ പദ്ധതിയിലൂടെ ഒരു ലക്ഷംകോടി രൂപ സമാഹരിച്ച് ഇതുവരെയുള്ള വരുമാനചോർച്ചയ്ക്ക് ആശ്വാസമേകാൻ ആർബിഐക്കുകഴിഞ്ഞിട്ടുണ്ട്. ബോണ്ട് ആദായം 20 ബേസിസ് പോയന്റ് താഴ്ത്തി 5.97ശതമാനത്തിലെത്തിക്കാനും റിസർവ് ബാങ്കിന് കഴിഞ്ഞു. കഴിഞ്ഞ സാമ്പത്തികവർഷം പിന്തുടർന്നരീതിതന്നെയായിരിക്കും വായ്പയുടെകാര്യത്തിൽ ഇത്തവണയും സ്വീകരിച്ചേക്കുക. അധികവായ്പ, തുക, എടുക്കേണ്ടസമയം എന്നിവ റിസർവ് ബാങ്കുമായി ആലോചിച്ചായിരിക്കും തീരുമാനമെടുക്കുക. എപ്രിൽവരെയുള്ള ഏഴുമാസക്കാലം ജിഎസ്ടി വരുമാനം ഒരു ലക്ഷം കോടി രൂപയിലധികമായിരുന്നു. കോവിഡിന്റെ രണ്ടാംതരംഗത്തെതുർന്ന് പ്രാദേശികമായി പലയിടങ്ങളിലും അടച്ചിട്ടതിനാൽ ഉപഭോഗത്തിൽ കാര്യമായ ഇടിവുണ്ടായതാണ് നികുതി വരുനമാനത്തെ ബാധിച്ചത്. ജിഎസ്ടി നടപ്പാക്കിയപ്പോഴുള്ള വ്യവസ്ഥപ്രകാരം, വരുമാനനഷ്ടമുണ്ടായാൽ സംസ്ഥാനങ്ങൾക്ക് നഷ്ടപരിഹാരംനൽകാൻ കേന്ദ്രത്തിന് ബാധ്യതയുണ്ട്.

from money rss https://bit.ly/3fNJYq0
via IFTTT