മുംബൈ: ആഗോള വിപണിയിലെ കനത്ത തകർച്ച രാജ്യത്തെ ഓഹരി സൂചികകളെയും ബാധിച്ചു. നിഫ്റ്റി 11,350 പോയന്റിന് താഴെയെത്തി. സെൻസെക്സിൽ 633.76 പോയന്റാണ് നഷ്ടം. 38,357.18ലാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റിയാകട്ടെ 193.60 പോയന്റ് താഴ്ന്ന് 11,333.90ലുമെത്തി. ബിഎസ്ഇയിലെ 1674 കമ്പനികളുടെ ഓഹരികൾ നഷ്ടത്തിലും 1002 ഓഹരികൾ നേട്ടത്തിലുമായിരുന്നു. 177 ഓഹരികൾക്ക് മാറ്റമില്ല. ആക്സിസ് ബാങ്ക്, ടാറ്റ സ്റ്റീൽ, അദാനി പോർട്സ്, എസ്ബിഐ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടമുണ്ടാക്കിയത്....