121

Powered By Blogger

Tuesday 12 January 2021

ഇലോണ്‍ മസ്‌കിന്റെ ടെസ് ല ബെംഗളുരുവില്‍ പ്രവര്‍ത്തനം തുടങ്ങി

ലോക കോടീശ്വരന്മാരിൽ ഒന്നാമനായ ഇലോൺ മസ്കിന്റെ ടെസ് ല ബെംഗളുരുവിൽ പ്രവർത്തനം തുടങ്ങി. ടെസ് ല ഇന്ത്യ മോട്ടോഴ്സ് ആൻഡ് എനർജി പ്രൈവറ്റ് ലിമിറ്റഡ് എന്നപേരിൽ ടെസ് ലയുടെ സബ്സിഡിയറി കമ്പനിയായാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. വൈഭവ് തനേജ, വെങ്കിട്ടരംഗം ശ്രീരാം, ഡേവിഡ് ജോൻ ഫീൻസ്റ്റീൻ എന്നിവരെ കമ്പനിയുടെ ഡയറക്ടർമാരായി നിയമിക്കുകയുംചെയ്തിട്ടുണ്ട്. ബെംഗളുരുവിൽ ടെസ് ലയുടെ ഗവേഷണ വികസന കേന്ദ്രം ഉടനെ തുടങ്ങുമെന്ന് കർണാടക സർക്കാർ നേരത്തെ വ്യക്തമാക്കിയിരുന്നു. നിർമാണ പ്ലാന്റ് സ്ഥാപിക്കാൻ സ്ഥലവും വാഗ്ദാനംചെയ്തിരുന്നു. ആമസോൺ സ്ഥാപകനായ ജെഫ് ബെസോസിനെ മറികടന്ന് ലോക കോടീശ്വരപട്ടികയിൽ ഈയിടെയാണ് ഇലോൺ മസ്ക് ഒന്നാമനായത്. ടെസ് ലയുടെ ഓഹരിവിലയിൽ ഒരുവർഷത്തിനിടെ വൻകുതിപ്പാണുണ്ടായത്. Elon Musks Tesla opens India entity in Bengaluru

from money rss https://bit.ly/3bzYrVZ
via IFTTT

ഐപിഒയുമായി ഇന്ത്യന്‍ റെയില്‍വെ ഫിനാന്‍സ് കോര്‍പറേഷന്‍: വിശദാംശങ്ങള്‍ അറിയാം

പൊതുമേഖലയിലെ ആദ്യത്തെ ബാങ്കിതര ധനകാര്യസ്ഥാപനമായ ഇന്ത്യൻ റെയിൽവെ ഫിനാൻസ് കോർപറേഷൻ അടുത്തയാഴ്ച ഐപിഒയുമായെത്തുന്നു. ഐപിഒയ്ക്ക് ജനുവരി 18 മുതൽ 20വരെ അപേക്ഷിക്കാം. ഓഹരിയൊന്നിന് 25-26 രൂപ നിരക്കിലാകും വില നിശ്ചയിക്കുക. 4,600 കോടി രൂപ സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ആഭ്യന്തര വിദേശ വിപണികളിൽനിന്ന് റെയിൽവെയ്ക്കുവേണ്ടി പണം സമാഹരിക്കുന്നതിന് ലക്ഷ്യമിട്ട് 1986ലാണ് ഐആർഎഫ്സി തുടങ്ങിയത്. ബജറ്റിന് പുറത്തുള്ള വിഹിതം കണ്ടെത്തുകയാണ് കമ്പനിയുടെ ലക്ഷ്യം. Indian Railway Finance Corporation (IRFC) IPO opens next week

from money rss https://bit.ly/3i6CHSV
via IFTTT

ഗോവയിലെ ബീച്ചുകളില്‍ മദ്യപിക്കുന്നതിന് വിലക്ക്

ഗോവയിലെ ബീച്ചുകളിൽ മദ്യപാനത്തിന് വിനോദ സഞ്ചാര വകുപ്പ് വിലക്കേർപ്പെടുത്തി. പുതുവർഷത്തിനുശേഷം മദ്യക്കുപ്പികളും മാലിന്യങ്ങളും ബീച്ചുകളിൽ നിറഞ്ഞ സാഹചര്യത്തിലാണ് തീരുമാനം. വിലക്ക് ലംഘിച്ചാൽ 10,000 രൂപവരെ പിഴയീടാക്കും. പോലീസിനാണ് ഇതുസംബന്ധിച്ച് ചുമതല നൽകിയിട്ടുള്ളത്. ബീച്ചുകളിൽ മദ്യപിക്കുന്നത് വിലക്കിയതുമായി ബന്ധപ്പെട്ട് മുന്നറിയിപ്പ് നൽകാൻ ഇതിനകം ടൂറിസം വകുപ്പ് ബോർഡുകൾ സ്ഥാപിച്ചുകഴിഞ്ഞു. ബീച്ചുകളിലെ മാലിന്യം ദിവസത്തിൽ മൂന്നുതവണ നീക്കംചെയ്യുന്നുണ്ടെങ്കിലും മണലിനടിയിൽ തിരയാൻ പ്രയാസമായതിനാലാണ് പുതിയ തീരുമാനമെന്ന് ടൂറിസം വകുപ്പ് പറയുന്നു. Drinking at Goa beaches to attract Rs 10,000 fine

from money rss https://bit.ly/3sj4dRR
via IFTTT

പാഠം 107| പുതിയ സാഹചര്യത്തില്‍ നിക്ഷേപകര്‍ സ്വീകരിക്കേണ്ട ആക്ഷന്‍ പ്ലാന്‍

വിപണി തകർന്നടിഞ്ഞപ്പോൾ നിക്ഷേപംമുഴുവൻ പിൻവലിച്ച് സ്വസ്ഥതതേടിയ രാംദാസ്. സെൻസെക്സും നിഫ്റ്റിയും പുതിയ ഉയരങ്ങൾ കീഴടക്കുന്നത് അതുഭതത്തോടെ (ആശ്ചര്യത്തോടെയും) നോക്കിനിന്ന് നിക്ഷേപം തുടങ്ങാൻ വൈകിയല്ലോയെന്ന് ചിന്തിച്ച ജോഷി കുരിയൻ, അതിസാഹസികമായി ഇടപെട്ട് വിപണിയിലെ മുന്നേറ്റത്തിൽ പണം തിരിച്ചെടുത്ത് സംതൃപ്തിനേടിയ വിജേഷ്. ഇവർ അറിയാൻ ഇതാ ഒരു കർമപദ്ധതി അവതരിപ്പിക്കുന്നു. പുതിയ നിക്ഷേപകരും നിലവിൽ നിക്ഷേപം തുടരുന്നവരും സാമ്പത്തിക ലക്ഷ്യത്തിന് അടുത്തെത്തിയവരും സ്ഥിരവരുമാനത്തിനായി പെൻഷൻ സമ്പാദ്യം നിക്ഷേപിക്കാൻ തയ്യാറെടുക്കുന്നവരും ഒറ്റത്തവണയായി നിക്ഷേപിക്കാനൊരുങ്ങുന്നവരും ഇപ്പോഴും സംശയത്തോടെ മാറിനിൽക്കുന്നവരും സാഹസിക മനോഭാവത്തോടെ വിപണിയിൽ ഇടപെടുന്നവരും തന്ത്രശാലികളും നിലവിലെ സാഹചര്യത്തിൽ സ്വീകരിക്കേണ്ടകാര്യങ്ങളാണ് ഈ പാഠത്തിൽ വിശദീകരിക്കുന്നത്. പുതിയ നിക്ഷേപകർ: നിക്ഷേപം തുടങ്ങാൻ യോജിച്ച സമയം ഇന്നുതന്നെയാണ്. ഓഹരി വിപണി എക്കാലത്തെയും ഉയരത്തിലെത്തിയതിനാൽ ഉടനെ ഇടിഞ്ഞുവീഴുമെന്നുകരുതി അതിനായി കാത്തിരുന്ന് ദിവസങ്ങൾ നഷ്ടപ്പെടുത്തരുത്. ദീർഘകാല ലക്ഷ്യത്തിനായി ഇപ്പോൾതന്നെ എസ്ഐപി തുടങ്ങാം. നിക്ഷേപ ലക്ഷ്യവും കാലയളവും വിലിയിരുത്തി ഓഹരിയിലും ഡെറ്റിലും നിശ്ചിത അനുപാതത്തിൽ എസ്ഐപി ആരംഭിക്കാം. നിലവിൽ നിക്ഷേപംനടത്തുന്നവർ: കഴിഞ്ഞകാലത്തെ കനത്ത തകർച്ചയും നിലവിലെനേട്ടവും എപ്രകാരം പോർട്ട്ഫോളിയോയിൽ പ്രതിഫലിച്ചുവെന്ന് കാണാൻ കഴിഞ്ഞു. മികച്ചനേട്ടത്തിലുള്ള നിക്ഷേപംപിൻവലിച്ചാലോയെന്ന് സ്വാഭാവികമായും ആലോചിച്ചേക്കാം. ഇനിയൊരു ഇടിവുണ്ടാകുമ്പോൾ ഇതുവരെയുള്ളനേട്ടം വെള്ളത്തിലായാലോയെന്ന ചിന്തിയാകും അതിനുപിന്നിൽ. ഒരുകാര്യംമനസിലാക്കുക, വിപണി എപ്പോൾ ഉയരുമെന്നോ തകരുമെന്നോ ആർക്കും പ്രവചിക്കാനാവില്ല. അതൊന്നും കാര്യമാക്കാതെ ദീർഘകാല ലക്ഷ്യത്തിനായുള്ള എസ്ഐപി നിക്ഷേപം തുടരുകതന്നെ ചെയ്യുക. ലകഷ്യത്തിനടുത്തെത്തിയവർ: സാമ്പത്തിക ലക്ഷ്യങ്ങൾ പൂർത്തിയാക്കാൻ മാസങ്ങൾമാത്രം അവശേഷിക്കുന്നവർ ചിട്ടയായി നിക്ഷേപം പിൻവലിക്കുന്നതിനെക്കുറിച്ച് ആലോചിക്കുക. മികച്ച ഷോർട്ട് ഡ്യൂറേഷൻ ഫണ്ടുകളിലേയ്ക്ക് ഘട്ടംഘട്ടമായി നിക്ഷേപം സ്വിച്ച് ചെയ്യുക. ഇപ്പോൾ പിൻവലിക്കുന്നതിലൂടെ നിലവിലെ മികച്ച ആദായം സ്വന്തമാക്കാം. അതോടൊപ്പം റിസ്ക് കുറഞ്ഞ ഡെറ്റ് ഫണ്ടിൽനിന്ന് ഭാവിയിൽ ബാങ്ക് നിക്ഷേപത്തേക്കാൾ കൂടിയ ആദായം നേടുകയുംചെയ്യാം. നികുതി ആനുകൂല്യവും ലഭിക്കും. റിട്ടയർ ചെയ്തവർ: പെൻഷൻപറ്റിയപ്പോൾ ലഭിച്ചതുക വിലക്കയറ്റത്തെ അതിജീവിക്കുന്ന ആദായത്തനായി ഇക്വിറ്റി ഫണ്ടുകളിൽ നിക്ഷേപിക്കാൻ ഉദ്ദേശിക്കുന്നവർ പ്രധാനമായും ഇക്കാര്യം അറിയുക. അഞ്ചുവർഷത്തേയ്ക്കുള്ള വരുമാനമാർഗം സൂരക്ഷിതമായി നിക്ഷേപിച്ചശേഷംമാത്രം ബാക്കിയുള്ളതുക ഓഹരിയിലോ മ്യൂച്വൽ ഫണ്ടിലോ എസ്ഐപിയായിമാത്രം നിക്ഷേപിക്കുക. അഞ്ചുവർഷത്തിനപ്പുറംമാത്രം ഇതിൽനിന്നുള്ള ആദായം പ്രതീക്ഷിച്ചാൽമതി. ഒറ്റത്തവണയായി നിക്ഷേപിക്കുന്നവർ: ഓഹരിയിലും ഓഹരി അധിഷ്ഠിത മ്യൂച്വൽ ഫണ്ടിലും ഒറ്റത്തവണയായി നിക്ഷേപിക്കാനുള്ള തീരുമാനം ഉപേക്ഷിക്കുക. വിപണി ഉയർന്നുനിൽക്കുന്നതിനാൽ ഭാവിയിൽ തകർച്ചനേരിട്ടാൽ വൻനഷ്ടംതന്നെ ഉണ്ടായേക്കാം. വിപണിയുടെ ഏറ്റക്കുറച്ചിലുകളിൽ നിക്ഷേപിക്കുന്നതിലൂടെ ലഭിക്കുന്ന ശരാശരി(റൂപി കോസ്റ്റ് ആവറേജിങ്)യുടെ സാധ്യത പ്രയോജനപ്പെടുത്താൻ കഴിയാതെവരും. അതായത് വിപണി ഉയരുമ്പോഴും താഴുമ്പോഴും നിക്ഷേപം നടത്തുന്നതിലൂടെ ലഭിക്കുന്ന ആവറേജിങിന്റെ സാധ്യതയാണ് പ്രയോജനപ്പെടുത്താൻ കഴിയാതെവരിക. സാധാരണയിൽക്കൂടുതൽകാലം കാത്തിരിക്കേണ്ട സാഹചര്യം ഇതുണ്ടാക്കിയേക്കാം. അതിനാൽ ഒറ്റത്തവണയായി നിക്ഷേപിക്കാനുദ്ദേശിക്കുന്ന തുക അതിന്റെ വലിപ്പമനുസരിച്ച് 18 മാസക്കാലയളവവരെയുള്ള എസ്ഐപിയായി ക്രമീകരിക്കാം. മികച്ച ഷോട്ട് ഡ്യൂറേഷൻ ഫണ്ടിൽ നിക്ഷേപിച്ച് എസ്ടിപിയായി ഇക്വിറ്റി ഫണ്ടിലേയ്ക്ക് മാസംമാസം ട്രാൻസ്ഫർ ചെയ്യാം. സംശയത്തോടെ നിൽക്കുന്നവർ: സ്റ്റോക്ക് മാർക്കറ്റ് ഉയർന്ന നിലവാരത്തിലായതിനാൽ നിക്ഷേപിക്കാൻ മടിക്കുന്നവർ അറിയേണ്ടകാര്യമിതാണ്. വിപണിയിൽ മുന്നേറ്റംതുടർന്നാൽ അവസരം നഷ്ടമാകുകയാണ് ചെയ്യുക. സെൻസെക്സും നിഫ്റ്റിയും ഉയരുന്നതിന്റെ കണക്കുകളാണ് പ്രധാനമായും വിലയിരുത്തുന്നത്. ആ സൂചികകളിൽപ്പെടാത്ത നിരവധി ഓഹരികളും വിപണിയിലുണ്ട്. അതായത് സെൻസെക്സ് 30ഉം നിഫ്റ്റിയും 50ഉം വീതം ഓഹരികളെമാത്രം അടിസ്ഥാനമാക്കിയുള്ളതാണ്. അതിനാൽതന്നെ ഈ സൂചികകൾ ഉയരുമ്പോൾ എല്ലാഓഹരികളും മുന്നേറിയതായി കണക്കാക്കേണ്ടതില്ല. സൂചികകൾ ഉയരുകയോ താഴുകയോ ചെയ്തോട്ടെ. എസ്ഐപിയായി ഇപ്പോൾതന്നെ നിക്ഷേപം ആരംഭിക്കുക. കാലംമുന്നോട്ടുപോകുന്തോറും ആത്മവിശ്വാസത്തോടെ മുന്നേറാൻ അത് സഹായിക്കും. സാഹസികർ: മാർച്ചിൽ കൂപ്പുകുത്തിയപ്പോൾ വിപണിയിൽനിന്ന് പുറത്തുപോകുകയും ഇപ്പോഴത്തെ ബുൾ റണ്ണിൽ വലിയതുക നിക്ഷേപിക്കാൻ ആഗ്രഹിക്കുകയുംചെയ്യുന്നുവെങ്കിൽ, ആ തീരുമാനം ഉപേക്ഷിക്കുക. ഈ തീരുമാനം ആത്യന്തികമായി നേട്ടത്തിൽനിന്നകറ്റും. ആദ്യം ലക്ഷ്യം നിശ്ചയിക്കുക. പിന്നെയാണ് റൂട്ട്മാപ്പ് തയ്യാറാക്കേണ്ടത്. നിക്ഷേപിക്കേണ്ടതുക നിശ്ചയിച്ച് അഞ്ചുവർഷത്തിനപ്പുറമുള്ള കാലയളവ് മുന്നിൽകണ്ട് എസ്ഐപിയായി മാത്രം നിക്ഷേപിക്കുക. തന്ത്രശാലികൾ: ഹ്രസ്വകാലയളവിൽ ലക്ഷങ്ങൾ കൈപ്പിടിയിലൊതുക്കാൻ ആഗ്രഹിക്കുന്നവർ വിപണിക്കുപിന്നിൽ ഒളിഞ്ഞിരിക്കുന്ന റിസ്ക് അറിഞ്ഞിരിക്കുക. ദീർഘകാലത്തിൽ നേട്ടമുണ്ടാക്കാൻ താരതമ്യേന എളുപ്പമാണ്. അതുകൊണ്ടുതന്നെ ചിട്ടയായ നിക്ഷേപത്തിലൂടെമാത്രം സമ്പന്നനാകാൻ ശ്രമിക്കുക. ഇന്നുവെച്ച് നാളെ കോടികളുണ്ടാക്കാമെന്ന് കണക്കുകൂട്ടുന്നവർ എളുപ്പത്തിൽ കുഴിയിൽചാടുമെന്നകാര്യത്തിൽ സംശയമില്ല. feedbacks to: antonycdavis@gmail.com കുറിപ്പ്: ഓഹരിയിലായാലും മ്യൂച്വൽ ഫണ്ടിലായാലും നിക്ഷേപത്തിന് എസ്ഐപിയുടെവഴി സ്വീകരിക്കുക. ഓഹരിയിൽ നേരിട്ട് എസ്ഐപിയായി നിക്ഷേപിക്കാൻ സ്റ്റോക്ക് ബ്രോക്കർമാർ അവസരംനൽകുന്നുണ്ട്. മികച്ച മൂന്നോ അഞ്ചോ ഓഹരികൾ തിരഞ്ഞെടുത്ത് മാസംതോറും നിശ്ചിത തിയതി നിക്ഷേപിക്കുന്ന രീതി സ്വീകരിക്കാം. മ്യൂച്വൽ ഫണ്ടിലാണെങ്കിൽ സാമ്പത്തിക ലക്ഷ്യംമുന്നിൽകണ്ട് അതിനുയോജിച്ച ഫണ്ടുകൾ തിരഞ്ഞെടുത്ത് നിക്ഷേപംതുടങ്ങാം.

from money rss https://bit.ly/35AmXSV
via IFTTT

ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം: സെന്‍സെക്‌സ് 50,000ത്തിലേയ്ക്ക്

മുംബൈ: ഓഹരി വിപണിയിൽ റെക്കോഡ് നേട്ടംതുടരുന്നു. 50,000 എന്ന നാഴികക്കല്ല് പിന്നിടാൻ സെൻസെക്സിന് ഇനി അധികദൂരമില്ല. സെൻസെക്സ് 216 പോയന്റ് നേട്ടത്തിൽ 49,733ലും നിഫ്റ്റി 67 പോയന്റ് ഉയർന്ന് 14,630ലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 1106 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 336 ഓഹരികൾ നഷ്ടത്തിലുമാണ്. 58 ഓഹരികൾക്ക് മാറ്റമില്ല. ഭാരതി എയർടെൽ, ഒഎൻജിസി, എസ്ബിഐ, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ഐസിഐസിഐ ബാങ്ക്, എൽആൻഡ്ടി, ടെക് മഹീന്ദ്ര, റിലയൻസ്, എൻടിപിസി, ഇൻഫോസിസ്, പവർഗ്രിഡ് കോർപ് തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. ടിസിഎസ്, മാരുതി, ഡോ.റെഡ്ഡീസ് ലാബ്, ടൈറ്റാൻ, ബജാജ് ഓട്ടോ, കൊട്ടക് മഹീന്ദ്ര ബാങ്ക് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. ഇൻഫോസിസ്, വിപ്രോ, ആംടെക് ഓട്ടോ തുടങ്ങി ആറുകമ്പനികളാണ് ഡിസംബർ പാദത്തിലെ പ്രവർത്തനഫലം ബുധനാഴ്ച പുറത്തുവിടുന്നത്.

from money rss https://bit.ly/2XxmVHg
via IFTTT

റബ്ബർ വില: ഒന്നര മാസത്തിനിടെ 15 രൂപയുടെ ഇടിവ്

കോട്ടയം: കഴിഞ്ഞ ഒന്നരമാസത്തിനിടെ റബ്ബർ വിലയിൽ 15 രൂപയുടെ ഇടിവ്. ആർ.എസ്.എസ്-4 റബ്ബർവില ചൊവ്വാഴ്ച 150 രൂപയായി. അന്താരാഷ്ട്ര മാർക്കറ്റിലെ വിലയിടിവും ഉത്പാദനത്തിലെ വർധനയുമാണ് ഇപ്പോൾ മാർക്കറ്റിൽ പ്രതിഫലിച്ചിരിക്കുന്നത്. കഴിഞ്ഞ ഡിസംബർ ആദ്യം റബ്ബർവില 165 രൂപയായി ഉയർന്നിരുന്നു. റബ്ബറിന്റെ അന്താരാഷ്ട്ര വിലയിൽ 28 രൂപയോളം ഇടിവുണ്ട്. 186.9 രൂപയായിരുന്നു കഴിഞ്ഞ മാസം ആദ്യം ബാങ്കോക്ക് മാർക്കറ്റിലെ വില. ഇപ്പോൾ അത് 158 രൂപയിലെത്തി. ആഭ്യന്തര മാർക്കറ്റിലെ വിലയിടിവിന് ഇതും കാരണമായി. ഇപ്പോൾ റബ്ബർ ഉത്പാദനം ഉയർന്നുനിൽക്കുന്ന സമയമാണ്. നവംബറിൽ 87,000 ടൺ ആയിരുന്നു ഉത്പാദനം. ഡിസംബറിൽ ഉത്പാദനം ഒരുലക്ഷം ടൺ എങ്കിലുമുണ്ടാകുമെന്നാണ് പ്രതീക്ഷ. റബ്ബർ ഇറക്കുമതി കഴിഞ്ഞ നാലുമാസമായി ഉയരുന്നതും ആഭ്യന്തരവിപണിക്ക് തിരിച്ചടിയായി. 30,000 ടണ്ണിനുമേലാണ് കഴിഞ്ഞ നാലുമാസമായി റബ്ബർ ഇറക്കുമതി. വിലയിടിവ് മൂലം ഇടത്തരം കർഷകരാണ് ദുരിതമനുഭവിക്കുന്നത്. റബ്ബർ കർഷകർക്ക് സംസ്ഥാന സർക്കാരിന്റെ വിലസ്ഥിരതാ പദ്ധതിയുടെ പരിധി കിലോയ്ക്ക് 200 രൂപയാക്കണമെന്നാവശ്യപ്പെട്ട് റബ്ബർ ഡീലേഴ്സ് ഫെഡറേഷൻ മുഖ്യമന്ത്രിക്ക് നിവേദനം നൽകിയിരുന്നു.

from money rss https://bit.ly/39vuL9I
via IFTTT

പഴയ സ്വര്‍ണം വന്‍തോതില്‍ വിപണിയില്‍ തിരിച്ചെത്തുന്നു: ഇറക്കുമതിയില്‍ ഇടിവ്‌

കൊച്ചി:പേര് വെളിപ്പെടുത്തരുതെന്ന അപേക്ഷയോടെ ആ ഫോർട്ടുകൊച്ചിക്കാരി പറഞ്ഞു: ''ജീവിതം മുന്നോട്ടുകൊണ്ടുപോകാൻ 12,000 രൂപ വായ്പയെടുത്ത് തുടങ്ങിയതാണ്. ഇപ്പോൾ 20 ലക്ഷത്തിനടുത്തുണ്ട് വായ്പ. ലോക്ഡൗണായപ്പോൾ അടവുകളൊക്കെ മുടങ്ങി. ഫിനാൻസുകാർ ഇളവൊന്നും തന്നില്ല. ഒടുവിൽ മൂന്നുമാസംമുന്പ് 12 പവൻ വിറ്റു. മുടങ്ങിയ തവണകളൊക്കെ അടച്ചുതീർത്തു...'' ലോക്ഡൗണിനുശേഷം സ്വർണംവിറ്റ് ജീവിതം മുന്നോട്ടുകൊണ്ടുപോകുന്ന സാധാരണക്കാരന്റെ പ്രതിരൂപമാണ് ഈ വീട്ടമ്മ. രാജ്യത്ത് ലോക്ഡൗണിന് ശേഷമുള്ള രണ്ടുമാസത്തിനിടെ വിപണിയിലെത്തിയത് 68 ടൺ പഴയ സ്വർണാഭരണങ്ങളാണ്. ഈ സാമ്പത്തികവർഷം അവസാനിക്കുമ്പോഴേക്കും ഇത് നൂറ്റമ്പതുടൺ കടക്കുമെന്നാണ് സൂചന. സ്വർണത്തിന് വിലകൂടിയതിനാൽ പഴയ സ്വർണത്തിന് നല്ല വില ലഭിക്കുമെന്നതും ജനങ്ങളെ വിൽക്കാൻ പ്രേരിപ്പിക്കുന്നു. ഇതിനുമുമ്പ് 2012-ൽ ആണ് പഴയ സ്വർണവിൽപ്പന ഉയർന്നത്. അന്ന് 118 ടൺ പഴയസ്വർണാഭരണങ്ങളാണ് വിപണിയിലെത്തിയത്. കേരളത്തിൽ 60 ശതമാനം ഉപഭോക്താക്കളും കൈയിലുള്ള പഴയ സ്വർണാഭരണങ്ങൾ മാറ്റിവാങ്ങാറാണ് പതിവ്. എന്നാൽ, ലോക്ഡൗണിനുശേഷം ഇത് 70 ശതമാനത്തോളമായെന്നാണ് ജൂവലറി ഉടമകൾ പറയുന്നത്. ലോക്ഡൗണിനുശേഷം ജുവലറികൾ തുറന്ന രണ്ടുമാസത്തിനിടെ ഏകദേശം 15-18 ടൺ പഴയ സ്വർണം കേരള വിപണിയിലെത്തിയിട്ടുണ്ടാകുമെന്നാണ് കരുതുന്നത്. ഇറക്കുമതിയിൽ ഇടിവ് കോവിഡ് പ്രതിസന്ധിയിൽ ആവശ്യക്കാർ കുറഞ്ഞതും പഴയ സ്വർണം വിപണിയിലേക്കെത്തിയതും സ്വർണ ഇറക്കുമതിയെ ബാധിച്ചു. വർഷം 800-900 ടൺ ഇറക്കുമതിയുണ്ടായിരുന്നത് കഴിഞ്ഞ വർഷം 718 ടണ്ണായും ഈ സാമ്പത്തികവർഷം നവംബർവരെ 222 ടണ്ണായും കുറഞ്ഞു. 2020-21 സാമ്പത്തികവർഷം അവസാനിക്കാനിരിക്കെ ഇറക്കുമതി 500 ടണ്ണിനപ്പുറം പോകില്ലെന്നാണ് കരുതുന്നത്. രാജ്യത്തെ വ്യാപാരക്കണക്കുകൾ ഏകോപിപ്പിക്കുന്ന ഡയറക്ടർ ജനറൽ ഓഫ് കമേഴ്സ്യൽ ഇന്റലിജൻസ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സിന്റെ (ഡി.ജി.സി.ഐ. ആൻഡ് എസ്.) രേഖകളിൽനിന്ന് വ്യക്തമാകുന്നത് ആറുവർഷത്തിനിടെയുള്ള കുറഞ്ഞ ഇറക്കുമതിയാണ് 2019-20, 2020-21 സാമ്പത്തികവർഷം ഉണ്ടായതെന്നാണ്. 2018-19ൽ 980 ടൺ ഇറക്കുമതിയുണ്ടായിരുന്നത് തൊട്ടടുത്തവർഷം 718 ടൺ ആയി കുറഞ്ഞു. ചൈനയിൽനിന്ന് ആദ്യ കോവിഡ് റിപ്പോർട്ട് പുറത്തുവന്നത് 2019 ഡിസംബറിലാണ്. ജനുവരിമുതൽ ഇത് സ്വർണ ഇറക്കുമതിയെ ബാധിച്ചുതുടങ്ങി. ഉയരുന്ന സ്വർണക്കടത്ത് സ്വർണക്കടത്ത് ഉയരുന്നതും ഇറക്കുമതിയെ ബാധിക്കുന്ന ഘടകമാണ്. ലോക്ഡൗണിനുശേഷം വിമാനസർവീസുകൾ തുടങ്ങിയതോടെ ഇന്ത്യയിലേക്ക് വൻതോതിൽ കള്ളക്കടത്ത് സ്വർണം എത്തുന്നുണ്ട്. വർഷം കള്ളക്കടത്തിലൂടെ 200-250 ടൺ സ്വർണം ഇന്ത്യയിലെത്തുന്നുണ്ട്. ഒരു കിലോസ്വർണം കൊണ്ടുവരുമ്പോൾ ഏഴുലക്ഷത്തോളം രൂപ ലാഭംകിട്ടുമെന്നതാണ് പ്രധാന ആകർഷണം. സ്വർണക്കടത്ത് തടയാൻ ഫലപ്രദമായ മാർഗം ഇറക്കുമതിത്തീരുവ എടുത്തുകളയുകയാണെന്ന് ഓൾ ഇന്ത്യ ജെം ആൻഡ് ജൂവലറി ഡൊമസ്റ്റിക് കൗൺസിൽ ദേശീയ ഡയറക്ടർ അഡ്വ. എസ്. അബ്ദുൾ നാസർ പറഞ്ഞു. നിലവിൽ ഇറക്കുമതിത്തീരുവ 12.5 ശതമാനമാണ് ഇതിനൊപ്പം മൂന്നുശതമാനം ജി.എസ്.ടി.കൂടി ചേർക്കും. കടത്തിന് പിടിക്കപ്പെടുന്നയാൾ 15.5 ശതമാനം നികുതിയടച്ച് രക്ഷപ്പെടും. സ്വർണത്തിന്റെ മൂല്യം മൂന്നുകോടി രൂപയ്ക്ക് മുകളിലാണെങ്കിലേ കേസെടുത്ത് സ്വർണം പിടിച്ചെടുക്കൂ. ഇന്ത്യയിലെ സ്വർണം ഇറക്കുമതി (ടണ്ണിൽ) 2015-16 960 2016-17 766 2017-18 954 2018-19 980 2019-20 718 2020-21 221(2020 നവംബർ വരെ)

from money rss https://bit.ly/3i6rUYV
via IFTTT

സെന്‍സെക്‌സില്‍ 248 പോയന്റ് നേട്ടം: നിഫ്റ്റി 14,563ല്‍ ക്ലോസ് ചെയ്തു

മുംബൈ: തുടർച്ചയായി 12-ാമത്തെ ദിവസവും ഓഹരി വിപണി നേട്ടത്തിൽ ക്ലോസ് ചെയ്തു. നഷ്ടത്തോടെയാണ് തുടങ്ങിയതെങ്കിലും പുതിയ റെക്കോഡ് കുറിച്ചാണ് വിപണി വ്യാപാരം അവസാനിപ്പിച്ചത്. സെൻസെക്സ് 247.79 പോയന്റ് നേട്ടത്തിൽ 49,517.11ലും നിഫ്റ്റി 78.70 പോയന്റ് ഉയർന്ന് 14,563.50ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1647 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1387 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 158 ഓഹരികൾക്ക് മാറ്റമില്ല. കോവിഡ് വാക്സിൻ വിതരണംതുടങ്ങിയതും ആഗോള കാരണങ്ങളുമാണ് വിപണിക്ക് കരുത്തായത്. ടാറ്റ മോട്ടോഴ്സ്, ഗെയിൽ, ഐഷർ മോട്ടോഴ്സ്, എസ്ബിഐ, കോൾ ഇന്ത്യ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. ഏഷ്യൻ പെയിന്റ്സ്, ടൈറ്റാൻ കമ്പനി, നെസ് ലെ, ഹിന്ദുസ്ഥാൻ യുണിലിവർ, സൺഫാർമ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. പൊതുമേഖല ബാങ്ക് സൂചിക ആറ് ശതമാനംനേട്ടമുണ്ടാക്കി. വാഹനം, അടിസ്ഥാന സൗകര്യവികസനം, ഊർജം തുടങ്ങിയ മേഖലകളിലെ ഓഹരികൾ ഒരുശതമാനംവീതം ഉയർന്നു. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ യഥാക്രമം 0.4ശതമാനവും 0.2ശതമാനവും ഉയർന്നു. ഫാർമ സൂചിക ഒരുശതമാനവും എഫ്എംസിജി സൂചിക 0.5ശതമാനവും നഷ്ടമുണ്ടാക്കി. Sensex up 248 pts at 49,517; Nifty at 14,563

from money rss https://bit.ly/2LJr1Js
via IFTTT