121

Powered By Blogger

Wednesday, 5 January 2022

സെന്‍സെക്‌സില്‍ 800 പോയന്റിലേറെ നഷ്ടം: നിഫ്റ്റി 17,700ന് താഴെ |Market Opening

മുംബൈ: നാലുദിവസത്തെ തുടർച്ചയായ നേട്ടത്തിനുശേഷം വിപണിയിൽ നഷ്ടത്തോടെ തുടക്കം. നിഫ്റ്റി 17,700ന് താഴെയെത്തി. ആഗോള വിപണിയിലെ നഷ്ടമാണ് രാജ്യത്തെ സൂചികകളിലും പ്രതിഫലിച്ചത്. സെൻസെക്സ് 487 പോയന്റ് താഴ്ന്ന് 59,735ലും നിഫ്റ്റി 144 പോയന്റ് നഷ്ടത്തിൽ 17,780ലുമാണ് വ്യാപാരം ആരംഭിച്ചത്. 9.40 ആയപ്പോഴേയ്ക്കും സെൻസെക്സിലെ നഷ്ടം 800 പോയന്റിലേറെയായി. നിഫ്റ്റി 237 പോയന്റും താഴ്ന്നു. എച്ച്സിഎൽ ടെക്നോളജീസ്, ഇൻഫോസിസ്, ജെഎസ്ഡ്ബ്ല്യു സ്റ്റീൽ, ടാറ്റ മോട്ടോഴ്സ്, എച്ച്ഡിഎഫ്സി ബാങ്ക് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടത്തിൽ. സൺ ഫാർമ, ഭാരതി എയർടെൽ, ഡോ.റെഡ്ഡീസ് ലാബ്, ഹിൻഡാൽകോ, സിപ്ല തുടങ്ങിയ ഓഹരികൾ നേട്ടത്തിലുമാണ്. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകളിലും ഒരുശതമാനത്തോളം നഷ്ടത്തിലാണ് വ്യാപാരം നടക്കുന്നത്. Nifty around 17,700, Sensex plunges 800 pts.

from money rss https://bit.ly/3F0E3Zl
via IFTTT

ഓഹരിയിന്മേല്‍ വായ്പ നല്‍കാന്‍ ജിയോജിതിന്റെ ഡിജിറ്റല്‍ പ്ലാറ്റ്ഫോം

കൊച്ചി: ജിയോജിത് ക്രെഡിറ്റ്സ് ഓഹരിയിന്മേൽ വായ്പ നൽകാനുള്ള ഡിജിറ്റൽ പ്ലാറ്റ്ഫോം ആരംഭിച്ചു. രാജ്യത്തെ മുൻനിര നിക്ഷേപ സേവനദാതാക്കളായ ജിയോജിത് ഫിനാൻഷ്യൽ സർവീസസിന്റെ ഉപസ്ഥാപനമാണ് ജിയോജിത് ക്രെഡിറ്റ്സ്. ഇതോടെ നാഷണൽ സെക്യൂരിറ്റീസ് ഡിപ്പോസിറ്ററിയുടെ (NSDL) അക്കൗണ്ടുടമകൾക്ക് ഓഹരികളുടെ ജാമ്യത്തിൽ പൂർണമായും ഡിജിറ്റലായി വായ്പ നൽകുന്ന (LAS) രാജ്യത്തെ ആദ്യ കമ്പനിയായി മാറിയിരിക്കുകയാണ ് ജിയോജിത് ക്രെഡിറ്റ്സ്. കൊച്ചിയിൽ നടന്ന ചടങ്ങിൽ എൻഎസ്ഡിഎൽ മാനേജിംഗ് ഡയറക്ടർ പത്മജാ ചുന്ദുരു പ്ളാറ്റ്ഫോമിന്റെ ഔപചാരികമായ ഉദ്ഘാടനം നിർവഹിച്ചു. ജിയോജിത് മാനേജിംഗ് ഡയറക്ടർ സി ജെ ജോർജ്ജ്, ജിയോജിത് എക്സിക്യൂട്ടീവ് ഡയറക്ടർ എ ബാലകൃഷ്ണൻ, എൻഎസ്ഡിഎൽ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് പ്രശാന്ത് വാഗൽ തുടങ്ങിയവരും സന്നിഹിതരായിരുന്നു. കൂടുതൽ നിക്ഷേപത്തിനോ അടിയന്തര വ്യക്തിപരമായ ആവശ്യങ്ങൾക്കോ നിക്ഷേപകർക്ക് ഉടൻ പണം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഓഹരികളുടെ പണയത്തിൽ വായ്പ നൽകുന്ന ഡിജിറ്റൽ എൽഎഎസ് പദ്ധതി രൂപ കൽപന ചെയ്തത്. ഡിമാറ്റ് അക്കൗണ്ടുടമയ്ക്ക് നിമിഷങ്ങൾക്കുള്ളിൽ ഓഹരി പണയ അപേക്ഷ സമർപ്പിക്കാൻ ഡിജിറ്റൽ എൽഎഎസ് സംവിധാനത്തിലൂടെ കഴിയും. https://bit.ly/3JMbthJ എന്ന പേരിലുള്ള ഡിജിറ്റൽ പ്ലാറ്റ്ഫോമിലൂടെ ഓഹരികൾ പണയം വെച്ച് ഇഷ്ടമുള്ള പദ്ധതിയിൽ അപേക്ഷിക്കാനും നടപടിക്രമങ്ങൾ ഓൺലൈനിൽ പൂർത്തിയാക്കാനും കഴിയും. ഡിജിറ്റൽ ഒപ്പുസഹിതം അപേക്ഷ അംഗീകരിക്കുന്നതോടെ ഉപഭോക്താവിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് പണമെത്തും. ഉപയോഗിക്കുന്ന പണത്തിനു മാത്രമേ പലിശ ഈടാക്കൂ. എൽഎഎസ് ഡിജിറ്റൽ പ്ലാറ്റ്ഫോമിലൂടെ പരമാവധി പണം ലഭ്യമാവും. സൗകര്യപ്രദമായ രീതിയിൽ തിരിച്ചടയ്ക്കാം. ചില പ്രത്യേക പദ്ധതികൾക്ക് ആകർഷകമായ പലിശ നിരക്കും ജിയോജിത് ക്രെഡിറ്റ്സ് വാഗ്ദാനം ചെയ്യുന്നു. ഓഹരികൾ പണയം വെച്ച് വായ്പ വാങ്ങാൻ ആഗ്രഹിക്കുന്ന ഇടപാടുകാരുടെ ഡിമാറ്റ് അക്കൗണ്ടിൽ ആവശ്യമായത്ര ഓഹരികളുണ്ടായിരിക്കണം. അവരുടെ സിബിൽ സ്കോറും തൃപ്തികരമാവണം. എൻഎസ്ഡിഎല്ലിൽ ഡിമാറ്റ് അക്കൗണ്ടുള്ള ജിയോജിത് ഇടപാടുകാരല്ലാത്തവർക്കും അവരുടെ ഓഹരി ബ്രോക്കർമാരുടെ സേവനം നിലനിർത്തിക്കൊണ്ടു തന്നെ ഓൺലൈൻ പ്ളാറ്റ്ഫോമിലൂടെ എൽഎഎസ് വായ്പ വാങ്ങാൻ കഴിയും. ജിയോജിത് ഫിനാൻഷ്യൽ സർവീസസ് ടെക്നോളജി വിഭാഗമായ ജിയോജിത് ടെക്നോളജീസും എൻഎസ്ഡിഎല്ലും ചേർന്നാണ് എൽഎഎസ് ഡിജിറ്റൽ പ്ളാറ്റ്ഫോം രൂപകൽപന ചെയ്ത് നിർമ്മിച്ചത്. ഫോട്ടോ കാപ്ഷൻ: ജിയോജിത് ഫിനാൻഷ്യൽ സർവീസസിന്റെ ലോൺ എഗെയ്ൻസ്റ്റ് ഷെയേഴ്സ് ഡിജിറ്റൽ പ്ലാറ്റ്ഫോം എൻ.എസ്.ഡി.എൽ. മാനേജിംഗ് ഡയറക്ടർ പത്മജ ചുന്ദുരു കൊച്ചിയിൽ നടന്ന ചടങ്ങിൽ ഉദ്ഘാടനം ചെയ്യുന്നു.

from money rss https://bit.ly/3pWhwZi
via IFTTT

സെന്‍സെക്‌സ് 60,000വും നിഫ്റ്റി 17,900വും കടന്നു: മുന്നില്‍ ധനകാര്യ ഓഹരികള്‍|Market Closing

മുംബൈ: തുടക്കത്തിലെ ചാഞ്ചാട്ടത്തെ അതിജീവിച്ച് നാലാമത്തെ ദിവസവും സൂചികകൾ മികച്ച നേട്ടത്തിൽ ക്ലോസ്ചെയ്തു. കോവിഡ് നിയന്ത്രണങ്ങൾ പ്രതീക്ഷിച്ചതിലുംനേരത്തെ പിൻവലിക്കുമെന്ന പ്രതീക്ഷയും ഒമിക്രോൺ അത്രതന്നെ അപകടകാരിയല്ലെന്ന വിശ്വാസവുമാണ് നിക്ഷേപകരെ സാധ്വീനിച്ചത്. ആഗോളതലത്തിൽ ആശങ്ക നിലനിൽക്കുന്നതിനാൽ ഉത്തജേന നടപടികളിൽനിന്ന് കേന്ദ്ര ബാങ്കുകൾ പിന്മാറുന്നത് വൈകിപ്പിച്ചേക്കുമെന്ന സൂചനകളോടൊപ്പം പണലഭ്യത ഉറപ്പുവരുത്താനുള്ള നടപടികൾ തുടരാനുള്ള സാധ്യതയും വിപണിയെ മുന്നോട്ടുനയിച്ചു. സെൻസെക്സ് 367.22 പോയന്റ് ഉയർന്ന് 60,223.15ലും നിഫ്റ്റി 120 പോയന്റ് നേട്ടത്തിൽ 17,925.30ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബജാജ് ഫിൻസർവ്, ബജാജ് ഫിനാൻസ്, കൊട്ടക് മഹീന്ദ്ര ബാങ്ക്, ജെഎസ്ഡബ്ല്യു സ്റ്റീൽ, ഗ്രാസിം ഇൻഡസ്ട്രീസ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. ടെക് മഹീന്ദ്ര, ഇൻഫോസിസ്, എച്ച്സിഎൽ ടെക്, ഡിവീസ് ലാബ്, വിപ്രോ തുടങ്ങിയ ഓഹരികൾ നഷ്ടംനേരിട്ടു. ഐടി, ഫാർമ, പവർ സൂചികകൾ ഒഴികെയുള്ളവ നേട്ടത്തിലാണ് ക്ലോസ് ചെയ്തത്. ഓട്ടോ, ബാങ്ക്, മെറ്റൽ, റിയാൽറ്റി, ഓയിൽ ആൻഡ് ഗ്യാസ് സൂചികകൾ 1-2ശതമാനം ഉയർന്നു. ബിഎസ്ഇ മിഡ്ക്യാപ് സൂചിക 0.36ശതമാനവും നേട്ടമുണ്ടാക്കി. Sensex ends above 60K; Nifty holds 17,900; financials gain.

from money rss https://bit.ly/3eSI3An
via IFTTT

സര്‍ക്കാര്‍ ബോണ്ടുകളുടെ ആദായം കൂടുന്നു: സാമ്പത്തിക ഉത്തേജന നടപടികളെ ബാധിച്ചേക്കും

മുംബൈ: സർക്കാർ കടപ്പത്രങ്ങളുടെ ആദായം 24 മാസത്തെ ഉയർന്ന നിലവാരമായ 6.52ശതമാനത്തിലെത്തി. പത്തുവർഷത്തെ കാലാവധിയുള്ള സർക്കാർ ബോണ്ടിന്റെ ആദായത്തിൽ ചൊവാഴ്ചമാത്രം ആറ് ബേസിസ് പോയന്റിന്റെ വർധനവാണുണ്ടായത്. രാജ്യത്തെ വർധിച്ചുവരുന്ന ധനക്കമ്മിയും ഉയർന്ന പണപ്പെരുപ്പവും കണക്കിലെടുത്ത് ബോണ്ട് നിക്ഷേപകർ ഉയർന്ന ആദായത്തിൽ ഉറച്ചുനിന്നതാണ് വർധനവണ്ടാകാനിടയാക്കിയത്. ബോണ്ട് ആദായത്തിൽ നാലുമാസത്തിനിടെയുണ്ടായ ഏറ്റവുംവലിയ ഏകദിന വർധനവാണിത്. 6.46 ശതമാനം ആദായത്തിലായിരുന്നു തിങ്കളാഴാച് വിപണി ക്ലോസ് ചെയ്തത്. ബാങ്ക് ക്രഡിറ്റ്-ഡെപ്പോസിറ്റ് അനുപാതം, പണപ്പെരുപ്പം, യുഎസ് ബോണ്ട് ആദായം എന്നിവയിലെ വർധനമൂലം കുറച്ചുമാസങ്ങളായി രാജ്യത്തെ സർക്കാർ സെക്യൂരിറ്റി വിപണി സമ്മർദത്തിലാണ്. പത്ത് വർഷത്തെ യുഎസ് ട്രഷറി ആദായത്തിൽ 2021 ജനുവരി മൂന്നിന് ഒറ്റദിവസംകൊണ്ടാണ് 12.5 ബേസിസ് പോയന്റിന്റെ വർധനവുണ്ടായത്. ആദായം ഒരുമാസത്തെ ഉയർന്ന നിരക്കായ 1.64ശതമാനത്തിലെത്തുകയുംചെയ്തു. 2020 ജൂലായിലെ ഏറ്റവും താഴ്ന്ന നിരക്കായ 0.52ശതമാനത്തിൽനിന്ന് മൂന്നിരട്ടിയിലധികമാണ് വർധനവുണ്ടായത്. എപ്രകാരം ബാധിക്കും? ബോണ്ട് ആദായത്തിലെ വർധന രാജ്യത്തെ റീട്ടെയിൽ, കോർപറേറ്റ് വായ്പാ പലിശയിൽ വർധനവുണ്ടാക്കും. കുറഞ്ഞ പലിശ നിരക്കിലൂടെ സാമ്പത്തിക വളർച്ചയെ ഉത്തേജിപ്പിക്കാനുള്ള റിസർവ് ബാങ്കിന്റെ ശ്രമത്തിന് അത് തിരിച്ചടിയാകുകയുംചെയ്യും. റിസർവ് ബാങ്ക് നൽകാൻ തയ്യാറായതിനേക്കാൾ ഉയർന്നനിലവാരത്തിൽ നിക്ഷേപകരിൽനിന്ന് പ്രതികരണമുണ്ടായതിനെതുടർന്ന് കഴിഞ്ഞ വെള്ളിയാഴ്ച 17,000 കോടിയുടെ ബോണ്ടുകളുടെ ലേലം സർക്കാർ റദ്ദാക്കിയിരുന്നു. കടപ്പത്രങ്ങളുടെ വില അടിസ്ഥാനമാക്കിയാണ് ദ്വീതിയ വിപണിയിൽ ആദായത്തിൽ വ്യതിയാനമുണ്ടാകുക. ബോണ്ട് വില ഉയരുമ്പോൾആദായംകുറയുന്നു.മറിച്ചും സംഭവിക്കുന്നു. മറ്റൊരുതരത്തിൽ വിശദമാക്കിയാൽ, നിക്ഷേപകർ നിലവിലുള്ള വരുമാനത്തിൽ തൃപ്തരല്ലാതെവന്നാൽ കൈവശമുള്ള ബോണ്ടുകൾ വിൽക്കുകയും കുറഞ്ഞ ആദായത്തിലെത്തുമ്പോൾ വാങ്ങുകയുംചെയ്യുന്നു. 2020 ജൂലായിലെ ഏറ്റവും കുറഞ്ഞ നിലവാരമായ 5.76ശതമാനത്തിൽനിന്ന് ഒരുവർഷത്തിനിടെ ബോണ്ട് ആദായത്തിൽ 76 ബേസിസ് പോയന്റിന്റെ വർധനവാണുണ്ടായത്.

from money rss https://bit.ly/3pRORV7
via IFTTT