121

Powered By Blogger

Thursday, 25 June 2020

ഫെയര്‍ ആന്‍ഡ് ലൗവ്‌ലിയിലൂടെമാത്രം യുണിലിവറിന് ലഭിക്കുന്നത് 4,100 കോടി രൂപ

ഫെയർ ആൻഡ് ലൗവ്ലിയിലൂടെമാത്രം ഹിന്ദുസ്ഥാൻ യുണിലിവർ രാജ്യത്തുനിന്ന് വർഷത്തിൽ നേടുന്നത് 4,100 കോടി രൂപ. ഫെയർനെസ് ക്രീം വിപണിയുടെ രാജ്യത്തെ മൊത്തംമൂല്യം ലഭ്യമല്ലെങ്കിലും 5,000 കോടിക്കും 10,000 കോടിക്കും ഇടയിലാണിതെന്നാണ് വിലയിരുത്തൽ. പ്രത്യേക ബ്രാൻഡിൽനിന്നുള്ള വരുമാനം കമ്പനി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. വിപണിമൂല്യത്തിന്റെ 80ശതമാനവും സ്വന്തമാക്കുന്നത് ഫെയർ ആൻഡ് ലൗവ്ലിയെന്നാണ് അനലിസ്റ്റുകൾ പറയുന്നത്. രാജ്യത്തെ ഫെയർനെസ് ക്രീം വിപണി പ്രധാനമായും കയ്യടക്കിയിരിക്കുന്നത് ആഗ്ലോ-ഡച്ച് സ്ഥാപനമായ ഹിന്ദുസ്ഥാൻ യുണിലിവറും പ്രൊക്ടർ ആൻഡ് ഗാംബ്ളും ഗ്രാർനിയ(ലാ ഓറിയൽ)റുമാണ്. ഇൻഡോനേഷ്യ, തായ്ലാൻഡ്, ബംഗ്ലാദേശ്, പാകിസ്താൻ, ഏഷ്യയിലെ മറ്റ് രാജ്യങ്ങൾ എന്നിവിടങ്ങിളിലെല്ലാം ഫെയർ ആൻഡ് ലൗവ്ലിക്ക് വൻ വിപണിയാണുള്ളത്. ബ്രാൻഡിന്റെ പേരുമാറ്റം ഏതാനും മാസങ്ങൾക്കകം നടപ്പാക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഫെയർ ഒഴിവാക്കി ലവ്ലിമാത്രമാകും ഇനി പേരിൽ ഉണ്ടാകുക. ക്രീമിന്റെ പാക്കേജിൽ ഉള്ള രണ്ടുമുഖങ്ങളും ഷേഡ് ഗൈഡും ഒഴിവാക്കുമെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. Fair & Lovely nearly Rs 4,100 crore annual revenue from India alone

from money rss https://bit.ly/2BcYUgT
via IFTTT

20-ാംദിവസവും വിലകൂട്ടി: പെട്രോളിന് 80.59 രൂപയായി

തുടർച്ചയായി 20-ാമത്തെ ദിവസവും പെട്രോളിന്റെയും ഡീസലിന്റെയും വില വർധിപ്പിച്ചു. പെട്രോളിന് 21 പൈസയും ഡീസലിന് 17 പൈസയുമാണ് വെള്ളിയാഴ്ച കൂട്ടിയത്. ഇതുപ്രകാരം ഒരു ലിറ്റർ പെട്രോളിന് ഡൽഹിയിൽ 80.13 രൂപയായി. ഡീസലിനാകട്ടെ 80.19 രൂപയും. കോഴിക്കോട് 80.59 രൂപയാണ് പെട്രോൾ വില. ഡീസലിന് 76.22 രൂപയും. മുബൈയിലാകട്ടെ ഒരുലിറ്റർ പെട്രോൾ ലഭിക്കുന്നതിന് 86.91 രൂപ കൊടുക്കണം. ഡീലസിന് അവിടെ 78.51 രൂപയുമാണ് വില. 82 ദിവസത്തെ ഇടവേളയ്ക്കുശേഷം പ്രതിദിനം പരിഷ്കരിക്കാൻ തുടങ്ങിയപ്പോഴാണ് വില കുത്തനെ വർധിച്ചത്. അതിനുമുമ്പെ കേന്ദ്ര സർക്കാർ എക്സൈസ് തീരുവ 13 രൂപവരെ ഉയർത്തിയത് തിരിച്ചടിയായി. അന്താരാഷ്ട്ര വിപണിയിലെ ക്രൂഡ് ഓയിൽ വിലയിലെ കുറവ് രാജ്യത്തെ ഉപഭോക്താവിന് ഇതോടെ ലഭിക്കാതായി. ആഗോള വിപണിയിൽ ബ്രന്റ് ക്രൂഡ് ബാരലിന് 41.52 ഡോളർ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. Petrol, diesel price hiked again

from money rss https://bit.ly/383bMlP
via IFTTT

സെന്‍സെക്‌സില്‍ 273 പോയന്റ് നേട്ടത്തോടെ തുടക്കം

മുംബൈ: ഓഹരി സൂചികകളിൽ നേട്ടത്തോടെ തുടക്കം. സെൻസെക്സ് 273 പോയന്റ് നേട്ടത്തിൽ 35,115ലും നിഫ്റ്റി 81 പോയന്റ് ഉയർന്ന് 10,370ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 1389 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 320 ഓഹരികൾ നഷ്ടത്തിലുമാണ്. 59 ഓഹരികൾക്ക് മാറ്റമില്ല. ഇൻഡസിൻഡ് ബാങ്ക്, ഇൻഫോസിസ്, ബിപിസിഎൽ, ഐഒസി, ഹിൻഡാൽകോ, ഒഎൻജിസി, ഐസിഐസിഐ ബാങ്ക്, എസ്ബിഐ, റിലയൻസ്, ബജാജ് ഓട്ടോ, വിപ്രോ തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. കൊട്ടക് മഹീന്ദ്ര, ഭാരതി ഇൻഫ്രടെൽ, ഹിന്ദുസ്ഥാൻ യുണിലിവർ, ടാറ്റ മോട്ടോഴ്സ്, ബജാജ് ഫിനാൻസ്, എച്ച്സിഎഫ്സി, മാരുതി സുസുകി തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്.

from money rss https://bit.ly/2Zcghqk
via IFTTT

ചൈനയിൽനിന്നുള്ള ഉത്പന്നങ്ങൾക്ക് തുറമുഖങ്ങളിൽ കർശന പരിശോധന

മുംബൈ: ചൈനയിൽനിന്ന് ഇറക്കുമതിചെയ്യുന്ന ഉത്പന്നങ്ങൾക്ക് രാജ്യത്തെ ചില തുറമുഖങ്ങളിൽ കസ്റ്റംസ് പരിശോധന ശക്തമാക്കിയത് ചരക്കു നീക്കത്തെ ബാധിക്കുന്നതായി വ്യവസായസംഘടനകൾ. ചെന്നൈ തുറമുഖത്തെത്തുന്ന ഇത്തരം ഉത്പന്നങ്ങൾ പൂർണമായി പരിശോധിച്ചശേഷമേ പുറത്തേക്ക് നൽകൂവെന്ന നിലപാടിലാണ് കസ്റ്റംസ് അധികൃതർ. വാഹനഘടകങ്ങൾ, മരുന്നുനിർമാണത്തിനാവശ്യമായ രാസസംയുക്തങ്ങൾ, മൊബൈൽഫോൺ ഘടകങ്ങൾ, ടാബ്ലെറ്റുകൾ തുടങ്ങിയവയെല്ലാം ഇത്തരത്തിൽ കെട്ടിക്കിടക്കുന്നുണ്ട്. ഇതുവരെ ഇടയിൽനിന്ന് ഉത്പന്നങ്ങളെടുത്ത് പരിശോധിക്കുകയാണ് ചെയ്തിരുന്നത്. പകരം ഉത്പന്നങ്ങളെല്ലാം വിശദമായി പരിശോധിക്കാനാണ് കസ്റ്റംസ് തീരുമാനിച്ചിരിക്കുന്നത്. ഇതുസംബന്ധിച്ച് സർക്കാർ ഉത്തരവ് ഇറങ്ങിയതായി അറിവില്ല. ധനമന്ത്രാലയം ഇതേക്കുറിച്ച് പ്രതികരിക്കാൻ തയ്യാറായിട്ടില്ല. ലോക്ഡൗണിൽ തടസ്സപ്പെട്ട പ്രവർത്തനങ്ങൾ പൂർവസ്ഥിതിയിലായി വരുന്നതേ ഉള്ളൂ. വിതരണശൃംഖല തടസ്സപ്പെടുന്നത് വ്യവസായമേഖലയ്ക്ക് കനത്ത തിരിച്ചടിയാകുമെന്ന് വ്യവസായസംഘടനയായ ഫിക്കി സർക്കാരിനെ അറിയിച്ചുകഴിഞ്ഞു. ആപ്പിൾ, ഫോക്സ്കോൺ, ഷവോമി, ഒപ്പോ, വിവോ തുടങ്ങിയ മൊബൈൽഫോൺ നിർമാണകന്പനികളെ പ്രതിനിധാനംചെയ്യുന്ന ഇന്ത്യ സെല്ലുലാർ ആൻഡ് ഇലക്ട്രോണിക്സ് അസോസിയേഷൻ (ഐ.സി.ഇ.എ.), ഐ.ടി. ഹാർഡ്വേർ കന്പനികളുടെ കൂട്ടായ്മയായ മെയിറ്റ് (എം.എ.ഐ.ടി.) എന്നീ സംഘനടകളും വിഷയം സർക്കാരിനുമുന്പാകെ ഉന്നയിച്ചിട്ടുണ്ട്. ഉയർന്നവിലയുള്ള ഉത്പന്നങ്ങളുടെ പായ്ക്ക് ഇടയ്ക്കുവെച്ച് അഴിക്കുന്നതിലൂടെ പലതും ഉപയോഗശൂന്യമായി മാറുമെന്നും വിൽക്കാൻ കഴിയാതെവരുമെന്നും സംഘടനകൾ ചൂണ്ടിക്കാട്ടുന്നു. എക്സ്റേ സ്കാനിങ്, ഡോഗ് സ്ക്വാഡ് സേവനങ്ങൾ പരിശോധനയ്ക്കായി പ്രയോജനപ്പെടുത്തി ചരക്കുനീക്കം വേഗത്തിലാക്കണമെന്നും ഇവർ വിവിധ മന്ത്രാലയങ്ങളോട് അഭ്യർഥിച്ചു. പരിശോധനയെത്തുടർന്ന് രാജ്യത്തെ ചൈനീസ് കന്പനികൾക്ക് ഘടകങ്ങൾ എത്തിക്കുന്നതിൽ തടസ്സം നേരിടുന്നതായും ഇതുസംബന്ധിച്ച് വ്യക്തത വരുത്തണമെന്നും ചൈനീസ് സർക്കാരും ഇന്ത്യയെ അറിയിച്ചിട്ടുണ്ട്. ഇന്ത്യ-ചൈന അതിർത്തിയിൽ സംഘർഷം രൂക്ഷമായ ശേഷമാണ് തുറമുഖങ്ങളിൽ പരിശോധന കർശനമാക്കിയിരിക്കുന്നത്.

from money rss https://bit.ly/31eVvJj
via IFTTT

ഇ-കൊമേഴ്സ്: വിവരശേഖരണത്തിനും ഓഫറുകൾക്കും നിയന്ത്രണം

മുംബൈ: ഓൺലൈൻ വിപണിക്കുവേണ്ടിയുള്ള പരിഷ്കരിച്ച കരടുനയം ഉടൻ പുറത്തിറക്കാൻ കേന്ദ്രസർക്കാർ തയ്യാറെടുക്കുന്നു. ആഭ്യന്തരവ്യാപാരികളെ സംരക്ഷിക്കുന്നവിധം ഓൺലൈൻ വിപണിയിലെ ഓഫറുകൾക്ക് നിയന്ത്രണം കൊണ്ടുവരുന്നതായിരിക്കും പരിഷ്കരിച്ച നയത്തിലെ പ്രധാന നിർദേശം. കന്പനികൾ ശേഖരിക്കുന്ന വ്യക്തിഗതവിവരങ്ങൾ തദ്ദേശീയമായ സെർവറുകളിൽ സൂക്ഷിക്കണമെന്ന നിർദേശവും ഇതിലുണ്ടെന്നാണ് വിവരം. ഓഫറുകളും ഫ്ളാഷ് സെയിലുകളും നിയന്ത്രിക്കുന്നതിന് നടപടിയെടുക്കാൻ ആഭ്യന്തരവ്യാപാരികളും സംഘടനകളും വർഷങ്ങളായി സർക്കാരിനോട് ആവശ്യപ്പെട്ടുവരികയായിരുന്നു. വ്യവസായ ആഭ്യന്തര വാണിജ്യ പ്രോത്സാഹനവകുപ്പ് (ഡി.പി.ഐ.ഐ.ടി.) സെക്രട്ടറി ഗുരുപ്രസാദ് മൊഹപത്ര കരടുനയം അടുത്തദിവസം കേന്ദ്ര വാണിജ്യമന്ത്രാലയത്തിന് കൈമാറുമെന്നാണ് റിപ്പോർട്ട്. അതേസമയം, ഇതുനടപ്പാക്കുന്നതിനുള്ള സമയപരിധി ഇനിയും തീരുമാനിച്ചിട്ടില്ല. പുതിയനയം നിലവിലുള്ള ചില ഓൺലൈൻ കന്പനികളുടെ ബിസിനസ് മോഡലിന് തിരിച്ചടിയാകുമെന്ന് വിലയിരുത്തലുകളുണ്ട്. ഓൺലൈനിൽ ഉത്പന്നങ്ങൾ വിറ്റഴിക്കുന്ന ചെറുകിടവ്യാപാരികൾക്ക് ഇൻസെൻറീവ് അനുവദിക്കുന്ന പദ്ധതിയും ഇതിലുൾപ്പെടുത്തിയേക്കും. കൂടാതെ അൺലിമിറ്റഡ് ഓഫറുകൾ, ഫ്ളാഷ് സെയിൽ തുടങ്ങിയവയ്ക്ക് നയത്തിൽ കൃത്യമായ നിർവചനം കൊണ്ടുവരും. ഉത്പന്നം ഏതുരാജ്യത്ത് നിർമിച്ചതെന്ന് രേഖപ്പെടുത്തും ഓൺലൈൻ പ്ലാറ്റ്ഫോമിൽ വിൽക്കുന്ന ഉത്പന്നങ്ങൾ ഏതുരാജ്യത്ത് നിർമിക്കുന്നതാണെന്ന് രേഖപ്പെടുത്തുമെന്ന് ഇ-കൊമേഴ്സ് കന്പനികൾ സർക്കാരിനെ അറിയിച്ചു. ഈ രംഗത്ത് മുൻനിരയിലുള്ള ആമസോണും ഫ്ളിപ്കാർട്ടും ഇതിനായി ജൂലായ് വരെ സമയംചോദിച്ചിട്ടുണ്ട്. ഏതെങ്കിലും ഉത്പന്നം ഇപ്പോൾ നിരോധിക്കാൻ പദ്ധതിയില്ലെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. ചൈനയിൽനിർമിച്ച ഉത്പന്നങ്ങൾ ഉപഭോക്താക്കൾക്ക് വേഗത്തിൽ തിരിച്ചറിയാനും അവർക്ക് താത്പര്യമില്ലെങ്കിൽ ഒഴിവാക്കാനും അവസരമൊരുക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. പുതിയ ഉത്പന്നങ്ങൾ ചേർക്കുന്പോൾ ഇക്കാര്യം ഉൾപ്പെടുത്താൻ എളുപ്പമാണെങ്കിലും നിലവിലുള്ളവയിൽ ചേർക്കുക ശ്രമകരമാണെന്ന് കന്പനികൾ അറിയിച്ചിട്ടുണ്ട്. ഇതിന് കൂടുതൽസമയം വേണ്ടിവരും. ഘടകങ്ങൾ ചൈനയിൽ നിർമിച്ച് ഇന്ത്യയിൽ അസംബിൾ ചെയ്യുന്ന ഉത്പന്നങ്ങളുടെ കാര്യത്തിൽ കൂടുതൽ വ്യക്തത വരുത്തണമെന്നും കന്പനികൾ ആവശ്യപ്പെട്ടിട്ടുണ്ട്.

from money rss https://bit.ly/3dBxyOC
via IFTTT

മെഗാ ഓൾഡ്‌ ഗോൾഡ്‌ എക്സ്‌ചേഞ്ച്‌, ഗോൾഡ്‌ റേറ്റ്‌ പ്രൊട്ടക്‌ഷൻ പ്ളാനുകളുമായി കല്യാൺ ജൂവലേഴ്‌സ്‌

കൊച്ചി: കല്യാൺ ജൂവലേഴ്സ് പഴയ ആഭരണങ്ങൾ മാറ്റി വാങ്ങുന്നതിനുള്ള മെഗാ ഓൾഡ് ഗോൾഡ് എക്സ്ചേഞ്ച് പ്ലാനും ആറു മാസം വരെ സ്വർണവിലയിൽ സംരക്ഷണം നൽകുന്ന ഗോൾഡ് റേറ്റ് പ്രൊട്ടക്ഷൻ പ്ളാനും പ്രഖ്യാപിച്ചു. മെഗാ ഓൾഡ് ഗോൾഡ് എക്സ്ചേഞ്ച് പദ്ധതിയിലൂടെ ഉപയോക്താക്കൾക്ക് ഏത് ജൂവലറിയിൽനിന്നും വാങ്ങിയ പഴയ സ്വർണാഭരണങ്ങൾ പരമാവധി വിലയിൽ മാറ്റി വാങ്ങുന്നതിനോ പണമാക്കി മാറ്റുന്നതിനോ സാധിക്കും. പഴയ സ്വർണത്തിന്റെ പരിശുദ്ധി കാരറ്റ് അനലൈസർ ഉപയോഗിച്ച് ഷോറൂമുകളിൽതന്നെ പരിശോധിക്കാം. പഴയ സ്വർണാഭരണങ്ങൾ വിൽക്കുമ്പോൾ ആർടിജിഎസ് വഴി ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് പണം നൽകുന്നതിനും സൗകര്യമുണ്ട്. റേറ്റ് പ്രൊട്ടക്ഷൻ പ്ലാനിലൂടെ വാങ്ങാനുദ്ദേശിക്കുന്ന ആഭരണങ്ങളുടെ ആകെ തുകയുടെ പത്ത് ശതമാനം മുൻകൂട്ടി അടച്ച് നിലവിലുള്ള വിപണിനിരക്കിൽ ആഭരണങ്ങൾ ബുക്ക് ചെയ്യാം. ആഭരണം വാങ്ങുമ്പോൾ ആ ദിവസത്തെയോ ബുക്ക് ചെയ്ത ദിവസത്തെയോ നിരക്കിൽ കുറവേതാണോ അതായിരിക്കും വിലയായി ഈടാക്കുക. ജൂലായ് 31 വരെ കേരളത്തിലെ എല്ലാ കല്യാൺ ജൂവലേഴ്സ് ഷോറൂമുകളിലും ഈ മെഗാ ഓഫറുകൾ ലഭ്യമാവുമെന്ന് ചെയർമാനും മാനേജിങ് ഡയറക്ടറുമായ ടി.എസ്.കല്യാണരാമൻ പറഞ്ഞു.

from money rss https://bit.ly/3g5FKZr
via IFTTT

Prithviraj Sukumaran Receives A Special Present From Daughter Alankrita On Father's Day!

Prithviraj Sukumaran Receives A Special Present From Daughter Alankrita On Father's Day!
Prithviraj Sukumaran is a doting father to his only daughter, Alankrita Menon Prithviraj. The Ayyappanum Koshiyum actor recently reunited with his family after spending around three months in Jordan, where he was stranded with the cast and crew of the upcoming

* This article was originally published here

നേട്ടമില്ലാതെ വിപണി: നിഫ്റ്റി 10,300ന് താഴെ ക്ലോസ് ചെയ്തു

മുംബൈ: ദിവസംമുഴുവൻ നീണ്ടുനിന്ന ചാഞ്ചാട്ടത്തിനൊടുവിൽ ഓഹരി സൂചികകൾ നേരിയനഷ്ടത്തിൽ ക്ലോസ് ചെയ്തു. സെൻസെക്സ് 26.88 പോയന്റ് നഷ്ടത്തിൽ 34,842.10ലും നിഫ്റ്റി 16.40 പോയന്റ് താഴ്ന്ന് 10,288.90ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1477 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1130 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 158 ഓഹരികൾക്ക് മാറ്റമില്ല. ഐടിസി, ഹീറോ മോട്ടോർകോർപ്, ബജാജ് ഫിനാൻസ്, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഹിന്ദുസ്ഥാൻ യുണിലിവർ തുടങ്ങിയ ഓഹരികളാണ് നേട്ടമുണ്ടാക്കിയത്. ഏഷ്യൻ പെയിന്റ്സ്, ഹിൻഡാൽകോ, ഐഒസി, അദാനി പോർട്സ്, ശ്രീ സിമെന്റ്സ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. എഫ്എംസിജി, ഫാർമ ഒഴികെയുള്ള വിഭാഗങ്ങളിലെ സൂചികകളെല്ലാം നഷ്ടത്തിലായിരുന്നു. അതേസമയം, ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ നേട്ടമുണ്ടാക്കി. Nifty ends June series below 10,300

from money rss https://bit.ly/2A7tRCU
via IFTTT

1,964 കോടി തിരിച്ചുകിട്ടി: നിക്ഷേപകര്‍ക്ക് വിതരണംചെയ്യുമെന്ന് ഫ്രാങ്ക്‌ളിന്‍

പ്രവർത്തനം മരവിപ്പിച്ച ആറു ഫണ്ടുകളിലെ 1,964 കോടി രൂപയുടെ നിക്ഷേപം തിരിച്ചുകിട്ടിയതായി ഫ്രാങ്ക്ളിൻ ടെംപിൾടൺ നിക്ഷേപകരെ അറിയിച്ചു. ബാങ്കുകളിലെ ബാധ്യത തീർത്തതിനുശേഷം നിക്ഷേപകർക്ക് പണംതിരികെ നൽകിത്തുടങ്ങും. രണ്ടു ഫണ്ടുകളിൽ പണംമിച്ചമുണ്ടെന്നും ടെംപിൾടൺ ഇന്ത്യ വൈസ് പ്രസിഡന്റ് സജ്ഞയ് സാപ്രെ അറിയിച്ചു. ഇ-വോട്ടിങ് പ്രകാരമുള്ള അനുമതിക്കുശേഷമാകും പണം നിക്ഷേപകർക്ക് നൽകുക. നിലവിൽ ഇ-വോട്ടിങ് ഗുജറാത്ത് ഹൈക്കോടതി സ്റ്റേ ചെയ്തിട്ടുള്ളതിനാൽ അത് നീക്കിയശേഷമാകും യൂണിറ്റ് ഉടമകൾക്ക് പണംലഭിക്കുക. കഴിഞ്ഞ ഏപ്രിൽ 23നാണ് ആറ് ഡെറ്റ് പദ്ധതികളുടെ പ്രവർത്തനം മരവിപ്പിക്കാൻ എഎംസി തീരുമാനിച്ചത്. മൂന്നുലക്ഷം നിക്ഷേപകർക്കായി 25,000 കോടി രൂപയാണ് തിരിച്ചുകൊടുക്കാനുള്ളത്. നിക്ഷേപകർ വിവിധ ഹൈക്കോടതികളിലായി നൽകിയ പരാതികൾ കർണാകട ഹൈക്കോടതിയിലേയ്ക്ക് മാറ്റാൻ സുപ്രീം കോടതി നേരത്തെ ഉത്തരവിട്ടിരുന്നു.

from money rss https://bit.ly/3fTSfac
via IFTTT

കേരളത്തില്‍ പെട്രോള്‍ വില 80 രൂപ കടന്നു

തുടർച്ചയായി പത്തൊമ്പതാമത്തെ ദിവസവും വിലകൂട്ടിയതോടെ കേരളത്തിൽ പെട്രോൾ വില 80 കടന്നു. 80.38 രൂപയാണ് കോഴിക്കോട് ഒരു ലിറ്റർ പെട്രോളിന്റെ വില. ഡീസലിനാകട്ടെ 76.05 രുപയും. ദേശീയ തലസ്ഥാനമായ ഡൽഹിയിൽ ഡീസൽ വില പെട്രോൾ വിലയെ മറികടുന്നു. ഡീസൽ വില ലിറ്ററിന് 80.02 രൂപയും പെട്രോൾ വില 79.92 രൂപയുമാണ്. 19 ദിവസംകൊണ്ട് ഒരു ലിറ്റർ ഡീസൽവില 8.5രൂപയും പെട്രോൾവില 10.49 രൂപയുമാണ് കൂടിയത്. ലോക്ക്ഡൗണിലെ 82 ദിവസത്തെ ഇടവേളയ്ക്കുശേഷം ദിനംപ്രതി വില പരിഷ്കരിക്കാൻ തുടങ്ങിയതോടെ ഒരൊറ്റദിവസംപോലും ഇതുവരെ വിലവർധിക്കാതിരുന്നിട്ടില്ല.

from money rss https://bit.ly/2NFR16B
via IFTTT

എംസിഎക്‌സിന് ഗോള്‍ഡ്,സില്‍വര്‍ മിനി വിഭാഗങ്ങളില്‍ അവധി വ്യാപാരത്തിന് അനുമതി

കൊച്ചി: രാജ്യത്തെ പ്രമുഖ കമ്മോഡിറ്റി എകസ്ചേഞ്ചായ എംസിഎക്സിന് ഗോൾഡ് മിനി ( 100 ഗ്രാം) സിൽവർ ( 5 കിലോഗ്രാം) എന്നിവയുടെ അവധി വ്യാപാരത്തിന് സെബിയുടെ അനുമതി ലഭിച്ചു. ഓഗസ്റ്റ് മാസത്തിൽ കാലാവധി കഴിയുന്നത് മുതലുള്ള ഗോൾഡ് മിനി ഓപ്ഷൻ, ഫ്യൂച്ചർ വ്യാപാരങ്ങൾ ആരംഭിക്കുമെന്ന് എംസിഎകസ് അധികൃതർ അറിയിച്ചു. എല്ലാ മാസവും അഞ്ചാം തിയ്യതി കാലാവധി കഴിയുന്ന രീതിയിൽ മൂന്ന് മാസത്തേക്കുള്ള കരാറുകൾ ലഭ്യമാകും. സ്വർണ്ണ വിപണിയിലെ ചെറുകിട-ഇടത്തരം ഇടപാടുകാരെ ഗോൾഡ് മിനി വ്യാപാരം ആകർഷിക്കുമെന്നാണ് എംസിഎക്സിന്റെ പ്രതീക്ഷ.

from money rss https://bit.ly/2NFR2rb
via IFTTT