121

Powered By Blogger

Friday 9 August 2019

സ്വര്‍ണവില എങ്ങോട്ട്?

കൊച്ചി: സാമ്പത്തിക അസ്ഥിരതകൾമൂലം ആഗോളതലത്തിൽ സ്വർണവില റെക്കോഡ് കുതിപ്പിൽ. സംസ്ഥാനത്ത് 27,480 രൂപയാണ് പവന്റെ വില. ഏതാണ്ട് ഒരുമാസത്തിനിടെ 1360 രൂപയുടെ വർധനവാണ് പവൻവിലയിലുണ്ടായത്. ജൂലായ് രണ്ടിന് 24,920 രൂപയായിരുന്നു വില. നാലുവർഷംകൊണ്ട് പവന് 7,480 രൂപയാണ് കൂടിയത്. 2015 ഓഗസ്റ്റിൽ വില 18,720 രൂപയിലേയ്ക്ക് താഴ്ന്നിരുന്നു. അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാര തർക്കം മൂർച്ഛിച്ചതും സാമ്പത്തിക മാന്ദ്യത്തിന്റെ ലക്ഷണങ്ങൾ വിപണിയിൽ പ്രകടമായിതുടങ്ങിയതുമാണ് സ്വർണവിപണിയുടെ കുതിപ്പിനുപിന്നിൽ. അന്താരാഷ്ട്ര വിപണിയിൽ സ്വർണവില ഉയരുന്നതും ഡോളറിനെതിരെ രൂപയുടെ മൂല്യത്തിൽ ഇടിവുണ്ടാകുന്നതുമാണ് ആഭ്യന്തര വിപണിയിൽ വിലവർധനയ്ക്ക് കാരണം. നാൾവഴികൾ തീയതി- പവൻവില 2005 ഒക്ടോബർ 10 - 5,040 2008 ജനുവരി 3- 8,040 2008 ഒക്ടോബർ 9 - 10,200 2009 നവംബർ 3 - 12,120 2010 നവംബർ 8 - 15,000 2011 ഓഗസ്റ്റ് 19- 20,520 2019 ഫെബ്രുവരി 19 - 25,120 2019 ഓഗസ്റ്റ് 10- 27,480

from money rss http://bit.ly/31yAQwr
via IFTTT

എന്‍പിഎസിലെ ഫണ്ട് മാനേജര്‍ സ്ഥാനത്തുനിന്ന് റിലയന്‍സ് പിന്മാറി

മുംബൈ: എൻപിഎസിലെ പെൻഷൻ ഫണ്ട് മാനേജർ സ്ഥാനത്തുനിന്ന് റിലയൻസ് ക്യാപിറ്റൽ ഫണ്ട് ലിമിറ്റഡ് പിന്മാറി. ഓഗസ്റ്റ് 10 മുതൽ ഇത് പ്രാബല്യത്തിലായി. റിലയൻസ് ക്യാപിറ്റലിനെ ഫണ്ട് മാനേജരാക്കിയിട്ടുള്ളവരെ എൽഐസി പെൻഷൻ ഫണ്ടിലേയ്ക്ക് മാറ്റിയിട്ടുണ്ട്. പകരം ഫണ്ട് മാനേജരെ നിർദേശിക്കാത്തവരെയാണ് എൽഐസിയിലേയ്ക്ക് മാറ്റിയിട്ടുള്ളത്. 2009 മെയ് 21നാണ് റിലയൻസ് പെൻഷൻ ഫണ്ട് നിലവിൽവന്നത്. നേരിട്ടുള്ള വിദേശ നിക്ഷേപ പരിധിയായ 49ശതമാനത്തേക്കാൾ അധികമായതാണ് റിലയൻസ് പിന്മാറാൻ കാരണം. റിലയൻസ് കഴിഞ്ഞാൽ ഏഴ് പെൻഷൻ ഫണ്ടുമാനേജർമാരാണ് നിലവിലുണ്ടാകുക. എച്ച്ഡിഎഫ്സി പെൻഷൻ ഫണ്ടാണ് ഇതിൽ പ്രകടനത്തിൽ മുന്നിൽ. പെൻഷൻ ഫണ്ടിൽ വരിക്കാരായവർക്ക് വർഷത്തിലൊരിക്കൽ ഫണ്ട് മാനേജരെ മാറ്റാൻ അനുവാദമുണ്ട്. എക്സിറ്റ് ലോഡോ ഏതെങ്കിലും നികുതിയോ ഇതിന് ബാധകമാല്ല. കഴിഞ്ഞ ബജറ്റിൽ, കാലാവധി പൂർത്തിയാക്കുമ്പോൾ പിൻവലിക്കാവുന്ന 60 ശതമാനം തുകയക്കും നികുതിയിളവ് പ്രഖ്യാപിച്ചിരുന്നു. നേരത്തെ പിൻവലിക്കാൻ കഴിയുന്ന തുകയായ 60 ശതമാനത്തിൽ 40 ശതമാനുമാത്രമായിരുന്നു ആദായ നികുതിയിളവുണ്ടായിരുന്നത്. 60 ശതമാനത്തിനുബാക്കിയുള്ള 40 ശതമാനംതുക നിർബന്ധമായും ആന്വിറ്റി പ്ലാനിൽ നിക്ഷേപിക്കേണ്ടതുണ്ട്. ഈ തുകഉപയോഗിച്ചാണ് ഇൻഷുറൻസ് കമ്പനികൾ പെൻഷൻ നൽകുക. Reliance Pension Fund surrenders NPS licence

from money rss http://bit.ly/2YXZuoO
via IFTTT

ജെ എം ഫിനാന്‍ഷ്യലിന്റെ രണ്ടാംഘട്ട കടപത്രവില്‍പന

കൊച്ചി: ജെ എം ഫിനാൻഷ്യൽ ലിമിറ്റഡിന്റെ രണ്ടാം ഘട്ട കടപത്ര വിൽപന തുടങ്ങി.ലിസ്റ്റ് ചെയ്യപ്പെട്ടതും റഡീം ചെയ്യാവുന്നതും ഓഹരിയാക്കി മാറ്റാൻ കഴിയാത്തതുമായ സുരക്ഷിത കടപ്പത്രങ്ങളുടെ രണ്ടാം ഘട്ട പൊതുവിൽപനയാണ് ഇപ്പോൾ ആരംഭിക്കുന്നത്. 1000 രൂപ അടിസ്ഥാന വിലയും 100 കോടിയുടെ അടിസ്ഥാന മൂല്യവുമുള്ള കടപത്രങ്ങളാണ് പ്രാഥമികമായി ഇറക്കുന്നത്. 400 കോടി മുതൽ 500 കോടി വരെ ഇത് വർധിക്കാം. മൊത്തത്തിൽ 2000 കോടി രൂപയാണ് ജെ എം ഫിനാൻഷ്യൽ രണ്ടാം ഘട്ട കടപത്ര വിൽപനയിലൂടെ സ്വരൂപിക്കാൻ ഉദ്ദേശിക്കുന്നത്. ആഗസ്റ്റ് 6 മുതൽ സെപ്തംബർ 4 വരെയാണ് കടപത്ര വിൽപനയെങ്കിലും കാലാവധിക്കു മുമ്പേ ഇത് നിർത്താനോ ആവശ്യമെങ്കിൽ കാലാവധി ദീർഘിപ്പിക്കാനോ ഡയറക്ടർ ബോർഡിനോ ബോർഡ് രൂപീകരിക്കുന്ന എൻ സി ഡി പബ്ലിക് ഇഷ്യു കമ്മിറ്റിക്കോ അധികാരം ഉണ്ടായിരിക്കും. കടപത്ര അപേക്ഷയ്ക്കുള്ള ഏറ്റവും കുറഞ്ഞ തുക 10,000 രൂപയും 1000 രൂപവീതം മുഖവിലയുള്ള ഒരു എൻ സി ഡിയുടെ ഗണിതങ്ങളുമായിരിക്കും. അപേക്ഷകരെ മുൻഗണനാ ക്രമത്തിലായിരിക്കും പരിഗണിക്കുക. എന്നാൽ വിൽപന പരിധിവിടുന്ന ഘട്ടത്തിൽ ഒരേ ദിവസം തന്നെ അപേക്ഷിച്ചവർക്ക് ആനുപാതികമായി കടപത്രങ്ങൾ അനുവദിക്കും. ലാഭകരമായ സ്ഥിരവളർച്ചയുടെ ചരിത്രമാണ് കമ്പനിക്കുള്ളതെന്ന് ജെ എം ഫിനാൻഷ്യൽ മാനേജിംഗ് ഡയറക്ടർ വിശാൽ കംപാനി പറഞ്ഞു. പോർട്ട്ഫോളിയോയുടെ വൈവിധ്യവും ശക്തമായ വായ്പാ നിലവാരവുമാണ് കമ്പനിയുടെ ശക്തി. 2020 സാമ്പത്തിക വർഷത്തെ ആദ്യപാദത്തിൽ കമ്പനിയുടെ കിട്ടാക്കടം വെറും 0.1 ശതമാനം മാത്രമാണെന്നും അദ്ദേഹം പത്രക്കുറിപ്പിൽ പറഞ്ഞു. രാജ്യത്തെ സാമ്പത്തിക സ്ഥാപനമായ ജെ എം ഫിനാൻഷ്യൽ ഗ്രൂപ്പിന് കീഴിലുള്ള ബാങ്കിംഗ് ഇതര ധനകാര്യസ്ഥാപനമാണ് (എൻ ബി എഫ് സി) ജെ എം ഫിനാൻഷ്യൽ ലിമിറ്റഡ്.

from money rss http://bit.ly/2YG6NX2
via IFTTT