121

Powered By Blogger

Wednesday 28 July 2021

ബാങ്ക് പ്രതിസന്ധിയിലായാൽ നിക്ഷേപകർക്ക് 90 ദിവത്തിനകം പണംലഭിക്കും

ബാങ്ക് പ്രതിസന്ധിയിലായാൽ 90 ദിവസത്തിനകം നിക്ഷേപകർക്ക് ഇനി പണംലഭിക്കും. ഇതുസംബന്ധിച്ച ഡെപ്പോസിറ്റ് ഇൻഷുറൻസ് ആൻഡ് ക്രഡിറ്റ ഗ്യാരണ്ടി കോർപറേഷൻ ബില്ലിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി. ഇൻഷുറൻസ് പ്രകാരം അഞ്ചുലക്ഷം രൂപവരെയുള്ള നിക്ഷേപമാണ് തിരികെനൽകുക. ഒരു ബാങ്കിൽ ഒരാളുടെ പേരിൽ വ്യത്യസ്ത അക്കൗണ്ടുകളിൽ എത്രനിക്ഷേപമുണ്ടെങ്കിലും അഞ്ചുലക്ഷം രൂപയാണ് പരമാവധി ലഭിക്കുക. 98.3 ശതമാനം അക്കൗണ്ടുകളും 50.9ശതമാനം നിക്ഷേപമൂല്യവും ഇതോടെ പദ്ധതിയുടെ കീഴിൽവരുമെന്ന് ധനന്ത്രി നിർമല സീതാരാമൻ വ്യക്തമാക്കി. ആഗോളതലത്തിൽ ഇത് യഥാക്രമം 80ശതമാനവും 20-30ശതമാനവുമാണ്. ബാങ്കിന് മോറട്ടോറിയം ബാധകമായാലും നിക്ഷേപകർക്ക് പണംതിരികെനൽകുമെന്നും ധനമന്ത്രി പറഞ്ഞു. മൊറട്ടോറിയം നടപ്പായാൽ 45 ദിവസത്തിനകം അക്കൗണ്ട് ഉടമകളുടെ വിവരങ്ങൾ ശേഖരിച്ച് കോർപറേഷന് കൈമാറും. അപേക്ഷകൾ തത്സമയം പരിഗണിച്ച് 90ദിവസത്തിനകം പണംതിരികെ നൽകും. 2020 ഫെബ്രുവരിയിലാണ് നിക്ഷേപ ഇൻഷുറൻസ് പരിധി അഞ്ചുലക്ഷമായി ഉയർത്തിയത്. 1993 മെയ് ഒന്നിന് നിശ്ചിയിച്ചതുകപ്രകാരം ഒരു ലക്ഷം രൂപവരെയുളള നിക്ഷേപത്തിനായിരുന്നു നേരത്തെ പരിരക്ഷ ലഭിച്ചിരുന്നത്. ഒരോ 100 രൂപയുടെ നിക്ഷേപത്തിനും 0.12ശതമാനംതുകയാണ് പ്രീമിയമായി ഈടാക്കുന്നത്. 2019-20 സാമ്പത്തികവർഷത്തിൽ പ്രീമിയം ഇനത്തിൽ കോർപ്പറേഷന് ലഭിച്ചത് 13,234 കോടി രൂപയാണ്.

from money rss https://bit.ly/3iaGxff
via IFTTT

സെൻസെക്‌സിൽ 224 പോയന്റ് നേട്ടത്തോടെ തുടക്കം: നിഫ്റ്റി വീണ്ടും 15,750ന് മുകളിൽ

മുംബൈ: കഴിഞ്ഞ ദിവസങ്ങളിലെ തളർച്ചക്കുശേഷം ഓഹരി വിപണിയിൽ നേട്ടത്തോടെ തുടക്കം. നിഫ്റ്റി 15,750ന് മുകളിലെത്തി. സെൻസെക്സ് 224 പോയന്റ് ഉയർന്ന് 52,668ലും നിഫ്റ്റി 70 പോയന്റ് നേട്ടത്തിൽ 15,780ലുമാണ് വ്യാപാരം ആരംഭിച്ചത്. ആഗോള വ്യാപകമായി മൂന്നുദിവസംനീണ്ട വിൽപന സമ്മർദത്തെ അതിജീവിച്ചാണ് വിപണി നേട്ടംവീണ്ടെടുത്തത്. എച്ച്സിഎൽ ടെക്, ടെക്മഹീന്ദ്ര, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ടൈറ്റാൻ, ഇൻസിൻഡ് ബാങ്ക്, ഏഷ്യൻ പെയിന്റ്സ്, സൺ ഫാർമ, ഭാരതി എയർടെൽ, എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, എൽആൻഡ്ടി, എൻടിപിസി, എസ്ബിഐ തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. ടെക് മഹീന്ദ്ര, ടിവിഎസ് മോട്ടോഴ്സ്, ഫ്യൂച്ചർ റീട്ടെയിൽ, ലോറസ് ലാബ്സ്, പിവിആർ, റെയ്മണ്ട്, യൂണിയൻ ബാങ്ക് തുടങ്ങി 90 കമ്പനികളാണ് ജൂൺ പാദത്തിലെ പ്രവർത്തനഫലം വ്യാഴാഴ്ച പുറത്തുവിടുന്നത്.

from money rss https://bit.ly/3f2V4b5
via IFTTT

സെൻസെക്‌സ് 135 പോയന്റ് നഷ്ടത്തിൽ ക്ലോസ്‌ചെയ്തു: എയർടെൽ 5%നേട്ടമുണ്ടാക്കി

മുംബൈ: ഒരുപരിധിവരെ നഷ്ടംകുറക്കാനായെങ്കിലും നേട്ടത്തിലേക്ക് തിരിച്ചെത്തനാകാതെ വിപണി. കനത്ത ചാഞ്ചാട്ടത്തിനൊടുവിൽ നിഫ്റ്റി 15,700 നിലവാരത്തിൽ ക്ലോസ്ചെയ്തു. വ്യാപാരത്തിനിടെ, തകർച്ചയിൽനിന്ന് 640 പോയന്റോളം തിരിച്ചുപിടിച്ച് 135.05 പോയന്റ് നഷ്ടത്തിലാണ് സെൻസെക്സ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി 37.10 പോയന്റ് താഴ്ന്ന് 15,709.40ലുമെത്തി. ഡോ.റെഡ്ഡീസ് ലാബ്, കൊട്ടക് മഹീന്ദ്ര ബാങ്ക്, ടാറ്റ മോട്ടോഴ്സ്, സിപ്ല, മഹീന്ദ്ര ആൻഡ് മഹീന്ദ്ര തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടംനേരിട്ടത്. ഭാരതി എയർടെൽ, ടാറ്റ സ്റ്റീൽ, എസ്ബിഐ ലൈഫ്, ഡിവീസ് ലാബ്, ഇൻഡസിൻഡ് ബാങ്ക് തുടങ്ങിയ ഓഹരികൾ നേട്ടമുണ്ടാക്കുകയുംചെയ്തു. സെക്ടറുകളിൽ നിഫ്റ്റി മെറ്റൽ, ഐടി സൂചികകളാണ് നേട്ടമുണ്ടാക്കിയത്. ഓട്ടോ, ബാങ്ക്, എനർജി, ഫാർമ സെക്ടറുകൾ സമ്മർദംനേരിട്ടു. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾക്കും നേട്ടമുണ്ടാക്കാനായില്ല. രൂപയുടെ മൂല്യത്തിൽ 9 പൈസയുടെ നേട്ടമുണ്ടായി. ഡോളറിനെതിരെ 74.37 നിരവാരത്തിലാണ് ക്ലോസ്ചെയ്തത്.

from money rss https://bit.ly/3zIJl9l
via IFTTT

വിവരങ്ങൾ പുതുക്കിയില്ലെങ്കിൽ ജൂലായ് 31നുശേഷം ഓഹരി ഇടപാട് നടത്താനാവില്ല

ഓഹരി വ്യാപാരത്തിനുള്ള ഡീമാറ്റ്, ട്രേഡിങ്അക്കൗണ്ടുകൾ നിങ്ങൾക്കുണ്ടോ? എങ്കിൽ ഈവിവരങ്ങൾ ഉടനെ പുതുക്കിനൽകണം. അല്ലെങ്കിൽ ജൂലായ് 31നുശേഷം ഓഹരി വ്യാപാരം നടത്താനാവില്ല. മൊബൈൽ നമ്പർ, ഇ-മെയിൽ ഐഡി, വിലാസം, പാൻ, വരുമാനം എന്നിവയാണ് നൽകേണ്ടത്. വിവരങ്ങൾ പുതുക്കാൻ ഓൺലൈനിൽ സംവിധാനമുണ്ട്. ഇതുസംബന്ധിച്ച് ഓഹരി ബ്രോക്കിങ് ഹൗസുകളും ഡെപ്പോസിറ്ററികളും അക്കൗണ്ട് ഉടമകൾക്ക് ഇ-മെയിൽ അയച്ചിട്ടുണ്ട്. വരുമാനവും പ്രത്യേകം അപ്ഡേറ്റ്ചെയ്യണം. ഇതിനായി അഞ്ച് സ്ലാബുകളാണ് നൽകിയിട്ടുള്ളത്. ഒരു ലക്ഷത്തിന് താഴെ ഒരു ലക്ഷംമുതൽ അഞ്ചുലക്ഷംവരെ അഞ്ചുലക്ഷം മുതൽ 10ലക്ഷംവരെ 10 ലക്ഷം മുതൽ 25 ലക്ഷംവരെ 25 ലക്ഷത്തിന് മുകളിൽ. ഇവയിലേതെങ്കിലുമൊന്നാണ് തിരഞ്ഞെടുക്കേണ്ടത്.

from money rss https://bit.ly/3BHEnLU
via IFTTT

കേന്ദ്ര സർക്കാരിന്റെ ധനകാര്യ സ്ഥാപനത്തിന് പേര് നിർദേശിക്കാം: 15 ലക്ഷം രൂപ നേടാം

അടിസ്ഥാനസൗകര്യവികസനത്തിന് ധനസഹായംനൽകാൻ ലക്ഷ്യമിട്ട് സർക്കാർ രൂപീകരിക്കുന്ന സ്ഥാപനത്തിന് പേര് നിർദേശിച്ച് 15 ലക്ഷംരൂപ പ്രതിഫലംനേടാം. പേര്, ടാഗ് ലൈൻ, ലോഗോ എന്നിവയാണ് നിർദേശിക്കേണ്ടത്. തിരഞ്ഞെടുക്കപ്പെടുന്ന പേരും ലോഗോയും ടാഗ് ലൈനും നൽകുന്നവർക്ക് അഞ്ചുലക്ഷം രൂപവീതമാണ് സമ്മാനം നൽകുക.രണ്ടാംസ്ഥാനംനേടുന്നവർക്ക് മൂന്നു ലക്ഷവും മൂന്നാം സ്ഥാനത്തെത്തുന്നവർക്ക് രണ്ടുലക്ഷം രൂപയും നൽകും. പുതിയതായി രൂപീകരിക്കുന്ന ധനകാര്യ വികസന സ്ഥാപന(ഡിഎഫ്ഐ)ത്തിനുവേണ്ടിയാണ് മത്സരം സംഘടിപ്പിക്കുന്നത്. എൻട്രികൾ അയക്കേണ്ട അവസാന തിയതി ഓഗസ്റ്റ് 15ആണ്. സർഗാത്മകത, ആശയവുമായി അടുത്തുനിൽക്കുന്നവ തുടങ്ങിയവ പരിഗണിച്ചായിരിക്കും വിജയികളെ തിരഞ്ഞെടുക്കുക. നാഷണൽ ബാങ്ക് ഫോർ ഫിനാൻസിങ് ഇൻഫ്രസ്ട്രക്ടചർ ആൻഡ് ഡെവലപ്മെന്റ് ആക്ട് 2021 പ്രകാരമാണ് പുതിയ സ്ഥാപനം രൂപീകരിക്കുന്നത്. നാഷണൽ ഇൻഫ്രസ്ട്രക്ചർ പൈപ്പ്ലൈനിനുകീഴിൽ 7000 പദ്ധതികളാണുള്ളത്. 111 ലക്ഷംകോടിയുടെ പദ്ധതി പൂർത്തീകരണത്തിന് സഹായിക്കുകയെന്നതാണ് സ്ഥാപനത്തിന്റെ ലക്ഷ്യം. ഡവലപ്മെന്റ് ബാങ്കായിട്ടായിരിക്കും സ്ഥാപനം പ്രവർത്തിക്കുക.

from money rss https://bit.ly/3zJjsX7
via IFTTT

പാഠം 135: വിപണി തകർന്നാലും കുതിച്ചാലും നേട്ടം നിക്ഷേപകന് | Real-life example

2020 ഏപ്രിലിൽ കോവിഡ് ലോകമാകെ വ്യാപിച്ചതിനെതുടർന്ന് ജോലിനഷ്ടപ്പെട്ടാണ് അബുദാബിയിൽനിന്ന് ജോയി നാട്ടിലെത്തിയത്. ഗൾഫിൽ കഷ്ടപ്പെട്ട് അധ്വാനിച്ചതിന്റെ ബാക്കിയായി അദ്ദേഹത്തിന്റെ കൈവശമുണ്ടായിരുന്നത് 10 ലക്ഷം രൂപമാത്രമായിരുന്നു. ബാങ്ക് എഫ്ഡിക്കപ്പുറം നിക്ഷേപ പദ്ധതികളെക്കുറിച്ച് അറിവില്ലെങ്കിലും പലിശ അടിക്കടി കുറയുന്നസാഹചര്യത്തിൽ മറ്റ്മാർഗങ്ങൾ തേടുന്നതിനിടെയാണ് നിക്ഷേപ പാഠങ്ങൾ അദ്ദേഹത്തിന്റെ ശ്രദ്ധയിൽപ്പെട്ടത്. ഓഹരിയിൽ എന്തുകൊണ്ട് പണംനഷ്ടപ്പെടുന്നു എന്ന് വിശദമാക്കിയ പാഠം 69ൽ അദ്ദേഹത്തിന്റെ കണ്ണുടക്കി. റിസ്കെടുത്താണെങ്കിലും ഓഹരിയിൽ ഒരുപരീക്ഷണത്തിന് അദ്ദഹം തയ്യാറായത് അങ്ങനെയാണ്. ഓഹരിയെക്കുറിച്ച് എബിസിഡി അറിയാത്തപാവറട്ടിക്കാരൻ ജോയി ആ പാഠത്തെ അന്ധമായി അനുകരിച്ചുവെന്നുതന്നെ പറയാം. നേരത്തെ എടുത്തുവെച്ചിരുന്ന ഓഹരി നിക്ഷേപ അക്കൗണ്ട് സജീവമാക്കുകയാണ് അടുത്തതായി ചെയ്തത്. പാഠത്തിൽ നൽകിയുന്ന നാല് ഓഹരികൾ നിക്ഷേപത്തിനായി തിരഞ്ഞെടുക്കകുയംചെയ്തു. പിന്നെ സംഭവിച്ചത് വർഷംഒന്ന്പിന്നിട്ടശേഷമാണ് അദ്ദേഹത്തിന്റെ ഇ-മെയിൽ ലഭിച്ചത്. ജോലി നഷ്ടപ്പെട്ടതിന്റെ വിഷാദമൊന്നും അദ്ദേഹത്തിന്റെ വാക്കുകളിൽ പ്രകടമായിരുന്നില്ല. കാരണം നിക്ഷേപിച്ച 6.08 ലക്ഷം രൂപയുടെ മൊത്തം മൂല്യം 10 ലക്ഷമായിരിക്കുന്നു. പലപ്പോഴായി 13,000ത്തോളം രൂപ ലാഭവിഹിതമായി ലഭിക്കുകയുംചെയ്തു. ഒരുവർഷത്തിനിടെ നിക്ഷേപത്തിൽനിന്ന് ലഭിച്ചത് നാലുലക്ഷത്തിലേറെ. 52ശതമാനത്തിലേറെ ആദായം. ബാങ്കിലിട്ടാൽ ലഭിക്കുമായിരുന്ന ആറുശതമാനത്തിൽനിന്നാണ് ഈ നേട്ടം അദ്ദേഹം സ്വന്തമാക്കിയത്.അതായത് ബാങ്ക് നിക്ഷേപത്തിൽനിന്ന് അദ്ദേഹത്തിന് ഈകാലയളവിൽ ലഭിക്കുമായിരുന്നത് 46,000 രൂപയാണ്. ബാങ്ക് നിക്ഷേപത്തിൽനിന്ന് ലഭിക്കുമായിരുന്ന പലിശ. ഇനി എന്തുചെയ്യണം? ഇത്രയുംനേട്ടംലഭിച്ച സാഹചര്യത്തിൽ എന്തുനിലപാട് സ്വീകരിക്കണമെന്നുകൂടി അറിയാനാണ് അദ്ദേഹം മെയിലയച്ചത്. മികച്ച ലാഭത്തിലായതിനാൽ നിക്ഷേപംമുഴുവൻ പിൻവലിക്കണോ? എന്നാണ് അദ്ദേഹത്തിന്റെ ചോദ്യം. ഇനിയും കാത്തിരുന്നാൽ കൂടുതൽനേട്ടം സ്വന്തമാക്കാൻ കഴിയുമോ? ആശയക്കുഴപ്പത്തിലാണ് ജോയി. ഗൾഫിൽ വർഷങ്ങളോളം ജോലി ചെയ്ത് സമ്പാദിച്ച 10 ലക്ഷം രൂപയിൽനിന്ന് റിസ്കെടുത്താണ് ആരും നിക്ഷേപത്തിനിറങ്ങാത്തകാലത്ത്, ആറുലക്ഷത്തിലധികം രൂപ ഓഹരിയിൽ നിക്ഷേപിക്കുകയെന്ന കടുംകൈ ചെയ്തത്! കോവിഡ് വ്യാപനത്തിനിടയിൽ താഴെപ്പോയ ഓഹരികൾ എപ്പോൾ തിരിച്ചുവരവുനടത്തുമെന്ന് യാതൊരു ഉറപ്പുമില്ലാത്ത സമയം. അനിശ്ചിതത്വത്തിൽനിന്ന് നേട്ടം അനിശ്ചിതത്വത്തിന്റെകാലത്ത് നേട്ടമുണ്ടാക്കാനുള്ള മികച്ച സാധ്യതയാണ് അറിഞ്ഞോ അറിയാതെയോ ജോയി പ്രയോജനപ്പെടുത്തിയത്. വിപണി ഉയരുമ്പോഴും താഴുമ്പോഴും നേട്ടമുണ്ടാക്കാൻ കഴിയുമെന്ന് ഈ രണ്ടുപാഠങ്ങളിൽനിന്നായി വ്യക്തമായല്ലോ. നേട്ടത്തിന്റെ ചരിത്രം (പാഠം 69-ൽ പ്രസിദ്ധീകരിച്ച പട്ടിക) Company Buying Cost (Per Share) Last Price Total Cost Cost per share Current Value Shares* Total Return(Rs)** Return %pa Asian Paints​ 320.05 1680.85 32,005 32.01 16,80,850 1000 Shares 17,26,145 31.9 HDFC Bank 520.35 895.35 52,035 52.04 8,95,350 1,000 Shares 8,88,790 21.6 HUL​ 143.40 2,346.45 14,340 143.40 2,34,645 100 Shares 2,37,805 22.5 TCS 1335.45 1,759.25 1,33,545 166.93 14,07,400 800 Shares 14,91,755 19.2 Total Stocks 2,31,925 42,18,245 43,44,495 22.9 2020 ഏപ്രിൽ 13ലെ ക്ലോസിങ് നിരക്ക് അടിസ്ഥാനമാക്കി തയ്യാറാക്കിയത്. *ഓഹരി സ്പ്ളിറ്റ് ചെയ്തതിനെതുടർന്നാണ് നിക്ഷേപിച്ച 100 ഓഹരി 1000ആയത്.** ലാഭവിഹിതം ഉൾപ്പടെയുള്ള തുക.നിക്ഷേപിച്ച തിയതി: 2004 ഡിസംബർ 31. ഇനി ചെയ്യേണ്ടത് നിക്ഷേപത്തിൽനിന്ന് 50ശതമാനത്തിലേറെ ആദായം ലഭിച്ചതിനാലും സമീപഭാവിയിൽ പണംആവശ്യമുള്ളതിനാലും നിക്ഷേപിച്ചതുക ഉടനെതന്നെ പിൻവലിക്കാൻ നിർദേശം നൽകി. ബാക്കിയുള്ളത് ഘട്ടംഘട്ടമായും. വിപണിയുടെ സാധ്യതകൾ കുറച്ചൊക്കെ മനസിലാക്കിയസ്ഥിതിക്ക്, വരുമാനം ലഭിച്ചുതുടങ്ങുന്നമുറക്ക് അല്പാൽപമായി വീണ്ടും നിക്ഷേപം തുടങ്ങാമെന്ന് ആശ്വസിപ്പിക്കുകയുംചെയ്തു. വിജയരേഖ ജോയിക്ക് മികച്ചനേട്ടംലഭിക്കാൻ സഹായിച്ചഘടകങ്ങൾ ഇവയാണ്. തിരഞ്ഞെടുത്തത് മികച്ച അടിസ്ഥാനമുള്ള ഓഹരികൾ കുറഞ്ഞ മൂല്യത്തിലെ നിക്ഷേപം. ദീർഘകാലം കാത്തിരിക്കാനുള്ള തീരുമാനം. പാഠം 69ലേക്കുവരാം ഓഹരിയിൽ നിക്ഷേപിച്ച് കൈപൊള്ളിയ വ്യക്തിയുടെ പ്രതികരണം വിശദീകരിച്ചുകൊണ്ടായിരുന്നു പാഠം 69 തുടങ്ങിയത്. വിപണികൂപ്പുകുത്തി നിക്ഷേപകരുടെ പോർട്ട്ഫോളിയോയിലെ മിക്കവാറും ഓഹരികൾ നഷ്ടത്തിലായസമയം. കോവിഡ് പ്രതിസന്ധിയിലും മികച്ചനേട്ടമുണ്ടാക്കാൻ ദീർഘകാലത്തെ നിക്ഷേപത്തിന് കഴിയുമെന്ന് തെളിയിക്കുയായിരുന്നു ആ പാഠത്തിന്റെ ലക്ഷ്യം. മറിച്ചൊരു സാഹചര്യമാണ് ഇപ്പോൾ വിപണിയിലുള്ളത്. സെൻസെക്സ് 53,000 പിന്നിട്ടിരിക്കുന്നു. മൂല്യം ഉയർന്നുനിൽക്കുന്നതിനാൽ ഇടക്കിടെ സൂചികകളിൽ ചാഞ്ചാട്ടമുണ്ടെങ്കിലും കാര്യമായ തിരുത്തൽ പ്രകടമായിട്ടില്ല. സമ്പദ്ഘടനകൾ കോവിഡിൽ ഉലയുമ്പോൾ വിപണിലേക്കുളള പണമൊഴുക്ക് തുടരുന്നതാണ് ഇതിന്കാരണം. ഏത് സമയത്തും വിപണി തിരുത്തലിന് വിധേയമാകുനുള്ള സാധ്യതയുംതള്ളിക്കളയാനാവില്ല. അതിന് അനുകൂലമായി നിരവധിഘടകങ്ങൾ പ്രത്യക്ഷപ്പെട്ടുതുടങ്ങിയിട്ടുണ്ട്. ജോയിയുടെ നിക്ഷേപം Company Buying Cost (Per Share) Last Price Total Cost Current Value Total Return(Rs)** Return %pa Asian Paints​ 1500.05 3028.65 1,50,005 3,02,865 1,54,795 82.1 HDFC Bank 857.10 1439.75 85,710 1,43,975 58915 55.5 HUL​ 1990.85 2432.40 1,99,085 2,34,240 40,605 17.2 TCS 1737.65 3182.95 1,73,765 3,18,295 1,49,630 64.1 Total Stocks 6,08,565 9,99,375 4,03,945 52.8 Investment Date: Asian paints, HDFC Bank, HUL-20 May,2020.TCS-21 April, 2020 ജോയിക്ക് പ്രചോദനമായത് വിപണിതാഴ്ന്നുനിൽക്കുന്നതിനാൽ ഭാവിയിൽ മുന്നേറ്റമുണ്ടാകുമെന്ന ഉറപ്പിലായിരുന്നു ജോയി. ഓഹരി വില ഇടിയുമ്പോൾ കൂടുതൽ നിക്ഷേപിക്കുക. ദീർഘകാലം കാത്തിരിക്കുക-എന്ന തന്ത്രം പിന്തുടരാൻതന്നെ തീരുമാനിക്കുകയായിരുന്നു. ബാക്കിയുണ്ടായിരുന്നു 2.75 ലക്ഷം രൂപ അദ്ദേഹം ബാങ്കിൽ നിക്ഷേപിക്കുകയുംചെയ്തു. റിസ്കിനാണ് റിവാഡ് റിസ്ക് മുന്നിൽകണ്ട് നിക്ഷേപംനടത്തിയതിനാൽ, വീണ്ടുമൊരു തകർച്ചയുണ്ടായാലും കാത്തിരിക്കാൻ തയ്യാറാണെങ്കിൽ ഭാവിയിൽ ദുഃഖിക്കേണ്ടിവരില്ല. മികച്ച ഓഹരികളാണ് തിരഞ്ഞെടുത്തിരിക്കുന്നതെന്ന ഉറച്ചബോധ്യമാണ് അതിന് കാരണം. feedbacks to: antonycdavis@gmail.com കുറിപ്പ്: ഓഹരിയിൽ നിക്ഷേിച്ചാൽ പണംനഷ്ടമാകുമെന്ന് ചിന്തിക്കുന്നവരാണ് ഏറെയും. പെട്ടെന്ന് പണമുണ്ടാക്കണമെന്നാഗ്രഹിച്ച് വിപണിയിലെത്തുന്നവരിൽ പലരും ബാങ്കിൽ നിക്ഷേപിച്ച് ക്ഷമയോടെ കാകാത്തിരിക്കാൻ മടിക്കാത്തവരാണ്. ജോയിയുടേത് ലൈവ് എക്സപീരിയൻസാണ്. നേട്ടമുണ്ടാക്കിയ നിരവധി ജോയിമാർ ഇവിടെയുണ്ട്. ഓഹരി വിപണിയെക്കുറിച്ച് പഠിക്കാൻ സമയംചെലവഴിക്കുക. മികച്ച ഓഹരികൾ കണ്ടെത്തി നിക്ഷേപംനടത്തുക-സാമ്പത്തിക ലക്ഷ്യങ്ങൾ നിർണയിച്ച് അതിന് യോജിച്ച മ്യൂച്വൽ ഫണ്ടുകൾ തിരഞ്ഞെടുത്ത് എസ്ഐപിയായി നിക്ഷേപിച്ചും സമ്പത്തുണ്ടാക്കാൻ അവസരമുണ്ട്. ഒരുകാര്യം മനസിലാക്കുക. 1990ൽ 2 കോടി രൂപയ്ക്ക് വാങ്ങാൻ കഴിയുമായിരുന്ന ഇൻഫോസിസിന്റെ നിലവിലെ മൂല്യം 6.5 ലക്ഷംകോടിയാണ്. ദീർഘകാല ലക്ഷ്യത്തോടെ ഓഹരിയിൽ നിക്ഷേപിച്ചാൽ അതിശയിപ്പിക്കുന്നനേട്ടമുണ്ടാക്കാമെന്നതിന് ഉദാഹരണമാണ് ഇൻഫോസിസിന്റേത്.

from money rss https://bit.ly/3iTXtWK
via IFTTT