ഐപിഒയുമായി വിപണിയിലെത്താനിരിക്കെ പ്രമുഖ ഫിൻടെക് സ്റ്റാർട്ടപ്പായ പേടിഎമ്മിൽനിന്ന് ഉന്നത ഉദ്യോഗസ്ഥരുടെ കൊഴിഞ്ഞുപോക്ക്. ഉയർന്ന തസ്തികയിലുള്ള അഞ്ചുപേരാണ് സ്ഥാപനംവിട്ടത്. പ്രസിഡന്റ് അമിത് നയ്യാർ, ചീഫ് എച്ച്ആർ ഓഫീസർ രോഹിത് താക്കൂർ ഉൾപ്പടെയുള്ളവരാണ് രാജിവെച്ചത്. ഐപിഒവഴി 17,000 കോടി രൂപയോളം സമാഹരിക്കാനാണ് പേടിഎം ലക്ഷ്യമിടുന്നത്. ഗോൾഡ്മാൻ സാച്സിലെ എക്സിക്യുട്ടീവായിരുന്ന നയ്യാർ 2019ലാണ് പേടിഎം ബോർഡിൽ അംഗമായത്. പേടിഎമ്മിന്റെ ധനകാര്യം, ഇൻഷുറൻസ് എന്നീ മേഖലകൾക്ക് തുടക്കമിടാൻ ചുക്കാൻപിടിച്ച വ്യക്തിയാണ് ഇദ്ദേഹം. ഇതോടെ പേടിഎമ്മിൽ വൈസ് പ്രസിഡന്റ് സ്ഥാനത്ത് അവശേഷിക്കുന്നത് മധുർ ഡിയോറമാത്രമാണ്. അക്സഞ്ചറിലെ എച്ച്ആർ വിഭാഗം തലവനായിരുന്നു എച്ച്ആറിന്റെ ചുമതലയുണ്ടായിരുന്ന താക്കൂർ. മൈക്രോസോഫ്റ്റ്, ജിഇ എന്നീ സ്ഥാപനങ്ങളിലും അദ്ദേഹം ജോലിചെയ്തിട്ടുണ്ട്.
from money rss https://bit.ly/3APF9WU
via IFTTT
from money rss https://bit.ly/3APF9WU
via IFTTT