121

Powered By Blogger

Thursday, 6 August 2020

ആവശ്യകത വര്‍ധിച്ചു: സ്വര്‍ണ ഇറക്കുമതിയില്‍ ജൂലായില്‍ 25ശതമാനം വര്‍ധന

കോവിഡ് മൂലം രാജ്യം അടച്ചിടലിൽനിന്ന് ഘട്ടംഘട്ടമായി വിമുക്തമായതോടെ സ്വർണത്തിന്റെ ഇറക്കുമതിയിൽ വൻവർധന. വിദേശത്തുനിന്ന് ജൂലായിൽ 25.5 ടൺ സ്വർണമാണ് വാങ്ങിയത്. കഴിഞ്ഞവർഷം ഇത് 20.4 ടണ്ണായിരുന്നു. കഴിഞ്ഞമാസത്തെ കണക്കുമായി താരതമ്യംചെയ്യുമ്പഴുള്ള വർധന ഇരട്ടിയോളമാണ്. 2020ൽ ഇതാദ്യമായി കയറ്റുമതിയിലും ജൂലായിൽ വർധന രേഖപ്പെടുത്തി. എന്നിരുന്നാലും 2020ന്റെ ആദ്യപകുതിയിലെ കയറ്റുമതിയിൽ മുൻവർഷത്തെ അപേക്ഷിച്ച് 79ശതമാനം ഇടിവുണ്ടാകുമെന്നാണ് കണക്കാക്കുന്നത്. വിലയിലെ വൻവർധനയും കോവിഡ് വ്യാപനവും രാജ്യത്തെ സ്വർണവില്പനയിൽ ഇടിവുണ്ടാക്കുമെന്നാണ് വിലയിരുത്തൽ. സാമ്പത്തിക തളർച്ചയും പലർക്കും ജോലി നഷ്ടപ്പെട്ടതും ആവശ്യകതയിൽ കുറവുണ്ടാക്കും. ഡിമാന്റിൽ പെട്ടെന്നൊരുവർധന പ്രതീക്ഷിക്കുന്നില്ലെന്നും എന്നാൽ ഒക്ടോബറോടെ ഉത്സവസീസണാകുമ്പോൾ സ്വർണംവാങ്ങുന്നവരുടെ എണ്ണത്തിൽ വർധനവുണ്ടാകുമെന്നും ഓൾ ഇന്ത്യ ജെം ആൻഡ് ജുവൽറി ഡൊമസ്റ്റിക് കൗൺസിൽ ചെയർമാൻ എൻ അനന്ത പത്മനാഭൻ പറഞ്ഞു.

from money rss https://bit.ly/3igvrTb
via IFTTT

ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 42,000 രൂപയായി

കേരളത്തിൽ സ്വർണവില പവന് 480 രൂപകൂടി 42,000 രൂപയിലെത്തി. വ്യാഴാഴ്ച രണ്ടുതവണ വിലകൂടി 41,520 രൂപയായിരുന്നു. 5250രൂപയാണ് ഗ്രാമിന്റെ വില. ഇതോടെ ഓഗസ്റ്റിൽമാത്രം പവന് 1840 രൂപകൂടി. ദേശീയ വിപണിയിൽ രണ്ടുദിവസംകൊണ്ട് 1000 രൂപയുടെ വർധനവാണുണ്ടായത്. 10ഗ്രാം (24കാരറ്റ്) സ്വർണത്തിന്റെവില56,143 രൂപ നിലവാരത്തിലാണ്. ആഗോള വിപണിയിൽ സ്പോട്ട് ഗോൾഡ് വില ഔൺസിന് എക്കാലത്തെയും റെക്കോഡ് ഭേദിച്ച് 2,068.32 ഡോളറിലെത്തി. ഒരുവേള 2,072.50 ഡോളർ നിവാരത്തിലെത്തിയെങ്കിലും നേരിയതോതിൽ കുറവുണ്ടായി.

from money rss https://bit.ly/3igl3uF
via IFTTT

സെന്‍സെക്‌സില്‍ 151 പോയന്റ് നഷ്ടത്തോടെ തുടക്കം

മുംബൈ: വ്യാപാര ആഴ്ചയുടെ അവസാന ദിനത്തിൽ ഓഹരി വിപണിയിൽ നഷ്ടത്തോടെ തുടക്കം. സെൻസെക്സ് 151 പോയന്റ് നഷ്ടത്തിൽ 37873ലും നിഫ്റ്റി 34 പോയന്റ് താഴ്ന്ന് 11166ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 706 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 335 ഓഹരകൾ നഷ്ടത്തിലുമാണ്. 50 ഓഹരികൾക്ക് മാറ്റമില്ല. ആഗോള കാരണങ്ങളാണ് വിപണിയെ ബാധിച്ചത്. എച്ച്സിഎൽ ടെക്, എച്ച്ഡിഎഫ്സി ബാങ്ക്, ഇൻഫോസിസ്, ഹീറോ മോട്ടോർകോർപ്, ഐസിഐസിഐ ബാങ്ക്, ഹിൻഡാൽകോ, എച്ച്ഡിഎഫ്സി, ആക്സിസ് ബാങ്ക്, ഐടിസി, എസ്ബിഐ, ഹിന്ദുസ്ഥാൻ യുണിലിവർ, ടെക് മഹീന്ദ്ര, എൽആൻഡ്ടി തുടങ്ങിയ ഓഹരികളാണ് നഷ്ടത്തിൽ. യുപിഎൽ, ഡോ.റെഡ്ഡീസ് ലാബ്, ടാറ്റ സ്റ്റീൽ, ഗെയിൽ, ബിപിസിഎൽ, അദാനി പോർട്സ്, ഏഷ്യൻ പെയിന്റ്സ്, സിപ്ല, ടിസിഎസ്, ബജാജ് ഫിൻസർവ്, റിലയൻസ് തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. മഹീന്ദ്ര ആൻഡ് മഹീന്ദ്ര, സിപ്ല, അബോട്ട് ഇന്ത്യ തുടങ്ങി 96 കമ്പനികളാണ് ജൂൺ പാദത്തിലെ പ്രവർത്തനഫലം വെള്ളിയാഴ്ച പുറത്തുവിടുന്നത്.

from money rss https://bit.ly/31sXpEv
via IFTTT

ഓണ്‍ലൈനല്ല, ഇത് ഓഫ്‌ലൈന്‍: വീട്ടുപടിക്കലെത്തും വീട്ടുപകരണങ്ങള്‍

കോവിഡിനെ പേടിച്ച് ഷോറൂമിൽ പോയി വാങ്ങാൻ മടി... എന്നാൽ, ഇഷ്ടപ്പെട്ട ഗൃഹോപകരണം വാങ്ങാനാകാത്തതിന്റെ മനോവിഷമം മാറുന്നുമില്ല. ഓൺലൈനായി വാങ്ങാമെന്നുവെച്ചാൽ സാധനം ഒന്ന് അടിമുടി കണ്ടുനോക്കാതെ വാങ്ങുന്നതെങ്ങനെ...? കോവിഡ്കാലത്ത് ഇത്തരം കൺഫ്യൂഷനിലാണ് വലിയൊരു വിഭാഗം ഉപഭോക്താക്കളും. വീട്ടിലിരുന്നുതന്നെ ഷോപ്പ് മൊത്തം കറങ്ങി സാധനങ്ങൾ വാങ്ങിയാലോ? കോവിഡുള്ളവർക്കുപോലും ഷോപ്പിങ് നടത്താം. സംഗതി സിംപിൾ. വീട്ടിലിരുന്ന് മൊബൈൽ ഫോണിൽ ഷോറൂമിേലക്ക് വീഡിയോ കോൾ ചെയ്യുക. നിങ്ങളുടെ വിളിയും കാത്ത് അവിടെ ജീവനക്കാരനുണ്ടാകും. അവരുടെ േഫാണിലെ വീഡിയോയിലൂടെ നിങ്ങൾക്ക് ഷോറൂം ചുറ്റിക്കാണാനാകും. വാങ്ങാം വീട്ടിലിരുന്ന് ഉപഭോക്താവിന്റെ ചുമതല ഒരു സെയിൽസ്മാനുതന്നെ നൽകണം. പല വിഭാഗങ്ങളിൽനിന്നാണ് സാധനം വാങ്ങുന്നതെങ്കിലും ഇതു പാലിക്കണം. ഉപഭോക്താക്കളെ വീട്ടുപകരണങ്ങളിൽ തൊടാൻ അനുവദിക്കരുത്. ജീവനക്കാരനായിരിക്കണം ഉപകരണം തുറന്നു കാണിക്കേണ്ടതും മറ്റും. ഒഴിവാക്കാനാകാത്ത സാഹചര്യമാണെങ്കിൽ ഗ്ലൗസ് നൽകി തൊടാൻ അനുവദിക്കുക. കൃത്യമായ ഇടവേളകളിൽ ഷോറൂം മുഴുവൻ അണുനശീകരണം നടത്തണം. കടയിലും കരുതൽ ഓൺലൈൻ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്താം. നിരത്തിലെ തിരക്കുൾപ്പെടെ കുറയ്ക്കാൻ ഇതുപകരിക്കും. കടയിൽ പോയിത്തന്നെ വാങ്ങണമെങ്കിൽ പരമാവധി തനിച്ചുപോകുക. പല കടകളിൽ കയറിയിറങ്ങുന്നത് ഒഴിവാക്കുക. വീട്ടിൽനിന്ന് ഇറങ്ങും മുന്പ് വാങ്ങാനുദ്ദേശിക്കുന്ന ഉത്പന്നത്തിന്റെ വിലയും മറ്റു കാര്യങ്ങളും ഫോണിലൂടെ വിവിധ കടകളിൽ അന്വേഷിക്കുക. എവിടെ നിന്ന് വാങ്ങണമെന്ന് തീരുമാനിച്ച് ഉറപ്പിച്ച ശേഷം ഷോറൂമിലേക്ക് പോകുക. വീട്ടിലിരുന്നായതിനാൽ പ്രായമായവർക്കും കുട്ടികൾക്കും വരെ ഷോപ്പിങ്ങിൽ പങ്കെടുക്കാം. ടി.വി.യോ, ഫ്രിഡ്ജോ, മൊബൈൽ േഫാണോ എന്തുവേണമെങ്കിലും വാങ്ങാം. ഷോറൂമിൽ പോകുന്ന സമയവും ലാഭം. വാങ്ങിയ സാധനം കടക്കാർ 24 മണിക്കൂറിനുള്ളിൽ വീട്ടിലെത്തിക്കും. ഓണക്കാലത്തുൾപ്പെടെ തിരക്ക് കുറയ്ക്കാനുള്ള പുതുവഴികൾ ഗൃഹോപകരണ ഷോറൂമുകൾ ഇപ്പോഴേ കണ്ടെത്തിക്കഴിഞ്ഞു.

from money rss https://bit.ly/31ppmwY
via IFTTT

ഒന്നര വർഷം പ്രായമുള്ള സ്റ്റാർട്ടപ്പിനെ ബൈജൂസ് 2,250 കോടി രൂപയ്ക്ക് സ്വന്തമാക്കി

കൊച്ചി:മലയാളിയായ ബൈജു രവീന്ദ്രന്റെ നേതൃത്വത്തിലുള്ള 'ബൈജൂസ്', സ്കൂൾ കുട്ടികൾക്ക് കോഡിങ് പരിശീലനം നൽകുന്ന വിദ്യാഭ്യാസ ടെക്നോളജി സ്റ്റാർട്ടപ്പായ 'വൈറ്റ്ഹാറ്റ് ജൂനിയറി'നെ സ്വന്തമാക്കി. 30 കോടി ഡോളറിനാണ് (ഏതാണ്ട് 2,250 കോടി രൂപ) കമ്പനിയുടെ മുഴുവൻ ഓഹരികളും ബൈജൂസ് ഏറ്റെടുക്കുന്നത്. നോവലിസ്റ്റും ഡിസ്കവറി നെറ്റ്വർക്സിന്റെ മുൻ സി.ഇ.ഒ.യുമായ കരൺ ബജാജ്, മുംബൈ ആസ്ഥാനമായി 2018 ഒടുവിലാണ് വൈറ്റ്ഹാറ്റ് ജൂനിയറിന് തുടക്കമിട്ടത്. അദ്ദേഹവും കമ്പനിയിലെ മറ്റു നിക്ഷേപകരും ഒന്നര വർഷം കൊണ്ട് വൻ നേട്ടമാണ് ഈ ഇടപാടിലൂടെ നേടിയിരിക്കുന്നത്. ബൈജൂസിന്റെ കീഴിൽ സ്വതന്ത്ര കമ്പനിയായി വൈറ്റ്ഹാറ്റ് തുടരും. കമ്പനിയുടെ പ്രവർത്തനങ്ങൾക്ക് കരൺ തന്നെ തുടർന്നും നേതൃത്വം നൽകുകയും ചെയ്യും. വൈറ്റ്ഹാറ്റിന്റെ ടെക്നോളജി പ്ലാറ്റ്ഫോം വിപുലീകരിക്കാനും പ്രവർത്തനം വികസിപ്പിക്കാനും ബൈജൂസ് കൂടുതൽ മൂലധനം ഇറക്കും.

from money rss https://bit.ly/3ihIYtE
via IFTTT

Kurup Sneak Peek Video Crosses 1 Million Views: Dulquer Salmaan Reveals A New Poster!

Kurup Sneak Peek Video Crosses 1 Million Views: Dulquer Salmaan Reveals A New Poster!
Dulquer Salmaan revealed the much-awaited Kurup sneak peek video, as a special surprise for the audiences on his birthday. The highly promising sneak peek video of the highly anticipated movie took social media by storm immediately after its release. As per

* This article was originally published here

നിഫ്റ്റി 11,200ല്‍ ക്ലോസ് ചെയ്തു: സെന്‍സെക്‌സിലെ നേട്ടം 362 പോയന്റ്

മുംബൈ: റിസർവ് ബാങ്ക് റിപ്പോ നിരക്കിൽ മാറ്റംവരുത്താതിരുന്നതിനെതുടർന്ന് ഓഹരി വിപണി നേട്ടമുണ്ടാക്കി. സെൻസെക്സ് 362.12 പോയന്റ് ഉയർന്ന് 38025.45ലുംനിഫ്റ്റി 98.50 പോയന്റ് നേട്ടത്തിൽ 11200.20ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1567 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1056 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 167 ഓഹരികൾക്ക് മാറ്റമില്ല. ഇൻഫോസിസ്, ബജാജ് ഫിനാൻസ്, ഗെയിൽ, എച്ച്സിഎൽ ടെക്, യുപിഎൽ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. ശ്രീസിമെന്റ്, ഐഷർ മോട്ടോഴ്സ്, അദാനി പോർട്സ്, എംആൻഡ്എം, ഭാരതി എയർടെൽ തുടങ്ങിയ ഓഹരികളാണ് നഷ്ടത്തിൽ ക്ലോസ് ചെയ്തത്. ഐടി, ലോഹം, ഫാർമ, എഫ്എംസിജി ഓഹരികൾ ഒരുശതമാനത്തിലേറെ നേട്ടമുണ്ടാക്കി. ബിഎസ്ഇ മിഡ്ക്യാപ് സൂചിക 0.7 ശതമാനവും സ്മോൾ ക്യാപ് സൂചിക ഒരുശതമാനവും ഉയർന്നു.

from money rss https://bit.ly/3ki0hga
via IFTTT

മൊറട്ടോറിയം നീട്ടില്ല: പകരം വായ്പ പുനക്രമീകരിക്കാം

കോവിഡ് വ്യാപിക്കുന്നതിന്റെ പശ്ചാത്തലത്തിൽ മൊറട്ടോറിയം നീട്ടുന്നകാര്യം പരിഗണിക്കുന്നില്ലെന്ന് ആർബിഐ വ്യക്തമാക്കി. അതേസമയം, സാമ്പത്തിക പ്രതിസന്ധിയിലായതിനെതുടർന്ന് തിരിച്ചടവിന് പ്രയാസംനേരിടുന്നവർക്ക് വായ്പ പുനക്രമീകരിക്കാൻ ബാങ്കുകൾക്ക് അനുമതി നൽകി. പുനക്രമീകരിക്കുന്നതിലൂടെ ക്രമപ്രകാരമുള്ള(സ്റ്റാൻഡേഡ്)വായ്പയായി പരിഗണിക്കുകയാണ് ചെയ്യുക. അതായ്ത് വായ്പയെടുത്തയാൾ പുതിയരീതിയിലുള്ള തിരിച്ചടയ്ക്കൽ ഘടന തുടർന്നാൽ നേരത്തെ ബാധ്യതവരുത്തിയകാര്യംക്രഡിറ്റ്റേറ്റിങ് ഏജൻസികളെ അറിയിക്കില്ല. കോർപ്പറേറ്റ്, വ്യക്തിഗത വായ്പകൾക്കും ഇത് ബാധകമാണ്. ഉപഭോക്തൃ വായ്പ, വിദ്യാഭ്യാസ ലോൺ,പണയവായ്പ, ഭവന വായ്പ എന്നിവയെക്കെല്ലാം ഇത് ബാധകമാണെന്ന് പണവായ്പ നയ അവലോകന യോഗത്തിനുശേഷം ആർബിഐ ഗവർണർ ശക്തികാന്ത ദാസ് വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. ശമ്പളം കുറച്ചതുമൂലമോ പണലഭ്യതക്കുറവുമൂലമോ പ്രതിസന്ധിയിലായവർക്ക് പ്രതിമാസ തിരിച്ചടവുതുക കുറച്ച് കാലാവധികൂട്ടാൻ ബാങ്കുകൾ അനുമതി നൽകുകയാണ് ചെയ്യുക. 2020 മാർച്ച് ഒന്നുവരെ വായ്പ കൃത്യമായി അടച്ചവർക്കുമാത്രമെ ഇത്തരത്തിൽ പുനക്രമീകരിക്കാനാകൂ. കോവിഡ് വ്യാപനത്തിൽ പ്രതിസന്ധിയിലായവരെമാത്രമാണ് ഇതിന് പരിഗണിക്കുകയുള്ളൂവെന്ന് ചുരുക്കം.

from money rss https://bit.ly/2DC67YQ
via IFTTT

വിലയുടെ 90ശതമാനവും ഇനി സ്വര്‍ണവായ്പയായി ലഭിക്കും: വിശദാംശങ്ങളറിയാം

സ്വർണവായ്പയുടെ മാർഗനിർദേശങ്ങൾ റിസർവ് ബാങ്ക് ലഘൂകരിച്ചു. അതുപ്രകാരം സ്വർണത്തിന്റെ മൂല്യത്തിൽ 90ശതമാനംവരെ ഇനി വായ്പ ലഭിക്കും.മാർച്ച് 31വരെയാണ് ഈ ഇളവ് അനുവദിച്ചിട്ടുള്ളത്. നിലവിലുള്ള മാർഗനിർദേശങ്ങളനുസരിച്ച് കാർഷികേതര ആവശ്യങ്ങൾക്കായി സ്വർണാഭരണം പണയംവെയ്ക്കുമ്പോൾ മൂല്യത്തിന്റെ 75ശതമാനമാണ് അനുവദിച്ചിരുന്നത്. കോവിഡ് പ്രതിസന്ധി ലഘൂകരിക്കുന്നതിന് സംരംഭകർ, ചെറുകിട ബിസിനസുകാർ, വ്യക്തികൾ എന്നിവർക്കുള്ള അനുവദനീയമായ വായ്പാമൂല്യത്തിൽ വർധനവരുത്തുന്നതായി ആർബിഐ ഗവർണർ ശക്തികാന്ത ദാസ് വ്യക്താക്കി. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സ്വർണ പണയവായ്പകൾക്ക് പ്രിയമേറിയിരുന്നു. സൂരക്ഷിതമായതിനാൽ ബാങ്കുകളും പരമാവധി വായ്പ അനുവദിക്കുന്നതിന് മുന്നോട്ടുവന്നിരുന്നു. സ്വർണവായ്പ സ്ഥാപനങ്ങൾക്കുപുറമെ, പൊതുമേഖല-സ്വകാര്യ ബാങ്കുകളും ഉപഭോക്താക്കളെ ആകർഷിക്കാനായി പ്രത്യേക ഓഫറുകളും പ്രഖ്യാപിച്ചിരുന്നു. താൽക്കാലികമായ ആവശ്യങ്ങൾക്ക് സഹായകമാണ് സ്വർണവായ്പയെന്നകാര്യത്തിൽ സംശയമില്ല. ഹ്രസ്വകാലത്തേയ്ക്കുമാത്രമെ ഇത്തരംവായ്പകൾ പരിഗണിക്കാവൂ എന്നുമാത്രം. പ്രൊസസിങ് ചാർജ് കൂടാതെ വായ്പ നൽകുന്നവർ മൂല്യനിർണയ നിരക്കുകൂടി ഉപഭോക്താക്കളിൽനിന്ന് ഈടാക്കാറുണ്ട്.

from money rss https://bit.ly/2PuBXJG
via IFTTT

നിരക്കുകളില്‍ മാറ്റമില്ല: റിപ്പോ 4 ശതമാനത്തില്‍ തുടരും

മുംബൈ: റിസർവ് ബാങ്ക് ഇത്തവണ നിരക്കുകളിൽ മാറ്റംവരുത്തിയില്ല. റിപ്പോ നിരക്ക് നാലുശതമാനത്തിൽ തുടരും. ഫെബ്രുവരിക്കുശേഷം ഇതുവരെ റിപ്പോ നിരക്കിൽ 1.15ശതമാനം(115 ബേസിസ് പോയന്റ്)കുറവുവരുത്തിയിരുന്നു. വിപണിയിൽ പണലഭ്യത ഉറപ്പാക്കാനുള്ള നിരവധി നടപടകളും കോവിഡ് കാലത്ത് ആർബിഐ സ്വീകരിച്ചിരുന്നു. ഇതേതുടർന്നാണ് നിരക്കുകളിൽ തൽക്കാലം മാറ്റംവരുത്തേണ്ടെന്ന് ആർബിഐ തീരുമാനിച്ചത്. മെയിലാണ് 40 ബേസിസ് പോയന്റ് കുറച്ച് റിപ്പോ നിരക്ക് നാലുശതമാനമാക്കിയത്. ആഗോള സാമ്പത്തിക മേഖല ദുർബലമായി തുടരുകയാണ്. എന്നാൽ ധനവിപണിയിലെ മാറ്റം ശുഭസൂചകമാണെന്നും യോഗത്തിനുശേഷം ആർബിഐ ഗവർണർ ശക്തികാന്ത ദാസ് പറഞ്ഞു. രാജ്യത്തെ യഥാർഥ ജിഡിപി വളർച്ച നെഗറ്റീവിലാണെങ്കിലും കോവിഡിനെ പ്രതിരോധിക്കാനുള്ള ശ്രമങ്ങൾ അനുകൂല സൂചനകളാണ് വിപണിയിൽനിന്ന് നൽകുന്നതെന്ന് അദ്ദേഹം പ്രത്യശ പ്രകടിപ്പിച്ചു. പണപ്പെരുപ്പ നിരക്കുകൾ കൂടുന്നതാണ് റിസർവ് ബാങ്ക് നേരിടുന്ന വെല്ലുവളി. ലോക്ക് ഡൗൺമൂലം വിതരണശൃംഖലയിൽ തടസ്സമുണ്ടായതിനാൽ ഏപ്രിലിൽ റീട്ടെയിൽ പണപ്പെരുപ്പം 7.2ശതമാനമായി ഉയർന്നിരുന്നു. ജൂണിലാകട്ടെ 6.1ശതമാനത്തിലെത്തുകയും ചെയ്തു. അടുത്ത കുറച്ചുമാസങ്ങളിലും പണപ്പെരുപ്പ നിരക്ക് കൂടുതലായിതന്നെ തുടരുമെന്നാണ് വിലയിരുത്തൽ. മൂന്നുദിവസം നീണ്ടുനിന്ന വായ്പാവലോകന യോഗം വ്യാഴാഴ്ചയാണ് അവസാനിച്ചത്. വാർത്താസമ്മേളനത്തിൽനിന്ന്: പണലഭ്യത വർധിപ്പിക്കുന്നതിനും സാമ്പത്തിക സമ്മർദം ലഘൂകരിക്കുന്നതിനും വായ്പകൂടുതലായി വിപണിയിലെത്തുന്നതിനും ഡിജിറ്റൽ പണമിടപാട് സംവിധാനം ശക്തിപ്പെടുത്തുന്നതിനുമുള്ള നടപടികൾ പ്രഖ്യാപിക്കും. സ്റ്റാർട്ടപ്പുകൾക്ക് മുൻഗനണ മേഖലയിൽ ഉൾപ്പെടുത്തിയുള്ള വായ്പ അനുവദിക്കും. ഇടത്തരം സൂക്ഷ്മ ചെറുകിട(എംഎസ്എംഇ)മേഖലിയലെ വായ്പകൾ പുനഃക്രമീകരിക്കാൻ അവസരം നൽകും. നാഷണൽ ഹൗസിങ് ബാങ്കായ നബാഡിന് പണലഭ്യത ഉറപ്പാക്കാൻ പ്രത്യേക നടപടിയുണ്ടാകും. ഫ്രാങ്ക്ളിൻ ടെംപിൾടൺ പ്രതിസന്ധിക്കുശേഷം മ്യൂച്വൽ ഫണ്ടുകൾ സ്ഥിരതയാർജിച്ചു. വിതരണശൃംഖലയിലെ തടസ്സംമൂലം പണപ്പെരുപ്പഭീഷണി നിലനിൽക്കുന്നു. സാമ്പത്തിക മേഖലയിൽ ഉണർവ് പ്രകടമാണ്. എന്നിരുന്നാലും കോവിഡ് വ്യാപനത്തിന്റെ തോത് ഉയരുന്നത് പലയിടങ്ങളിലും അടച്ചിടൽ തുടരാൻ നിർബന്ധിതമാക്കി.

from money rss https://bit.ly/30ycbe8
via IFTTT