ഫ്യൂച്ചർ എന്റർപ്രൈസസിനുകീഴിലുള്ള മൂന്നു കമ്പനികൾ ലയിപ്പിക്കുന്നതു സംബന്ധിച്ച് ചേരാനിരുന്ന കമ്പനി ബോർഡ് യോഗം ഒരാഴ്ചത്തേയ്ക്ക് നീട്ടി. സ്റ്റോക്ക് എസ്ക്ചേഞ്ചിൽ നൽകിയ വിവരപ്രകാരം ശനിയാഴ്ച ചേരാനിരുന്ന യോഗം നീട്ടിവെച്ചതിന്റെ കാരണം വ്യക്തമാക്കിയിട്ടില്ല. ഫ്യൂച്ചർ ലൈഫ്സ്റ്റൈൽ, ഫ്യൂച്ചർ സപ്ലൈ ചെയിൻ, ഫ്യൂച്ചർ റീട്ടെയിൽ എന്നിവയുടെ ലയനമാണ് കമ്പനി പരിഗണിക്കുന്നത്. ഗ്രേസ് പിരിഡ് നൽകിയിട്ടും ഫ്യൂച്വർ റീട്ടെയിലിന് 100 കോടി രൂപയുടെ ബാധ്യത തീർക്കാൻ കഴിഞ്ഞിരുന്നില്ല. ശനിയാഴ്ചയായിരുന്നു ഇതിന്റെ അവസാനദിവസം. വിദേശ വായ്പകളിൽ വീഴ്ചവരുത്താതിരിക്കാൻ ബാങ്കുകളും റിലയൻസും തമ്മിൽ നേരത്തെ പദ്ധതി തയ്യാറാക്കിയിരുന്നു. തിങ്കളാഴ്ചയാണ് വായ്പകളുടെ കാലാവധി അവസാനിക്കുന്നത്. Future Enterprises board meet on group firms merger postponed by a week
from money rss https://bit.ly/31hFwtm
via
IFTTT