121

Powered By Blogger

Thursday, 25 February 2021

സ്വർണവിലയിൽ വീണ്ടും താഴ്ച: പവന് 34,600 രൂപയായി

സംസ്ഥാനത്ത് സ്വർണവില വെള്ളിയാഴ്ചയും കുറഞ്ഞു. ഇതോട പവന്റെ വില 120 രൂപ കുറഞ്ഞ് 34,600 രൂപയായി. 4325 രൂപയാണ് ഗ്രാമിന്റെ വില. 34,720 രൂപയായിരുന്നു കഴിഞ്ഞദിവസം പന്റെ വില. ആഗോള വിപണിയിൽ സ്പോട് ഗോൾഡ് വില ഔൺസിന് 1,770.15 ഡോളറിലെത്തി. യുഎസ് ട്രഷറി യീൽഡ് വർധിച്ചതാണ് സ്വർണത്തെ ബാധിച്ചത്. യുഎസ് ഗോൾഡ് ഫ്യച്ചേഴ്സാകട്ടെ 0.5ശതമാനം താഴ്ന്ന് 1,767.10 ഡോളർ നിലവാരത്തിലുമെത്തി. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംഎസിഎക്സിൽ 10 ഗ്രാം 24 കാരറ്റ് സ്വർണത്തിന്റെ വില 0.12ശതമാനം ഉയർന്ന് 46,297രൂപയായി. നാലുദിവസത്തെ താഴ്ചയ്ക്കുശേഷമാണ് നേരിയതോതിൽ ഉയർന്നത്.

from money rss https://bit.ly/3dPb1Sy
via IFTTT

ഓഹരി സൂചികകൾ തകർന്നടിഞ്ഞു: സെൻസെക്‌സിൽ 917 പോയന്റ് നഷ്ടത്തോടെ തുടക്കം

മുംബൈ: വ്യാപാര ആഴ്ചയുടെ അവസാനദിനത്തിൽ ഓഹരി സൂചികകൾ തകർന്നടിഞ്ഞു. സെൻസെക്സ് 917 പോയന്റ് താഴ്ന്ന് 50,122ലും നിഫ്റ്റി 267 പോയന്റ് നഷ്ടത്തിൽ 14,829ലുമാണ് വ്യാപാരം ആരംഭിച്ചത്. 1235 കമ്പനികളുടെ ഓഹരികൾ നഷ്ടത്തിലും 740 ഓഹരികൾ നേട്ടത്തിലുമാണ്. 77 ഓഹരികൾക്ക് മാറ്റമില്ല. നിഫ്റ്റി ബാങ്ക് സൂചികയാണ് നഷ്ടത്തിൽ മുന്നിൽ. മെറ്റൽ സൂചികയും രണ്ടുശതമാനത്തോളം താഴ്ന്നു. നെസ് ലെ, ഡോ.റെഡ്ഡീസ് ലാബ്, ഹിന്ദുസ്ഥാൻ യുണിലിവർ, ബജാജ് ഓട്ടോ, മാരുതി, ഭാരതി എയർടെൽ, സൺ ഫാർമ, ഐടിസി, ഇൻഫോസിസ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, എൻടിപിസി, ഏഷ്യൻ പെയിന്റ്സ്, ടിസിഎസ്, ടെക് മഹീന്ദ്ര, റിലയൻസ്, എച്ച്ഡിഎഫ്സി ബാങ്ക് തുടങ്ങിയ ഓഹരികളാണ് പ്രധാമാനയും നഷ്ടത്തിലായത്. യുഎസ് ഓഹരി വിപണിയിലെ നഷ്ടമാണ് ഏഷ്യൻ സൂചികകളെയൊന്നാകെ ബാധിച്ചത്. യുഎസ് ട്രഷറി യീൽഡിലെ വർധന വാൾസ്ട്രീറ്റിനെ വില്പ സമ്മർദത്തിലാഴ്ത്തി. ഇതോടെ ടെക്നോളജി ഓഹരികൾ വൻതോതിൽ സമ്മർദത്തിലായി. റെയിൽ ടെൽ കോർപറേഷന്റെ ലിസ്റ്റിങ് ഇന്നാണ്. 94 രൂപയാണ് ഓഹരിയൊന്നിന് നിശ്ചയിച്ച വില. Sensex cracks 900 pts at open, Nifty below 14,900

from money rss https://bit.ly/3aVizkP
via IFTTT

സെൻസെക്‌സിൽ 257 പോയന്റ് നേട്ടം: നിഫ്റ്റി 15,100നടുത്ത് ക്ലോസ്‌ചെയ്തു

മുംബൈ: മെറ്റൽ, എനർജി ഓഹരികളുടെ ബലത്തിൽ ഓഹരി വിപണി നേട്ടത്തിൽ ക്ലോസ് ചെയ്തു. സെൻസെക്സ് 257.62 പോയന്റ് ഉയർന്ന് 51,039.31ലും നിഫ്റ്റി 115.40 പോയന്റ് നേട്ടത്തിൽ 15,097.40ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1755 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1149 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 169 ഓഹരികൾക്ക് മാറ്റമില്ല. ആഗോള സൂചികകളിലെ നേട്ടവും മൂഡീസ് രാജ്യത്തിന്റെ വളർച്ചാ അനുമാനം ഉയർത്തിയുതുമാണ് വിപണിയിൽ പ്രതിഫലിച്ചത്. കോൾ ഇന്ത്യ, യുപിഎൽ, അദാനി പോർട്സ്, ഹിൻഡാൽകോ, ബിപിസിഎൽ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. ഐസിഐസിഐ ബാങ്ക്, നെസ് ലെ, എൽആൻഡ്ടി, ഡിവീസ് ലാബ്, ടൈറ്റാൻ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. എഫ്എംസിജി ഒഴികെയുള്ള സൂചികകൾ നേട്ടമുണ്ടാക്കി. മെറ്റൽ സൂചിക നാലുശതമാനവും എനർജി സൂചിക മൂന്നുശതമാനവും ഉയർന്നു. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ ഒരുശതമാനംവീതവും നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. Nifty ends near 15,100, Sensex jumps 257 pts

from money rss https://bit.ly/2NYZq8m
via IFTTT

വളർച്ചാ അനുമാനം പരിഷ്‌കരിച്ചു: രാജ്യം 13.7ശതമാനം വളർച്ചനേടുമെന്ന് മൂഡീസ്

2021-22 സാമ്പത്തിക വർഷത്തിൽ രാജ്യം 13.7ശതമാനം വളർച്ച് നേടുമെന്ന് ആഗോള റേറ്റിങ് ഏജൻസിയായ മൂഡീസ്. 10.08 വളർച്ച കൈവരിക്കുമെന്നായിരുന്നു നേരത്തെയുണ്ടായിരുന്ന അനുമാനം. അതേസമയം, 2021 മാർച്ചിൽ അവസാനിക്കുന്ന സാമ്പത്തികവർഷത്തിൽ സമ്പദ് വ്യവസ്ഥ ഏഴുശതമാനം ചുരുങ്ങുമെന്നാണ് മൂഡിസിന്റെ വിലിയരുത്തൽ. ലോകത്ത ഏറ്റവും ദൈർഘ്യമേറിയതും കർശനവുമായ ലോക്ഡൗൺ പ്രഖ്യാപിച്ച രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. എന്നാൽ വളർച്ചയുടെ കാര്യത്തിൽ അതിവേഗം തിരിച്ചുവരാൻ ഇന്ത്യക്കാകുമെന്നും മൂഡീസിന്റെ ഗ്ലോബൽ മാക്രോ ഔട്ട്ലുക്ക് 2021-22 ൽ പറയുന്നു. 2020ന്റെ അവസാനത്തോടെ കോവിഡിന് മുമ്പുള്ള സാഹചര്യത്തിലേയ്ക്ക് രാജ്യം ഘട്ടംഘട്ടമായി തിരിച്ചെത്തിയതിനാൽ 2021ലെ വളർച്ചാ അനുമാനം പരിഷ്കരിക്കുകയാണെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്.

from money rss https://bit.ly/3qTTn3C
via IFTTT

കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഇന്ധനനികുതി കുറയ്ക്കണമെന്ന് ആർബിഐ ഗവർണർ

മുംബൈ: ഇന്ധന വിലവർധന കാറ്, ബൈക്ക് യാത്രക്കാരെമാത്രമല്ല സമഗ്രമേഖലെയെയും ദോഷകരമായി ബാധിക്കുമെന്നും അതിനാൽ നികുതി കുറയ്ക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തയ്യാറാകണമെന്നും ആർബിഐ ഗവർണർ ശക്തികാന്ത ദാസ്. നിർമാണ, ഗതാഗത മേഖലകളെ ബാധിച്ചാൽ രാജ്യമൊട്ടാകെ വിലക്കയറ്റത്തിന് കാരണമാകുമെന്നും അദ്ദേഹം സൂചിപ്പിച്ചു. മുംബൈ ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രിയുടെ സ്ഥാപകദിനാഘോഷത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നികുതി കുറയ്ക്കുന്നതിന് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തമ്മിൽ ഏകോപനം ആവശ്യമാണ്. കോവിഡിന്റെ സമ്മർദത്തിൽനിന്ന് കരകയറാൻ സർക്കാരിന് കൂടുതൽ വരുമാനം ആവശ്യമാണ്. എന്നിരുന്നാലും ഇക്കാര്യത്തിൽ ക്രിയാത്മകമായ തീരുമാനമെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. Centre, states must cut taxes on fuel, says RBI Governor Shaktikanta Das

from money rss https://bit.ly/3uvPcNC
via IFTTT