ഓഹരിയിലും ഓഹരി അധിഷ്ഠിത പദ്ധതികളിലമുള്ള നിക്ഷേപത്തിലെ നേട്ടത്തിന് നികുതിയുണ്ടോ? ഓഹരിയിലും മ്യൂച്വൽ ഫണ്ടിലും നിക്ഷേപിക്കുകയും ഇടക്കിടെ ലാഭമെടുക്കുകയുംചെയ്യുന്ന, ഹൈദരാബാദിലെ ഐടി പ്രൊഫഷണലായ അരുൺ ഇതുവരെ നികുതിയെക്കുറിച്ച് ആലോചിച്ചിട്ടില്ല. ഒരുവർഷം കൈവശംവെച്ചശേഷം ലാഭമെടുത്താൽ നികുതിയില്ലെന്നാണ് അദ്ദേഹം കരുതിയിരുന്നത്. ദീർഘകാല മൂലധനനേട്ട നികുതിയെക്കുറിച്ച് നിക്ഷേപ പാഠത്തിൽനിന്ന് അറിഞ്ഞപ്പോഴാണ് അതേക്കുറിച്ച് കൂടുതൽ വിശദീകരിക്കാമോയെന്നന്വേഷിച്ചത്. ബെഗളുരുവിൽനിന്ന്...