121

Powered By Blogger

Tuesday, 24 March 2020

ആദായനികുതിയിളവിനുള്ള നിക്ഷേപം: അവസാന തിയതി ജൂണ്‍ 30ലേയ്ക്ക് നീട്ടി

2019-2020 സാമ്പത്തിക വർഷത്തെ നികുതിയിളവിനുള്ള നിക്ഷേപം നടത്താൻ ജൂൺ 30വരെ സമയം അനുവദിച്ചു. സാമ്പത്തിക വർഷം അവസാനിക്കുന്ന മാർച്ച് 31ആണ് നിക്ഷേപം നടത്താനുള്ള അവസാനതിയായിരുന്നത്. കോവിഡ് മൂലം രാജ്യമൊട്ടാകെ അടച്ചിട്ട പ്രത്യേക സാഹചര്യം പരിഗണിച്ചാണ് തിയതി നീട്ടിനൽകിയത്. നിലവിൽ ആദായനികുതിയിളവിനുള്ള നിക്ഷേപം നടത്താത്തവർക്ക് ഇത് ഗുണകരമാകും. ജൂൺ 30വരെ സമയമുള്ളതിനാൽ തിരിക്കിട്ട് അതിന് ശ്രമിക്കേണ്ടതുമില്ല. പിപിഎഫ് ഉൾപ്പടെയുള്ളവയിൽ നിക്ഷേപിക്കാൻ മാർച്ച് അവസാന ആഴ്ചയിൽ വൻതിരക്കാണ് സാധാരണ അനുഭവപ്പെടാറുള്ളത്. രാജ്യമൊട്ടാകെ അടച്ചിട്ടതിനാൽ മാർച്ച് 30നുള്ളിൽ നിക്ഷേപംനടത്താൻ പ്രയാസമായതിനാലാണ് തിയതി നീട്ടിയത്. ബാങ്കുകൾ ഉൾപ്പടെയുള്ള ധനകാര്യസ്ഥാപനങ്ങളുടെ പ്രവർത്തനം പരിമിതമായാണ് നടക്കുന്നത്. മ്യൂച്വൽ ഫണ്ട് ഹൗസുകളുടെയും രജിസ്ട്രാർമാരുടെയും ഓഫീസുകൾ പ്രവർത്തിക്കുന്നുമില്ല. നിക്ഷേപകരോട് ഓൺലൈനിൽ ഇടപാട് നടത്താനാണ് ആവശ്യപ്പെടുന്നത്. തിയതി നീട്ടിനൽകിയത് മുതിർന്ന പൗരന്മാർക്കും ഓൺലൈൻ ഇടപാടുകൾ നടത്താൻ കഴിയത്തവർക്കും ഗുണകരമാകും. ടാക്സ് സേവിങ് ഫണ്ട്(ഇഎൽഎസ്എസ്), പിപിഎഫ്, എൻഎസ് സി തുടങ്ങിയ നികുതിയിളവിനുള്ള നിക്ഷേപങ്ങൾ ഇനി ജൂൺ 30ന് മുമ്പ് നടത്തിയാൽമതി.

from money rss https://bit.ly/2vNhxp3
via IFTTT

പാഠം 66: കോവിഡ് ആഘാതത്തെനേരിടാന്‍ നിക്ഷേപകര്‍ക്കൊരു ആക്ഷന്‍ പ്ലാന്‍

കൊറോണയ്ക്കെതിരെ ഭയമല്ല ജാഗ്രതയാണ് വേണ്ടത്. അതിനായി ഇടയ്ക്കിടെ കൈകഴുകുക, മുഖത്ത് തൊടാതിതരിക്കുക, ജനങ്ങൾതമ്മിൽ അകലംപാലിക്കുക- ദിനംപ്രതി കേട്ടുകൊണ്ടിരിക്കുന്ന ബോധവത്കരണ വാചകമാണത്. അത് കൃത്യമായി പാലിക്കുക. ഇനി പാഠത്തിലേയ്ക്കുവരാം. വിപണി ദിനംപ്രതികൂപ്പുകുത്തുമ്പോൾ നിക്ഷേപകരിലും ഭീതിയല്ലവേണ്ടത് ജാഗ്രതയാണ്. അതിനുള്ള ആക്ഷൻ പ്ലാനാണ് ഈപാഠത്തിലുള്ളത്. വിപണികൂപ്പുകുത്തുമ്പോൾ ഭയചകിതരാകാതെ ആത്മവിശ്വാസത്തോടെ മുന്നോട്ടുപോകാനുള്ള ആക്ഷൻ പ്ലാൻ. 2020 ജനുവരി രണ്ടിനാണ് കോവിഡ് ഭീതിമൂലമുള്ള വിപണിയുടെ തകർച്ച തുടങ്ങുന്നത്. ഓരോദിവസവും സൂചികകൾ 10 ശതമാനത്തിലേറെ കൂപ്പുകുത്തുന്നത് നേരിടാനുള്ള കരുത്ത് നിക്ഷേപകർക്കില്ലാതെ പോയി. വാൾസ്ട്രീറ്റിലും നാസ്ഡാക്കിലും വൻതോതിൽ വിറ്റഴിക്കലുകൾ നടന്നു. നിക്ഷേപകൻ എന്തുചെയ്യും? വൻതകർച്ചകളും പിന്നീടുള്ള കുതിപ്പുമാണ് ഓഹരി വിപണിയുടെ ശക്തി. ചാഞ്ചാട്ടമില്ലെങ്കിൽ വിപണിക്ക് പ്രസക്തിയില്ല. നിക്ഷേപകന് മികച്ച നേട്ടം നേടിക്കൊടുക്കുന്നതും ഈ തകർച്ചയാണെന്ന് തിരിച്ചറിയേണ്ടതുണ്ട്. രണ്ടുദശാബ്ദത്തെ ഓഹരി വിപണിയുടെ ചരിത്രം പരിശോധിച്ചാൽ ഇതുമനസിലാകും. ഡോട്ട്കോം തകർച്ചയും 2007-09 കാലഘട്ടത്തിലെ സാമ്പത്തിക മാന്ദ്യവും വിപണിയിലെ ഏറ്റവുംവലിയ ഇടിവിനാണ് സാക്ഷ്യംവഹിച്ചത്. 1992 ഏപ്രിലിൽ ഉണ്ടായ തകർച്ച നീണ്ടുനിന്നത് 369 ദിവസമാണ്. തിരിച്ചുവരവിനാകട്ടെ 287 ദിവസവും വേണ്ടിവന്നു. എന്നാൽ അതിൽനിന്ന് നിക്ഷേപകന് ലഭിച്ചനേട്ടം 103 ശതമാനമാണ്(പട്ടിക കാണുക). 1990 ഒക്ടോബറിനുശേഷം 17 തവണയാണ് ഓഹരി വിപണി കൂപ്പുകുത്തിയത്. ഒരാഴ്ചയിൽ(അഞ്ച് വ്യാപാരദിനങ്ങൾ)15 ശതമാനത്തിലേറെ ഇടിവുണ്ടായ സന്ദർഭങ്ങളുണ്ടായി. ഈ തകർച്ചകളെ ക്ഷമയോടെ ശാന്തമായി നേരിട്ടവരാണ് പിന്നീട് വിപണിയിൽ രാജാക്കന്മാരായത്. സെൻസെക്സ് 20 ശതമാനത്തിലേറെ താഴ്ന്നതും പിന്നീട് തിരിച്ചുകയറിയതുമായ കാലഘട്ടം വിലയിരുത്താം. ഓഹരിയിൽനിന്നോ ഫണ്ടിൽനിന്നോ മികച്ചനേട്ടമുണ്ടാക്കാൻ ദീർഘകാലം കാത്തിരിക്കേണ്ടിവരുമെന്നാണ് ഈവിവരങ്ങൾ വ്യക്തമാക്കുന്നത്. മികച്ചനേട്ടത്തിനായി ക്ഷമയോടെ... ഉയർച്ച താഴ്ച ഇടിവിനെടുത്ത ദിവസങ്ങൾ താഴ്ന്നത് (%) തിരിച്ചുവരവ് തിരിച്ചുവരവിന് എടുത്ത ദിവസം നേട്ടം (%) 09-10-1990 25-01-1991 108 -38.69 26-07-1991 182 67.34 22-04-1992 26-04-1993 369 -50.85 07-02-1994 187 103.48 12-09-1994 04-12-1996 814 -40.72 14-07-1999 952 71.59 11-02-2000 21-09-2001 588 -56.18 02-01-2004 833 131.78 14-01-2004 17-05-2004 124 -27.27 30-11-2004 197 38.38 10-05-2006 15-06-2006 36 -24.32 13-10-2006 120 33.43 08-01-2008 09-03-2009 426 -60.91 04-11-2010 605 156.04 29-01-2015 11-02-2016 378 -22.67 03-04-2017 417 30.32 നഷ്ടത്തിനെതിരെ മുഖംതിരിക്കുക ഇപ്പോൾ നിങ്ങളുടെ പോർട്ട്ഫോളിയോ പരിശോധിച്ചുനോക്കൂ. 15 ഉം 20ഉം ശതമാനം നേട്ടമുണ്ടായിരുന്ന ഓഹരികളും മ്യൂച്വൽ ഫണ്ടുകളും നെഗറ്റീവ് ആദായം രേഖപ്പെടുത്തിയിട്ടുണ്ടാകും. ആദായക്കണക്കുകളെല്ലാം ചുവന്ന അക്ഷരത്തിൽ ശതമാനത്തിൽ കണ്ടുഭയക്കേണ്ട. കൂടുതൽ നഷ്ടംഒഴിവാക്കാൻ വേഗം വിറ്റൊഴിയാമെന്ന് ചിന്തിച്ചാൽ പേപ്പറിൽമാത്രമൊതുങ്ങുന്ന നഷ്ടം യാഥാർത്ഥ്യമാകും. അതുമാത്രമല്ല, വിപണി തിരിച്ചുവരുമ്പോൾ മികച്ചനേട്ടമുണ്ടാക്കാനുള്ള നിങ്ങളുടെ അവസരവും നഷ്ടമാകും. ഒന്നുമനസിലാക്കുക. കനത്ത നഷ്ടത്തിൽ നിങ്ങൾ വിറ്റൊഴിയുമ്പോൾ പിന്നീട് വിപണിയിൽ തിരിച്ചുപ്രവേശിക്കാനുള്ള നിങ്ങളുടെ ആത്മവിശ്വാസം നഷ്ടപ്പെട്ടുകഴിഞ്ഞിട്ടുമുണ്ടാകും. ഒറ്റപ്പെട്ടവനാകുക വിപണിയുടെ തകർച്ചയിൽ എല്ലാവരും വിറ്റൊഴിയുമ്പോൾ സമയം വൈകിക്കാതെ അവരോടൊപ്പം ചേരാനാകും മനസ് പറയുക. ജനക്കൂട്ടത്തിന്റെ വികാരത്തോടൊപ്പം ചേരുകയെന്നത് സാമാന്യജനത്തിന്റെ മനഃശാസ്ത്രമാണ്. അത് താൽക്കാലികാശ്വാസംതരുമെങ്കിലും ദീർഘകാലത്തിൽ അതിന് വലിയവിലകൊടുക്കേണ്ടിവരും. ഹ്രസ്വകാലത്തേയ്ക്കല്ല നിക്ഷേപം കൂടുതൽ നഷ്ടംവരുമ്പോൾ വിറ്റൊഴിയാനുള്ളതല്ല നിങ്ങളുടെ നിക്ഷേപം. ഘട്ടംഘട്ടമായി കൂടുതൽ നിക്ഷേപിക്കാനുള്ള അവസരം ഇതുപോലെ ഭാവിയിൽ ലഭിച്ചെന്നുവരില്ല. അതുകൊണ്ടാണ് പറയുന്നത്, ഹ്രസ്വകാലത്തേയ്ക്ക് ആവശ്യമുള്ളതുക ഓഹരിയിലോ, ഓഹരി അധിഷ്ഠിത ഫണ്ടുകളിലോ നിക്ഷേപിക്കരുതെന്ന്. ചുരുങ്ങിയത് അഞ്ചുവർഷമെങ്കിലും മുന്നിൽകണ്ടുവേണം ഓഹരിയിൽ നിക്ഷേപം നടത്താൻ. ആസ്തിമാറ്റം വിപണി കൂപ്പുകുത്തുമ്പോൾ ചിലരെങ്കിലും പണംപിൻവലിച്ച് ഡെറ്റ് ഫണ്ടിലോ, ബാങ്ക് എഫ്ഡിയിലോ നിക്ഷേപിക്കും. വിപണികൂടുതൽ തകരുമ്പോൾ വീണ്ടും നിക്ഷേപിക്കാമെന്നാകും ഇവർ കണക്കുകൂട്ടുക. വിപണി എത്ര താഴുമെന്നോ എത്ര ഉയരുമെന്നോ ആർക്കും പ്രവചിക്കാനാവില്ല. അതുകൊണ്ടുതന്നെ വിപണിയിൽ തിരിച്ചുകയറാനുള്ള നിങ്ങളുടെ അവസരം നഷ്ടപ്പെട്ടേക്കാം. ഫണ്ടുകൾ നഷ്ടത്തിലാകുമ്പോൾ മികച്ച നേട്ടം നൽകിയ ഫണ്ടുകൾ നഷ്ടത്തിലേയ്ക്ക് പതിക്കുമ്പോൾ നിക്ഷേപകർക്ക് നിരാശ സ്വാഭാവികം. എന്തുകൊണ്ടാണ് മികച്ച റേറ്റിങ് ഉള്ള ഫണ്ടുകൾ നഷ്ടത്തിലായതെന്ന് അവർ ആശ്ചര്യപ്പെട്ടേക്കാം. വിപണിയുമായി ബന്ധപ്പെട്ട ചാഞ്ചാട്ടമാണ് അതിനുകാരണം. അല്ലാതെ ഫണ്ടിന്റെ മോശംപ്രകടനമല്ല. ആക്ഷൻ പ്ലാൻ വൈകാരികമായി പ്രതികരിക്കാതിരിക്കുക: വിപണി തകർന്നടിയുമ്പോൾ കൂടുതൽ നഷ്ടം ഒഴിവാക്കാമെന്നുകരുതി നിക്ഷേപം പിൻവലിക്കാതിരിക്കുക. ഓഹരി വിപണിയുടെ അടിസ്ഥാന സ്വഭാവമാണ് ഉയർച്ചയും താഴ്ചയും. ഓരോ തകർച്ചയും ദീർഘകാലത്തേയ്ക്ക് മികച്ച നേട്ടം സമ്മാനിക്കുമെന്ന് തിരിച്ചറിയുക. നിക്ഷേപം തുടരുക: നിങ്ങളുടെ പ്രതിമാസ നിക്ഷേപം(എസ്ഐപി)നിർത്താതിരിക്കുക. വിപണി ഇടിയുമ്പോഴുള്ള നിക്ഷേപമാണ് ഉയർച്ചയുടെ കാലത്ത് നിങ്ങൾക്ക് പരമാവധി നേട്ടം നൽകുക. കഴിയുമങ്കിൽ നിക്ഷേപതുകയിൽ നിശ്ചിതശതമാനം വർധനവരുത്തുന്നത് കൂടുതൽ ഗുണംചെയ്യും. നിക്ഷേപ ആസ്തികളിൽ മാറ്റംവരുത്താതിരിക്കുക: നിക്ഷേപ ആസ്തികളിൽ പെട്ടെന്ന് മാറ്റംവരുത്തുന്നത് നിലവിലെ അവസ്ഥയിൽ ദീർഘകാല സാമ്പത്തിക ലക്ഷ്യങ്ങളെ തകിടംമറിച്ചേക്കാം. നിലവിലുള്ള അവസ്ഥയിൽനിന്നും വിപണിതാഴുമ്പോഴും ഒന്നുംസംഭവിച്ചില്ലെന്നമട്ടിൽ എസ്ഐപി തുടരുക. അതീവ നഷ്സാധ്യതയുള്ള സ്മോൾക്യാപ്-മിഡ്ക്യാപ് ഫണ്ടുകളിലെ കാര്യത്തിലും ഇതേസമീപനം സ്വീകരിക്കുക. സാമ്പത്തിക ലക്ഷ്യങ്ങൾ മറക്കാതിരിക്കുക: വിവിധ സാമ്പത്തിക ലക്ഷ്യങ്ങൾക്കായുള്ള എസ്ഐപി നിക്ഷേപത്തിൽമാറ്റംവരുത്താനുള്ള സമയമല്ല ഇത്. ആവശ്യത്തിന് കരുതൽധനവും കുടുംബത്തോടൊപ്പം നിങ്ങൾക്കും ആരോഗ്യ ഇൻഷുറൻസും ഉറപ്പുവരുത്തുക. ടേം പോളിസിയുടെ കാര്യവും മറക്കേണ്ട. നിലവിൽ ഈ കരുതലുള്ളവർ അതുതുടരാനും മറക്കേണ്ട. feedbacks to: antonycdavis@gmail.com ശ്രദ്ധിക്കാൻ: വിപണി താഴുന്നതോ ഉയരുന്നതോ ബാധിക്കുന്ന പ്രശ്നമല്ലെന്ന് മനസിലാക്കി ദീർഘകാല സാമ്പത്തിക ലക്ഷ്യങ്ങൾക്കുള്ള എസ്ഐപി നിക്ഷേപം തുടരുക. അത് മ്യൂച്വൽ ഫണ്ട് വഴിയായാലും നേരിട്ട് ഓഹരിയിലായാലും. കോവിഡ് ബാധിക്കാതിരിക്കാൻ മുൻകരുതലെടുക്കുക. സർക്കാർ നിർദേശങ്ങൾ പാലിക്കുക.

from money rss https://bit.ly/2vQwQNS
via IFTTT

ബാങ്കുകളുടെ പ്രവൃത്തിസമയം പുതുക്കി: വിശദാംശങ്ങളറിയാം

രാജ്യമൊട്ടാകെ 21 ദിവസം അടച്ചിടാൻ തീരുമാനിച്ചതോടെ ബാങ്കുകൾ പ്രവൃത്തിസമയം ക്രമീകരിച്ചു. ഉപഭോക്താക്കളുടെയും ജീവനക്കാരുടെയും സുരക്ഷ കണക്കിലെടുത്താണ് എസ്ബിഐ, എച്ച്ഡിഎഫ്സി, ഐസിഐസിഐ, കൊട്ടക് മഹീന്ദ്ര തുടങ്ങിയ ബാങ്കുകൾ പ്രവൃത്തിസമയത്തിൽ മാറ്റംവരുത്തിയത്. കുറഞ്ഞ ജീവനക്കാരെവെച്ചാണ് ബാങ്കുകൾ പ്രവർത്തിക്കുന്നത്. ബാങ്കിന്റെ ശാഖകളിലെത്തുന്നവരുടെ എണ്ണംകുറയ്ക്കാൻ നെറ്റ് ബാങ്കിങ്, മൊബൈൽ ബാങ്കിങ് എന്നിവ പരമാവധി ഉപയോഗിക്കണമെന്ന് ഉപഭോക്താക്കളോട് ബാങ്കുകൾ ആവശ്യപ്പെട്ടിട്ടുണ്ട്. വിവിധ ബാങ്കുകളുടെ പ്രവർത്തന സമയം എച്ച്ഡിഎഫ്സി ബാങ്ക് ശനിയാഴ്ച ഒഴികെയുള്ള ദിവസങ്ങളിൽ രാവിലെ 10 മുതൽ ഉച്ചകഴിഞ്ഞ് 2വരെയാകും എച്ച്ഡിഎഫ്സി ബാങ്ക് പ്രവർത്തിക്കുക. പാസ്ബുക്ക് പുതുക്കൽ, വിദേശ കറൻസി വാങ്ങൽ തുടങ്ങിയ സേവനങ്ങൾ തൽക്കാലം നിർത്തിവെച്ചിരിക്കുകയാണ്. ഐസിഐസിഐ ബാങ്ക് ശാഖകളിൽ ജീവനക്കാർ നാമമാത്രമായതിനാൽ പരമാവധി പേർ ബാങ്കിലെത്താതെ ഇടപാട് നടത്തണമെന്നാണ് ഐസിഐസിഐ ബാങ്ക് ആവശ്യപ്പെട്ടിരിക്കുന്നത്. ബാങ്കിങ് സേവനങ്ങൾക്കായി ഐമൊബൈൽ, നെറ്റ് ബാങ്കിങ് എന്നീ സേവനങ്ങൾ ഉപയോഗിക്കണമെന്ന് അറിയിപ്പിൽ പറയുന്നു. എസ്ബിഐ പ്രവർത്തന സമയത്തിൽമാറ്റംവരുത്തിയിട്ടില്ലെങ്കിലും ഉപഭോക്താക്കൾ ഇടപാടുകൾക്കായി ശാഖകളിൽ എത്തുന്നത് കുറയ്ക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ജീവനക്കാരുടെ എണ്ണം കുറവായതിനാൽ ഡിജിറ്റൽ ഇടപാടുകൾ നടത്താൻ തയ്യാറാകണമെന്നും ട്വീറ്ററിലൂടെ ബാങ്ക് നിർദേശം നൽകി. Following the government advisory, many people are staying at home and so are our colleagues. Hence, we request you to prefer our digital services for all the banking needs. Lets support the nation as one.#COVID19 #Coronavirus #SBI #StateBankOfIndia pic.twitter.com/5gN4QT0vqJ — State Bank of India (@TheOfficialSBI) March 23, 2020 കൊട്ടക് മഹീന്ദ്ര ബാങ്ക് തിങ്കളാഴ്ച മുതൽ ശനിയാഴ്ചവരെയുള്ള ദിവസങ്ങളിൽ രാവിലെ 10 മുതൽ ഉച്ചകഴിഞ്ഞ് രണ്ടുവരെയാകും ബാങ്ക് പ്രവർത്തിക്കുക. രണ്ടാം ശനിയാഴ്ചയും നാലാം ശനിയാഴ്ചയും ബാങ്കിന് അവധിയായിരിക്കും. ശാഖകളിലെത്തി ഇടപാട് നടത്തുന്നത്നിരുത്സാഹപ്പെടുത്തുന്നതിന്റെ ഭാഗമായി ഡിജിറ്റൽ ഇടപാടുകൾക്കുള്ള സേവന നിരക്കുൾ സർക്കാർ ഒഴിവാക്കിയിട്ടുണ്ട്. ഏതുബാങ്കിന്റെ എടിഎമ്മിൽനിന്ന് പണമെടുത്താലും സർവീസ് ചാർജ് നൽകേണ്ടതില്ല. അക്കൗണ്ടിൽ മിനിമം ബാലൻസ് സൂക്ഷിക്കണമെന്ന നിബന്ധനയും നീക്കി. മൂന്നുമാസത്തേയ്ക്കാണ് ഇതിന് പ്രാബല്യമുള്ളത്. എല്ലാ ബാങ്കുകൾക്കും നിബന്ധന ബാധകവുമാണ്.

from money rss https://bit.ly/2QHMXVh
via IFTTT

പ്രതിസന്ധി അതിജീവിച്ച് വിപണി: സെന്‍സെക്‌സില്‍ 522 പോയന്റ് നേട്ടം

മുംബൈ: തിങ്കളാഴ്ചയിലെ കനത്ത നഷ്ടത്തിനെ അതിജീവിച്ച് ഓഹരി വിപണിയിൽ രണ്ടാം ദിവസവും മികച്ച നേട്ടം. സെൻസെക്സ് 522 പോയന്റ് ഉയർന്ന് 27196ലും നിഫ്റ്റി 151 പോയന്റ് നേട്ടത്തിൽ 7952ലുമാണ് വ്യാപാരം നടക്കുന്നത്. കോവിഡ് ബാധ കൂടുതൽ വ്യാപകമാകാതിരിക്കാൻ രാജ്യമൊട്ടാകെ അടച്ചിടാൻ നിർബന്ധിതമായ സാഹചര്യത്തിലും വിപണിയെ നിക്ഷേപകർ കൈവിട്ടില്ല. നിഫ്റ്റി ഐടി സൂചിക 1.66 ശതമാനവും ബാങ്ക് സൂചിക 0.35ശതമാനവും സ്മോൾക്യാപ് മിഡക്യാപ് എന്നിവ യഥാക്രമം 045ഉം 0.65ഉം ശതമാനവും നേട്ടത്തിലാണ്. റിലയൻസാണ് മികച്ച നേട്ടത്തിൽ. ഓഹരി വില എട്ടുശതമാനം ഉയർന്നു. ബജാജ് ഫിനാൻസ്, ബജാജ് ഫിൻസർവ്, ബ്രിട്ടാനിയ, ടെക് മഹീന്ദ്ര തുടങ്ങിയ ഓഹരികളും നേട്ടത്തിലാണ്. യെസ് ബാങ്ക്, ഇന്റസിൻഡ് ബാങ്ക്, എൽആൻഡ്ടി, അൾട്രടെക് സിമെന്റ്, ഏഷ്യൻ പെയിന്റ്സ് തുടങ്ങിയ ഓഹരികളാണ് നഷ്ടത്തിൽ. ഏഷ്യൻ വിപണികളിലും ഉണർവ് പ്രകടമാണ്. നിക്കി, ഹാങ്സെങ്, കോസ്പി, ഷാങ്ഹായ് തുടങ്ങിയ സൂചികകൾ മികച്ച നേട്ടത്തിലാണ്. യുഎസ് സൂചികയായ നാസ്ഡാക് 8.12ശതമാനം നേട്ടത്തിലാണ് ക്ലോസ് ചെയ്തത്.

from money rss https://bit.ly/2vR4Zgy
via IFTTT

രണ്ടുമാസത്തിനിടെ കമ്പനികൾലാഭവീതമായി നൽകിയത് 45,000 കോടി

മുംബൈ: രണ്ടുമാസത്തിനിടെ രാജ്യത്തെ മുന്നൂറോളം കമ്പനികൾ ചേർന്ന് ഓഹരിയുടമകൾക്ക് ലാഭവീതമായി വിതരണം ചെയ്തത് 45,000 കോടിരൂപ. നിലവിലെ ലാഭവീത വിതരണനികുതി (ഡിവിഡന്റ് ഡിസ്ട്രിബ്യൂഷൻ ടാക്സ് -ഡി.ഡി.ടി.) സമ്പ്രദായം മാറുന്നതിനുമുമ്പായി ലാഭവീതവിതരണം പൂർത്തിയാക്കാനാണ് പരമാവധി കമ്പനികളുടെ ശ്രമം. അടുത്ത സാമ്പത്തികവർഷംമുതൽ ലാഭവീതം വരുമാനമായി കണക്കാക്കി അത് സ്വീകരിക്കുന്നവരിൽനിന്നാണ് നികുതി ഈടാക്കുക. ഇത്തവണത്തെ ബജറ്റിൽ ഇതുസംബന്ധിച്ച പ്രഖ്യാപനമുണ്ടായിരുന്നു. ഈ സാഹചര്യത്തിൽ കമ്പനി ​െപ്രാമോട്ടർമാർ നികുതിയും ലെവിയും സർച്ചാർജുമായി ഉയർന്ന തുക സർക്കാരിന് നൽകേണ്ടി വരും. ലാഭവീത വിതരണം നേരത്തേയാക്കി കമ്പനി െപ്രാമോട്ടർമാർക്കുണ്ടാകുന്ന അധിക ബാധ്യത ഒഴിവാക്കാനാണ് കമ്പനികൾ ലക്ഷ്യമിടുന്നത്. ഏപ്രിൽ ഒന്നിനുമുമ്പ് ലാഭവീതം കൈമാറിയതിലൂടെ വിവിധ കമ്പനികളുടെ പ്രമോർട്ടർമാർക്ക് 19,000 കോടി രൂപയോളം ലാഭിക്കാൻ കഴിഞ്ഞെന്നാണ് വിലയിരുത്തൽ. ഇതുവരെ ലാഭവീതം വിതരണംചെയ്യുന്നതിന് കമ്പനികളിൽനിന്നാണ് നികുതി ഈടാക്കിയിരുന്നത്. ഡി.ഡി.ടി. ആയി 20 ശതമാനം തുക കമ്പനികൾ നൽകിയിരുന്നു. അതിനുശേഷമുള്ള തുകയാണ് ഓഹരിയുടമകൾക്ക് വിതരണംചെയ്തിരുന്നത്. ഏപ്രിൽ ഒന്നിനുശേഷം ലാഭവീതം, അത് സ്വീകരിക്കുന്നവരുടെ വരുമാനമായി കണക്കാക്കും. അവരുടെ ആദായനികുതി സ്ലാബ് അനുസരിച്ച് ഇതിന് നികുതിനൽകണം. ഇത് കമ്പനികളുടെ പ്രമോട്ടർമാരെയാണ് കൂടുതൽ ബാധിക്കുക. അവരുടെ നിലവിലെ വരുമാനത്തിനൊപ്പം ലാഭവീതവും ചേർക്കേണ്ടി വരും. ഇതോടെ അഞ്ചുകോടി രൂപയ്ക്കുമുകളിൽ വരുമാനമുള്ളവർ ലെവിയും സർച്ചാർജുമടക്കം പരമാവധി 43 ശമതാനംവരെ തുക നൽകണം. രണ്ടുമുതൽ അഞ്ചുകോടിവരെ വരുമാനമുള്ളവർ 39 ശതമാനംവരെയാണ്. ഈ കണക്കുവെച്ചുനോക്കുമ്പോഴാണ് െപ്രാമോട്ടർമാർക്ക് 19,000 കോടി രൂപയുടെ ലാഭമുണ്ടായതായി വിലയിരുത്തുന്നത്. ടി.സി.എസ്., അദാനി പോർട്സ് ആൻഡ് സെസ്, അപ്പോളോ ഹോസ്പിറ്റൽസ്, ഏഷ്യൻ പെയിന്റ്സ്, അരബിന്ദൊ ഫാർമ, ബജാജ് ഓട്ടോ, ബജാജ് ഫിനാൻസ്, ബജാജ് ഫിൻസെർവ്, ബജാജ് ഹോൾഡിങ്സ്, ഭാരതി എയർടെൽ, കോൾഗേറ്റ് പാമൊലീവ്, ക്രിസിൽ, ഡാബർ, ഡി.എൽ.എഫ്., ഡെൽറ്റ കോർപ്, ഇമാമി, എച്ച്.സി.എൽ. ടെക്, ഹീറോ മോട്ടോകോർപ്, ഹിന്ദുസ്ഥാൻ യൂണിലിവർ, ഇന്ത്യ ബുൾസ് എന്നിങ്ങനെ പ്രമുഖ കമ്പനികളെല്ലാം ലാഭവീതം കൈമാറിക്കഴിഞ്ഞു. കൊറോണയുടെ പശ്ചാത്തലത്തിൽ കമ്പനികളുടെ ഓഹരിവില കുത്തനെ ഇടിഞ്ഞതും പ്രമോട്ടർമാർക്ക് പുതിയ അവസരമായിട്ടുണ്ട്. പതിവിലും നേരത്തേ ലഭിച്ച ലാഭവീതത്തുക പൊതുവിപണിയിൽനിന്ന് കൂടുതൽ ഓഹരികൾ വാങ്ങി കമ്പനിയിലെ ഓഹരിപങ്കാളിത്തം കൂട്ടാൻ അവർ പ്രയോജനപ്പെടുത്തുകയാണ്. ടാറ്റയും ബജാജും അടക്കം പല െപ്രാമുഖകമ്പനികളുടെയും പ്രമോട്ടർമാർ ഇത്തരത്തിൽ ഓഹരി പങ്കാളിത്തം വർധിപ്പിച്ചിട്ടുണ്ട്.

from money rss https://bit.ly/39g95fU
via IFTTT

ആശ്വാസ നടപടികളുമായി ധനമന്ത്രി: സെന്‍സെക്‌സ് 692 പോയന്റ് നേട്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: കഴിഞ്ഞ ദിവസത്തെ കനത്ത നഷ്ടത്തിനൊടുവിൽ ഓഹരി വിപണിയിൽ ആശ്വാസനേട്ടം. കോർപ്പറേറ്റുകൾക്ക് ആശ്വാസ നടപടികളുമായി ധനമന്ത്രിയെത്തിയതാണ് വിപണിക്ക് തുണയായത്. സെൻസെക്സ് 692.79 പോയന്റ് നേട്ടത്തിൽ 26,674.03ലും നിഫ്റ്റി 190.80 പോയന്റ് ഉയർന്ന്7,801.05ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇ മിഡ്ക്യാപ് സൂചിക 1.5 ശതമാനത്തോളം നേട്ടമുണ്ടാക്കി. നിഫ്റ്റി ബാങ്ക് സൂചിക 1.12 ശതമാനവും ഐടി സൂചിക 6.13ശതമാനവും ഓട്ടോ 1.44 ശതമാനവും എഫ്എംസിജി 3.13ശതമാനവും ഉയർന്നു. ബിഎസ്ഇയിലെ 927 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലായിരുന്നു. 1310 ഓഹരികൾ നഷ്ടംനേരിട്ടു. ഇൻഫോസിസാണ് മികച്ച നേട്ടുണ്ടാക്കിയത്. കമ്പനിയുടെ ഓഹരിവില 12 ശതമാനം ഉയർന്ന് 589 നിലവാരത്തിലെത്തി. അദാനി പോർട്സ്, ബ്രിട്ടാനിയ, ബജാജ് ഫിനാൻസ്, ഹിന്ദുസ്ഥാൻ യുണിലിവർ തുടങ്ങിയ ഓഹരികളും നേട്ടമുണ്ടാക്കി. യെസ് ബാങ്ക്, എംആന്റ്എം, ഗ്രാസിം, ഇൻഡസിന്റ് ബാങ്ക്, പവർഗ്രിഡ് കോർപ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലായിരുന്നു. രാവിലെ വ്യാപാരം ആരംഭിച്ചപ്പോൾതന്നെ നിക്ഷേപകർ ആത്മവിശ്വാസത്തിലായിരുന്നു. സെൻസെക്സ് 1212 പോയന്റും നിഫ്റ്റി 353 പോയന്റും നേട്ടത്തിലാണ് വ്യാപാരം തുടങ്ങിയത്. വൈകീട്ട് നടത്തിയ വീഡിയോ കോൺഫറൻസിൽ സാമ്പത്തിക പാക്കേജ് ഉടൻ പ്രഖ്യാപിക്കുമെന്നും ധനമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. ഒരൊറ്റദിവസത്തെ ഏറ്റവുംവലിയ തകർച്ചയാണ് കഴിഞ്ഞദിവസം വിപണിയിൽ കണ്ടത്. വിവിധ സംസ്ഥാനങ്ങൾ അടച്ചിടാനുള്ള തീരുമാനം പുറത്തുവന്നതോടെ വിപണി 4000പോയന്റോളം കൂപ്പുകുത്തിയിരുന്നു.

from money rss https://bit.ly/3agKqZS
via IFTTT

'അടച്ചിടല്‍ നീണ്ടാലും ഒന്നരവര്‍ഷത്തേയ്ക്കാവശ്യമുള്ള ഭക്ഷ്യധാന്യങ്ങള്‍ രാജ്യത്തുണ്ട്'

ന്യൂഡൽഹി: രാജ്യത്തെ ജനങ്ങൾക്ക് ഒന്നരവർഷം ജീവിക്കാനാവശ്യമായ ഭക്ഷ്യധാന്യങ്ങൾ കരുതലായുണ്ടെന്ന് ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ചെയർമാൻ ഡി.വി പ്രസാദ്. ലോകത്തിലെതന്നെ ഏറ്റവും മികച്ച ഭക്ഷ്യവിതരണ ശൃംഖലയാണ് ഇന്ത്യയ്ക്കുള്ളതെന്നും ബ്ലൂംബർഗിന് അനുവദിച്ച അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു. കോവിഡ് വ്യാപനത്തെതുടർന്ന് കൂടുതൽകാലം രാജ്യം അടച്ചിടേണ്ടിവരുമെന്നുകരുതി ജനങ്ങൾ കൂട്ടത്തോടെ ഭക്ഷ്യധാന്യങ്ങൾ ശേഖരിക്കാൻ തുടങ്ങിയാൽ വിലക്കയറ്റമുണ്ടായേക്കാമെന്നും അദ്ദേഹം സൂചന നൽകി. രാജ്യത്തെ വിവിധ ഗോഡൗണുകളിലായി ഏപ്രിൽ അവസാനത്തോടെ 100 മില്യൺ ടൺ ഭക്ഷ്യധാന്യശേഖരമുണ്ടാകും. ഒരുവർഷത്തേയ്ക്ക് രാജ്യത്തിന് ആവശ്യമുള്ളത് 50 മില്യൺ ടൺ മുതൽ 60 മില്യൺ ടൺവരെ ഭക്ഷ്യധാന്യങ്ങളാണ്. 2019-20 വർഷത്തിൽ റെക്കോഡ് ശേഖരമാണ് വിവധി ഗോഡൗണുകളിലുള്ളത്. രാജ്യത്തെ വിവിധ സംസ്ഥാനങ്ങൾ അടച്ചിട്ടതോടെ 130 കോടി ജനങ്ങളാണ് വിവിധ നിയന്ത്രണങ്ങളിൽപ്പെട്ടത്. ആറുമാസത്തെ ആവശ്യത്തിനുള്ള ഭക്ഷ്യവസ്തുക്കൾ സംസ്ഥാനങ്ങൾക്ക് കൈമാറാൻ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.

from money rss https://bit.ly/2UBhSDC
via IFTTT

ഇന്‍ഷുറന്‍സ് പ്രീമിയം അടയ്ക്കുന്നതിന് ഒരുമാസം അധികസമയം

ന്യൂഡൽഹി: കോവിഡ് വ്യാപനംമൂലം വിവിധ സംസ്ഥാനങ്ങൾ അടച്ചിട്ട സാഹചര്യത്തിൽ ഇൻഷുറൻസ് പ്രീമിയം അടയ്ക്കുന്നതിന് ഒരുമാസത്തെ അധികസമയം അനുവദിച്ചു. ഇൻഷുറൻസ് റെഗുലേറ്ററി ഡെവലപ്മെന്റ് അതോറിറ്റിയുടെ നിർദേശപ്രകാരമാണിത്. ആരോഗ്യ ഇൻഷുറൻസ് പോളിസികൾക്കും വിവിധ ലൈഫ് ഇൻഷുറൻസ് പോളിസികളിലെ പ്രീമിയം അടയ്ക്കുന്നതിനും ഇത് ബാധകമാണെന്ന് ഐആർഡിഎയുടെ അറിയിപ്പിൽ പറയുന്നു. പോളിസി തുടരുന്നതിന് ഈകാലയളവിൽ തടസ്സമുണ്ടാകരുത്. നോ ക്ലെയിം ബോണസും ലഭ്യമാക്കണം. പോളിസി ഉടമകൾക്ക് ആവശ്യമായ സേവനം ലഭ്യമാക്കുന്നതിനായി സാധ്യമായ മറ്റുവഴികൾ തേടണമെന്നും സർക്കുലറിലുണ്ട്. ടെലഫോൺവഴിയോ ഡിജിറ്റിൽ സാധ്യതകളുപയോഗിച്ചോ സേവനംനൽകാൻ തയ്യാറാകണം. പ്രവർത്തിക്കുന്ന ഓഫീസുകളുടെ വിവരങ്ങളും പ്രീമിയം അടയ്ക്കുന്നതിനും പോളിസികൾ പുതുക്കുന്നതിനും ഒരുക്കിയിട്ടുള്ള സൗകര്യങ്ങളും ക്ലെയിം തീർപ്പാക്കുന്നതിനുള്ള നിർദേശങ്ങളും വെബ്സൈറ്റിൽ നൽകണമെന്നും ഐആർഡിഎ നിർദേശിച്ചിട്ടുണ്ട്.

from money rss https://bit.ly/2UyO8au
via IFTTT

തമിഴ്‌നാട്ടില്‍ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് 1000 രൂപ; സൗജന്യ അരിയും അവശ്യസാധനങ്ങളും

ചെന്നൈ: കോവിഡ് വ്യാപനംമൂലം അടച്ചിട്ട തമിഴ്നാട്ടിൽ എല്ലാ റേഷൻ കാർഡ് ഉടമകൾക്കും 1000 രൂപ വീതം നൽകാൻ സർക്കാർ തീരുമാനിച്ചു. ഇതോടൊപ്പം അരി, പഞ്ചസാര മറ്റ് അവശ്യവസ്തുക്കൾ എന്നിവയും സൗജന്യമായി നൽകുമെന്ന് മുഖ്യമന്ത്രി ഇ.കെ പഴനിസ്വാമി പ്രഖ്യാപിച്ചു. എഎൻഐയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. നീണ്ടനിര ഒഴിവാക്കൻ ടോക്കൺ നൽകിയാകും ഇവ വിതരണംചെയ്യുക. Rs 1000 to all ration card holders, free rice, sugar, and other essential commodities. To avoid long queues, commodities will be issued on a token basis: Tamil Nadu CM Edappadi K Palaniswami (file pic) pic.twitter.com/0ws9D8p7IK — ANI (@ANI) March 24, 2020 തിങ്കളാഴ്ച മൂന്നുപേർക്കുകൂടി സ്ഥിരീകരിച്ചതോടെ കോവിഡ് ബാധിച്ചവരുടെ എണ്ണം തമിഴ്നാട്ടിൽ 12 ആയി. ഇതേതുടർന്നാണ് സംസ്ഥാനം മുഴുവൻ മാർച്ച് 31വരെ അടച്ചിടാൻ സർക്കാർ തീരുമാനിച്ചത്.

from money rss https://bit.ly/3blDNp5
via IFTTT