121

Powered By Blogger

Tuesday 24 March 2020

രണ്ടുമാസത്തിനിടെ കമ്പനികൾലാഭവീതമായി നൽകിയത് 45,000 കോടി

മുംബൈ: രണ്ടുമാസത്തിനിടെ രാജ്യത്തെ മുന്നൂറോളം കമ്പനികൾ ചേർന്ന് ഓഹരിയുടമകൾക്ക് ലാഭവീതമായി വിതരണം ചെയ്തത് 45,000 കോടിരൂപ. നിലവിലെ ലാഭവീത വിതരണനികുതി (ഡിവിഡന്റ് ഡിസ്ട്രിബ്യൂഷൻ ടാക്സ് -ഡി.ഡി.ടി.) സമ്പ്രദായം മാറുന്നതിനുമുമ്പായി ലാഭവീതവിതരണം പൂർത്തിയാക്കാനാണ് പരമാവധി കമ്പനികളുടെ ശ്രമം. അടുത്ത സാമ്പത്തികവർഷംമുതൽ ലാഭവീതം വരുമാനമായി കണക്കാക്കി അത് സ്വീകരിക്കുന്നവരിൽനിന്നാണ് നികുതി ഈടാക്കുക. ഇത്തവണത്തെ ബജറ്റിൽ ഇതുസംബന്ധിച്ച പ്രഖ്യാപനമുണ്ടായിരുന്നു. ഈ സാഹചര്യത്തിൽ കമ്പനി ​െപ്രാമോട്ടർമാർ നികുതിയും ലെവിയും സർച്ചാർജുമായി ഉയർന്ന തുക സർക്കാരിന് നൽകേണ്ടി വരും. ലാഭവീത വിതരണം നേരത്തേയാക്കി കമ്പനി െപ്രാമോട്ടർമാർക്കുണ്ടാകുന്ന അധിക ബാധ്യത ഒഴിവാക്കാനാണ് കമ്പനികൾ ലക്ഷ്യമിടുന്നത്. ഏപ്രിൽ ഒന്നിനുമുമ്പ് ലാഭവീതം കൈമാറിയതിലൂടെ വിവിധ കമ്പനികളുടെ പ്രമോർട്ടർമാർക്ക് 19,000 കോടി രൂപയോളം ലാഭിക്കാൻ കഴിഞ്ഞെന്നാണ് വിലയിരുത്തൽ. ഇതുവരെ ലാഭവീതം വിതരണംചെയ്യുന്നതിന് കമ്പനികളിൽനിന്നാണ് നികുതി ഈടാക്കിയിരുന്നത്. ഡി.ഡി.ടി. ആയി 20 ശതമാനം തുക കമ്പനികൾ നൽകിയിരുന്നു. അതിനുശേഷമുള്ള തുകയാണ് ഓഹരിയുടമകൾക്ക് വിതരണംചെയ്തിരുന്നത്. ഏപ്രിൽ ഒന്നിനുശേഷം ലാഭവീതം, അത് സ്വീകരിക്കുന്നവരുടെ വരുമാനമായി കണക്കാക്കും. അവരുടെ ആദായനികുതി സ്ലാബ് അനുസരിച്ച് ഇതിന് നികുതിനൽകണം. ഇത് കമ്പനികളുടെ പ്രമോട്ടർമാരെയാണ് കൂടുതൽ ബാധിക്കുക. അവരുടെ നിലവിലെ വരുമാനത്തിനൊപ്പം ലാഭവീതവും ചേർക്കേണ്ടി വരും. ഇതോടെ അഞ്ചുകോടി രൂപയ്ക്കുമുകളിൽ വരുമാനമുള്ളവർ ലെവിയും സർച്ചാർജുമടക്കം പരമാവധി 43 ശമതാനംവരെ തുക നൽകണം. രണ്ടുമുതൽ അഞ്ചുകോടിവരെ വരുമാനമുള്ളവർ 39 ശതമാനംവരെയാണ്. ഈ കണക്കുവെച്ചുനോക്കുമ്പോഴാണ് െപ്രാമോട്ടർമാർക്ക് 19,000 കോടി രൂപയുടെ ലാഭമുണ്ടായതായി വിലയിരുത്തുന്നത്. ടി.സി.എസ്., അദാനി പോർട്സ് ആൻഡ് സെസ്, അപ്പോളോ ഹോസ്പിറ്റൽസ്, ഏഷ്യൻ പെയിന്റ്സ്, അരബിന്ദൊ ഫാർമ, ബജാജ് ഓട്ടോ, ബജാജ് ഫിനാൻസ്, ബജാജ് ഫിൻസെർവ്, ബജാജ് ഹോൾഡിങ്സ്, ഭാരതി എയർടെൽ, കോൾഗേറ്റ് പാമൊലീവ്, ക്രിസിൽ, ഡാബർ, ഡി.എൽ.എഫ്., ഡെൽറ്റ കോർപ്, ഇമാമി, എച്ച്.സി.എൽ. ടെക്, ഹീറോ മോട്ടോകോർപ്, ഹിന്ദുസ്ഥാൻ യൂണിലിവർ, ഇന്ത്യ ബുൾസ് എന്നിങ്ങനെ പ്രമുഖ കമ്പനികളെല്ലാം ലാഭവീതം കൈമാറിക്കഴിഞ്ഞു. കൊറോണയുടെ പശ്ചാത്തലത്തിൽ കമ്പനികളുടെ ഓഹരിവില കുത്തനെ ഇടിഞ്ഞതും പ്രമോട്ടർമാർക്ക് പുതിയ അവസരമായിട്ടുണ്ട്. പതിവിലും നേരത്തേ ലഭിച്ച ലാഭവീതത്തുക പൊതുവിപണിയിൽനിന്ന് കൂടുതൽ ഓഹരികൾ വാങ്ങി കമ്പനിയിലെ ഓഹരിപങ്കാളിത്തം കൂട്ടാൻ അവർ പ്രയോജനപ്പെടുത്തുകയാണ്. ടാറ്റയും ബജാജും അടക്കം പല െപ്രാമുഖകമ്പനികളുടെയും പ്രമോട്ടർമാർ ഇത്തരത്തിൽ ഓഹരി പങ്കാളിത്തം വർധിപ്പിച്ചിട്ടുണ്ട്.

from money rss https://bit.ly/39g95fU
via IFTTT