121

Powered By Blogger

Tuesday, 24 March 2020

ബാങ്കുകളുടെ പ്രവൃത്തിസമയം പുതുക്കി: വിശദാംശങ്ങളറിയാം

രാജ്യമൊട്ടാകെ 21 ദിവസം അടച്ചിടാൻ തീരുമാനിച്ചതോടെ ബാങ്കുകൾ പ്രവൃത്തിസമയം ക്രമീകരിച്ചു. ഉപഭോക്താക്കളുടെയും ജീവനക്കാരുടെയും സുരക്ഷ കണക്കിലെടുത്താണ് എസ്ബിഐ, എച്ച്ഡിഎഫ്സി, ഐസിഐസിഐ, കൊട്ടക് മഹീന്ദ്ര തുടങ്ങിയ ബാങ്കുകൾ പ്രവൃത്തിസമയത്തിൽ മാറ്റംവരുത്തിയത്. കുറഞ്ഞ ജീവനക്കാരെവെച്ചാണ് ബാങ്കുകൾ പ്രവർത്തിക്കുന്നത്. ബാങ്കിന്റെ ശാഖകളിലെത്തുന്നവരുടെ എണ്ണംകുറയ്ക്കാൻ നെറ്റ് ബാങ്കിങ്, മൊബൈൽ ബാങ്കിങ് എന്നിവ പരമാവധി ഉപയോഗിക്കണമെന്ന് ഉപഭോക്താക്കളോട് ബാങ്കുകൾ ആവശ്യപ്പെട്ടിട്ടുണ്ട്. വിവിധ ബാങ്കുകളുടെ പ്രവർത്തന സമയം എച്ച്ഡിഎഫ്സി ബാങ്ക് ശനിയാഴ്ച ഒഴികെയുള്ള ദിവസങ്ങളിൽ രാവിലെ 10 മുതൽ ഉച്ചകഴിഞ്ഞ് 2വരെയാകും എച്ച്ഡിഎഫ്സി ബാങ്ക് പ്രവർത്തിക്കുക. പാസ്ബുക്ക് പുതുക്കൽ, വിദേശ കറൻസി വാങ്ങൽ തുടങ്ങിയ സേവനങ്ങൾ തൽക്കാലം നിർത്തിവെച്ചിരിക്കുകയാണ്. ഐസിഐസിഐ ബാങ്ക് ശാഖകളിൽ ജീവനക്കാർ നാമമാത്രമായതിനാൽ പരമാവധി പേർ ബാങ്കിലെത്താതെ ഇടപാട് നടത്തണമെന്നാണ് ഐസിഐസിഐ ബാങ്ക് ആവശ്യപ്പെട്ടിരിക്കുന്നത്. ബാങ്കിങ് സേവനങ്ങൾക്കായി ഐമൊബൈൽ, നെറ്റ് ബാങ്കിങ് എന്നീ സേവനങ്ങൾ ഉപയോഗിക്കണമെന്ന് അറിയിപ്പിൽ പറയുന്നു. എസ്ബിഐ പ്രവർത്തന സമയത്തിൽമാറ്റംവരുത്തിയിട്ടില്ലെങ്കിലും ഉപഭോക്താക്കൾ ഇടപാടുകൾക്കായി ശാഖകളിൽ എത്തുന്നത് കുറയ്ക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ജീവനക്കാരുടെ എണ്ണം കുറവായതിനാൽ ഡിജിറ്റൽ ഇടപാടുകൾ നടത്താൻ തയ്യാറാകണമെന്നും ട്വീറ്ററിലൂടെ ബാങ്ക് നിർദേശം നൽകി. Following the government advisory, many people are staying at home and so are our colleagues. Hence, we request you to prefer our digital services for all the banking needs. Lets support the nation as one.#COVID19 #Coronavirus #SBI #StateBankOfIndia pic.twitter.com/5gN4QT0vqJ — State Bank of India (@TheOfficialSBI) March 23, 2020 കൊട്ടക് മഹീന്ദ്ര ബാങ്ക് തിങ്കളാഴ്ച മുതൽ ശനിയാഴ്ചവരെയുള്ള ദിവസങ്ങളിൽ രാവിലെ 10 മുതൽ ഉച്ചകഴിഞ്ഞ് രണ്ടുവരെയാകും ബാങ്ക് പ്രവർത്തിക്കുക. രണ്ടാം ശനിയാഴ്ചയും നാലാം ശനിയാഴ്ചയും ബാങ്കിന് അവധിയായിരിക്കും. ശാഖകളിലെത്തി ഇടപാട് നടത്തുന്നത്നിരുത്സാഹപ്പെടുത്തുന്നതിന്റെ ഭാഗമായി ഡിജിറ്റൽ ഇടപാടുകൾക്കുള്ള സേവന നിരക്കുൾ സർക്കാർ ഒഴിവാക്കിയിട്ടുണ്ട്. ഏതുബാങ്കിന്റെ എടിഎമ്മിൽനിന്ന് പണമെടുത്താലും സർവീസ് ചാർജ് നൽകേണ്ടതില്ല. അക്കൗണ്ടിൽ മിനിമം ബാലൻസ് സൂക്ഷിക്കണമെന്ന നിബന്ധനയും നീക്കി. മൂന്നുമാസത്തേയ്ക്കാണ് ഇതിന് പ്രാബല്യമുള്ളത്. എല്ലാ ബാങ്കുകൾക്കും നിബന്ധന ബാധകവുമാണ്.

from money rss https://bit.ly/2QHMXVh
via IFTTT