2019ലാണ് കാമ്പസ് റിക്രൂട്ടുമെന്റുവഴി സുനിത സുരേഷിന് മുംബൈയിലെ പ്രമുഖ ഇൻവസ്റ്റ്മെന്റ് ബാങ്കിൽ ജോലി കിട്ടയത്. മികച്ച പ്രതിഫലമാണ് കമ്പനി വാഗ്ദാനംചെയ്തത്. കുടുംബവും പ്രാരാബ്ദങ്ങളൊന്നുമില്ലാത്ത 22കാരിയിരുന്ന അവർ ദിവസം 18 മണിക്കൂറും കാര്യമായിതന്നെ അദ്ധ്വാനിച്ചു. കൂടുതൽനേരം ജോലി ചെയ്ത വകയിൽ നല്ലൊര തുക വേറെയും ലഭിച്ചു. പണം എത്ര കിട്ടിയാലും മതിയാകാത്ത മില്ലേനിയൽസിന്റെ കൂട്ടത്തിൽക്കൂടാനായിരുന്നു സുനിതയ്ക്കും താൽപര്യം. ഒഴിവുവേളകൾ അതിനായി തിരഞ്ഞെടുത്തു. അവധി ദിവസങ്ങളിൽ ദീർഘദൂരയാത്രകൾ നടത്തി. വിലകൂടിയ സ്മാർട്ട്ഫോണും ലാപ്ടോപ്പും ഇടക്കിടെ മാറ്റിവാങ്ങി. സുനിതയുടെ ഓഫീസിൽതന്നെ അത്ര അടിച്ചുപൊൡയൊന്നുമില്ലാതെ ജീവിച്ചു പോന്നിരുന്ന വിനീത ഇവരെ വീക്ഷിച്ചുകൊണ്ടിരുന്നു. വിവാഹം കഴിഞ്ഞ അവർ ഒരു കുഞ്ഞിന്റെ അമ്മകൂടിയാണ്. കമ്പനികളുടെ പ്രവർത്തന റിപ്പോർട്ടുകൾ പരിശോധിക്കുക, ആവശ്യംവന്നാൽ ചെലുചുരുക്കൽ നടപടികൾ നിർദേശിക്കുക, മികച്ച രീതിയിൽ നിക്ഷേപം ആസുത്രണംചെയ്യുക, വികസനപ്രവർത്തനങ്ങൾക്ക് പണംനീക്കിവെയ്ക്കുക തുടങ്ങി നിരവധികാര്യങ്ങളിൽ ദിനംപ്രതി വ്യാപൃതയായിരുന്ന സുനിതയെപ്പോലുള്ള ചെറുപ്പക്കാർ സ്വന്തം സമ്പത്ത് കൈകാര്യംചെയ്യുന്നതിൽ പരാജയപ്പെട്ടത് എങ്ങനെയാണ്? വിനീത മുംബൈയിലും സുനിത കടുത്തുരുത്തിയിലുമാണ് ജനിച്ചുവളർന്നെന്ന വ്യത്യാസംമാത്രമെയുള്ളൂ. രണ്ടുപേരും ജോലിചെയ്യുന്നത് ഒരിടത്തുതന്നെ. സാമ്പത്തിക സാക്ഷരതയുടെ കാര്യത്തിൽ വ്യത്യസ്ത മനോഭാവങ്ങളാണ് ഒരുതലമറയുടെ വ്യത്യാസംകൊണ്ട് ഇവിടെ പ്രകടമായത്. യുഎസ്, കാനാഡ, യു.കെ എന്നിവയെ അപേക്ഷിച്ച് ഏഷ്യൻ രാജ്യങ്ങൾ സാമ്പത്തിക സാക്ഷരതയുടെ കാര്യത്തിൽ ഏറെപിന്നിലാണെന്ന് നിരവധി സർവെകൾ വെളിപ്പെടുത്തിയിട്ടുണ്ട്. പലിശ നിരക്ക്, കൂട്ടുപലിശ, നിക്ഷേപ വൈവിധ്യവത്കരണം, പണപ്പെരുപ്പം എന്നിവയെക്കുറിച്ചൊന്നും പലർക്കും അറിയില്ല. വ്യക്തിഗത സമ്പാദ്യത്തിന്റെ അടിത്തറതന്നെ ഇവയായിരിക്കെ, ഈ നിരക്ഷരത അപകടകരമാണെന്ന് ഇവർ അറിയുന്നില്ല. പിന്നെ എങ്ങനെ മികച്ചരീതിയിൽ വ്യക്തിഗത സമ്പാദ്യം പ്രയോജനപ്പെടുത്താനാകും? മുൻതലമുറയിലുള്ളവർ വസ്തുവിലും സ്വർണത്തിലും നിക്ഷേപിക്കാനാണ് കൂടുതൽ താൽപര്യംപ്രകടിപ്പിച്ചിരുന്നത്. മറ്റുചിലരാകട്ടെ ഓഹരികളിലെ ഊഹക്കച്ചവടത്തിലും ദിനവ്യാപാരത്തിലും ആനന്ദംകണ്ടെത്തി. മില്ലേനിയൽസ് മനസിലാക്കേണ്ട ഒരുകാര്യമുണ്ട്. മുൻതലമുറകൾക്ക് ആത്മവിശ്വാസത്തോടെ ഇടപെടാൻ അന്ന് മൂലധന വിപണികൾ പര്യാപ്തമായിരുന്നില്ല. ഇവയിൽതന്നെ ചെറിയതുകയുടെ നിക്ഷേപ സാധ്യതകളുമില്ലായിരുന്നു. ഇന്നാകെട്ട, സാങ്കേതികവിദ്യ വ്യക്തിഗത സമ്പാദ്യമേഖലയെ പാടെമാറ്റിക്കളഞ്ഞു. ഇൻഫോർമേഷൻ ഓവർലോഡ്-ആണെന്ന പ്രശ്നംമാത്രമെയുള്ളൂ. ചൈനയിലെ കേന്ദ്രബാങ്ക് 30 പ്രവിശ്യകളിലുള്ള നഗരങ്ങളിലെ 30,000ത്തിലധികം കുടുംബങ്ങളിൽ നടത്തിയ സർവെയിൽ ഇവരുടെ 60ശതമാനം ആസ്തിയും റിയൽ എസ്റ്റേറ്റിലാണെന്ന് കണ്ടെത്തി. 70ശതമാനത്തിലധികം വായ്പകളും വസ്തുപണയപ്പെടത്തിയുമുള്ളവയുമായിരുന്നു. ധനകാര്യ ആസ്തികളിലെ നിക്ഷേപമാകട്ടെ വളരെകുറവുമായിരുന്നു. ഇന്ത്യയിലേയ്ക്കുവരാം. റിസർവ് ബാങ്കിന്റെ കണക്കുപ്രകാരം ഇന്ത്യൻ കുടുംബങ്ങളുടെ മൊത്തം ആസ്തിയുടെ 77ശതമാനവും റിയൽ എസ്റ്ററ്റിലാണ്. സ്വർണത്തിലാണെങ്കിൽ 11ശതമാനവും. ബാങ്ക്, മ്യൂച്വൽ ഫണ്ട്, ഓഹരി എന്നിവയിലാകട്ടെ ആകെയുള്ള നിക്ഷേപം അഞ്ചുശതമാനംമാത്രവുമാണ്. ഗോൾഡ്മാൻ സാച്സിന്റെ കണക്കുപ്രകാരം യുഎസിൽ 17ശതമാനമണ് ബാങ്ക്, മ്യൂച്വൽ ഫണ്ട് പോലുള്ള ധനകാര്യ ആസ്തികളിലെ നിക്ഷേപം. വിനീതയിലേയ്ക്കുവരാം ശമ്പളം ലഭിക്കുമ്പോൾ അത് നാലുകുട്ടകളിലായി വിഭജിച്ച് നീക്കിവെക്കുകയെന്നത് വിനീതയുടെ ശീലമാണ്. ആദായനികുതി, സമ്പാദ്യം, ജീവകാരുണ്യപ്രവർത്തനം, നിത്യജീവിതത്തിലെ ചെലവുകൾ എന്നിങ്ങനെയായിരുന്നു തരംതിരിക്കൽ. അതേസമയം, സുനിത ചിന്തിച്ചത് വേറെ ലെവലിലായിരുന്നു. ഫാഷനും ലൈഫ്സ്റ്റൈലിനും അവർ ഏറെ സമയവും പണവും ചെലവഴിച്ചു. വിലകൂടിയ വസ്ത്രങ്ങളും സ്മാർട്ട് ഗാഡ്ജറ്റുകളും സ്വന്തമാക്കാൻ ശമ്പളത്തിലേറെയും ചെലവഴിച്ചു. നിക്ഷേപ കാഴ്ചപ്പാടുകൾ മാറുമ്പോൾ പഴയതലമുറയുടെ സ്വപ്നമായിരുന്നു വസ്തുവിലും സ്വർണത്തിലും നിക്ഷേപിക്കുകയെന്നത്. അഭിരുചിയും പ്രായോഗികതയും ഈ രണ്ട് ആസ്തികളിലെ നിക്ഷേപത്തെയും ഇപ്പോൾ നിഷ്പ്രഭമാക്കിയിരിക്കുകയാണ്. കുമിളപോലെ ഉയർന്നവില വസ്തുവിനെ ബാധിച്ചപ്പോൾ ആപേക്ഷികമൂല്യം സ്വർണത്തെയും അനാകർഷകമാക്കി. വസ്തുവിൽ നിക്ഷേപിച്ചാൽ ആവശ്യത്തിന് പണമാക്കിമാറ്റാൻ എളുപ്പമെല്ലെന്ന സ്ഥിതിയുണ്ടായി. പഴയ ആഭരണങ്ങൾ ധരിച്ച് ഓഫീസിലേയ്ക്ക് പോകാൻ ആരെങ്കിലും താൽപര്യപ്പെടുമോ? അവർ കാലത്തിനിസുരിച്ച് മാറുന്ന പുതിയ ഫാഷനിലുള്ള സ്വർണേതര ആഭരണങ്ങളുടെ പുറെകപ്പോയി. സാമ്പത്തിക സാക്ഷരതയിലേക്കുവരാം പ്രായോഗിക ജ്ഞാനമുള്ളവർ സമൂഹത്തിൽ ഏറെയുണ്ടെങ്കിലും സാമ്പത്തിക സാക്ഷരതയുടെ കാര്യത്തിൽ ഭൂരിഭാഗവുംപിന്നിലാണ്. യുഗോവ്-മിന്റ് അടുത്തയിടെ നടത്തിയ സർവെ പ്രകാരം, പണം കൈവശം സൂക്ഷിക്കാനാണ് മില്ലേനിയൽസിന് കൂടുതൽ താൽപര്യം. ദീർഘകാല ലക്ഷ്യത്തിനുള്ള നിക്ഷേപ പദ്ധതികളിൽ പണംമുടക്കുന്നതിനെക്കുറിച്ചും അതിന്റെ നേട്ടത്തെക്കുറിച്ചും അവർ ആലോചിക്കുന്നില്ല. പക്ഷേ, ഈ പുതുതലമുറ ജനക്കൂട്ടം ക്രിപ്റ്റോ കറൻസികളിലും ബദൽ നിക്ഷേപമാർഗങ്ങളിലും ഈയാംപാറ്റകളെപ്പോലെ പറന്നടിയുകയുംചെയ്യുന്നു. feedbacks to: antonycdavis@gmail.com അറിയുക: വിരമിച്ചശേഷമുള്ള ജീവിതവും മറ്റു സാമ്പത്തിക ലക്ഷ്യങ്ങളും മുന്നിൽകണ്ടുള്ള നിക്ഷേപ പദ്ധതികൾതന്നെയാണ് മികച്ച സാമ്പത്തിക ആസൂത്രണത്തിന് ആവശ്യമുള്ളത്. ആദ്യം സാമ്പത്തിക സാക്ഷരരാകാം. സാക്ഷരകേരളത്തിന് ഭാവിയിൽ അത് ഏറെഗുണംചെയ്യും.
from money rss https://bit.ly/35gcYkQ
via IFTTT
from money rss https://bit.ly/35gcYkQ
via IFTTT