121

Powered By Blogger

Tuesday, 20 October 2020

കല്യാണ്‍ ജൂവലേഴ്സിന്‍റെ പുതിയ ദീപാവലി ശേഖരമായ അമേയ വിപണിയില്‍

കൊച്ചി: കല്യാൺ ജൂവലേഴ്സ് ദീപാവലി ആഘോഷത്തിൻറെ ഭാഗമായി ഏറ്റവും പുതിയ അമേയ ആഭരണശേഖരം ഡിജിറ്റൽ വീഡിയോ പ്രചാരണത്തിലൂടെ വിപണിയിലിറക്കി. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽനിന്നുള്ളവർ താമസിക്കുന്ന ഒരു ചെറിയ സമൂഹം ഒന്നുചേർന്ന് ദീപങ്ങളുടെ ഉത്സവം ആഘോഷിക്കുന്നതാണ് വീഡിയോയിൽ ചിത്രീകരിച്ചിരിക്കുന്നത്. ഒരുമയുടെപാരമ്പര്യം ഉയർത്തിക്കാട്ടുന്ന ഈ പ്രചാരണവീഡിയോയിൽ കോവിഡ് പോരാളിയുടെ വീട്ടിൽ സമ്മാനവുമായെത്തി അവരുടെ മുഖങ്ങളിൽ ചിരിനിറയ്ക്കുന്നതും അയൽപക്കക്കാർ കൈകോർത്ത് ദീപാവലി ആഘോഷിക്കുന്നതുമാണ് ചിത്രീകരിച്ചിരിക്കുന്നത്. നാമോരോരുത്തരും പരസ്പരം സഹായിക്കണമെന്നും ദൃഢബന്ധത്തിലൂടെ ഉത്സവകാലത്തിൻറെ ചൈതന്യം ഉയർത്തിപ്പിടിക്കണമെന്നുമാണ് ഈ പ്രചാരണത്തിലൂടെ കല്യാൺ ജൂവലേഴ്സ് നല്കുന്ന സന്ദേശം. കോവിഡ്-19മുൻനിര പ്രവർത്തകരുടെ നിസ്വാർത്ഥസേവനത്തെ മാനിക്കുന്നതിനും അവരെ അഭിവാദ്യം ചെയ്യുന്നതിനും അതോടൊപ്പം വിസ്മയജനകമായ ഈ ഉത്സവത്തിൻറെ ചൈതന്യം എടുത്തുകാട്ടുന്നതിനുമാണ് ഈ ദീപാവലി പ്രചാരണത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് കല്യാൺ ജൂവലേഴ്സ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ടി.എസ്. കല്യാണരാമൻ പറഞ്ഞു. റൂബി,എമറാൾഡ്,പേൾ എന്നിവയ്ക്കൊപ്പം സ്വർണം,ഡയമണ്ട്,പ്രഷ്യസ് സ്റ്റോൺ എന്നിവ ഒത്തുചേർന്നതാണ് അമേയ ആഭരണശേഖരം. പേരുസൂചിപ്പിക്കുന്നതുപോലെ അതിരുകളില്ലാത്ത സാധ്യതകൾ തുറന്നിടുകയാണ് ഈ ആഭരണങ്ങൾ. ഓരോരുത്തർക്കും ഇണങ്ങുന്ന രീതിയിൽ കസ്റ്റമൈസ് ചെയ്യാനും ഏറെ സാധ്യതകളുണ്ട്. പരമ്പരാഗതമായ അലങ്കാരങ്ങളും പുരാതനമായ രൂപകൽപ്പനകളും കുന്ദൻ,പോൾക്കി കരവേലകൾ ഉൾക്കൊള്ളുന്ന പൈതൃകമായ ടെംപിൾ രൂപകൽപ്പനകളും പ്രഷ്യസ് സ്റ്റോണുകളും അൺകട്ട് ഡയമണ്ടുകളും ഉൾക്കൊള്ളുന്ന നകാഷി കരവേലകളും അടങ്ങിയതാണ് ഈ ശേഖരം. ഈ ഉത്സവകാലത്ത്300കിലോ സ്വർണം സൗജന്യമായി നല്കുന്ന ആകർഷകമായ ഓഫറാണ് കല്യാൺ ജൂവലേഴ്സ് അവതരിപ്പിക്കുന്നത്. കല്യാൺ ജൂവലേഴ്സിൽനിന്നും ആഭരണങ്ങൾ വാങ്ങുന്ന ഉപയോക്താക്കൾക്ക് ഉടനടി റിഡീം ചെയ്യാൻ സാധിക്കുന്ന വൗച്ചറുകളും സ്വർണനാണയങ്ങളും സമ്മാനമായി നേടാം. വൗച്ചറുകൾ തിരികെ നല്കുമ്പോൾ ആഭരണങ്ങളുടെ പണിക്കൂലിയിൽ20മുതൽ50ശതമാനം വരെയും ഡയമണ്ട് ആഭരണങ്ങൾക്ക്25ശതമാനം വരെയും ഇളവ് ലഭിക്കും. ആകെ300കിലോ ഗ്രാം സ്വർണത്തിൻറെ മൂല്യം വരുന്ന വൗച്ചറുകളും സ്വർണനാണയങ്ങളുമാണ് സമ്മാനമായി നൽകുന്നത്. നവംബർ30വരെയാണ് ഈ ഓഫറിൻറെ കാലാവധി. ധൻതെരാസിനോട് അനുബന്ധിച്ച് പ്രീ-ബുക്ക് ഓഫറിലൂടെ സ്വർണ വിലയിലെ ഏറ്റക്കുറച്ചിലുകൾ ഉപയോക്താക്കളെ ബാധിക്കാതെ സംരക്ഷിക്കുന്നതിന് മുൻകൂട്ടി ബുക്ക് ചെയ്യുന്നതിനുളള അവസരവും കല്യാൺ ഒരുക്കിയിട്ടുണ്ട്. വാങ്ങാൻ ഉദ്ദേശിക്കുന്ന ആഭരണങ്ങളുടെ വിലയുടെ20ശതമാനം മുൻകൂട്ടി നല്കി ഉപയോക്താക്കൾക്ക് ആഭരണങ്ങൾ ബുക്ക് ചെയ്യാം. ആഭരണം വാങ്ങുമ്പോൾ ആ ദിവസത്തെയോ ബുക്ക് ചെയ്ത ദിവസത്തെയോ നിരക്കിൽ കുറവേതാണോ അതായിരിക്കും വിലയായി ഈടാക്കുക.ഒക്ടോബർ20വരെയാണ് മുൻകൂട്ടി ബുക്ക് ചെയ്യുന്നതിനുള്ള അവസരം. ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലും കല്യാണിൻറെ സോഷ്യൽ മീഡിയ ഹാൻഡിലുകളിലും ദീപാവലി പരസ്യം പ്രദർശിപ്പിക്കും.

from money rss https://bit.ly/34fI1Oq
via IFTTT