121

Powered By Blogger

Friday, 11 December 2020

ഡിസംബറിന്റെ നേട്ടം: പിന്നിലായിരുന്ന ഓഹരികള്‍ കുതിപ്പിന്റെ പാതയില്‍

ഡിസംബറിലെ ഓഹരി വിപണിയുടെ തുടക്കം മികച്ചതായി. രാജ്യത്തെ ജിഡിപി, നിർമ്മാണമേഖലിയിലെ പിഎംഐ തുടങ്ങിയ ധനകാര്യ കണക്കുകളുടെ പിന്തുണയോടെ ഓഹരികൾ മുന്നോട്ടു കുതിക്കുകയാണ്. പ്രധാന ഓഹരികൾ 10 ശതമാനത്തിലധികവും ഇടത്തരം ഓഹരികൾ 15 ശതമാനത്തിലധികവും വളർച്ച രേഖപ്പെടുത്തിയ നവംബർ മാസത്തിന്റെ തുടർച്ചതന്നെയാണ് ഡിസംബറിലും കാണുന്നത്. മൊത്തത്തിലുള്ള ഈ ഗതിവേഗം 2021ലും തുടരുമെന്നു പ്രതീക്ഷിക്കാം. ഇടത്തരം, ചെറുകിട ഓഹരികളുടെ മികച്ചപ്രകടനം വരുംകൊല്ലവും വിപണിക്കു ഗുണകരമായിരിക്കുമെന്നു കരുതാം. ധനപരവും സാമ്പത്തികവുമായ ഉത്തേജകനടപടികളിലൂടെ വിപണിയിലെത്തുന്ന പണം ഇതിനുമതിയായ പിന്തുണനൽകും. സാമ്പത്തികമേഖല കൂടുതൽ തുറക്കപ്പെടുകയും കോർപറേറ്റ് നേട്ടങ്ങൾ വളരുകയും ചെയ്യും. ഇത്തരിത്തിൽ പ്രകടമാകുന്ന ഇരട്ട പ്രഭാവം ഓഹരി വിപണിക്ക് തീർത്തും അനുകൂലമായി മാറുമെന്നകാര്യത്തിൽ സംശയമില്ല. യുഎസ് തെരഞ്ഞെടുപ്പു ഫലങ്ങളുടെ വെളിച്ചത്തിൽ വിദേശ സ്ഥാപന നിക്ഷേപങ്ങൾ മുഖേനയുള്ള പണത്തിന്റെ ഒഴുക്ക് വർധിച്ചതും വാക്സിൻ വൈകില്ലെന്ന അറിവും ഉയരുന്ന ധനസ്ഥിതി കണക്കുകളുമാണ് ഇപ്പോഴത്തെ മുന്നേറ്റത്തിനുകാരണം. റെക്കോഡ് നേട്ടങ്ങൾ തുടരുമന്ന പ്രതീക്ഷയും കൊറോണ വാക്സിൻ ഉടനെ എത്തുമെന്ന തിരിച്ചറിവും ആഗോള തലത്തിൽ തന്നെ ഓഹരി വിപണികളിൽ പ്രതിഫലിക്കുന്നു. യുഎസിലും യൂറോപ്പിലും താമസിയാതെ വാക്സിൻ കുത്തിവെപ്പ് തുടങ്ങാൻ പരിപാടിയുണ്ട്. മികച്ച തുടക്കത്തിനിടയിലും രാജ്യത്തെ ബാങ്കിംഗ് ഓഹരികൾ മുന്നോട്ടു പോകാൻ മടിച്ചുനിൽക്കുന്നു. മൊറട്ടോറിയത്തിന്റെകാര്യത്തിൽ സുപ്രിം കോടതി വാദംകേൾക്കാനിരിക്കുന്നതും എച്ച്ഡിഎഫ്സി ബാങ്ക്, എസ്ബിഐ എന്നിവയിലുണ്ടായ താളപ്പിഴകളും എംപിസി യോഗവും ബാങ്കിംഗ് ഓഹരികളെ പിന്നോട്ടുവലിച്ചിട്ടുണ്ട്. ചെറുകിട വായ്പകളുടെ കാര്യത്തിലെങ്കിലും മൊറട്ടോറിയം സംബന്ധിച്ച അനിശ്ചിതത്വം ഇല്ലാതായി. എന്നാൽ വൻകിട വായ്പകളുടെ കാര്യത്തിൽ ആവശ്യാനുസരണം പുനസംഘടന വേണ്ടിവരും. ബാങ്കുകളിലെ സിസ്റ്റം തകരാറിന്റെപേരിൽ ആർബിഐയുടെ വിലക്കു നേരിടുന്നത് എച്ച്ഡിഎഫ്സി, എസ്ബിഐ ബാങ്കുകളുടെ പുതിയ ബിസിനസിനെ ബാധിക്കും. തുടർച്ചയായ മാസങ്ങളിലുണ്ടായ വിലക്കയറ്റ നിരക്കുവർധന കാരണം പലിശയിൽ മാറ്റംവരുത്താതെ ഉദാരനയം തുടരാനുള്ള ധനനയ കമ്മിറ്റി തീരുമാനങ്ങൾ പ്രതീക്ഷിച്ചതുതന്നെ ആയിരുന്നു. തുറന്ന വിപണി പ്രവർത്തനം, ടിഎൽടിആർഒ, റിവേഴ്സ് റിപ്പോ എന്നിവയിലൂടെ ആർബിഐ യഥാസമയം പണമൊഴുക്കു സുഗമമാക്കാനുള്ള നടപടികൾ കൈക്കൊണ്ടു. പലിശ നിരക്കുകൾ മാറ്റമില്ലാതെ നിലനിർത്തിക്കൊണ്ട് നടപ്പുവർഷവും അടുത്തവർഷവും ഉദാരനയം തുടരാനുള്ളതീരുമാനം വിപണി ഹാർദ്ദമായി സ്വീകരിക്കുകയായിരുന്നു. ഓഹരിവിലയിലെ കുറവുകാരണം പോയമാസങ്ങളിൽ ബാങ്ക് ഓഹരികൾ നന്നായി മുന്നോട്ടുകുതിച്ചു. സാമ്പത്തികമേഖല തുറക്കപ്പെട്ടതോടെ ദുർബ്ബല ആസ്ഥികളെക്കുറിച്ചുള്ള ഉൽക്കണ്ഠകളും മൊറട്ടോറിയം, താഴ്ന്ന വായ്പാ വളർച്ച തുടങ്ങിയപ്രശ്നങ്ങളും കുറയാനിടയായതും ഈ ഓഹരികളെ മുന്നോട്ടുപോകാൻ സഹായിച്ചു. 2021 സാമ്പത്തികവർഷം രണ്ടാംപാദത്തിൽ ധനകാര്യമേഖല നല്ലപ്രവർത്തനം കാഴ്ചവെക്കുകയുണ്ടായി. 2021ൽ വായ്പാവളർച്ച നന്നായിരിക്കുമെന്ന പ്രതീക്ഷയും നിലനിൽക്കുന്നു. ഏറ്റവുംവലിയ വെല്ലുവിളി കിട്ടാക്കടങ്ങളായിരുന്നു. റിസർവ് ബാങ്കും സർക്കാറും പുതിയ നിയന്ത്രണങ്ങളിലൂടെ ഈപ്രശ്നം മറികടക്കാൻ സഹായിക്കുന്നത് പ്രതീക്ഷക്കു വകനൽകിയിട്ടുണ്ട്. എങ്കിലും അടുത്ത ഒന്നുരണ്ടു വർഷത്തേക്ക് കിട്ടാക്കടങ്ങളുടെ ഗ്രാഫ് ഉയർന്നുതന്നെ നിൽക്കുമെന്നാണ് കരുതുന്നത്. ആർബിഐയിൽനിന്നുള്ള നിശ്ചലതാ ആനുകൂല്യങ്ങൾ ഓഹരിവിലകൾ വീണ്ടും താഴോട്ടുപോകാതിരിക്കാൻ ബാങ്കുകളെ സഹായിക്കും. അടുത്ത 2-3 പാദങ്ങളിൽ കിട്ടാക്കടങ്ങൾ കൂടിയേക്കും. ഈയിടെ ഉണ്ടായ മുന്നേറ്റങ്ങൾക്കു ശേഷം ബാങ്ക് ഓഹരികളുടെ വില അത്ര കുറഞ്ഞിട്ടില്ല, മാത്രമല്ല ഹ്രസ്വകാലയളവിൽ ഏകീകരണ സാധ്യതയും നിലനിൽക്കുന്നു. എന്തൊക്കെയായലും ഇടക്കാല, ദീർഘകാല അടിസ്ഥാനത്തിൽ മികച്ച ഓഹരികൾ തന്നെയാണ് അവ ഇന്നും. ഏതാനും മാസങ്ങളായി ബാങ്കുകൾ മൂലധന ശക്തി വർധിപ്പിച്ചിട്ടുണ്ട്. ബാങ്കിംഗ് ബിസിനസിൽ വളർച്ച വർധിപ്പിക്കാൻ ഈനടപടിക്കു കഴിയും. ഹൃസ്വകാലത്തേക്ക് ഏറ്റവുംനല്ല ലാഭംനൽകാൻ കഴിയുക പൊതുമേഖലാ ബാങ്കുകൾക്കാണെന്ന് കരുതുന്നു. കാരണം വിലകളുടേയും മൂല്യ നിർണയത്തിന്റേയും കാര്യത്തിൽ സ്വകാര്യബാങ്കുകളെ അപേക്ഷിച്ച് വളരെ വിലകുറവാണ് അവയുടെ ഓഹരികൾക്ക്. വിപണിയുടേയും ബാങ്കിംഗ് വ്യവസായത്തിലേയും കുതിപ്പിൽ അവർ ഇനിയും പങ്കുചേർന്നിട്ടില്ല. കഴിഞ്ഞ 3 മാസങ്ങളിൽ സ്വകാര്യ ബാങ്ക് ഓഹരികൾ 30 ശതമാനം മുന്നോട്ടുപോയിട്ടുണ്ട്. എന്നാൽ നിഫ്റ്റി പിഎസ്യുബി സൂചികയനുസരിച്ച് പൊതുമേഖലാ ബാങ്കുകളുടെ ഓഹരികൾ പകുതിയിലും താഴെയായിരുന്നു. മൂല്യനിർണയത്തിന്റെ അടിസ്ഥാനത്തിൽ പൊതുമേഖലാ ബാങ്കുകളുടെ ബുക്കിംഗ് മൂല്യം, നിഫ്റ്റി ബാങ്കിംഗ് സൂചികയുടെ 2X മായി താരതമ്യപ്പെടുത്തുമ്പോൾ 0.4X മാത്രമാണ്. വിശാല വിപണിയുമായി താരതമ്യപ്പെടുത്തുമ്പോൾ വൻകിടഓഹരികളുടെ പ്രകടനം അത്രമെച്ചമല്ല എന്നുതന്നെ പറയേണ്ടിവരും. ഉയർന്ന നിലവാരമുള്ള ഇടത്തരം, ചെറുകിട ഓഹരികളുടെ പ്രകടനമാവട്ടെ കുതിപ്പിന്റെ തുടക്കംമുതലേ വിപണിയുടെ പ്രവണതയുമായി ഒത്തുപോകുന്നുമുണ്ട്. അടുത്തകൂട്ടം ചെറുകിട, ഇടത്തരം,സൂക്ഷ്മ ഓഹരികൾ നല്ലമുന്നേറ്റമാണു നടത്തുന്നത്. ബ്ലൂചിപ് ഓഹരികളും ഇടത്തരം, ചെറുകിട, സൂക്ഷ്മ, ചാക്രിക ഓഹരികളുംതമ്മിൽ വിലകളുടെകാര്യത്തിൽ വലിയവിടവു നിലവിലുണ്ടായിരുന്നു. വൈകിയെത്തിയ ഈഓഹരികൾ ഹ്രസ്വകാലത്തെ മികച്ച പ്രകടനത്തിന്റെപേരിൽ ഇന്നും ശ്രദ്ധാകേന്ദ്രത്തിലുണ്ട്. ബാക്കിയുള്ള ഇടത്തരം, ചെറുകിട ഓഹരികൾ ഇപ്പോൾ പിന്നിൽ നിൽക്കുകയാണെന്നു കാണാം. കുതിപ്പിന്റെ സമയത്തും വിപണിയുടെ പ്രകടനത്തിനൊപ്പം നിൽക്കാൻ അവയ്ക്കു കഴിഞ്ഞിരുന്നില്ല. വൻകിട ഓഹരികളുടെ മങ്ങിയപ്രകടനത്തിൽനിന്നു മനസിലാക്കേണ്ടത് ഹ്രസ്വകാലയളവിൽ ഏകീകരണം നടക്കുമെന്നാണ്. പെട്ടെന്നുണ്ടായ പണത്തിന്റെഒഴുക്ക് പല പ്രയോജനങ്ങളും കൊണ്ടുവന്നിട്ടുണ്ട്. എന്നാൽ മുന്നോട്ടു പോകുന്തോറും ഇതിന്റെ ഗതിവേഗംകുറയാം. യഥാർത്ഥ ഫലത്തിനായി വാക്സിന്റേയും 2021ലെ ഉത്തേജക പദ്ധതികളുടേയും സ്ഥിതി അറിയാൻ കാത്തിരിക്കേണ്ടിവരും. ചെറിയതുകയിൽ തുടങ്ങി ഇടിവുഘട്ടത്തിൽ വാരിക്കൂട്ടുന്ന തന്ത്രമാണ് ചെറുകിട നിക്ഷേപകർ ഇപ്പോൾ സ്വീകരിക്കേണ്ടത്. മികച്ച കമ്പനികൾ ലിസ്റ്റ് ചെയ്യപ്പെടുന്നതിനാൽ ഐപിഒകളിലും മ്യൂച്വൽഫണ്ട് എസ്ഐപികളിലുമാണ് ഇപ്പോൾ നിക്ഷേപിക്കേണ്ടത്. മേഖലതിരിച്ചുള്ള കേന്ദ്രീകരണവും ആവശ്യമാണ്. ഇതിനായി ഫാർമ, കെമിക്കൽസ്, ഐടി, സ്വകാര്യ ബാങ്കുകൾ എന്നിവയുടെ കൂടിയമിശ്രിതമായ പോർട്ട്ഫോളിയോ വികസിപ്പിക്കണം. വൻകിട ഓഹരികളിൽ ഇപ്പോൾ കാണപ്പെടുന്നതുപോലെ നല്ലലാഭം കിട്ടുമ്പോൾതന്നെ പ്രോഫിറ്റ് ബുക്കിംഗ് നടത്തുന്നതാണ് ഹൃസ്വകാല നിക്ഷേപകരെ സംബന്ധിച്ചേടത്തോളംനല്ലത്. പോർട്ട് ഫോളിയോയിൽ സ്വർണവും നല്ല ചേരുവയായിരിക്കും. നല്ല ഉൽപന്നങ്ങളും വിഭാഗങ്ങളും കൈകാര്യം ചെയ്യുന്ന കയറ്റുമതി കമ്പനികളേയും ഉൾക്കൊള്ളിക്കാനുള്ള തുറന്ന മനസാണ് നിക്ഷേപകന് ആവശ്യം. ഹ്രസ്വകാലത്തേക്ക് ചെറുകിട, സൂക്ഷ്മ ഓഹരികൾ പ്രതീക്ഷ നിലനിർത്തും. പിന്നിലായിരുന്ന ഇടത്തരം, ചെറുകിട ഓഹരികളിലേക്ക് പണത്തിന്റെ ഒഴുക്കുണ്ടാകും. ഓഹരികൾ വിൽക്കാനുള്ള സമയം തെരഞ്ഞെടുക്കൽ വളരെപ്രധാനമാണ്. ശരിയായ തന്ത്രങ്ങളോടെ സുരക്ഷിതമായി ട്രേഡിംഗ് നടത്തുക. (ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ ഗവേഷണവിഭാഗം മേധാവിയാണ് ലേഖകൻ)

from money rss https://bit.ly/377MnZn
via IFTTT

ലാഭമുയര്‍ത്തല്‍ ലക്ഷ്യം: ടാറ്റ മോട്ടോഴ്‌സില്‍ വിആര്‍എസ്‌

വരുമാനത്തിന്റെ കാര്യത്തിൽ രാജ്യത്തെ ഏറ്റവുംവലിയ വാഹന നിർമാതാക്കളായ ടാറ്റ മോട്ടോഴ്സ് വീണ്ടും വി.ആർ.എസ് പ്രഖ്യാപിച്ചു. ചെലവുകുറച്ച് ലാഭംവർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് 42,597ഓളം ജീവനക്കാർക്കാരുള്ള കമ്പനി വിആർഎസ് നടപ്പാക്കുന്നത്. പദ്ധതിപ്രകാരം പകുതിയോളം ജീവനക്കാർ വിആർഎസിന് അർഹരാണ്. അഞ്ചുവർഷമോ അതിൽകൂടുതൽകാലമോ കമ്പനിയിൽ ജോലിചെയ്തവർക്ക് വിആർഎസിന് അപേക്ഷിക്കാം. ജീവനക്കാരന്റെ പ്രായവും കമ്പനിയിലെ സർവീസും കണക്കിലെടുത്താകും നഷ്ടപരിഹാരം അനുവദിക്കുക. ജനുവരി ഒമ്പതുവരെ അപേക്ഷിക്കാം. നാലുവർഷത്തിനിടെ ഇത് മൂന്നാംതവണയായണ് കമ്പനി വിആർഎസ് നടപ്പാക്കുന്നത്. 2017ൽ സമാനമായ പദ്ധതി കമ്പനി പ്രഖ്യാപിച്ചിരുന്നെങ്കിലും ഭൂരിഭാഗംപേരും പദ്ധതി സ്വീകരിച്ചില്ല. വാഹനമേഖലയിലെ മാന്ദ്യത്തെതുടർന്ന് 2019 മുതൽ കമ്പനികൾ വിആർഎസ് നടപ്പാക്കിവരികയാണ്. ഹീറോ മോട്ടോർകോർപ്, ടയോട്ട കിർലോസ്കർ മോട്ടോഴ്സ്, അശോക് ലൈലാൻഡ് തുടങ്ങിയ കമ്പനികൾ സമാനമായ പദ്ധതി നടപ്പാക്കിയിരുന്നു.

from money rss https://bit.ly/37fJi9X
via IFTTT

വ്യാവസായിക ഉത്പാദനത്തിൽ വളർച്ച

ന്യൂഡൽഹി: കോവിഡ് അടച്ചിടൽമൂലം പ്രതിസന്ധിയിലായ വ്യാവസായികമേഖല പതുക്കെ ഉണരുന്നു. ആറുമാസം പിറകോട്ടായിരുന്ന വ്യാവസായികോത്പാദനം ഒക്ടോബറിൽ മുൻവർഷത്തെ അപേക്ഷിച്ച് 3.6 ശതമാനം വളർച്ച രേഖപ്പെടുത്തി. സെപ്റ്റംബറിൽ 0.5 ശതമാനമായിരുന്നു വളർച്ച. ഏപ്രിലിലാണ് വ്യാവസായികോത്പാദനം ഏറ്റവും താഴേക്കുപോയത്. ഓട്ടോമൊബൈൽ, വീട്ടുപകരണങ്ങൾ, ഇലക്ട്രോണിക് സാമഗ്രികൾ തുടങ്ങി കുറച്ചുകാലം നിൽക്കുന്ന ഉപഭോക്തൃ സാമഗ്രികളുടെ ഉത്പാദനം 17.6 ശതമാനവും ഭക്ഷ്യവസ്തുക്കൾപോലെ പെട്ടെന്ന് ഉപയോഗിച്ചുതീരുന്ന ഉപഭോക്തൃ സാമഗ്രികളുടേത് 7.5 ശതമാനവും കൂടി. ഒക്ടോബറിൽ ഇവയുടെ വളർച്ച യഥാക്രമം 3.4 ശതമാനവും 2.4 ശതമാനവും ആയിരുന്നു. വൈദ്യുതി ഉത്പാദനം സെപ്റ്റംബറിൽ 4.8 ശതമാനമായിരുന്നത് ഒക്ടോബറിൽ 11.2 ആയി. മൂലധനസാമഗ്രികളുടെ ഉത്പാദനവും ഒക്ടോബറിൽ 3.3 ശതമാനം കൂടി.

from money rss https://bit.ly/3mcB4Ub
via IFTTT

ശ്രീനഗറിൽ ഭക്ഷ്യസംസ്‌കരണ ശാല സ്ഥാപിക്കാൻ ലുലു ഗ്രൂപ്പ്

കൊച്ചി: മലയാളി വ്യവസായി എം.എ. യൂസഫലിയുടെ നേതൃത്വത്തിലുള്ള ലുലു ഗ്രൂപ്പ് ശ്രീനഗറിൽ ഭക്ഷ്യസംസ്കരണ ശാല തുറക്കും. ജമ്മു കശ്മീരിൽനിന്ന് കാർഷികോത്പന്നങ്ങൾ സംഭരിക്കാനാണ് ശ്രീനഗറിൽ ഭക്ഷ്യസംസ്കരണ ശാല ആരംഭിക്കുന്നത്. കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി (സി.ഐ.ഐ.), ഇൻവെസ്റ്റ് ഇന്ത്യ എന്നിവയുടെ സഹകരണത്തോടെ ദുബായിയിലെ കോൺസുലേറ്റ് ജനറൽ ഓഫ് ഇന്ത്യ സംഘടിപ്പിച്ച യു.എ.ഇ. ഇന്ത്യ ഫുഡ് സെക്യൂരിറ്റി സമ്മിറ്റിന്റെ ഭാഗമായി ജമ്മുകശ്മീർ പ്രിൻസിപ്പൽ സെക്രട്ടറി (കാർഷികോത്പാദനം) നവീൻ കുമാർ ചൗധരിയുടെ നേതൃത്വത്തിലുള്ള സംഘവുമായി നടത്തിയ ചർച്ചയിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിയാണ് ഇക്കാര്യം അറിയിച്ചത്. 2019-ൽ പ്രധാനമന്ത്രി നരേന്ദ്ര മോദി യു.എ.ഇ. സന്ദർശിച്ച വേളയിൽ തങ്ങൾ നൽകിയ നിക്ഷേപ വാഗ്ദാനം നിറവേറ്റിക്കൊണ്ട് ജമ്മുകശ്മീരിൽ നിന്ന് വിവിധ ശ്രേണിയിലുള്ള പഴങ്ങളും പച്ചക്കറികളും മറ്റ് കാർഷികോത്പന്നങ്ങളും സംഭരിക്കുമെന്ന് യൂസഫലി വ്യക്തമാക്കി. നിലവിൽ കശ്മീരിൽനിന്ന് ആപ്പിളും കുങ്കുമവും ലുലു ഇറക്കുമതി ചെയ്യുന്നുണ്ട്. ഈ വർഷം കോവിഡ് മഹാമാരിക്കിടയിലും ഇതുവരെ 400 ടൺ ആപ്പിളാണ് കശ്മീരിൽനിന്ന് ഗൾഫ് രാജ്യങ്ങളിലേക്ക് ലുലു ഇറക്കുമതി ചെയ്തത്. വരും വർഷങ്ങളിൽ ഈ മേഖലയിൽനിന്നുള്ള ഇറക്കുമതി വൻതോതിൽ വർധിക്കും. ഇന്ത്യയിൽനിന്ന് ഭക്ഷ്യോത്പന്നങ്ങളും ഭക്ഷ്യേതര ഉത്പന്നങ്ങളും വൻതോതിൽ ഇറക്കുമതി ചെയ്യുന്ന സ്ഥാപനമാണ് ലുലു. പുതിയ ഭക്ഷ്യസംസ്കരണ കേന്ദ്രം തുറക്കുന്നതോടെ കശ്മീരി ഉത്പന്നങ്ങൾ വൻതോതിൽ ഗൾഫ് മേഖലയിലേക്ക് കയറ്റുമതി ചെയ്യുമെന്ന് യൂസഫലി ഉറപ്പുനൽകി. സംസ്കരണ കേന്ദ്രം സ്ഥാപിക്കാനായി ആദ്യഘട്ടത്തിൽ 60 കോടി രൂപയാണ് ലുലു ഗ്രൂപ്പ് മുതൽമുടക്കുന്നത്. ഏതാണ്ട് മുന്നൂറോളം പേർക്ക് പ്രത്യക്ഷമായി തൊഴിലവസരവും ഒരുക്കും.

from money rss https://bit.ly/3oWRwK7
via IFTTT

സെന്‍സെക്‌സില്‍ 139 പോയന്റ് നേട്ടം: നിഫ്റ്റി 13,500ന് മുകളില്‍ ക്ലോസ്‌ചെയ്തു

മുംബൈ: വ്യാപാര ആഴ്ചയുടെ അവസാനദിനത്തിൽ ഓഹരി സൂചികകൾ നേട്ടത്തിൽ ക്ലോസ് ചെയ്തു. നിഫ്റ്റി വീണ്ടും 13,500ന് മുകളിലെത്തി. സെൻസെക്സ് 139.13 പോയന്റ് നേട്ടത്തിൽ 46,099.01ലും നിഫ്റ്റി 35.60 പോയന്റ് ഉയർന്ന് 13,513.90ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1713 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1188 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 148 ഓഹരികൾക്ക് മാറ്റമില്ല. എൻടിപിസി, ഒഎൻജിസി, ഗെയിൽ, കോൾ ഇന്ത്യ, ടാറ്റ സ്റ്റീൽ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. ഡിവിസ് ലാബ്, ആക്സിസ് ബാങ്ക്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, സിപ്ല, അദാനി പോർട്സ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. സെക്ടറൽ സൂചികകളിൽ സമ്മിശ്ര പ്രതികരണമായിരുന്നു. ഊർജം, ലോഹം, പൊതുമേഖല ബാങ്ക് സൂചികകൾ ഒരുശതമാനത്തോളം ഉയർന്നു. ഫാർമ, ഐടി, വാഹനം തുടങ്ങിയ സൂചികകൾ വില്പന സമ്മർദംനേരിട്ടു. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകളും നേട്ടത്തേലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. Nifty ends above 13,500, Sensex rises 139 pts

from money rss https://bit.ly/3ma2x91
via IFTTT