സ്വർണവില വീണ്ടും റെക്കോഡ് കുറിച്ച് 41,000 രൂപയ്ക്കടുത്തെത്തി. ബുധനാഴ്ച 520 രൂപയാണ് കൂടിയത്. ഇതോടെ പവന് 40,800 രൂപയായി. ഗ്രാമിനാകട്ടെ 65 രൂപ കൂടി 5,100 രൂപയുമായി. ജൂലായ് 31നാണ് പവൻവില ആദ്യമായി 40,000 രൂപയിലെത്തിയത്. അഞ്ചുദിവസംകൊണ്ട് 800 രൂപയുടെ വർധനവാണുണ്ടായത്. ദേശീയ വിപണിയിലും സ്വർണവില കുതുക്കുകയാണ്. 10 ഗ്രാമിന്റെ വില 54,797 രൂപ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. ആഗോള വിപണിയിൽ ഇതാദ്യമായി സ്വർണവില ഔൺസിന് 2000ഡോളർ കടന്നു. 0.2ശതമാനം വർധിച്ച് 2,033.42...