121

Powered By Blogger

Friday 3 September 2021

തുടർച്ചയായി കുതിപ്പ് നിലനിർത്തി കംപ്യൂട്ടർ ഏജ് മാനേജുമെന്റ് സർവീസസ്(കാംസ്) | Stock Analysis

മ്യൂച്വൽ ഫണ്ടിൽ നിക്ഷേപമുള്ളവരിൽ മിക്കവാറുംപേർക്ക് കംപ്യൂട്ടർ ഏജ് മാനേജുമെന്റ് സർവീസസി(കാംസ്)നെക്കുറിച്ച് അറിയാം. ഫണ്ട് കമ്പനികളുടെ സാമ്പത്തിക-സാമ്പത്തികേതര ഇടപാടുകൾക്ക് നേതൃത്വം നൽകുന്ന രിജസ്ട്രാർ ആൻഡ് ട്രാൻസ്ഫർ ഏജ(ആർടിഎ)ന്റാണ് കാംസ്. 1988ൽ ചെന്നൈയിലാണ് കാംസിന്റെ ജനനം. രണ്ട് പ്രധാനകമ്പനികൾ മാത്രം പ്രവർത്തിക്കുന്ന ഈ മേഖലയിൽ കാംസാണ് ലീഡർ. 17 എഎംസികൾ നിലവിൽ കാംസിന്റെ സേവനംപ്രയോജനപ്പെടുത്തുന്നുണ്ട്. 2020 സെപ്റ്റംബറിലാണ് കമ്പനി വിപണിയിൽ ലിസ്റ്റ്ചെയ്തത്. 1,230 രൂപ നിലവാരത്തിലായിരുന്നു ഐപിഒ വില. 14ശതമാനം പ്രീമിയത്തിലായിരുന്നു ലിസ്റ്റിങ്. വൈകാതെ ഐപിഒ വിലയുടെ നിലവാരത്തിലേക്ക് ഓഹരി തിരിച്ചെത്തിയെങ്കിലും സ്റ്റെഡിയായ വളർച്ചയായിരുന്നു ഓഹരി വിലയിൽ പിന്നീട് കണ്ടത്. 2021 സെപ്റ്റംബർ നാലിന് 3,839 നിലാവരത്തിലേയ്ക്ക് ഓഹരി വില ഉയർന്നെങ്കിലും 3,725.35 രൂപയിലായിരുന്നു ക്ലോസിങ്. 4,076.40 രൂപയാണ് 52 ആഴ്ചയിലെ ഉയർന്നവില. ഓഹരിയുടെ പിഇ അനുപാതം 68.2 ഉം പി.ബി 39.7ഉമാണ്. സ്ഥിരമായി ലാഭവിഹിതവും നൽകിവരുന്നു. 2021 ജൂണിലവസാനിച്ച പാദത്തിൽ 63.24 കോടിയാണ് നികുതി കിഴിച്ചുള്ള കമ്പനിയുടെ ലാഭം. മുൻവർഷം ഇതേകാലയളവിനെ അപേക്ഷിച്ച് 59ശതമാനമാണ് വർധന. വിപണിമൂല്യം :18,189 കോടി അഞ്ചുവർഷത്തെ ലാഭവളർച്ച: 15.83 പിഇ അനുപാതം: 68.2 എന്തുകൊണ്ട് കാംസ് 70ശതമാനം വിപിണിവിഹിതം. മികച്ച സാങ്കേതിക സംവിധാനം. ലിസ്റ്റ് ചെയ്ത ഒരേയൊരു ആർടിഎ മ്യൂച്വൽ ഫണ്ടിൽ നിക്ഷേപക താൽപര്യം വർധിച്ചുവരുന്നതിനാൽ ദീർഘകാലയളവിൽ കമ്പനിക്ക് നേട്ടമാകും. മികച്ച സാങ്കേതിക സംവിധാനമുള്ള കാംസിനാണ് ഈമേഖലയിൽ ആധിപത്യം. ഫണ്ടുകൾ കൈകാര്യംചെയ്യുന്ന മൊത്തം ആസ്തി വർധിക്കുന്നതോടൊപ്പം നിരവധി കമ്പനികൾ പുതിയതായി ഈമേഖലയിലേക്ക് എത്തുകയുംചെയ്യുന്നുണ്ട്. ഈയിടെ ഫ്രാങ്ക്ളിൻ ടെംപിൾടൺ മ്യൂച്വൽ ഫണ്ട് കാംസിലേക്ക് മാറുകയുംചെയ്തു. വിദേശ നിക്ഷേപകർക്ക് സേവനം നൽകുന്നതിന്റെ ഭാഗമായി ഗുജറാത്തിലെ ഗിഫ്റ്റ് സിറ്റിയിൽ ഓഫീസ് തുറക്കാനും കാംസിന് പ്ലാനുണ്ട്. പ്രൊമോട്ടർ മാരുടെ കൈവശം കമ്പനിയുടെ 31ശതമാനം ഓഹരികളാണുള്ളത്. വിദേശ നിക്ഷേപ സ്ഥാപനങ്ങൾ 25.11ശതമാനവും ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ 21.82ശതമാനവും ഓഹരികൾ കൈവശംവെച്ചിരിക്കുന്നു. നിക്ഷേപകർ അറിയേണ്ടത് മികച്ച അടിസ്ഥാനമുള്ള, കടബാധ്യതകളില്ലാത്ത കമ്പനിയാണ് കാംസ്. ഓഹരി വില ഉയർന്ന മൂല്യത്തിലായതിനാൽ ജാഗ്രതയോടെവേണം നിക്ഷേപം നടത്താൻ. ചെലവ് കുറക്കൽ, കുറഞ്ഞ നികുതി എന്നിവമൂലമാണ് സമീപകാലയളവിൽ കമ്പനി മികച്ച ലാഭവളർച്ച നേടിയത്. കാംസിന്റെ സേവനംപ്രയോജനപ്പെടുത്തുന്ന മ്യൂച്വൽ ഫണ്ട് കമ്പനികളുടെ ആസ്തിയിൽ 10ശതമാനത്തിലേറെ വർധനവുണ്ടായ സമയത്താണ് ഈനേട്ടം. അതേസമയം, ഇടിഎഫ്, ഇൻഡക്സ് ഫണ്ട് തുടങ്ങിയവയിൽ നിക്ഷേപക താൽപര്യംകൂടുന്നത് കമ്പനിക്ക് അനുകൂലവുമല്ല. അതേസമയം, മികച്ച വിപണി വിഹിതവും കടബാധ്യതകളില്ലെന്നതും വൻവളർച്ചാ സാധ്യതയും കമ്പനിക്ക് അനുകൂലമാണ്. ഓഗസ്റ്റിനുശേഷം ഓഹരിവിലയിൽ തുടർച്ചയായ വർധനവാണുണ്ടായത്. സമീപഭാവിയിൽ വിലയിൽ തിരുത്തലുണ്ടാകാനുള്ള സാധ്യത വിരളമാണ്. ഘട്ടംഘട്ടമായി പോർട്ട്ഫോളിയോയിൽ ഓഹരി വിഹിതം ഉയർത്തുന്നകാര്യം പരിഗണിക്കാം. feedback to: antonycdavis@gmail.com മുന്നറിയിപ്പ്: ഓഹരിയിലെ നിക്ഷേപം നഷ്ടസാധ്യകൾക്ക് വിധേയമാണ്. സ്വന്തം ഉത്തരവാദിത്വത്തിൽവേണം നിക്ഷേപംനടത്താൻ. കമ്പനികളെക്കുറിച്ച് വിശദമായി അറിയുകയെന്നതാണ് ഈ വിശകലനത്തിന്റെ ലക്ഷ്യം.

from money rss https://bit.ly/3DNbhvx
via IFTTT

നിക്ഷേപകർ സെപ്റ്റംബർ 30നുമുമ്പ് പാൻ ആധാറുമായി ബന്ധിപ്പിക്കണമെന്ന് സെബി

ന്യൂഡൽഹി: തടസ്സമില്ലാതെ ഇടപാട് നടത്താൻ സെപ്റ്റംബർ 30ന് മുമ്പ് പാൻ ആധാറുമായി ബന്ധിപ്പിക്കണമെന്ന് സെബി (സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ) നിക്ഷേപകരോട് ആവശ്യപ്പെട്ടു. സെപ്റ്റംബർ 30നകം പാൻ ആധാറുമായി ബന്ധിപ്പിക്കണമെന്ന് പ്രത്യേക്ഷ നികുതി ബോർഡ് നേരത്തെതന്നെ നികുതിദായകരോട് ആവശ്യപ്പെട്ടിരുന്നു.പലതവണ തിയതി നീട്ടിനൽകുകുയംചെയ്തിരുന്നു. വ്യത്യസ്തരീതികളിൽപാൻ ആധാറുമായി ബന്ധിപ്പിക്കാം. ആദായ നികുതി വകുപ്പിന്റെ വെബ്സൈറ്റ് വഴി: 1) ആദായനികുതി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക-incometax.gov.in/iec/foportal 2) പോർട്ടലിൽ കാണുന്ന -ലിങ്ക് ആധാറിലേക്ക് പോവുക 3) പാൻ നമ്പർ, ആധാർ നമ്പർ, പേര്, ക്യാപ്ച്ചാ എന്നിവ രേഖപ്പെടുത്തുക 4) ലിങ്ക് ആധാറിൽ ക്ലിക്ക് ചെയ്യുക 5) ആദായനികുതി വകുപ്പ് നിങ്ങളുടെ വിവരങ്ങൾ വിലയിരുത്തിയശേഷംനടപടി പൂർത്തിയാക്കും. എസ്.എം.എസ് വഴി ബന്ധിപ്പിക്കാൻ- രജിസ്റ്റർ ചെയ്ത നമ്പറിൽ നിന്നും യുഐഡിപാൻ, പാൻ, ആധാർ നമ്പർ എന്നിവ 567678 ലേക്കോ 56161ലേക്കോ അയ്ക്കുക. യുഐഡിപാൻ ( 12 അക്ക ആധാർ നമ്പർ), സ്പേസ് (10 അക്ക പാൻ നമ്പർ) എന്നിവ ടൈപ്പ് ചെയ്തു 567678ലേക്ക് അയ്ക്കുക ആധാർ പാനുമായി സ്വമേധയാ ബന്ധിപ്പിക്കാൻ- നിങ്ങളുടെ പാൻ കാർഡിനായുള്ള ഏറ്റവും അടുത്തുള്ള സർവ്വീസ് സെന്റർ സന്ദർശിക്കുക. അനെക്സർ-1 ഫോം പൂരിപ്പിക്കുക. ഇതോടൊപ്പം പാനിന്റെയും ആധാറിന്റെയും കോപ്പികൾ സമർപ്പിക്കുക. ഇതിനായി നിശ്ചിത തുക ഫീസ് ആയി നൽകണം. എന്നാൽ ഓൺലൈൻ വഴി ബന്ധിപ്പിക്കുന്നത് സൗജന്യമാണ്. Content Highlights: september 30 set as deadline for linking pan with aadhar;sebi warns

from money rss https://bit.ly/3gY50DC
via IFTTT

ബാങ്ക് ഓഫ് മഹാരാഷ്ട്ര അങ്കമാലി, കാക്കനാട് ശാഖകൾ തുറന്നു

കൊച്ചി: ബാങ്ക് ഓഫ് മഹാരാഷ്ട്രയുടെ പുതിയ ശാഖ അങ്കമാലി ഈസ്റ്റ് നഗർ ചക്കിയാത്ത് പ്ലാസ്സയിൻ പ്രവർത്തനം ആരംഭിച്ചു. കൊച്ചിൻ ഷിപ്പിയാഡ് ഫിനാൻസ് ഡയറക്ടർ വി.ജെ.ജോസ് ഉദ്ഘാടനം നടത്തി. പുതിയ ശാഖ നിലവിൽ വന്നതോടെ ബാങ്ക് ഓഫ് മഹാരാഷ്ട്രയ്ക്ക് സംസ്ഥാനത്ത് 19 ശാഖകളും 15 എ. ടി.എമ്മുകളുമായി. കാക്കനാട് പടമുകൾ നോയൽ ടവറിൽ പ്രവർത്തനം ആരംഭിച്ച പുതിയ ശാഖയുടെ ഉദ്ഘാടനം, ബാങ്കിന്റെ എക്സിക്യൂട്ടീവ് ഡയറക്ടർ ഹേമന്ദ് കുമാർ ട്ടംട്ട നടത്തി. റീട്ടെയ്ൽ, കാർഷിക, എം.എസ്. എം. ഇ. മേഖലകളിൽ സമയബന്ധിതമായ മികച്ച സേവനം ബാങ്ക് പ്രധാനമായും ലക്ഷ്യമിടുന്നു. ബാങ്ക് ഓഫ് മഹാരാഷ്ട്ര അങ്കമാലി ശാഖ കൊച്ചിൻ ഷിപ്പിയാഡ് ഫിനാൻസ് ഡയറക്ടർ വി.ജെ ജോസ് ഉദ്ഘാടനം ചെയ്യുന്നു. നഗരസഭാംഗം ഷാജു നെടുങ്ങാടൻ, ബാങ്ക് അസി.ജനറൽ മാനേജർ അരുൺ വിജയൻ, ബ്രാഞ്ച് മാനേജർ പി.ജി. റിതേഷ് എന്നിവർ സമീപം.

from money rss https://bit.ly/3kPoHyK
via IFTTT

പുതിയ ഉയരംകുറിച്ച് സൂചികകൾ: ഇതാദ്യമായി സെൻസെക്‌സ് 58,100ഉം നിഫ്റ്റി 17,300ഉം ഭേദിച്ചു

മുംബൈ:വിപണിയിൽ കാളകൾ പിടിമുറുക്കിയതോടെ വ്യാപാര ആഴ്ചയിലെ അവസാനദിനത്തിലും ഓഹരി വിപണി കുതിച്ചു. സെൻസെക്സും നിഫ്റ്റിയും എക്കാലത്തേയും ഉയരം കീഴടക്കുകയുംചെയ്തു. ഇതോടെ ബിഎസ്ഇയിൽ ലിസ്റ്റ്ചെയ്ത ഓഹരികളുടെ മൂല്യം 254 ലക്ഷംകോടി മറികടന്നു. ദിനവ്യാപാരത്തിനിടെ സെൻസെക്സ് 58,140 പോയന്റും നിഫ്റ്റി 17,321 പോയന്റും കീഴടക്കി. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകളും യഥാക്രമം 24,453ലും 27,388ലുമെത്തി റെക്കോഡ് നേട്ടംകുറിച്ചു. ഒടുവിൽ, സെൻസെക്സ് 277.14 പോയന്റ് ഉയർന്ന് 58,129.95ലും നിഫ്റ്റി 89.40 പോയന്റ് നേട്ടത്തിൽ 17,323.60ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ഏഷ്യൻ പെയിന്റ്സ്, ഹിന്ദുസ്ഥാൻ യുണിലിവർ, റിലയൻസ്, ടൈറ്റാൻ, അൾട്രാടെക് സിമെന്റ്സ് തുടങ്ങി 200 ലേറെ ഓഹരികൾ 52 ആഴ്ചയിലെ ഉയർന്ന നിലവാരം കീഴടക്കുകയുംചെയ്തു. മികച്ച ഉയരംകുറിച്ചതോടെ റിലയൻസ് ഇൻഡസ്ട്രീസിന്റെ വിപണിമൂല്യം 15 ലക്ഷംകോടി കടന്നു. ജസ്റ്റ് ഡയലിന്റെ ഭൂരിഭാഗം ഓഹരികളും സ്വന്തമാക്കിയതാണ് റിലയൻസ് നേട്ടമാക്കിയത്. നിഫ്റ്റി ഓട്ടോ, മെറ്റൽ, എനർജി സൂചികകൾ 1-2ശതമാനം ഉയർന്നു. എഫ്എംസിജി സൂചികയാണ് നഷ്ടംനേരിട്ടത്. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ യഥാക്രമം 0.35ശതമാനവും 0.41ശതമാനവും നേട്ടമുണ്ടാക്കി. വിപണിയിൽ ആത്മവിശ്വാസം തുടർന്നാൽ ഡിസംബറോടെ നിഫ്റ്റി 17,700 മറികടക്കുമെന്നാണ് വിലയിരുത്തൽ. അതേസമയം, ഉയർന്ന മൂല്യത്തിലായതിനാൽ സമീപഭാവിയിൽ തിരുത്തലുണ്ടായേക്കാമെന്നും വിദഗ്ധർ മുന്നിറയിപ്പ് നൽകുന്നു. Nifty end at fresh record closing high.

from money rss https://bit.ly/38FurVS
via IFTTT