121

Powered By Blogger

Tuesday, 21 April 2020

നാട്ടിലെ പലചരക്കുകടകളുമായി സഹകരിച്ച് ഉത്പന്ന വിതരണത്തിന് ജിയോ

ജിയോ പ്ലാറ്റ്ഫോമിലെ നിക്ഷേപത്തോടൊപ്പം റിലയൻസ്റീട്ടെയിൽ, വാട്ട്സാപ്പ്എന്നിവയുമായും ഫേസ് ബുക്ക്വാണിജ്യ പങ്കാളിത്തകരാറിലെത്തി. വാട്ട്സാപ്പിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്തി ജിയോമാർട്ട്പ്ലാറ്റ്ഫോമിൽ റിലയൻസ് റീട്ടെയിലിന്റെയും പ്രാദേശിക തലത്തിലുള്ള ചെറുകിട സംരംഭങ്ങളുടെയുംഉത്പന്നങ്ങൾ ആവശ്യക്കാരിലെത്തിക്കുകയാണ് ലക്ഷ്യം. രാജ്യത്തുള്ള ദശലക്ഷക്കണക്കിന് ചെറുകിട വ്യാപാരികൾ, പലചരക്കു കടക്കാർ എന്നിവരുമായുള്ള പങ്കാളിത്തത്തോടെയാണ് ജിയോമാർട്ട് ഒരുങ്ങുന്നത്. ഇതോടെ ഏറ്റവും അടുത്തുള്ള ചെറുകിട പലചരക്കു കടഉടമകൾക്കു വാട്ട്സാപ്പ് ഉപയോഗിച്ച് ജിയോമാർട്ടുമായി പരിധിയില്ലാതെ ഇടപാട് നടത്തി ഉപഭോക്താക്കൾക്ക് അവരുടെ വീടുകളിലേക്ക് ഉൽപ്പന്നങ്ങളും സേവനങ്ങളും എത്തിക്കാൻ കഴിയും. രാജ്യത്തെ 60ദശലക്ഷം മൈക്രോ ചെറുകിടഇടത്തരം ബിസിനസുകൾ,120ദശലക്ഷം കർഷകർ, മറ്റ് കച്ചവടക്കാർ തുടങ്ങിയവരിലായിരിക്കും ശ്രദ്ധയെന്ന് റിലയൻസ് ചെയർമാൻ മുകേഷ് അംബാനി പറഞ്ഞു.

from money rss https://bit.ly/2Kn1Qse
via IFTTT

ബ്രന്റ് ക്രൂഡ് വില ബാരലിന് 16.84 ഡോളറായി; 2001നുശേഷമുള്ള ഏറ്റവും വലിയ തകര്‍ച്ച

ന്യൂഡൽഹി: യുഎസ് ക്രൂഡ് വിലയിടിവിന് പിന്നാലെ ബ്രന്റ് ക്രൂഡ് വിലയും കുത്തനെ ഇടിഞ്ഞ് 2001ലെ നിലവാരത്തിന് താഴെയെത്തി. ബാരലിന് 16.84 നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. 2001ലെ വേൾഡ് ട്രേഡ് സെന്റർ ആക്രമണമുണ്ടായപ്പോഴാണ് ബ്രന്റ് ക്രൂഡ് വില ഇത്രയും താഴ്ന്നത്. മൈനസ് നിലവാരത്തിലെത്തിയ യുഎസ് വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റ് ക്രൂഡ് വില ബാരലിന് 11.24 നിലവാരത്തിലേയ്ക്ക് തിരിച്ചുകയറി. ബ്രന്റ് ക്രൂഡ് പ്രധാനമായും ഉത്പാദിപ്പിക്കുന്ന പശ്ചിമേഷ്യയും റഷ്യയും വിലയിലെ തകർച്ചയിൽ ആശങ്കപ്രകടിപ്പിച്ചു. പ്രധാനമായും എണ്ണയുത്പാദനത്തെ ആശ്രയിച്ചുകഴിയുന്നവയാണ് ഈ രാജ്യങ്ങൾ. 2008 ജൂലായിൽ എണ്ണവില എക്കാലത്തെയും ഉയർന്ന നിലവാരമായ 147 ഡോളറിലെത്തിയിരുന്നു. അവിടെനിന്നാണ് 16 ഡോളറിലേയ്ക്കുള്ള വീഴ്ച.

from money rss https://bit.ly/3buLn1b
via IFTTT

രണ്ടാം ദിവസവും നേട്ടമില്ലാതെ ഓഹരി വിപണി

മുംബൈ: രണ്ടാമത്തെ ദിവസവും ഓഹരി വിപണിയിൽ കാര്യമായ നേട്ടമില്ല. സെൻസെക്സ് 42 പോയന്റ് ഉയർന്ന് 30679ലും നിഫ്റ്റി 5 പോയന്റ് നഷ്ടത്തിൽ 8974ലുമാണ് വ്യാപാരം നടക്കുന്നത്. ആഗോള വിപണികളിലെ നഷ്ടവും വില്പന സമ്മർദവുമാണ് സൂചികകളെ ബാധിച്ചത്. ബിഎസ്ഇയിലെ 598 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 846 ഓഹരികൾ നഷ്ടത്തിലുമാണ്. 78 ഓഹരികൾക്ക് മാറ്റമില്ല. റിലയൻസ്, സീ എന്റർടെയ്ൻമെന്റ്, ഭാരതി ഇൻഫ്രടെൽ, ഡോ.റെഡ്ഡീസ് ലാബ്, ഏഷ്യൻ പെയിന്റ്സ്, സൺ ഫാർമ, ബജാജ് ഓട്ടോ, മാരുതി സുസുകി, ഹീറോ മോട്ടോർകോർപ്, സിപ്ല, എച്ച്സിഎൽ ടെക്, ടിസിഎസ് തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. ഒഎൻജിസി, വേദാന്ത, ഐഒസി, പവർഗ്രിഡ് കോർപ്, ബിപിസിഎൽ, കോൾ ഇന്ത്യ, ബജാജ് ഫിൻസർവ്, യുപിഎൽ, എച്ച്ഡിഎഫിസി, ഐസിഐസിഐ ബാങ്ക്, ടാറ്റ മോട്ടോഴ്സ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. നിഫ്റ്റി ബാങ്ക്, ഐടി, വാഹനം, എഫ്എംസിജി തുടങ്ങിയ സൂചികകളെല്ലാം നഷ്ടത്തിലാണ്.

from money rss https://bit.ly/2KkTuBE
via IFTTT

ഒരുദിവസംകൊണ്ട് ഓഹരി നിക്ഷേപകന് നഷ്ടമായത് 3.30 ലക്ഷം കോടി രൂപ

അസംസ്കൃത എണ്ണവിലയിലെ ഇടിവ് ഓഹരി വിപണിയെ ബാധിച്ചപ്പോൾ ചൊവാഴ്ചമാത്രം നിക്ഷേപകന് നഷ്ടമായത് 3.30 ലക്ഷം കോടി രൂപ. ക്രൂഡ് ഓയിലിന്റെ ഉത്പന്ന വ്യാപാരത്തിലുണ്ടായ വിലയിടിവുമൂലം കനത്ത വില്പന സമ്മർദമാണ് കഴിഞ്ഞദിവസം ഓഹരി വിപണി നേരിട്ടത്. സൂചികകൾ കുത്തനെ ഇടിഞ്ഞതിനെതുടർന്ന് ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്ത ഓഹരികളുടെ മൂല്യം 3,30,408.87 കോടി രൂപയിടിഞ്ഞ് 1,20,42,172.38 കോടിയായി കുറഞ്ഞു. സെൻസെക്സ് ഓഹരികളിൽ ഇൻഡസിന്റ് ബാങ്കാണ് കൂടതൽ നഷ്ടംനേരിട്ടത്. 12ശതമാനത്തിലേറെ ഓഹരിവിലയിടിഞ്ഞു. ബജാജ് ഫിനാൻസ്, ഐസിഐസിഐ ബാങ്ക്, ആക്സിസ് ബാങ്ക്, ടാറ്റ സ്റ്റീൽ, എംആൻഡ്എം, ഒഎൻജിസി, മാരുതി സുസുകി തുടങ്ങിയ ഓഹരികളും നഷ്ടമുണ്ടാക്കി.

from money rss https://bit.ly/2yAAVGM
via IFTTT

ഡാറ്റ ചോരില്ലെന്ന് ഉറപ്പുണ്ടോ? സ്പ്രിംഗ്ലർ വിവാദത്തിൽ സർക്കാറിനോട് ഹൈക്കോടതി

കോവിഡ് ഡാറ്റ ശേഖരണത്തിന് യുഎസ് കമ്പനിയായ സ്പ്രിംഗ്ലറിനെ ഏൽ‌പ്പിച്ചെന്ന വിവാദത്തിൽ സർക്കാറിനോട് ചോദ്യങ്ങളുമായി ഹൈക്കോടതി. ചികിൽസാ വിവരങ്ങൾ അതിപ്രധാനമല്ലേ എന്നായിരുന്നു കോടതി ഉയർത്തിയ പ്രധാന ചോദ്യം. സ്പ്രിംഗ്ലർ വിവാദ കരാറിനെതിരെ അന്വേഷണമാവശ്യപ്പെട്ടുള്ള പൊതുതാല്‍പ്പര്യ ഹര്‍ജി പരിഗണിക്കവെ കോടതി വാക്കാലാണ് ഇക്കാര്യങ്ങൾ പരാമർശിച്ചത്. വിഷയത്തിൽ സർക്കാർ‌ കൃത്യമായ ഉത്തരങ്ങൾ നൽകാതെ ഇനി ഡാറ്റ അപ്ലോഡ് ചെയ്യരുത് എന്നാണ് കോടതിയുടെ നിർദേശം.

എന്നാൽ ഹർജിക്കാരൻ ഉന്നയിച്ച ഡാറ്റയുടെ സുരക്ഷിതത്വം സംബന്ധിച്ച ആശങ്കയോട് തണുപ്പൻ മട്ടിൽ പ്രതികരിച്ചതാണ് കോടതിയുടെ വിമർശനത്തിന് ഇടയാക്കിയത്. സേവനമായി മാത്രമാണ് സോഫ്റ്റ് വെയർ ഉപയോഗിക്കുന്നതെന്നും സർക്കാർ കോടതിയെ അറിയിക്കുകയായിരുന്നു. ഇതോടെയാണ് സ്പ്രിംഗ്ലർ കമ്പനിയുടെ കൈയ്യിൽ ഡാറ്റാ സുരക്ഷിതമോയെന്ന് കോടതി ചോദിച്ചത്. പിന്നാലെ വിശദമായ സത്യവാങ്മൂലം സമർപ്പിക്കാനും നിർ‌ദേശിക്കുകയായിരുന്നു.

അതേസമയം, വ്യക്തിയുടെ ആരോഗ്യ വിവരങ്ങൾ പ്രധാനപ്പെട്ട രേഖയെന്ന് വ്യക്തമാക്കിയ കോടതി കരാറിൽ മൂന്നാം കക്ഷിയുടെ ആവശ്യമെന്തെന്നും ഹൈക്കോടതി ചോദിച്ചു. വ്യക്തികളുടെ അനുവാദമില്ലാതെ വിവരങ്ങള്‍ കൈമാറരുതെന്നും കേന്ദ്ര ഏജന്‍സിയെ കൊണ്ട് ഇപ്പോഴുള്ള കരാറില്‍ ഫോറന്‍സിക് ഓഡിറ്റ് നടത്തണമെന്നുമായിരുന്നു ഹര്‍ജിക്കാരന്റെ പ്രധാന ആവശ്യങ്ങൾ. കോവിഡ് രോഗികളുടെ വിവരശേഖരണം സര്‍ക്കാര്‍ ഏജന്‍സിക്ക് കൈമാറണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നുണ്ട്.



* This article was originally published here

എണ്ണവില തകര്‍ച്ച: സെന്‍സെക്‌സ് ക്ലോസ് ചെയ്തത് 1,011 പോയന്റ് നഷ്ടത്തില്‍

മുംബൈ: ചരിത്രത്തിലാദ്യമായി ക്രൂഡ് ഫ്യൂച്ചേഴ്സ് വില നെഗറ്റീവ് നിലവാരത്തിലേയ്ക്ക് താഴ്ന്നത് വിപണിക്ക് തിരിച്ചടിയായി. രാജ്യത്തെ സൂചികകൾ മൂന്നുശതമാനത്തിലേറെ നഷ്ടമുണ്ടാക്കി. സെൻസെക്സ് 1,011.29 പോയന്റ് താഴ്ന്ന് 30636.71ലും നിഫ്റ്റി 280.40 പോയന്റ് നഷ്ടത്തിൽ 8981.45ലുമാണ് ക്ലോസ് ചെയ്തത്. ബിഎസ്ഇയിലെ 723 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1647 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 152 ഓഹരികൾക്ക് മാറ്റമില്ല. ഇൻഡസിന്റ് ബാങ്ക്, ബജാജ് ഫിനാൻസ്, ഐസിഐസിഐ ബാങ്ക്, ഹിൻഡാൽകോ, സീ എന്റർടെയൻമന്റെ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടമുണ്ടാക്കിയത്. ഡോ.റെഡ്ഡീസ് ലാബ്, ഭാരതി ഇൻഫ്രടെൽ, ഹീറോ മോട്ടോർകോർപ്, സിപ്ല തുടങ്ങിയ ഓഹരികൾ നേട്ടത്തിലുമായിരുന്നു. ഫാർമ ഒഴികെയുള്ള സെക്ടറുകൾ നഷ്ടത്തിലായിരുന്നു. ലോഹം, ഐടി, വാഹനം, ബാങ്ക്, ഊർജം, അടിസ്ഥാന സൗകര്യവികസനം തുടങ്ങിയ ഓഹരികളെല്ലാം നഷ്ടം നേരിട്ടു. ബിഎസ്ഇ മിഡക്യാപ്, സ്മോൾ ക്യാപ് സൂചികകൾ യഥാക്രമം 2.5ശതമാനവും 3ശതമാനവും നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്.

from money rss https://bit.ly/3bp3sO8
via IFTTT

ഐഎല്‍ആന്‍ഡ്എഫ്എസ്: ഓഡിറ്റര്‍മാരുടെ പ്രവര്‍ത്തനംവിലക്കരുതെന്ന് ഹൈക്കോടതി

മുംബൈ: ഇൻഫ്രസ്ട്രക്ചർ ലീസിങ് ആൻഡ് ഫിനാൻഷ്യൽ സർവീസസ് ലിമിറ്റഡിന്റെ ഓഡിറ്റർമാരായിരുന്ന ഡിലോയ്റ്റിനും കെപിഎംജിക്കുമെതിരെ നടപടിയെടുക്കരുതെന്ന് മുംബൈ ഹൈക്കോടതി. കോർപ്പറേറ്റ് മന്ത്രാലയത്തോടാണ് ഹൈക്കോടതിയുടെ നിർദേശം. മന്ത്രാലയത്തിന്റെ ഭാഗമായ നാഷണൽ കമ്പനി ലൊ ട്രിബ്യൂണൽ ഈ ഓഡിറ്റ് സ്ഥാപനങ്ങളുടെ പ്രവർത്തനത്തിന് അഞ്ചുവർഷത്തേയ്ക്ക് വിലക്കേർപ്പെടുത്തരുതെന്നും കോടതി ഉത്തരവിട്ടു. ഉത്തരവിനെതിരെ സുപ്രീംകോടതിയിൽ അപ്പീൽ നൽകാൻ ഹൈക്കോടതി എട്ടാഴ്ചത്തെ സമയവും അനവദിച്ചിട്ടുണ്ട്. അടിസ്ഥാന സൗകര്യവികസന പദ്ധതികൾ യാഥാർത്ഥ്യമാക്കുന്നതിനും ധനകാര്യസ്ഥാപനങ്ങൾ രൂപീകരിക്കുന്നതിനുമായി 30വർഷംമുമ്പ് സ്ഥാപിച്ച കമ്പനിയാണ് ഇൻഫ്രസ്ട്രക്ചർ ലീസിങ് ആൻഡ് ഫിനാൻഷ്യൽ സർവീസസ് ലിമിറ്റഡ്. കടബാധ്യതയിൽ കൂപ്പുകുത്തിയ സ്ഥാപനത്തിൽ ആർബിഐ സ്പെഷൽ ഓഡിറ്റ് നടത്തിയതിനെതുടർന്ന് 27 ഡോളർമാത്രമാണ് കമ്പനിയുടെ കൈവശമുള്ളതായി കണ്ടെത്തിയത്. അപ്പോഴുണ്ടായിരുന്ന തിരിച്ചടവ് കടമാകട്ടെ 91,000 കോടിയും. ഇതിൽ 57,000 കോടി രൂപയും പൊതുമേഖല ബാങ്കുകൾക്ക് കൊടുത്തുതീർക്കാനുള്ളതാണ്. ഇന്ത്യയിലെ ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളുടെ വിശ്വാസ്യതയെ ബാധിക്കുന്നതരത്തിൽ കമ്പനിയുടെ പ്രവർത്തനം തകരാറിലായി. നിക്ഷേപകരുടെ പണവും ഓഹരിയുടമകളുടെ ലാഭവിഹിതവും മുടങ്ങി. ഇതേതുടർന്നാണ് ഓഡിറ്റർമാർക്കെതിരെയും നടപടിയുണ്ടായത്.

from money rss https://bit.ly/2ywdj6p
via IFTTT

ലോക്ഡൗണ്‍ തീരുമ്പോള്‍ ജീവനക്കാര്‍ക്ക് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കും

അടച്ചിടലിനുശേഷം തുറന്നുപ്രവർത്തിക്കുമ്പോൾ സ്ഥാപനങ്ങൾ ജീവനക്കാർക്ക് ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ ഏർപ്പെടുത്തേണ്ടിവരും. വ്യാവസായ, വാണിജ്യ സ്ഥാപനങ്ങളും ഓഫീസുകളും നിർബന്ധമായും ജീവനക്കാർക്ക് ആരോഗ്യ പരിരക്ഷ നൽകണമെന്നാണ് ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ(ഐആർഡിഎ)യുടെ സർക്കുലറിൽ പറയുന്നത്. ആഭ്്യന്ത മന്ത്രാലയത്തിന്റെ നിർദേശപ്രകാരമാണ് ഐആർഡിഎയുടെ സർക്കുലർ. വ്യക്തികൾക്കോ കൂട്ടായോ കുറഞ്ഞ ചെലവിൽ പോളിസികൾ ലഭ്യമാക്കാൻ ഇൻഷുറൻസ് കമ്പനികൾ തയ്യാറാകണമെന്നും നിർദേശമുണ്ട്. നിർബന്ധമില്ലെങ്കിലും നിലവിൽ പല കമ്പനികളും ജീവനക്കാർക്ക് ഗ്രൂപ്പ് ആരോഗ്യ ഇൻഷുറൻസ് ആനുകൂല്യം നൽകുന്നുണ്ട്. ജീവനക്കാരുടെ രക്ഷാകർത്താക്കൾ ഉൾപ്പടെയുള്ള കുടുംബാംഗങ്ങൾക്കാണ് കോർപ്പറേറ്റ് ഹെൽത്ത് പോളിസികൾ നൽകിവരുന്നത്. മാസശമ്പളം 21,000 രൂപയിൽതാഴെയുള്ളവർക്ക് നിലവിൽ ഇഎസ്ഐ പ്രകാരം ആരോഗ്യ ഇൻഷുറൻസ് ലഭ്യമാണ്.

from money rss https://bit.ly/2xCp1wf
via IFTTT

നഷ്ടം എട്ടുലക്ഷം: മ്യൂച്വല്‍ ഫണ്ടുകള്‍വിറ്റ് കൂടുതല്‍ നഷ്ടം ഒഴിവാക്കുന്നതാണോ നല്ലത്?

വിവിധ കാറ്റഗറികളിലെ എട്ടു മ്യൂച്വൽ ഫണ്ടുകളിലായി 34 ലക്ഷം രൂപ ഞാൻ നിക്ഷേപിച്ചിരുന്നു. കഴിഞ്ഞ ദിവസം സ്റ്റേറ്റുമെന്റുകൾ പരിശോധിച്ചപ്പോൾ എട്ടുലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി ബോധ്യപ്പെട്ടു. ഇപ്പോഴത്തെ നിക്ഷേപമൂല്യം 26 ലക്ഷമായി കുറയുകയും ചെയ്തു. ദീർഘകാലം ലക്ഷ്യമിട്ട് എസ്ഐപിയായാണ് നിക്ഷേപം നടത്തിവരുന്നത്. ഈ സാഹചര്യത്തിൽ എസ്ഐപി നിർത്തി നിക്ഷേപം പിൻവലിച്ച് സ്ഥിര നിക്ഷേപ പദ്ധതികളിലേയ്ക്ക് മാറുന്നതാണോ നല്ലത്? അപ്പോൾ കൂടുതൽ നഷ്ടം ഒഴിവാക്കാമല്ലോ. വിമൽ കാർത്തിക് ഇപ്പോൾ നിക്ഷേപം പിൻവലിച്ച് സ്ഥിര നിക്ഷേ പദ്ധതികളിലേയ്ക്ക് മാറ്റുന്നത് നിങ്ങൾക്ക് വലിയ തിരിച്ചടിയാകും. ഇപ്പോൾ കടലാസിലുള്ള നഷ്ടംഅപ്പോൾ യാഥാർഥ്യമാകുമെന്ന് മനസിലാക്കുക. വിപണിയിൽ 30ശതമാനത്തോളം ഇടിവുണ്ടായതാണ് നിങ്ങളുടെ ഫണ്ടുകളിലും പ്രതിഫലിച്ചത്. ഓഹരിയിലെയും ഓഹരി അധിഷ്ഠിത ഫണ്ടുകളിലെയും നിക്ഷേപം ദീർഘകാല ലക്ഷ്യങ്ങൾക്കുവേണ്ടിയുള്ളതാണ്. വിപണി ഇടിയുമ്പോൾ വിറ്റുമാറുന്നത് ഗുണംചെയ്യില്ല. എസ്ഐപി നിക്ഷേപം തുടരുക. വിപണി താഴ്ന്നിരിക്കുന്ന സമയത്ത് നിക്ഷേപിക്കുന്നതുകയ്ക്ക് കൂടുതൽ യൂണിറ്റുകൾ ലഭിക്കും. പിന്നീട് വിപണി കയറുമ്പോൾ അത് മികച്ചനേട്ടം നൽകാൻ സഹായിക്കുകയും ചെയ്യും. എസ്ഐപിയുമായി മുന്നോട്ടുപോകുക. സ്റ്റേറ്റ്മെന്റ് ഭാവിയിൽ മികച്ച നേട്ടത്തിന്റെ കണക്കുകൾ കാണിക്കും.

from money rss https://bit.ly/2VmFBsR
via IFTTT

എണ്ണവില മൈനസില്‍; ഇന്ത്യയില്‍ പെട്രോള്‍ വെറുതെ കിട്ടുമോ?

യുഎസിൽ എണ്ണവില ചരിത്രത്തിലെ ഏറ്റവും വലിയ തകർച്ചയാണ് നേരിട്ടത്. മേയ്മാസത്തേയ്ക്കുള്ള കരാർ പ്രകാരമുള്ള വില നെഗറ്റീവ് നിലവാരത്തിലെത്തി. അതായത് തിങ്കളാഴ്ച വെസ്റ്റ് ടെക്സാസ് ഇന്റർ മീഡിയറ്റ് ബെഞ്ച്മാർക്ക് ക്രൂഡ് വില മൈനസ് 37.63 ഡോളറിലെത്തി. മെയ് മാസത്തെ കരാർ ഏപ്രിൽ 21ന് അവസാനിക്കുന്നതിനാലാണ് വില കുത്തനെ ഇടിഞ്ഞത്. അസാധാരണ സംഭവമാണ് തിങ്കളാഴ്ച നടന്നത്. കരാർ നേടിയവർ വൻതോതിൽ വിറ്റഴിക്കാൻ ശ്രമിച്ചപ്പോൾ വാങ്ങാൻ ആളുണ്ടായില്ല. ആവശ്യത്തേക്കാൾ കൂടുതൽ എണ്ണ ലഭ്യമായപ്പോൾ എണ്ണശേഖരിക്കാൻ ഇടമില്ലാതായി. ബെഞ്ച്മാർക്ക്സൂചികയിൽ മെയിലെ കരാർ സ്വന്തമാക്കിയവർ എണ്ണ എടുക്കാൻ തയ്യാറാകുകയോ സംഭരണ ചെലവ് വഹിക്കാൻ തയ്യാറാകുകയോ ചെയ്തില്ലെന്നതാണ്. അതുകൊണ്ടാണ് വില മൈനസ് നിലവാരത്തിലേയ്ക്ക് കൂപ്പുകുത്തിയത്. കരാർ സ്വന്തമാക്കിയവരിൽനിന്ന് എണ്ണ കൊണ്ടുപോകാൻ 37 ഡോളറോളം അങ്ങോട്ട് നൽകേണ്ടിവന്നെന്നുചുരുക്കം.അതേസമയം, ജൂണിലേയ്ക്കുള്ള ട്രേഡിങ് ബാരലിന് 20 ഡോളർ നിലവാരത്തിലാണ് നടക്കുന്നത്. രാജ്യത്ത് പെട്രോളിന്റെ വില മൈനസ് ആകുമോ? ഇതൊന്നും ഇന്ത്യയെ ബാധിക്കുന്നകാര്യമല്ല. ഇന്ത്യ വാങ്ങുന്ന ബ്രന്റ് ക്രൂഡിന്റെ ശരാശരി വില ഏപ്രിൽ 17ലെ നിലവാരപ്രകാരം ബാരലിന് 20.57 ഡോളറാണ്. രാജ്യത്തെത്തിക്കാനുള്ള ചെലവ്, വിനിമയ നിരക്ക്, ശുദ്ധീകരണ ചെലവ്, വിതരണക്കാർക്കുള്ള കമ്മീഷൻ, കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ നികുതി എന്നിവയൊക്കെ ചേരുമ്പോൾ നിലവിലെ നിരക്കിൽനിന്ന് കാര്യമായ കുറവ് രാജ്യത്തുണ്ടാകില്ല. ലോക്ഡൗൺകാരണം എണ്ണ ഉപഭോഗത്തിൽ വൻതോതിലാണ് കുറവുണ്ടായിട്ടുള്ളത്. അതുകൊണ്ടുതന്നെ നികുതി വിഹിതത്തിലുണ്ടാകുന്ന കുറവ് പരിഹരിക്കാൻ വിലകുറയ്ക്കാൻ തയ്യാറാവുകയുമില്ല. എന്നാൽ, എണ്ണശുദ്ധീകരണ ശാലകൾക്ക് പരമാവധി നേട്ടമുണ്ടാക്കാൻ പറ്റിയസമയമാണ്. കുറഞ്ഞവിലയിൽ പരമാവധി സംഭരിക്കാൻ രാജ്യത്തെ കമ്പനികൾക്ക് കഴിയും.

from money rss https://bit.ly/2VmjVNs
via IFTTT