121

Powered By Blogger

Tuesday, 21 April 2020

എണ്ണവില മൈനസില്‍; ഇന്ത്യയില്‍ പെട്രോള്‍ വെറുതെ കിട്ടുമോ?

യുഎസിൽ എണ്ണവില ചരിത്രത്തിലെ ഏറ്റവും വലിയ തകർച്ചയാണ് നേരിട്ടത്. മേയ്മാസത്തേയ്ക്കുള്ള കരാർ പ്രകാരമുള്ള വില നെഗറ്റീവ് നിലവാരത്തിലെത്തി. അതായത് തിങ്കളാഴ്ച വെസ്റ്റ് ടെക്സാസ് ഇന്റർ മീഡിയറ്റ് ബെഞ്ച്മാർക്ക് ക്രൂഡ് വില മൈനസ് 37.63 ഡോളറിലെത്തി. മെയ് മാസത്തെ കരാർ ഏപ്രിൽ 21ന് അവസാനിക്കുന്നതിനാലാണ് വില കുത്തനെ ഇടിഞ്ഞത്. അസാധാരണ സംഭവമാണ് തിങ്കളാഴ്ച നടന്നത്. കരാർ നേടിയവർ വൻതോതിൽ വിറ്റഴിക്കാൻ ശ്രമിച്ചപ്പോൾ വാങ്ങാൻ ആളുണ്ടായില്ല. ആവശ്യത്തേക്കാൾ കൂടുതൽ എണ്ണ ലഭ്യമായപ്പോൾ എണ്ണശേഖരിക്കാൻ ഇടമില്ലാതായി. ബെഞ്ച്മാർക്ക്സൂചികയിൽ മെയിലെ കരാർ സ്വന്തമാക്കിയവർ എണ്ണ എടുക്കാൻ തയ്യാറാകുകയോ സംഭരണ ചെലവ് വഹിക്കാൻ തയ്യാറാകുകയോ ചെയ്തില്ലെന്നതാണ്. അതുകൊണ്ടാണ് വില മൈനസ് നിലവാരത്തിലേയ്ക്ക് കൂപ്പുകുത്തിയത്. കരാർ സ്വന്തമാക്കിയവരിൽനിന്ന് എണ്ണ കൊണ്ടുപോകാൻ 37 ഡോളറോളം അങ്ങോട്ട് നൽകേണ്ടിവന്നെന്നുചുരുക്കം.അതേസമയം, ജൂണിലേയ്ക്കുള്ള ട്രേഡിങ് ബാരലിന് 20 ഡോളർ നിലവാരത്തിലാണ് നടക്കുന്നത്. രാജ്യത്ത് പെട്രോളിന്റെ വില മൈനസ് ആകുമോ? ഇതൊന്നും ഇന്ത്യയെ ബാധിക്കുന്നകാര്യമല്ല. ഇന്ത്യ വാങ്ങുന്ന ബ്രന്റ് ക്രൂഡിന്റെ ശരാശരി വില ഏപ്രിൽ 17ലെ നിലവാരപ്രകാരം ബാരലിന് 20.57 ഡോളറാണ്. രാജ്യത്തെത്തിക്കാനുള്ള ചെലവ്, വിനിമയ നിരക്ക്, ശുദ്ധീകരണ ചെലവ്, വിതരണക്കാർക്കുള്ള കമ്മീഷൻ, കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ നികുതി എന്നിവയൊക്കെ ചേരുമ്പോൾ നിലവിലെ നിരക്കിൽനിന്ന് കാര്യമായ കുറവ് രാജ്യത്തുണ്ടാകില്ല. ലോക്ഡൗൺകാരണം എണ്ണ ഉപഭോഗത്തിൽ വൻതോതിലാണ് കുറവുണ്ടായിട്ടുള്ളത്. അതുകൊണ്ടുതന്നെ നികുതി വിഹിതത്തിലുണ്ടാകുന്ന കുറവ് പരിഹരിക്കാൻ വിലകുറയ്ക്കാൻ തയ്യാറാവുകയുമില്ല. എന്നാൽ, എണ്ണശുദ്ധീകരണ ശാലകൾക്ക് പരമാവധി നേട്ടമുണ്ടാക്കാൻ പറ്റിയസമയമാണ്. കുറഞ്ഞവിലയിൽ പരമാവധി സംഭരിക്കാൻ രാജ്യത്തെ കമ്പനികൾക്ക് കഴിയും.

from money rss https://bit.ly/2VmjVNs
via IFTTT