121

Powered By Blogger

Tuesday, 21 April 2020

ഐഎല്‍ആന്‍ഡ്എഫ്എസ്: ഓഡിറ്റര്‍മാരുടെ പ്രവര്‍ത്തനംവിലക്കരുതെന്ന് ഹൈക്കോടതി

മുംബൈ: ഇൻഫ്രസ്ട്രക്ചർ ലീസിങ് ആൻഡ് ഫിനാൻഷ്യൽ സർവീസസ് ലിമിറ്റഡിന്റെ ഓഡിറ്റർമാരായിരുന്ന ഡിലോയ്റ്റിനും കെപിഎംജിക്കുമെതിരെ നടപടിയെടുക്കരുതെന്ന് മുംബൈ ഹൈക്കോടതി. കോർപ്പറേറ്റ് മന്ത്രാലയത്തോടാണ് ഹൈക്കോടതിയുടെ നിർദേശം. മന്ത്രാലയത്തിന്റെ ഭാഗമായ നാഷണൽ കമ്പനി ലൊ ട്രിബ്യൂണൽ ഈ ഓഡിറ്റ് സ്ഥാപനങ്ങളുടെ പ്രവർത്തനത്തിന് അഞ്ചുവർഷത്തേയ്ക്ക് വിലക്കേർപ്പെടുത്തരുതെന്നും കോടതി ഉത്തരവിട്ടു. ഉത്തരവിനെതിരെ സുപ്രീംകോടതിയിൽ അപ്പീൽ നൽകാൻ ഹൈക്കോടതി എട്ടാഴ്ചത്തെ സമയവും അനവദിച്ചിട്ടുണ്ട്. അടിസ്ഥാന സൗകര്യവികസന പദ്ധതികൾ യാഥാർത്ഥ്യമാക്കുന്നതിനും ധനകാര്യസ്ഥാപനങ്ങൾ രൂപീകരിക്കുന്നതിനുമായി 30വർഷംമുമ്പ് സ്ഥാപിച്ച കമ്പനിയാണ് ഇൻഫ്രസ്ട്രക്ചർ ലീസിങ് ആൻഡ് ഫിനാൻഷ്യൽ സർവീസസ് ലിമിറ്റഡ്. കടബാധ്യതയിൽ കൂപ്പുകുത്തിയ സ്ഥാപനത്തിൽ ആർബിഐ സ്പെഷൽ ഓഡിറ്റ് നടത്തിയതിനെതുടർന്ന് 27 ഡോളർമാത്രമാണ് കമ്പനിയുടെ കൈവശമുള്ളതായി കണ്ടെത്തിയത്. അപ്പോഴുണ്ടായിരുന്ന തിരിച്ചടവ് കടമാകട്ടെ 91,000 കോടിയും. ഇതിൽ 57,000 കോടി രൂപയും പൊതുമേഖല ബാങ്കുകൾക്ക് കൊടുത്തുതീർക്കാനുള്ളതാണ്. ഇന്ത്യയിലെ ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളുടെ വിശ്വാസ്യതയെ ബാധിക്കുന്നതരത്തിൽ കമ്പനിയുടെ പ്രവർത്തനം തകരാറിലായി. നിക്ഷേപകരുടെ പണവും ഓഹരിയുടമകളുടെ ലാഭവിഹിതവും മുടങ്ങി. ഇതേതുടർന്നാണ് ഓഡിറ്റർമാർക്കെതിരെയും നടപടിയുണ്ടായത്.

from money rss https://bit.ly/2ywdj6p
via IFTTT