ഓഹരി സൂചികകൾ എക്കാലത്തെയും ഉയരംകുറിച്ച് മുന്നേറുന്നതിനിടെ നിരവധി ഓഹരികളാണ് നിക്ഷേപകർക്ക് മികച്ചനേട്ടം സമ്മാനിച്ചത്. ആ വിഭാഗത്തിൽ എടുത്തുപറയേണ്ട ഓഹരിയാണ് കോണ്ടിനെന്റൽ കെമിക്കൽസ്. മൂന്നുമാസത്തിനിടെ ഓഹരി 1,500ശതമാനത്തിലേറെ കുതിപ്പാണ് രേഖപ്പെടുത്തിയത്. 2021 ജൂൺ 24ലെ 21.49 രൂപയിൽനിന്ന് 343.5 രൂപയായാണ് ഓഹരി വില ഉയർന്നത്. കൃത്യമായി കണക്കാക്കിയാൽ മൂന്നുമാസത്തിനിടെ 1,497.25ശതമാനം വർധന. ഇതുപ്രകാരം മൂന്നുമാസംമുമ്പ് ഓഹരിയൊന്നിന് 21.49 രൂപ നിരക്കിൽ ഒരു ലക്ഷം...