121

Powered By Blogger

Friday, 24 September 2021

നിക്ഷേപലോകത്ത് വിപ്ലവകരമായ തീരുമാനം: എംഎഫ് സെൻട്രൽ | Step by step guide

വിപ്ലവകരമായമാറ്റങ്ങളെ എക്കാലത്തും രണ്ടുകയ്യുംനീട്ടി സ്വീകരിച്ചിട്ടുള്ള നിക്ഷേപമേഖലയാണ് മ്യൂച്വൽ ഫണ്ട്. മൂന്നുപതിറ്റാണ്ട് ചരിത്രമുള്ള ഇന്ത്യൻ മ്യൂച്വൽ ഫണ്ട് വ്യവസായം അതുകൊണ്ടുതന്നെ അത്രയധികം വളർച്ചനേടുകയുംചെയ്തു. സാങ്കേതിക പുരോഗതിയുടെനേട്ടംകൂടി പ്രയോജനപ്പെടുത്തിയാണ് ഈമുന്നേറ്റം സ്വന്തമാക്കിയതെന്നുകാണാം. സെബിയുടെ നിയന്ത്രണത്തിൽ നിക്ഷേപകർക്ക് അനുകൂലമായ തീരുമാനം നടപ്പാക്കിമുന്നേറുകയാണ് മ്യൂച്വൽ ഫണ്ട് സമൂഹം. 2013ൽ ഡയറക്ട് പ്ലാനുകൾ അവതരിപ്പിച്ച് ചരിത്രംസൃഷ്ടിച്ച ഇൻഡസ്ട്രി പുതിയ സാധ്യതകൾ പ്രയോജനപ്പെടുത്തിയാണ് 2021ൽ വീണ്ടുംശ്രദ്ധാകേന്ദ്രമാകുന്നത്. നൂറുകണക്കിന് ഫണ്ടുകളിൽനിന്ന് യോജിച്ചത് തിരഞ്ഞെടുത്ത് നിക്ഷേപം നടത്തുകയെന്നത് ആദ്യപടിമാത്രമാണ്. തുടർന്നും നിരവധി സേവനങ്ങൾ ഭാവിയിൽ ആവശ്യമായിവന്നേക്കാം. മൊത്തം നിക്ഷേപത്തിന്റെ അവലോകനം, ബാങ്ക് അക്കൗണ്ട് വിവരങ്ങൾമാറ്റൽ, സിസ്റ്റമാറ്റിക് ട്രാൻസ്ഫർ പ്ലാൻ(എസ്ടിപി), സിസ്റ്റമാറ്റിക് വിത്ഡ്രോവൽ പ്ലാൻ(എസ്ഡബ്ല്യുപി) എന്നിങ്ങനെ നിരവധികാര്യങ്ങൾ നിക്ഷേപകന്റെ മുന്നിലുണ്ട്. ഇ-മെയിൽ വിലാസം, നോമിനേഷൻ എന്നിവ ചേർക്കൽ, മരണശേഷം യുണിറ്റുകളുടെ കൈമാറ്റം തുടങ്ങിയവയുടെ നൂലാമാലകൾ നിക്ഷേപകൻ നേരിടേണ്ടിവരുന്നു. ഇതിനായി വ്യത്യസ്തയിടങ്ങളിൽ കയറിയിറങ്ങേണ്ടസാഹചര്യമാണുള്ളത്. ഇതിനൊക്കെ പരിഹാരമായാണ് കഴിഞ്ഞ ജൂലായിൽ പൊതുവായി ഒരുപ്ലാറ്റ്ഫോം വികസിപ്പിക്കാൻ രജിസ്ട്രാർ ആൻഡ് ട്രാൻസ്ഫർ ഏജന്റുമാരോട്(ആർടിഎ)സെബി ആവശ്യപ്പെട്ടത്. എംഎഫ് സെൻട്രൽ രാജ്യത്തെ രണ്ട് പ്രമുഖ ആർടിഎമാരായ കാംസ്, കെഫിൻടെക് എന്നിവർചേർന്നാണ് ആംഫിയുടെ പിന്തുണയോടെ ഓൾ ഇൻ വൺ പോർട്ടൽ വികസിപ്പിച്ചത്. നിക്ഷേപകരെ മുന്നിൽകണ്ട് സൗകര്യപ്രദമായി ഇടപാട് നടത്തുകയെന്ന കാഴ്ചപ്പാടോടെയാണ് പൂർണമായും സൗജന്യമായ ഈ സംവിധാനം രൂപപ്പെടുത്തിയിട്ടുള്ളത്. മൂന്നുഘട്ടങ്ങളിലായാണ് പോർട്ടൽ പൂർണമായും പോർട്ടൽ പ്രവർത്തന സജ്ജമാകുക. നിക്ഷേപവിരവങ്ങളും അതിന്റെ ഓരോദിവസത്തെയും മൂല്യവുംമറ്റുമായിരിക്കും ആദ്യഘട്ടത്തിൽ ലഭ്യമാകുക. ഡിസംബറോടെ സാമ്പത്തിക-സാമ്പത്തികേതര ഇടപാടുകൾ നടത്താൻ സജ്ജമാക്കുകയാണ് ലക്ഷ്യം. നിക്ഷേപകനാണോ: ലോഗിൻ ചെയ്തോളൂ നിലവിൽ മ്യൂച്വൽ ഫണ്ടിൽ നിക്ഷേപമുള്ളയാളാണെങ്കിൽ നിമിഷനേരംകൊണ്ട് പോർട്ടലിൽ ലോഗിൻചെയ്യാം. അതിനുള്ള വഴിയിതാ. എംഎഫ് സെൻട്രൽ വെബ്സൈറ്റ് തുറന്ന് സൈൻഅപ്പ് ക്ലിക്ക് ചെയ്യുക. പാൻ, മൊബൈൽ നമ്പർ എന്നിവ നൽകുക. മൊബൈലിൽ ലഭിക്കുന്ന ഒടിപി ചെർക്കുക. പാസ് വേഡ് നൽകുക. സുരക്ഷാ ചോദ്യങ്ങൾക്ക് മറുപടികൂടി നൽകിയാൽ പൂർത്തിയായി. ഇനി പാനും പാസ് വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്യാം. അതുവരെ നടത്തിയിട്ടുള്ള മ്യൂച്വൽ ഫണ്ട് നിക്ഷേപവിവരങ്ങൾ പോർട്ടലിൽ തെളിയും. ഇക്വിറ്റി, ഡെറ്റ്, ലിക്വിഡ് കാറ്റഗറികളിലായുള്ള മൊത്തം നിക്ഷേപവും ഫണ്ടുകൾ തിരിച്ചുള്ള വിവരങ്ങളും സൈറ്റിൽകാണാം. ഒരുകുടക്കീഴിൽ എല്ലാസേവനങ്ങളും ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ തുടങ്ങിയിട്ടുള്ള പോർട്ടലിൽ നിക്ഷേപകർക്കുതന്നെ നേരിട്ട് സാമ്പത്തിക-സാമ്പത്തികേതര ഇടപാടുകൾക്ക് അവസരമുണ്ട്. മ്യൂച്വൽ ഫണ്ട് ഫോളിയോകൾ ഏകീകരിക്കൽ, മൊബൈൽ നമ്പർ, ഇ-മെയിൽ വിലാസം എന്നിവ മാറ്റൽ, ബാങ്ക് അക്കൗണ്ട് വിവരങ്ങൾ അപ്ഡേറ്റ്ചെയ്യൽ, നോമിനിയെ മാറ്റൽ എന്നിവയെല്ലാം സാധ്യമാകും. എല്ലാസേവനങ്ങളും ഒരിടത്ത് ട്രാക്ക് ചെയ്യാനും സാധിക്കും. ക്ലയിംചെയ്യാത്ത നിക്ഷേപവിവരങ്ങൾ അറിയാമെന്നതാണ് മറ്റൊരുപ്രത്യേകത. കൈപ്പറ്റാത്ത ലാഭവിഹിതം, ബാങ്ക് അക്കൗണ്ടിലേക്ക് ക്രഡിറ്റ്ചെയ്യാത്ത പണത്തിന്റെ വിശദാംശങ്ങൾ എന്നിവ ഒരിടത്തായി കാണാൻ കഴിയും. മൂന്നാംഘട്ടമായി ഡിസംബർ അവസാനത്തോടെയാകും നിക്ഷേപം നടത്താനും നിക്ഷേപം പിൻവലിക്കാനും സൗകര്യമൊരുങ്ങുക. രണ്ടാംഘട്ടത്തിൽ ആപ്പും തയ്യാറാകും. ഇതിനെല്ലാംപുറമെ, ഫണ്ട് ഹൗസുകൾക്കോ സെബിക്കോ പരാതിനൽകാനും കഴിയും. അതിന്റെ പുരോഗതി വിലയിരുത്താനും അവസരമുണ്ട്. മൂലധനനേട്ടം, നഷ്ടം എന്നിവയുടെ വിവരങ്ങളും ലഭ്യമാകും. ഇടനിലക്കാരെ ഒഴിവാക്കി അതേദിവസത്തെ എൻഎവിയിൽ എളുപ്പത്തിൽ ഇടപാടുനടത്താനുള്ള അവസരമാണ് നിക്ഷേപകർക്ക് പുതിയപോർട്ടലിലൂടെ ലഭിക്കുക.

from money rss https://bit.ly/3kDVecg
via IFTTT