തൃശ്ശൂർ: ചെറിയ മുതൽമുടക്കിന് വൻ വരുമാനം വാഗ്ദാനം ചെയ്യുന്ന മണിചെയിൻ തട്ടിപ്പ് രൂപംമാറ്റി തിരിച്ചെത്തിത്തുടങ്ങി. സാമൂഹികമാധ്യമങ്ങളിലൂടെയാണ് ഇതിന്റെ പ്രചാരണം. ഒാൺലൈൻ ഹെൽപ്പിങ് പ്ലാറ്റ്ഫോം എന്ന േപരിലാണ് മണിചെയിൻ പ്രത്യക്ഷപ്പെട്ടത്. വ്യക്തികളുടെ വ്യക്തിപരമായ ആവശ്യങ്ങളിലേക്ക് മറ്റു വ്യക്തികളിൽനിന്ന് സഹായം സ്വീകരിക്കുന്നതിന് നിയമപരമായി ആരംഭിച്ച െഹൽപ്പിങ് പ്ലാറ്റ്ഫോമാണിതെന്നാണ് പരസ്യം. 150 രൂപ വീതം രണ്ടുപേർ ഇതിൽ നിക്ഷേപിക്കുന്നതോടെ മണിചെയിനിൽ അംഗമായി. ഇതിനു പുറമേ പ്ലാറ്റ്ഫോം മെയിന്റനൻസ് ഫീസിനത്തിലും തുക കൊടുക്കണം. പുതിയ അംഗങ്ങളെ കണ്ടെത്തിനൽകുന്നതോടെ മുടക്കിയ പണവും പുതിയ അംഗങ്ങളുടെ ഒാഹരിയും കിട്ടിത്തുടങ്ങുമെന്നാണ് വാഗ്ദാനം. പത്ത് കണ്ണികളെ ചേർക്കുമ്പോൾ അത് ചെയ്ത വ്യക്തിക്ക് 83 ലക്ഷം രൂപ കിട്ടുമെന്നും തട്ടിപ്പുകാർ വാഗ്ദാനം ചെയ്തിട്ടുണ്ട്. ചെറിയ മുതൽമുടക്ക് ആണെന്നതിനാൽ നിരവധിപേരാണ് ഇതിൽ അംഗങ്ങളാകുന്നത്. പ്ലാറ്റ്ഫോം മെയിന്റനൻസ് ഫീസിന് 19 ശതമാനം ജി.എസ്.ടി. ബാധകമാണെന്നും പരസ്യത്തിൽ പറയുന്നു. ജി.എസ്.ടി.യിൽ 19 ശതമാനം എന്ന സ്ലാബ് ഇല്ല എന്ന പൊതുധാരണപോലുമില്ലാത്തവരാണ് തട്ടിപ്പിന്റെ സംഘാടകരെന്ന് തിരിച്ചറിയാത്തവരാണ് കെണിയിൽ കുടുങ്ങുന്നത്.ഇതിലേക്ക് അംഗങ്ങളെ കൂട്ടുന്നതിനായി മിക്കദിവസങ്ങളിലും ഒാൺലൈൻ പ്ലാറ്റ് ഫോമുകളിൽ യോഗം ചേരാറുണ്ട്. അതിൽ പത്ത് കണ്ണികൾ പൂർത്തിയാക്കി 83 ലക്ഷം രൂപ സ്വന്തമാക്കിയ ആളെന്ന പേരിൽ ഒരാളെ അണിനിരത്താറുണ്ട് തട്ടിപ്പുകാർ. ഇത്തരം വിശ്വാസം നേടിയെടുത്താണ് മണിചെയിൻ തട്ടിപ്പ് മുന്നേറുന്നത്. 225 ദിവസംകൊണ്ട് 83 ലക്ഷം സമ്പാദിക്കാമെന്ന വാഗ്ദാനമാണിവർ മുന്നോട്ടുവെക്കുന്നത്.
from money rss https://bit.ly/3ooKWP8
via IFTTT
from money rss https://bit.ly/3ooKWP8
via IFTTT