പാപ്പി അപ്പച്ച എന്ന ഹിറ്റ് ചിത്രത്തിലെ നിരപ്പേല്‍ പാപ്പി ദിലീപിന്റെ വേറിട്ട ചിത്രമായിരുന്നു. ഗെറ്റപ്പിലും മാനറിസങ്ങളും ദിലീപ് ആരാധകരെ പ്രീതിപ്പെടുത്തിയ ചിത്രം. വര്‍ഷങ്ങള്‍ക്കിപ്പുറം ദിലീപ് അത്തരത്തിലൊരു വേഷം വീണ്ടും ചെയ്യുന്നു. സജി സുരേന്ദ്രന്‍-കൃഷ് പൂജപ്പുര ടീമിന്റെ തമ്പിച്ചന്‍ ഇന്‍ തായ്‌ലന്‍ഡ് എന്ന ചിത്രത്തില്‍ തമ്പിച്ചന്‍ എന്ന ടൈറ്റില്‍ വേഷമാണ് ദിലീപിന്.
ഇടുക്കി ജില്ലയിലെ ഒരു ഗ്രാമത്തിലെ പൗരപ്രമുഖനാണ് തമ്പിച്ചന്‍. കോടീശ്വരന്‍. സ്വന്തമായി അഞ്ച് ബസ്സ്, കാപ്പിത്തോട്ടം, കൂപ്പുകള്‍ അങ്ങനെ വലിയ ആസ്തിക്ക് ഉടമയാണ്. വല്യകാശുകാരനാണെങ്കിലും നാട്ടുകാര്‍ക്ക് എന്തിനും ഏതിനും തമ്പിച്ചന്‍ തന്നെ വേണം. ഇതൊക്കെയുണ്ടെങ്കിലും പക്ഷേ തമ്പിച്ചന് ഒരു വിവാഹം കഴിക്കാന്‍ സാധിക്കുന്നില്ല. അതിന് പാരവെക്കുന്നതും നാട്ടുകാര്‍ തന്നെയാണ്.
ഒരു പെണ്ണ് വന്ന് കയറിയാല്‍ തമ്പിച്ചന്റെ ജീവിതം തകരുമെന്നാണ് അവര്‍ കരുതുന്നത്. അങ്ങനെയിരിക്കെ തമ്പിച്ചന്‍ തായ്‌ലന്‍ഡിലേക്ക് ഒരു യാത്രപോകുകയാണ്. ഇതാണ് കഥാസാരം. ജീത്തു ജോസഫിന്റെ ലൈഫ് ഓഫ് ജോസൂട്ടിയുടെ ഷൂട്ടിങ് ലൊക്കേഷനിലെത്തിയാണ് സജി സുരേന്ദ്രനും-കൃഷ്ണ പൂജപ്പുരയുടെ ഈ ചിത്രത്തിന്റെ കഥ പറഞ്ഞത്. കഥകേട്ട ദിലീപ് ചിത്രം ചെയ്യാമെന്ന് സമ്മതിക്കുകയും ചെയ്തു.
from kerala news edited
via IFTTT