121

Powered By Blogger

Monday, 23 March 2015

കാവ്യക്ക് ഇമ്മിണിവല്യ സുഹൃത്തിനെ കിട്ടി










കാവ്യമാധവന് ഒരു പുതിയ സുഹൃത്തിനെ കിട്ടി. ഏഴ് അടി നാല് ഇഞ്ച് ഉയരമുള്ള ശ്രീധറാണ് കാവ്യയുടെ പുതിയ സുഹൃത്ത്. ദശാവതാരം സിനിമയിലെ 7 അടി ഉയരമുള്ള കമലഹാസന്‍ കഥാപാത്രത്തിന്റെ ഡ്യൂപ്പായി വേഷമിട്ടതും ശ്രീധറായിരുന്നു.

ഉയരം കൂടുംതോറും ചായയുടെ മാത്രമല്ല ..., ചില സൗഹൃദ മധുരങ്ങളുടെയും സ്വാദ് കൂടാറുണ്ടെന്ന് പറഞ്ഞുകൊണ്ട് കാവ്യ തന്നെയാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ പുതിയ സുഹൃത്തിനെ പരിചയപ്പെടുത്തിയത്.


കാവ്യയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ


'ആകാശവാണി' എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് സെറ്റില്‍ വച്ച് പരിചയപ്പെട്ട 7 അടി 4 ഇഞ്ച് ഉയരമുള്ള ശ്രീധര്‍ എന്ന ഈ ഹൈദരാബാദുകാരന്‍ ഇന്ത്യന്‍ സിനിമയിലെത്തന്നെ ഏറ്റവും ഉയരം കൂടിയ ജമിവേലൃ ഇൃമില ഛുലൃമീേൃ ആണ്. ഒട്ടേറെ ജോലികള്‍ ഒറ്റക്ക് ചെയ്യുന്നു ഈ സാങ്കേതിക വിദഗ്ദന്‍.


ആകാശം മുട്ടെ ഉയരം തോന്നിപ്പിക്കുമ്പോഴും വിനയം കൊണ്ട് തല കുനിക്കുന്ന വന്മരങ്ങളെ പോലെ , ആകാശവാണി എന്ന ചിത്രത്തിന്റെ സെറ്റിലാകെ സൗഹൃദത്തിന്റെ നല്ല നിമിഷങ്ങള്‍ സമ്മാനിച്ചു ഈ സഹൃദയന്‍..











from kerala news edited

via IFTTT