Story Dated: Monday, March 23, 2015 07:09
ബഹിന്ദ്: മണല്‍ മാഫിയയോട് മധ്യപ്രദേശ് ബി.ജെ.പി. എം.എല്‍.എ. നരേന്ദ്ര സിങ് പണം കൈക്കൂലിയായി ആവശ്യപ്പെടുന്നതിന്റെ ഫോണ്‍ സംഭാഷണങ്ങള്‍ പുറത്ത്. സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റായ വാട്‌സ്ആപ്പിലൂടെയാണ് എം.എല്‍.എ കൈക്കൂലി ആവശ്യപ്പെടുന്നത് ഉള്‍പ്പെടെയുള്ള ശബ്‌ദ സംഭാഷണങ്ങള്‍ പ്രചരിക്കുന്നത്.
മണല്‍ മാഫിയയും പോലീസ് ഉദ്യോഗസ്‌ഥനും ബി.ജെ.പി. എം.എല്‍.എ നരേന്ദ്ര സിങും സംസാരിക്കുന്ന മൂന്ന് ഫോണ്‍ സംഭാഷണങ്ങളാണ് പുറത്തുവന്നത്. സംസ്‌ഥാനത്ത് മണല്‍ മാഫിയയുടെ പ്രവര്‍ത്തനങ്ങള്‍ കൂടിവരുന്നു എന്ന ആക്ഷേപങ്ങള്‍ നിലനില്‍ക്കെയാണ് ആരോപണങ്ങള്‍ക്ക് ചൂടുപകര്‍ന്ന് ശബ്‌ദ സന്ദേശങ്ങള്‍ പുറത്താകുന്നത്. എന്നാല്‍ സംഭവങ്ങള്‍ക്ക് പിന്നില്‍ ആരെന്നത് ഇനിയും കണ്ടെത്താനായിട്ടില്ല. പോലീസ് അന്വേഷണം ആരംഭിച്ചു.
from kerala news edited
via IFTTT