Story Dated: Monday, March 23, 2015 04:55
തിരുവനന്തപുരം: ധനമന്ത്രി കെ.എം മാണി നിയമസഭയില്‍ ബജറ്റ് അവതരിപ്പിച്ചതിനെ കോടതിയില്‍ ചോദ്യം ചെയ്യുമെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ വൈക്കം വിശ്വന്. ഇടതു മുന്നണി യോഗത്തിന് ശേഷം അദ്ദേഹം അറിയിച്ചതാണ് ഇക്കാര്യം. ബജറ്റ അവതരണം നിയമാനുസൃതമല്ലായിരുന്നു.
വനിതാ എം.എല്‍.എമാരെ കയ്യേറ്റം ചെയ്ത സംഭവത്തില്‍ എം.എ വാഹിദിനെതിരെ മാത്രം കേസെടുത്ത് മറ്റ് രണ്ട് പേരെ ഒഴിവാക്കിയ നടപടി ശരിയല്ലെന്നും വൈക്കം വിശ്വന് പറഞ്ഞു. ഇത് കേസ് അട്ടിമറിക്കുന്നതിന് വേണ്ടിയാണെന്നും വൈക്കം വിശ്വന് ആരോപിച്ചു.
from kerala news edited
via IFTTT