121

Powered By Blogger

Monday, 23 March 2015

കത്രീന കൈഫിനെ കാണാനില്ല!











ബോളിവുഡ് നടി കത്രീന കൈഫിനെ കാണാനില്ല. അമ്പരക്കേണ്ട, കത്രീനയെ ആരും തട്ടിക്കൊണ്ടുപോയതൊന്നുമല്ല. ഇന്ന് രാവിലെ മുതല്‍ താരത്തെ പെട്ടെന്ന് കാണാനില്ലെന്നാണ് ബോളിവുഡില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍. താരത്തെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചിട്ടും സാധിക്കുന്നില്ലെന്നാണ് മാനേജര്‍ പറയുന്നത്. ഇതോടെയാണ് കത്രീനയെ കാണാനില്ലെന്ന വാര്‍ത്തകള്‍ പ്രചരിച്ചത്.

ബോളിവുഡ് ഹംഗാമ എന്ന സൈറ്റാണ് വാര്‍ത്ത ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ കത്രീന മഹാരാഷ്ട്രയിലെ ഒരു ലൊക്കേഷനായുള്ള തിരച്ചിലിലാണെന്നും ഒരു സ്വകാര്യ യാത്രക്കുള്ള തയ്യാറെടുപ്പിലായിരുന്നെന്നും സൈറ്റ് പറയുന്നുണ്ട്. എന്തായാലും വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ വന്‍പ്രചാരമാണ് നേടിയിരിക്കുന്നത്.


ഇന്ന് ട്വിറ്ററില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ചചെയ്യപ്പെട്ട വിഷയങ്ങളിലൊന്ന് 'കത്രീന മിസ്സിങ്' എന്നതായിരുന്നു. നേരത്തേ രാഹുല്‍ ഗാന്ധിയും വ്ലൂദിമിര്‍ പുടിനും പെട്ടെന്ന് അപ്രത്യക്ഷരായത് സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിങ് ടോപിക്കുകളായിരുന്നു. കത്രീനയെ പരിഹസിച്ചും അദ്ഭുതം പ്രകടിപ്പിച്ചുമെല്ലാം നിരവധി ട്വീറ്റുകളാണ് ഇപ്പോഴും വന്നുകൊണ്ടിരിക്കുന്നത്.


കത്രീനയുടെ ചിത്രങ്ങളില്‍ ഇത്രനാളും 'അഭിനയം' മാത്രമായിരുന്നു കാണാനില്ലാത്തത് എന്നും ഇപ്പോള്‍ കത്രീനയെ തന്നെ കാണാതായിരിക്കുകയാണെന്നുമാണ് ഒരു ട്വീറ്റ്. കത്രീനയുടെ ചിത്രങ്ങള്‍ കണ്ടവരുടെ ശാപമാകാം ഇതെന്നാണ് ഒരാള്‍ പ്രതികരിച്ചത്. ആദ്യം രാഹുല്‍ ഗാന്ധി ഇപ്പോള്‍ കത്രീന കൈഫ്, ഇന്ത്യയുടെ ഭാഗ്യം രണ്ടു പേരും ഒരിക്കലും തിരിച്ചുവരാതിരുന്നെങ്കില്‍ എന്നാണ് മറ്റൊരു ട്വീറ്റ്.


കത്രീനയുടെ അടുത്ത ചിത്രത്തിന്റെയോ മറ്റോ ഭാഗമാകും പുതിയ ടോപിക് എന്നാണ് ഒരു വിഭാഗം വാദിക്കുന്നത്. കത്രീനയെ കാണാതായതില്‍ നമ്മള്‍ എന്തിനാണ് വിഷമിക്കുന്നതെന്നും അവരെ കാമുകനായ രണ്‍ബീര്‍ കപൂര്‍ കണ്ടുപിടിച്ചോളുമെന്ന് മറ്റു ചിലര്‍. എന്തായാലും കത്രീന എവിടെയാണെന്ന് കണ്ടെത്താനുള്ള പരക്കംപാച്ചിലിലാണ് ബോളിവുഡ് പാപ്പരാസികള്‍.











from kerala news edited

via IFTTT