121

Powered By Blogger

Wednesday, 25 December 2019

നിരക്ക് വര്‍ധന: മൊബൈല്‍ വരിക്കാര്‍ പ്രതിമാസ പ്ലാനിലേയ്ക്ക് മാറിയേക്കും

മുംബൈ: താരിഫ് വർധന ഭാരമാകുന്നതോടെ ദീർഘകാല റീച്ചാർജുകൾ ഉപഭോക്താക്കൾ ഉപേക്ഷിച്ചേക്കും. ഇതിനെ മറികടക്കാൻ ഭാരതി എയർടെൽ, ജിയോ ഇൻഫോകോം തുടങ്ങിയ കമ്പനികൾ ഇളവുകളോടെ 12 മാസത്തെ റീച്ചാർജ് പ്ലാനുകൾ അവതരിപ്പിച്ചിട്ടുണ്ട്. ഓരോ മാസത്തെ റീച്ചാർജ് പ്ലാനുകളിലേയ്ക്ക് മാറാതിരിക്കാൻ ഉപഭോക്താക്കളെ പ്രേരിപ്പിക്കുകയാണ് ലക്ഷ്യം. താരിഫിൽ 40 ശതമാനമാണ് ടെലികോം കമ്പനികൾ വർധനവുവരിത്തിയത്. തുടർമാസങ്ങളിലാണ് ഇതിന്റെ ഭാരം വരിക്കാർക്ക് അനുഭവപ്പെട്ടുതുടങ്ങുക. 84 ദിവസത്തേയ്ക്ക് 300 രൂപ നിലവാരത്തിൽ റീച്ചാർജ് ചെയ്യാവുന്ന പ്ലാനുകളാണ് 500ൽകൂടുതൽ രൂപയിലേയ്ക്ക് മാറിയത്. നിലവിലെ പ്ലാൻ കാലാവധി മാറുന്നതോടെ എപ്രകാരമായിരിക്കും ഉപഭോക്താക്കൾ പ്രതികരിക്കുകയെന്ന ആശങ്ക ടെലികോം കമ്പനികൾക്കുണ്ട്. ദീർഘകാല പ്ലാനുകളിൽനിന്ന് പ്രതിമാസ പ്ലാനുകളിലേയ്ക്ക് മാറുന്നതോടൊപ്പം രണ്ടാമതൊരു കണക്ഷൻ വേണ്ടെന്നുവെയ്ക്കാനും ഉപഭോക്താവ് തയ്യാറായേക്കും. അതേസമയം, നിരക്ക് വർധന ഭാരമാകില്ലെന്നാണ് ടെലികോം കമ്പനികളുടെ നിലപാട്. പത്തുവർഷം മുമ്പ് വാർഷിക വരുമാനത്തിന്റെ ആറുശതമാനം മൊബൈൽ ബില്ലിനായി ചെലവഴിച്ച സ്ഥാനത്ത് ഇപ്പോൾ ഒരു ശതമാനംമാത്രമാണ് വരുന്നതെന്നും കമ്പനികൾ പറയുന്നു. നിരക്ക് വർധനയിലൂടെ വൊഡാഫോൺ ഐഡിയയുടെ ഒരുവ്യക്തിയിൽനിന്നുള്ള ശരാശരി വരുമാനം 107 രൂപയിൽനിന്ന് 143 രൂപയായി ഉയരുമെന്നാണ് കണക്കുകൂട്ടുന്നത്. എയൽടെലിന്റേതാകട്ടെ 128 രൂപയിൽനിന്ന് 150 രൂപയായും ജിയോയുടേത് 140 രൂപയായും ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജിയോയ്ക്ക് നിലവിൽ 35 കോടിയിലേറെ വരിക്കാരാണുള്ളത്. വൊഡാഫോൺ ഐഡിയയ്ക്ക് 31.1കോടിയും ഭാരതി എയർടെല്ലിന് 28 കോടിയും വരുക്കാരുണ്ട്. Rate hike: Mobile subscribers may switch to monthly plan

from money rss http://bit.ly/34W40ab
via IFTTT

ഓഹരി സൂചികകള്‍ ഉയര്‍ന്ന നിലവാരത്തില്‍ തുടരുമ്പോള്‍ നിക്ഷേപകര്‍ എന്തുചെയ്യണം?

കേന്ദ്ര ബജറ്റ് ഓഹരി വിപണിയെ സംബന്ധിച്ചേടത്തോളം വളരെ നിർണായകമായിരിക്കുമെന്നതിനാൽപ്രതീക്ഷയോടെയുള്ള കാത്തിരിപ്പാണിനി. വേഗക്കുറവിന്റെ നുകങ്ങളിൽ നിന്ന് സാമ്പത്തിക രംഗത്തെ മോചിപ്പിക്കുക എന്നതായിരിക്കും ബജറ്റിന്റെ ലക്ഷ്യമെന്ന് അനുമാനിക്കാം. നിക്ഷേപത്തിനു പ്രേരിപ്പിക്കുന്ന നടപടികൾ പ്രതീക്ഷിക്കുന്ന ബജറ്റ് നയപരമായ മാറ്റങ്ങളും പരിഗണിച്ചേക്കാം. വ്യാപാര രംഗം കൂടുതൽ സ്വതന്ത്രമാക്കുകയും നികുതി വെട്ടിക്കുറച്ചുകൊണ്ട് കുടുംബങ്ങളിൽ പണം കൂടുതൽ എത്തിക്കാനും ശ്രമം നടന്നേക്കാം. ദീർഘകാല മൂലധന നേട്ടങ്ങൾ ഉൾപ്പടെയുള്ളവയ്ക്കു നികുതി കുറച്ചുകൊണ്ട് ഓഹരി വിപണിക്കു നികുതി ആനുകൂല്യവും പ്രതീക്ഷിക്കുന്നുണ്ട്.മേഖലകൾ തിരിച്ചുള്ള ആനുകൂല്യങ്ങൾ പ്രധാന മേഖലകളായ ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങൾ, റിയൽ എസ്റ്റേറ്റ് മേഖല, അടിസ്ഥാന സൗകര്യ വികസന രംഗം, വാഹന മേഖല എന്നിവയ്ക്കു ലഭ്യമാകേണ്ടതുണ്ട്. സ്ഥിര നിക്ഷേപ പലിശ നിരക്കു കുറയുന്നത് ഓഹരിനിക്ഷേപം, കടപ്പത്രംതുടങ്ങിയ ആസ്തി മേഖലകളിലേക്കു നിക്ഷേപകരെ ആകർഷിക്കും. 2020 സാമ്പത്തിക വർഷത്തിൽ ആഭ്യന്തര നിക്ഷേപകരിൽനിന്നു കൂടുതൽ നിക്ഷേപം പ്രതീക്ഷിക്കണം. അമേരിക്കൻ കേന്ദ്ര ബാങ്കിന്റെ പലിശ നിരക്കുകൾ മാറ്റമില്ലാതെ തുടരുമ്പോൾ ഡോളർ ദുർബ്ബലമാകുമെന്നതിനാൽ വിദേശ പോർട്ട്ഫോളിയോ നിക്ഷേപങ്ങളിലും വർധനവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. വികസ്വര സമ്പദ് ഘടനകളിൽ മെച്ചപ്പെട്ട പ്രകടനം കാരണം അപകട സാധ്യത കുറയുന്നതിനനുസരിച്ച് ഓഹരി നേട്ടവും കുറഞ്ഞേക്കാം. വികസ്വര വിപണികളിൽ വിദേശ നിക്ഷേപകർ സാഹസികമായി ഇടപെടും. യുഎസ് - ചൈന വ്യാപാര ഉടമ്പടിയിലെ അനുകൂല ചലനങ്ങളും ബ്രെക്സിറ്റിൽ ആശങ്കയൊഴിയുന്നതും ലോക വിപണിയിൽ പൊതുവേ ആപൽസാധ്യത കുറയ്ക്കുകയും ഇത് ഇന്ത്യ പോലെയുള്ള വികസ്വര വിപണികൾക്ക് അനുകൂലമായിത്തീരുകയും ചെയ്യും. സാഹസികമായി കാര്യങ്ങൾ ചെയ്യാൻ കഴിവുള്ള മിത പ്രകൃതിയായ ഒരു നിക്ഷേപകന് ഞങ്ങൾക്കു നൽകാനുള്ള ഉപദേശം മിശ്ര നിക്ഷേപമാണ്. അതായത് 60 മുതൽ 65 ശതമാനംവരെ ഓഹരിയിലും25 മുതൽ 30 ശതമാനം വരെ കടപ്പത്രങ്ങളിലും 15 മുതൽ 10 ശതമാനംവരെ സ്വർണത്തിലും നിക്ഷേപിക്കാം. വരുംവർഷങ്ങളിൽ ലോക, ആഭ്യന്തര വിപണികളിൽ സാഹസിക സ്വഭാവം മെച്ചപ്പെടുകയും രണ്ടുമൂന്നു വർഷത്തിനകംതന്നെ സാധാരണയിൽനിന്നും ഉയർന്ന ലാഭം ലഭിച്ചുതുടങ്ങുകയുംചെയ്യും. ഗണനിലവാരമുള്ള വൻകിട, ഇടത്തരം ഓഹരികളിലുംമ്യൂച്വൽ ഫണ്ട് പദ്ധതികളിലും കൂടുതൽ നിക്ഷേപിക്കാം. വിപണിയിൽ ഇപ്പോൾ നിലനിൽക്കുന്ന അപകടം ഉയർന്ന മൂല്യനിർണയവുമായി ബന്ധപ്പെട്ടതാണ്. വിലകൂടിയ ഓഹരികളുടേയും മേഖലകളുടേയും പ്രകടനത്തെ ഇതുബാധിക്കും. ധന കമ്മികാരണമുള്ള ദൗർബ്ബല്യം നിലനിൽക്കുമ്പോൾ ഭാവിയിൽ സർക്കാർ ഖജനാവിലേക്കു കൂടുതൽപണം എത്തിയില്ലെങ്കിൽ ഈ മേഖലയിൽ അത് കൂടുതൽ പ്രതിസന്ധിക്കിടയാക്കും. ലോക വ്യാപാര ഉടമ്പടിയും സർക്കാർ പിന്തുണയും സാമ്പത്തിക ഗതിമാന്ദ്യം പരിഹരിക്കാതിരിക്കുകയും രാഷ്ട്രീയ പ്രശ്നങ്ങൾ ഗുരുതരമാവുകയും ചെയ്താലുള്ള അപകട സാധ്യതയാണ് മറ്റൊന്ന്. രണ്ടാംപാദ ഫലങ്ങൾക്കുശേഷം നിഫ്റ്റി 50 ൽ ഒരു വർഷ ലക്ഷ്യം 12,600 ആണ്. മൂന്നാം പാദ ഫലങ്ങളും യഥാർത്ഥ വരുമാനവും ചേർന്ന പാർശ്വ ആപൽസാധ്യത നിലനിൽക്കുമ്പോഴും ഈ ലക്ഷ്യം നിലനിർത്താൻ കഴിയുന്നുണ്ട്. വരുംവർഷങ്ങളിൽ പ്രധാന സൂചകങ്ങൾക്കു വെളിയിലും വർധിത പ്രകടനങ്ങൾ മുന്നിൽ കാണുന്നു. പ്രധാന സൂചികകൾ റെക്കോഡ് ഉയരത്തിലാണെങ്കിലും വിശാല വിപണിയും സാമ്പത്തിക രംഗവും നിശ്ചലാവസ്ഥയിൽ തന്നെയാണ്. ഏതാനും ഓഹരികൾക്കും മേഖലകൾക്കും മാത്രം ഗുണകരമായ ഇന്നത്തെ ദുസ്ഥിതിയിൽ നിന്ന് അടുത്ത രണ്ടുവർഷത്തിനകം കരകയറുമെന്നും സാമ്പത്തിക നില മെച്ചപ്പെടുമെന്നും ഓഹരി വിപണിക്കു സഹായകമാംവിധം വിപണി വികസ്വരമാകുമെന്നും പ്രതീക്ഷിക്കാം. ഉത്തേജകങ്ങളും നികുതി ഇളവുകളും ഉൾപ്പെട്ട സർക്കാർനയം കൂടുതൽ വ്യാപാര സൗഹൃദമാകുന്നുണ്ട്. ആഭ്യന്തര വിപണിയിൽ റിസ്ക് എടുക്കാനുള്ള കഴിവ് വർധിക്കുകയും യുഎസ്-ചൈന ഉടമ്പടിയും ബ്രെക്സിറ്റും അനുകൂലമായിത്തീരുകയും ചെയ്യുന്നതോടെ ആഗോള സ്ഥിതിഗതികൾ മെച്ചപ്പെടുമെന്ന് പ്രതീക്ഷിക്കാം. ചാക്രിക ഓഹരികൾ, ലോഹം, ഊർജം, മൂലധന സാമഗ്രി, വ്യവസായം തുടങ്ങിയ മേഖലകളിൽ നിക്ഷേപിക്കാൻ ഏറ്റവും അനുയോജ്യമായ സമയമാണിത്. ബാങ്കിംഗ്, കെമിക്കൽ മേഖലകളിലും നിലവാരമുള്ള ചെറുകിട, ഇടത്തരം ഓഹരികളിലും കൂടുതൽ നിക്ഷേപിക്കാവുന്നതാണ്. (ജിയോജിത് ഫിനാൻഷ്യൽ സർവീസസ് ലിമിറ്റഡിലെ അടിസ്ഥാന ഗവേഷണ വിഭാഗം മേധാവിയാണ് ലേഖകൻ) What should investors do when stock indexes continue to remain high?

from money rss http://bit.ly/2ERVIpt
via IFTTT

കാര്യമായ നേട്ടമില്ലാതെ ഓഹരി വിപണി

മുംബൈ: അവധിക്കുപിന്നാലെവന്ന വ്യാപാര ദിനത്തിൽ ഓഹരി വിപണിയിൽ സമ്മിശ്ര പ്രതികരണം. സെൻസെക്സ് 82 പോയന്റ് നേട്ടത്തിൽ 41,543ലും നിഫ്റ്റി 3 പോയന്റ് നഷ്ടത്തിൽ 12,211ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 992 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 653 ഓഹരികൾ നഷ്ടത്തിലുമാണ്. വാഹനം, ലോഹം തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടത്തിലാണ്. എംആന്റ്എം, ടാറ്റ സ്റ്റീൽ, ഐഷർ മോട്ടോഴ്സ്, ബജാജ് ഫിനാൻസ്, ബ്രിട്ടാനിയ, ടെക് മഹീന്ദ്ര, ഏഷ്യൻ പെയിന്റ്സ്, എച്ച്ഡിഎഫ്സി, ഹിൻഡാൽകോ, ഹീറോ മോട്ടോർകോർപ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. ഭാരതി എയർടെൽ, ഐഒസി, കോൾ ഇന്ത്യ, ഡോ.റെഡ്ഡീസ് ലാബ്, ഒഎൻജിസി, ബജാജ് ഓട്ടോ, യെസ് ബാങ്ക്, ഇൻഫോസിസ്, സിപ്ല തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. Sensex, Nifty flat

from money rss http://bit.ly/39eWQRW
via IFTTT

166 വര്‍ഷത്തെ ചരിത്രത്തിലാദ്യം: നടപ്പ് വര്‍ഷത്തില്‍ ആരും അപകടത്തില്‍ മരിച്ചില്ലെന്ന് റെയില്‍വെ

ന്യൂഡൽഹി: റെയിൽവെയുടെ 166 വർഷത്തെ ചരിത്രത്തിലാദ്യമായി നടപ്പ് സാമ്പത്തിക വർഷത്തിൽ ഒരാൾപോലും അപകടത്തിൽ മരിച്ചില്ല. റെയിൽവെ മന്ത്രി പിയൂഷ് ഗോയലാണ് ഇക്കാര്യം ട്വീറ്റ് ചെയ്തത്. രാജ്യത്തൊട്ടാകെ സുരക്ഷാ മാനദണ്ഡങ്ങൾ ശക്തിപ്പെടുത്തിയതിന്റെ ഭാഗമായാണ് റെയിൽവെയ്ക്ക് ഈ നേട്ടം. ട്രാക്കുകളുടെ ആധുനീകരണം, കോൺക്രിറ്റ് സ്ലീപ്പറുകൾ സ്ഥാപിക്കൽ തുടങ്ങിയവ പൂർണമായും നടപ്പാക്കിയതായി കഴിഞ്ഞ മാസം റെയിൽവെ മന്ത്രാലയം വ്യക്തമാക്കിയിരുന്നു. കേടായ റെയിലുകൾ കണ്ടെത്തുന്നതിന് അൾട്രാസോണിക് സംവിധാനം(യുഎസ്എഫ്ഡി) നടപ്പാക്കിയത് ഗുണകരമായി. റെയിൽവെ ട്രാക്കുകളുടെ സുരക്ഷവർധിപ്പിക്കുന്നതും ട്രെയിനുകളുടെ പാളംതെറ്റുന്നത് ഒഴിവാക്കുന്നതിനും ഇത് സഹായിച്ചു. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതുസംബന്ധിച്ച് ജീവനക്കാർക്ക് പരിശീലനവും ബോധവത്കരണവും നൽകിയും ഗുണകരമായതായി റെയിൽവെ മന്ത്രാലയും പറയുന്നു. Railways had zero passenger deaths in the current financial year

from money rss http://bit.ly/2Zn2JYN
via IFTTT