121

Powered By Blogger

Friday 20 March 2020

കൂടുതല്‍ പലിശ ഏത്‌ ബാങ്കില്‍ ലഭിക്കും; അറിയാം

ലോകമാകെ കൊറോണ വിതച്ച സാമ്പത്തിക മാന്ദ്യത്തിലാകുമ്പോൾ പണം എവിടെ സുരക്ഷിതമായി നിക്ഷേപിക്കും. ഈ സാഹചര്യത്തിൽ പ്രമുഖ ബാങ്കുകൾ നൽകുന്ന പലിശയെത്രയെന്ന് പരിശോധിക്കാം. റിപ്പോ നിരക്ക്, പണലഭ്യത, സാമ്പത്തിക സാഹചര്യം എന്നിവ കണക്കിലെടുത്താണ് ബാങ്കുകൾ പലിശ നിരക്കുകൾ പരിഷ്കരിക്കുന്നത്. പ്രമുഖ ബാങ്കുകളായ എസ്ബിഐ, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഐസിഐസിഐ, എച്ച്ഡിഎഫ്സി, ആക്സിസ് തുടങ്ങിയവയെല്ലാം ഈയിടെ പലിശ നിരക്കുകൾ പരിഷ്കരിച്ചു. ഏഴുദിവസം മുതൽ 10വർഷംവരെയുള്ള കാലാവധിയിലാണ് ബാങ്കുകൾ നിക്ഷേപം സ്വീകരിക്കുന്നത്. നിക്ഷേപിക്കുന്നതുക, നിക്ഷേപ കാലാവധി തുടങ്ങിയവയ്ക്കനുസരിച്ച് പലിശ നിരക്കിൽമാറ്റമുണ്ടാകും. ഈ സാഹചര്യത്തിൽ നിക്ഷേപിക്കുംമുമ്പ് വിവിധ ബാങ്കുകൾ നൽകുന്ന പലിശ നിരക്കുകൾ താരതമ്യം ചെയ്യുന്നത് ഉചിതമാകും. എസ്ബിഐ രണ്ടുകോടി രൂപയ്ക്കുതാഴെയുള്ള നിക്ഷേപങ്ങളുടെ പലിശനിരക്ക് ഈയിടെയാണ് എസ്ബിഐ കുറച്ചത്. 10 ബേസിസ് പോയന്റുമുതൽ 50 ബേസിസ് പോയന്റുവരെയാണ് വിവിധ കാലയളവിലുള്ള നിക്ഷേപങ്ങളുടെ പലിശയിൽ കുറവുവരുത്തിയത്. പലിശ 7 ദിവസം മുതൽ 45 ദിവസംവരെ-4ശതമാനം 46 ദിവസം മുതൽ 179 ദിവസംവരെ-5ശതമാനം 180 ദിവസം മുതൽ 210 ദിവസംവരെ-5.50ശതമാനം 211 ദിസവം മുതൽ 1 വർഷംവരെ-5.50ശതമാനം 1 വർഷം മുതൽ 2 വർഷംവരെ-5.90ശതമാനം 2 വർഷം മുതൽ 3 വർഷംവരെ-5.90ശതമാനം 3 വർഷം മുതൽ 5 വർഷംവരെ-5.90ശതമാനം 5 വർഷം മുതൽ 10 വർഷംവരെ-5.90 ശതമാനം എച്ച്ഡിഎഫ്സി ബാങ്ക് 3.50 ശതമാനം മുതൽ 6.25 ശതമാനംവരെയാണ് വിവിധ കാലയളവുകളിലെ നിക്ഷേപങ്ങൾക്ക് എച്ച്ഡിഎഫ്സി ബാങ്ക് നൽകുന്ന പലിശ. മാർച്ച് 18 മുതലാണ് പുതിയ നിരക്കുകൾ നിലവിൽവന്നത്. പലിശ 7-14 ദിവസം-3.50ശതമാനം 15-29 ദിവസം-4ശതമാനം 30-45 ദിവസം-4.75 ശതമാനം 46-60 ദിവസം-5.25 ശതമാനം 61-90 ദിവസം-5.25 ശതമാനം 91-180 ദിവസം-5.25 ശതമാനം 6മാസം മുതൽ 9മാസംവരെ-5.65ശതമാനം 9 മാസം മുതൽ ഒരുവർഷംവരെ-5.90ശതമാനം ഒരുവർഷം-6.15 ശതമാനം ഒരുവർഷം മുതൽ രണ്ടുവർഷംവരെ-6.15ശതമാനം 2 വർഷം മുതൽ 3 വർഷംവരെ-6.25 ശതമാനം 3 വർഷം മുതൽ 5 വർഷംവരെ-6.15 ശതമാനം 5 വർഷം മുതൽ 10 വർഷംവരെ-6.15 ശതമാനം ഐസിഐസിഐ ബാങ്ക് രണ്ടുവർഷം മുതൽ പത്തുവർഷംവരെ കാലയളവിലുള്ള നിക്ഷേപങ്ങൾക്കാണ് ഐസിഐസിഐ ബാങ്ക് ഉയർന്ന പലിശ നിൽകുന്നത്. 6.40ശതമാനം. 2019 ഡിസംബർ ഒമ്പതിനാണ് ഈ നിരക്കുകൾ പ്രാബല്യത്തിൽവന്നത്. പലിശ 7-14 ദിവസം-4 ശതമാനം 15-29 ദിവസം-4.25 ശതമാനം 30-45 ദിവസം-4.75 ശതമാനം 46-60 ദിവസം-5.25 ശതമാനം 61-90 ദിവസം-5.25 ശതമാനം 91-120 ദിവസം-5.25 ശതമാനം 121-184 ദിവസം-5.25 ശതമാനം 290 ദിവസം മുതൽ ഒരുവർഷത്തിനുതാഴെവരെ-6 ശതമാനം ഒരുവർഷം മുതൽ 389 ദിവസംവരെ-6.20ശതമാനം 390 ദിവസം മുതൽ 18 മാസംവരെ-6.30 ശതമാനം 18 മാസം മുതൽ 2 വർഷംവരെ-6.30 ശതമാനം 2വർഷം മുതൽ 3 വർഷംവരെ-6.40 ശതമാനം 3 വർഷം മുതൽ 10 വർഷംവരെ 6.40 ശതമാനം കൊട്ടക് മഹീന്ദ്ര ബാങ്ക് 4 ശമാതനം മുതൽ 6.20 ശതമാനംവരെയാണ് കൊട്ടക് ബാങ്ക് നിക്ഷേപങ്ങൾക്ക് പലിശ നൽകുന്നത്. പുതുക്കിയ നിരക്കുകൾ പ്രാബല്യത്തിൽവന്നത് മാർച്ച് 12നാണ്. പലിശ 7-14 ദിവസം-3.50ശതമാനം 15-30 ദിവസം-4 ശതമാനം 31-45 ദിവസം-4.50 ശതമാനം 46-90 ദിവസം-5.10 ശതമാനം 91-120 ദിവസം-5.25 ശതമാനം 121-179 ദിവസം-5.30 ശതമാനം 180 ദിവസം-5.75 ശതമാനം 181 ദിവസം മുതൽ 269 ദിവസംവരെ-5.80 ശതമാനം 271-363 ദിവസം-6.05 ശതമാനം 365-389 ദിവസം-6.20 ശതമാനം 390 ദിവസം മുതൽ 23മാസംവരെ-6.20ശതമാനം 23 മാസംമുതൽ 2 വർഷംവരെ-6 ശതമാനം 3 മുതൽ 4 വർഷംവരെ-6 ശതമാനം 4 മുതൽ 5 വർഷംവരെ-6 ശതമാനം 5 മുതൽ 10 വർഷംവരെ-5.50 ശതമാനം ആക്സിസ് ബാങ്ക് 18 മാസം മുതൽ 10 വർഷംവരെയുള്ള നിക്ഷേപങ്ങൾക്ക് ആക്സിസ് ബാങ്ക് നൽകുന്നത് 6.50 ശതമാനം പലിശയാണ്. 2020 മാർച്ച് 21നാണ് പുതുക്കിയ പലിശ നിരക്കുകൾ പ്രാബല്യത്തിൽവന്നത്. പലിശ 7-14 ദിവസം-3.50 ശതമാനം 15-29 ദിവസം-4.25 ശതമാനം 30-45 ദിവസം-4.90 ശതമാനം 46-60 ദിവസം-5.40 ശതമാനം 61-180 ദിവസം-5.40 ശതമാനം 3 മാസം മുതൽ 5 മാസംവരെ-5.40 ശതമാനം 6 മാസം മുതൽ 9 മാസംവരെ-5.80 ശതമാനം 9 മാസം മുതൽ 11 മാസം 25 ദിവസംവരെ-6.05 ശതമാനം 11 മാസം മുതൽ 18 മാസംവരെ-6.40 ശതമാനം 18 മാസം മുതൽ 10 വർഷംവരെ-6.50 ശതമാനം ശ്രദ്ധിക്കാൻ: മുതിർന്ന പൗരന്മാർക്ക് എല്ലാ ബാങ്കുകളുംഅരശതമാനംവരെ അധിപലിശ നൽകുന്നുണ്ട്.

from money rss https://bit.ly/3a8miZt
via IFTTT

സ്വര്‍ണവില പവന് 200 രൂപകൂടി 30,400 രൂപയായി

സ്വർണവിലയിൽ ചാഞ്ചാട്ടം തുടരുന്നു. പവന് 200 രൂപകൂടി 30,400 രൂപയായി. 3,800 രൂപയാണ് ഗ്രാമിന്റെ വില. നാലു ദിവസംകൊണ്ട് 800 രൂപയാണ് വർധിച്ചത്. സ്വർണം വാങ്ങിക്കൂട്ടിയവർ വിറ്റുലാഭമെടുക്കുന്നതും വീണ്ടും വാങ്ങുന്നതുമാണ് വിപണിയിലെ ചാഞ്ചാട്ടത്തിന് കാരണം. മാർച്ച് 19ന് വില 29,600 നിലവാരത്തിലേയ്ക്ക് താഴ്ന്നിരുന്നു. തുടർന്ന് പടിപടിയായി വിലവർധിക്കുകയാണുണ്ടായത്. മാർച്ച് ആറിനാണ് എക്കാലത്തെയും ഉയർന്ന വിലയായ 32,320 രൂപയിൽ സ്വർണവിലയെത്തിയത്.

from money rss https://bit.ly/2UoZ9v9
via IFTTT

കൊറോണ:കമ്പനികൾക്ക് താത്കാലിക ഇളവുകളുമായി സെബി

മുംബൈ: കോവിഡ്-19 വ്യാപിക്കുന്ന പശ്ചാത്തലത്തിൽ നാലാം പാദ ഫലങ്ങളും ഓഹരിപങ്കാളിത്തവിവരങ്ങളും സമർപ്പിക്കാൻ കമ്പനികൾക്ക് കൂടുതൽസമയം അനുവദിച്ച് സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ. വൈറസ് ബാധിച്ചവരുടെ എണ്ണം ഉയരുന്ന സാഹചര്യത്തിൽ പല കമ്പനികളുടെയും പ്രവർത്തനം ഭാഗികമായി തടസ്സപ്പെട്ടിട്ടുണ്ട്. ജീവനക്കാർ പലരും വീടുകളിൽനിന്നാണ് ജോലിചെയ്യുന്നത്. ഈസാഹചര്യത്തിലാണ് താത്കാലികമായി കമ്പനികൾക്ക് ഇളവുകൾ നൽകാൻ സെബി തീരുമാനിച്ചിരിക്കുന്നത്. മാർച്ചിൽ അവസാനിക്കുന്ന പാദവർഷഫലം സമർപ്പിക്കാൻ 45 ദിവസവും വാർഷികഫലം പ്രഖ്യാപിക്കുന്നതിന് 30 ദിവസവുമാണ് അധികമായി അനുവദിച്ചിരിക്കുന്നത്. ഇവ 2020 ജൂണിൽ സമർപ്പിച്ചാൽ മതിയാകും. സാമ്പത്തികവർഷം കഴിഞ്ഞ് 60 ദിവസത്തിനകം വാർഷികഫലം പ്രഖ്യാപിക്കണമെന്നാണ് നിയമം. പുതിയ നിർദേശമനുസരിച്ച് ഇതിന് 90 ദിവസം ലഭിക്കും. കമ്പനിയുടെ ഓഹരിപങ്കാളിത്തവിവരങ്ങൾ സമർപ്പിക്കാനുള്ള സമയം ഏപ്രിൽ 21-ൽനിന്ന് മേയ് 15 വരെയാക്കി. ഓഹരികൈമാറ്റവിവരങ്ങൾ, നിക്ഷേപകരുടെ പരാതികൾ സംബന്ധിച്ച വിവരങ്ങൾ എന്നിവ സമർപ്പിക്കുന്നതിനും കൂടുതൽസമയം അനുവദിച്ചിട്ടുണ്ട്. അമേരിക്കയിലെ സെക്യൂരിറ്റീസ് എക്സ്ചേഞ്ച് കമ്മിഷനും സമാന ഇളവുകൾ പ്രഖ്യാപിച്ചിരുന്നു. ബോർഡ് യോഗം വീഡിയോ കോൺഫറൻസ് വഴി മുംബൈ: കമ്പനികൾക്ക് ഡയറക്ടർ ബോർഡ് യോഗം വീഡിയോ കോൺഫറൻസ് വഴി നടത്താൻ കേന്ദ്ര കോർപ്പറേറ്റ് കാര്യ മന്ത്രാലയം അനുമതി നൽകി. ജൂൺ 30 വരെയാണ് ഇതിന് അനുമതിയുള്ളത്. കോവിഡ്-19 പ്രതിരോധത്തിന്റെ ഭാഗമായാണ് നടപടി. യാത്രയ്ക്കും യോഗങ്ങൾക്കും നിയന്ത്രണങ്ങളുള്ളതിനാലാണ് ഇളവെന്ന് ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.

from money rss https://bit.ly/3ac3OHe
via IFTTT

മുംബൈയില്‍ അവധിയാണെങ്കിലും ഓഹരി വിപണി പ്രവര്‍ത്തിക്കും

മുംബൈ: മഹാരാഷ്ട്രയിൽ കൊറോണ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം ഉയർന്നതിനെതുടർന്ന് മുംബൈ, പുണെ, നാഗ്പുർ നഗരങ്ങളിലെ സ്ഥാപനങ്ങൾക്ക് 31വരെ അവധിയിയാരിക്കുമെങ്കിലും ഓഹരി വിപണി പ്രവർത്തിക്കും. രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനമായ മുംബൈയിലാണ് ബിഎസ്ഇയുടെയും എൻഎസ്ഇയുടെയും ഹെഡ്ക്വാർട്ടേഴ്സ് പ്രവർത്തിക്കുന്നത്. സെക്യൂരിറ്റീസ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ(സെബി)യുടെയും ആസ്ഥാനം മുംബൈയിൽതന്നെയാണ്. പ്രധാന ബ്രോക്കിങ് ഹൗസുകളുടെ കേന്ദ്ര ഓഫീസുകളും മുംബൈ നഗരത്തിലാണ്. മുംബൈ നഗരത്തിൽ 31വരെ മറ്റ് വ്യാപാര കേന്ദ്രങ്ങളൊന്നും തുറക്കില്ല. അവശ്യ സർവീസുകളായ പൊതുഗതാഗതം, ബാങ്ക്, ക്ലിയറിങ് ഹൗസുകൾ, സ്റ്റോക്ക് എക്സ്ചേഞ്ചുകൾ എന്നിവയ്ക്ക് അവധി ബാധകമാകില്ലെന്ന് മുഖ്യമന്ത്രി ട്വീറ്റിലൂടെ വ്യക്തമാക്കിയിട്ടുണ്ട്. Stock exchanges, clearing corporations, depositories ,stock brokers and sebi registered participants operating through these institutions will be exempted. — CMO Maharashtra (@CMOMaharashtra) March 20, 2020 ഓഹരി വിപണിക്ക് ശനിയും ഞായറും അവധിയായതിനാൽ23ന് തിങ്കളാഴ്ചയായിരിക്കും ഇനി വ്യാപാരം നടക്കുക. നാലുദിവസത്തെ കനത്ത തകർച്ചയ്ക്കുശേഷം മികച്ച നേട്ടത്തിലാണ് ഓഹരി സൂചികകൾ കഴിഞ്ഞദിവസം ക്ലോസ് ചെയ്തത്. സെൻസെക്സ് 1627.73 പോയന്റും നിഫ്റ്റി 482 പോയന്റും നേട്ടമുണ്ടാക്കി.

from money rss https://bit.ly/33AJsVD
via IFTTT

സെന്‍സെക്‌സ് 1627 പോയന്റ് കുതിച്ചു; നിഫ്റ്റി 8,700ന് മുകളില്‍ ക്ലോസ് ചെയ്തു

മുംബൈ: നാലുദിവസത്തെ കനത്ത തകർച്ചയ്ക്കുശേഷം മികച്ച നേട്ടത്തോടെ ഓഹരി സൂചികകൾ ക്ലോസ് ചെയ്തു. സെൻസെക്സ് 1627.73 പോയന്റ് നേട്ടത്തിൽ 29915.96ലും നിഫ്റ്റി 482 പോയന്റ് ഉയർന്ന് 8745.45ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1430 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 991 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 142 ഓഹരികൾക്ക് മാറ്റമില്ല. നിക്ഷേപകർ ഓഹരികൾ വാങ്ങാൻ താൽപര്യം പ്രകടിപ്പിച്ചതാണ് സൂചികകൾക്ക് കരുത്തുപകർന്നത്. ഐടി, എഫ്എംസിജി ഓഹരികൾ എട്ടുശതമാനത്തിലേറെ നേട്ടമുണ്ടാക്കി. ഊർജം, അടിസ്ഥാന സൗകര്യവികസനം, ലോഹം, വാഹനം, ഫാർമ തുടങ്ങിയ വിഭാഗങ്ങളിലെ സൂചികകൾ നേട്ടത്തിലായിരുന്നു. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികൾ നാല് ശതമാനത്തോളം നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഭാരതി ഇൻഫ്രടെൽ, ഗെയിൽ, ഒഎൻജിസി, ഹിന്ദുസ്ഥാൻ യുണിലിവർ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. യെസ് ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, ഇന്റസിൻഡ് ബാങ്ക്, അദാനി പോർട്സ്, ആക്സിസ് ബാങ്ക് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്.

from money rss https://bit.ly/33wSaV7
via IFTTT

ജിയോയുടെ വിവിധ പ്ലാനുകളില്‍ ഇരട്ടി ഡാറ്റയും കൂടുതല്‍ സംസാരസമയവും

തിരഞ്ഞെടുത്ത പ്ലാനുകളിൽ ഇരട്ടി ഡാറ്റയും മറ്റ് നെറ്റ് വർക്കുകളിലേയ്ക്ക് കൂടുതൽ സംസാരസമയവും ജിയോ അനുവദിച്ചു. 11 രൂപയുടെയും 21 രൂപയുടെയും 51 രൂപയുടെയും 101 രൂപയുടെയും 4ജി ഡാറ്റ പ്ലാനുകളിലാണ് ഇരട്ടി ഡാറ്റ അനുവദിച്ചിട്ടുള്ളത്. ഈ പ്ലാനുകളിൽ യഥാക്രമം 800 എംബി, 2ജി.ബി, 6 ജി.ബി, 12 ജി.ബി എന്നിങ്ങനെയാണ് ഡാറ്റ ലഭിക്കുക. മറ്റ് നെറ്റ് വർക്കുകളിലേയ്ക്ക് വിളിക്കുന്നതിന് 75, 200, 500, 1000 മിനുട്ടുകളാണ് യഥാക്രമം ലഭിക്കുക. അതായത് 11 രൂപയുടെ ഡാറ്റാ വൗച്ചർ പ്ലാനിൽ 800 എംബി 4ജി ഡാറ്റയും 75 മിനുട്ട് മറ്റ് നെറ്റ് വർക്കുകളിയേക്ക് സംസാര സമയവും ലഭിക്കും. നിലവിലുള്ള പ്ലാനിന്റെ കാലാവധിയാകും ഉണ്ടാകുക. 21 രൂപ ചാർജ് ചെയ്താൽ 2 ജി.ബി ഡാറ്റയാണ് ലഭിക്കുക. നേരത്തെ ഇത് ഒരു ജി.ബിയായിരുന്നു. 200 മിനുട്ട് മറ്റ് നെറ്റ് വർക്കുകളിലേയ്ക്ക് സംസാര സമയവും ലഭിക്കും. 51 രൂപയുടെ പ്ലാൻ പ്രകാരം നേരത്തെ ലഭിച്ചിരുന്ന 3 ജി.ബിക്കുപകരം 6 ജി.ബി ഡാറ്റ ലഭിക്കും. 500 മിനുട്ടാനാണ് സംസാര സമയം. 101 രൂപ ചാർജ് ചെയ്താൽ നേരത്തെയുള്ള 6 ജി.ബിക്കുപകരം 12 ജി.ബി ഡാറ്റ ലഭിക്കും. 1000 മിനുട്ട് സംസാരസമയവും ഉണ്ടാകും. വീട്ടിലുരുന്ന് ജോലി ചെയ്യാൻ കൂടുതൽ പേർ തയ്യാറാകുന്നതിന്റെ ഭാഗമായാണ് കൂടുതൽ ഡാറ്റ നൽകാൻ ജിയോ തീരുമാനിച്ചത്.

from money rss https://bit.ly/3baYeoM
via IFTTT