121

Powered By Blogger

Sunday 13 October 2019

ലിസ്റ്റ് ചെയ്ത ഉടനെ ഐആര്‍സിടിസി ഓഹരി വില 113 ശതമാനം കുതിച്ചു

മുംബൈ: 320 രൂപ വില നിശ്ചയിച്ച ഐആർസിടിസിയുടെ ഓഹരി, വിപണിയിൽ ലിസ്റ്റ് ചെയ്ത ഉടനെ കുതിച്ചത് ഇരട്ടിയോളം. 110 ശതമാനത്തോളമാണ് ഓഹരി വില ഉയർന്നത്. പത്തുമണിയോടെ 687 രൂപയ്ക്കാണ് വ്യാപാരം നടന്നത്.സമീപകാലത്തൊന്നും ലിസ്റ്റ് ചെയ്ത ഉടനെ കമ്പനികളുടെ ഓഹരി വില ഇത്രയും കുതിച്ചിട്ടില്ല. കോർപ്പറേറ്റ് നിക്ഷേപകർക്ക് 320 രൂപയ്ക്കും ചെറുകിട നിക്ഷേപകർക്കും ജീവനക്കാർക്കും 10 രൂപ കുറച്ച് 310 രൂപയുമാണ് ലിസ്റ്റിങ് പ്രൈസ് നിശ്ചയിച്ചിരുന്നത്. 638 കോടി രൂപയുടെ പബ്ലിക് ഇഷ്യുവിന് 112 ഇരട്ടിയാണ് സബ്സ്ക്രിപ്ഷനായി ലഭിച്ചത്. അതായത് 72,000 കോടി രൂപയുടെ അപേക്ഷകൾ. ലിസ്റ്റ് ചെയ്യുമ്പോൾ 500 രൂപയിലേറെഓഹരി വില കുതിക്കുമെന്ന് വിപണിയിൽനിന്ന് വിലയിരുത്തലുണ്ടായിരുന്നു. IRCTC climbs 113% over issue price

from money rss http://bit.ly/2VGB1V6
via IFTTT

രോഗഭയം സാമ്പത്തികപ്രശ്നവും കൂടിയാണ്

മാത്യൂസ് 63 വയസ്സുള്ള ഒരു റിട്ടയേർഡ് ഉദ്യോഗസ്ഥനാണ്... ഒരു സ്വകാര്യ ഇൻഷുറൻസ് സ്കീമിൽ ചേർന്നതിന്റെ ഭാഗമായി അതിൽനിന്ന് പെൻഷൻ ലഭിക്കുന്നുണ്ട്... രോഗഭയമാണ് അദ്ദേഹത്തിന്റെ പ്രശ്നം. എല്ലാ ആഴ്ചയിലും പോയി രക്തം പരിശോധിക്കും. ഷുഗർ കൂടിയോ, കുറഞ്ഞോ എന്ന ആധിയാണ്. എങ്ങാനും കൂടുതലായി കണ്ടാൽ ആ ലാബിന്റെ കുഴപ്പമാണെന്നും പറഞ്ഞ് മറ്റൊരു ലാബിലേക്ക് ഓടിപ്പോകും. വർഷത്തിലൊരിക്കൽ 'എക്സിക്യുട്ടീവ് ചെക്കപ്പ്' എന്ന പേരിൽ മുഴുവൻ ശരീരപരിശോധനയും നടത്തും. രോഗവിവരം ഡോക്ടർമാരോട് പറഞ്ഞാൽ മാനസികപ്രശ്നമാണെന്നും വലിയ അസുഖങ്ങളൊന്നുമില്ലെന്നും പറഞ്ഞ് വെറുതെ വിടും. രോഗം മൂർച്ഛിച്ചതിനുശേഷം മാത്രമേ ഇവർ പറയുകയുള്ളോ എന്ന ആധിയും അദ്ദേഹത്തിൽ വർധിച്ചുവരുന്നു. ആരോഗ്യം ആഗ്രഹിക്കാത്തവരായി ആരാണുള്ളത്...? പണ്ട് 'രോഗമില്ലാത്ത അവസ്ഥ'യെയാണ് 'ആരോഗ്യം' എന്ന് വിളിച്ചിരുന്നത്. എന്നാൽ, ഇന്ന് ലോകാരോഗ്യ സംഘടന ആരോഗ്യത്തെ കേവലം രോഗരഹിതമായ അവസ്ഥയായി മാത്രം കരുതുന്നില്ല. മറിച്ച്, 'ആരോഗ്യമെന്നത് ഒരു വ്യക്തിയുടെ സമ്പൂർണ ശാരീരിക, മാനസിക, സാമൂഹ്യ സുസ്ഥിതി'യായാണ് നിർവചിക്കുന്നത്. ഈ നിർവചനത്തെ കുറച്ചുകൂടി വിപുലീകരിച്ച് 'ആരോഗ്യത്തെ സമ്പൂർണ ദൈനംദിന ജീവിതത്തിനുള്ള ഉപാധി'യായി പരിഗണിക്കുന്നു. 'പൊതുജനാരോഗ്യം' എന്ന പദപ്രയോഗവും ഈ വിപുലീകരണത്തിന്റെ ഫലമാണ്. സാമ്പത്തികശാസ്ത്രത്തിൽ 'ഇക്കണോമിക്സ് ഓഫ് ഹെൽത്ത് കെയർ' അഥവാ 'ആരോഗ്യ സാമ്പത്തികശാസ്ത്രം' എന്ന ശാഖയുണ്ട്. ആരോഗ്യസംരക്ഷണ മാർഗങ്ങളുടെയും രോഗചികിത്സയുടെയും ചെലവും കാര്യക്ഷമതയും മൂല്യവും രോഗചികിത്സാ സംവിധാനങ്ങളുടെയും ഉപകരണങ്ങളുടെയും ഉത്പാദനവും ഉപഭോഗവും എല്ലാം പഠനവിഷയമാകുന്ന ശാസ്ത്രശാഖയാണിത്. 'കെന്നത്ത് ആരോ' എന്ന സാമ്പത്തിക ശാസ്ത്രജ്ഞൻ ആരോഗ്യ സാമ്പത്തികശാസ്ത്രത്തിലെ ചെലവിനെ സ്വാധീനിക്കുന്ന ഘടകങ്ങളെ പ്രതിപാദിക്കുന്നു. ആരോഗ്യസംരക്ഷണ സാമ്പത്തികശാസ്ത്രത്തിന് മൂന്ന് തലങ്ങളുണ്ട്. അവ 'മെഡിക്കൽ സാമ്പത്തികശാസ്ത്രം', 'മാനസികാരോഗ്യ സാമ്പത്തികശാസ്ത്രം', 'ബിഹേവിയറൽ സാമ്പത്തികശാസ്ത്രം' എന്നിവയാണ്. ഒരു രാജ്യത്തിന്റെ സാമ്പത്തിക സുസ്ഥിതി അളക്കുന്ന സാമ്പത്തിക സൂചികകളായ 'ഹ്യൂമൻ ഡവലപ്മെന്റ് ഇൻഡക്സ്' (എച്ച്.ഡി.ഐ.) അഥവാ 'മനുഷ്യവികസന സൂചിക', 'ഫിസിക്കൽ ക്വാളിറ്റി ഓഫ് ലൈഫ് ഇൻഡക്സ്' (പി.ക്യു.എൽ.ഐ.) അഥവാ 'ജീവിത ഭൗതിക ഗുണമേന്മാ സൂചിക' എന്നിവയും പൊതുജനാരോഗ്യവുമായി ബന്ധപ്പെട്ടാണ് ഉപയോഗിക്കുന്നത്. ഈ സൂചികകളുടെ അടിസ്ഥാനത്തിൽ രാജ്യങ്ങളുടെ വികസനത്തെ അതിന്റെ തോതനുസരിച്ച് ക്രമീകരിച്ച് നിശ്ചിതപ്പെടുത്തുന്നു. ഉത്പാദിത വസ്തുക്കളുടെ പട്ടികയിൽ ആരോഗ്യപരിപാലനത്തെ സാമ്പത്തികശാസ്ത്രത്തിൽ 'മെറിറ്റ് വസ്തുക്കൾ' എന്ന വിഭാഗത്തിലാണ് പെടുത്തിയിരിക്കുന്നത്. ഒരു വസ്തുവിന്റെ ഉപയോഗം അത് ഉപയോഗിക്കുന്ന ആൾക്കുമാത്രമല്ല, ഒരു സമൂഹത്തിന് മൊത്തത്തിൽ പ്രയോജനകരമാവുമ്പോഴാണ് അതിനെ 'മെറിറ്റ് വസ്തു' എന്ന് വിളിക്കുന്നത്. അതുകൊണ്ട്, മെറിറ്റ് വസ്തുക്കൾ സ്വകാര്യമേഖലയിലും പൊതുമേഖലയിലും ഇത് രണ്ടുംകൂടി ചേർന്ന മേഖലയിലും സുലഭമായി ലഭ്യമാക്കേണ്ടതാണ്. ഇവിടെയാണ് ആരോഗ്യപരിപാലനം ഒരു പൊതുസ്വത്തായി പരിഗണിച്ച് ലഭ്യമാക്കേണ്ടതിന്റെ ഉത്തരവാദിത്വം വർധിക്കുന്നത്. ഭരണഘടനയുടെ 21-ാം വകുപ്പനുസരിച്ച്, 'ഒരുവന്റെ ജീവിക്കാനുള്ള അവകാശവുമായി ബന്ധപ്പെട്ട് ചിന്തിക്കുമ്പോൾ ആരോഗ്യസംരക്ഷണം അടിസ്ഥാന അവകാശമാണ്'. എന്നാൽ ഇത് അടിസ്ഥാനപരമായ ആവശ്യമായി ഇന്നും മാറിയിട്ടില്ല. ഇത് സാധ്യമാകാൻ വ്യക്തിപരമായ ചുവടുകൾ എടുക്കുന്നതോടൊപ്പം, അതിനായുള്ള സാമൂഹ്യവും ഘടനാപരവുമായ ചുവടുവയ്പുകൾകൂടി നടപ്പിലാക്കണം. ഒന്നാമതായി, ആരോഗ്യ ഇൻഷുറൻസ് പദ്ധതികൾ സ്വകാര്യമേഖലയിലും സർക്കാർതലത്തിലും പ്രബലമാക്കുക എന്നതാണ്. രണ്ടാമതായി, ആരോഗ്യപരിപാലനം എന്നത് വികസനസൂചിക ആയതിനാൽ ഈ രംഗത്തുള്ള നിക്ഷേപം പ്രധാനപ്പെട്ടതാണ്. 'ഹെൽത്ത് ടൂറിസ'ത്തിന്റെ സാധ്യതകളിലേക്ക് നൂതന ചികിത്സാമാർഗങ്ങൾ വളർത്തിയെടുക്കാവുന്നതാണ്. അതോടൊപ്പം, ഈ മേഖലയിലുള്ള വിപണിനിയമങ്ങൾ കർശനമായും സർക്കാർ നിയന്ത്രണത്തിലാകണം. മൂന്നാമതായി, സോഷ്യൽ ഇൻഷുറൻസ് സ്കീമുകളിലൂടെ സാമൂഹ്യ സുരക്ഷിതത്വം ഉറപ്പാക്കുക എന്നതാണ്. വിവിധ ഇൻഷുറൻസ് പാക്കേജുകൾ പൗരാവകാശത്തിന്റെ ഭാഗമാക്കണം. നാലാമതായി, രോഗഭയമില്ലാതെ ജീവിക്കാനുതകുന്ന മാനസിക ആരോഗ്യത്തിലേക്ക് ഉയരുക എന്നതാണ്. ആയുർദൈർഘ്യത്തിന്റെ വളർച്ച, മാരകരോഗങ്ങൾ, ശരീരത്തിന്റെ അമിതഭാരം, തെറ്റായ ഭക്ഷണരീതികൾ വ്യായാമക്കുറവ് എന്നിവ ഈരംഗത്ത് കാണുന്ന ഘടകങ്ങളാണ്. വർധിച്ചുവരുന്ന ആരോഗ്യപരിപാലന ചെലവുകൾ സാമ്പത്തികപ്രശ്നമാണ്. രോഗഭയംമൂലം നടത്തുന്ന രോഗപ്രതിരോധ ചികിത്സാച്ചെലവ് പലർക്കും ഭാരമേറിയതാവുന്നു. വികസിത രാജ്യങ്ങളിൽ വിവിധങ്ങളായ സാമൂഹ്യസുരക്ഷിതത്വ പദ്ധതികളിലൂടെ ആരോഗ്യസുരക്ഷ ഉറപ്പുവരുത്തുന്നു. അവിടെ സമ്പന്നർ, ആകെ ആഭ്യന്തര ഉത്പാദനത്തിന്റെ അഥവാ ജി.ഡി.പി.യുടെ മൂന്ന് ശതമാനമാണ് ആരോഗ്യസുരക്ഷയ്ക്കായി ഉപയോഗിക്കുന്നതെങ്കിൽ കുറഞ്ഞ വരുമാനക്കാരുടെ ഇടയിൽ ഇത് 20-80 ശതമാനത്തിനും ഇടയിലായാണ് കണ്ടുവരുന്നത്. ഓർക്കുക, 'ആരോഗ്യം ധനമാണ്... അത് വലിയ സമ്പത്തുമാണ്.' ഒരു ഇറ്റാലിയൻ പഴഞ്ചൊല്ല് പറയുന്നതനുസരിച്ച് 'ആരോഗ്യമുള്ളവൻ ഏറ്റവും വലിയ ധനവാനാണ്, പക്ഷേ, അവൻ അതറിയുന്നില്ല.' പീൻ ചൈ യോയുടെ അഭിപ്രായത്തിൽ 'ആളുകൾ, വർധിച്ചുവരുന്ന രോഗങ്ങളെക്കുറിച്ച് ഭയപ്പെടുമ്പോൾ, ഡോക്ടർമാർ രോഗചികിത്സയ്ക്ക് അനുയോജ്യമായ പ്രതിവിധികളുടെ അപര്യാപ്തതയെക്കുറിച്ചാണ് അസ്വസ്ഥരാവുന്നത്'. 'കുറച്ച് ഭക്ഷിക്കുക, ആഴത്തിൽ ശ്വസിക്കുക, മനസ്സ് എപ്പോഴും സന്തോഷകരമായിരിക്കാൻ പരിശ്രമിക്കുക, നന്മ ചെയ്യാനാവുക' തുടങ്ങിയവ ഈ രംഗത്തുള്ള ചില കുറുക്കുവഴികളാണ്. ബഞ്ചമിൻ ഡിസ്രായേലിയുടെ വാക്കുകളിൽ, 'ഒരു രാജ്യത്തിന്റെ ശക്തിയും സന്തോഷവും അവിടത്തെ ജനങ്ങളുടെ ആരോഗ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു.'

from money rss http://bit.ly/31fNPCK
via IFTTT

ഓഹരി സൂചികകളില്‍ നേരിയ നേട്ടത്തോടെ തുടക്കം

മുംബൈ: പ്രി ഓപ്പണിങ് സെഷനിൽ മികച്ച നേട്ടത്തിലായിരുന്നെങ്കിലും ഓഹരി സൂചികകൾ താമസിയാതെ നഷ്ടത്തിലായി. സെൻസെക്സ് 35 പോയന്റ് നേട്ടത്തിൽ 38,162ലും നിഫ്റ്റി 14 പോയന്റ് താഴ്ന്ന് 11319ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 600 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 383 ഓഹരികൾ നഷ്ടത്തിലുമാണ്. ടാറ്റ മോട്ടോഴ്സ്, വേദാന്ത, ടാറ്റ സ്റ്റീൽ, ഐഒസി, സൺ ഫാർമ, ഒഎൻജിസി, എസ്ബിഐ, യെസ് ബാങ്ക്, ഹിൻഡാൽകോ, ഹിന്ദുസ്ഥാൻ യുണിലിവർ, എച്ച്ഡിഎഫ്സി ബാങ്ക് തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. ഇൻഫോസിസ്, യുപിഎൽ, എംആന്റ്എം, ടിസിഎസ്, സിപ്ല, എച്ച്ഡിഎഫ്സി, കൊട്ടക് മഹീന്ദ്ര, ടെക് മഹീന്ദ്ര, കോൾ ഇന്ത്യ, ഐസിഐസിഐ ബാങ്ക് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ.് ചൈന-യുഎസ് വ്യാപാര യുദ്ധം സംബന്ധിച്ച ആശങ്കകൾ താൽക്കാലികമായി അകന്നതോടെ ഏഷ്യൻ സൂചികകളിൽ മികച്ച നേട്ടത്തിലാണ് വ്യാപാരം ആരംഭിച്ചത്.

from money rss http://bit.ly/32d5WuB
via IFTTT

ഇന്ത്യയുടെ വളർച്ചനിരക്ക് ആറുശതമാനമായി കുറയുമെന്ന് ലോകബാങ്ക്

വാഷിങ്ടൺ: നടപ്പുസാമ്പത്തികവർഷത്തിന്റെ ആദ്യപാദങ്ങളിലെ വളർച്ചനിരക്കിൽ ഇടിവു രേഖപ്പെടുത്തിയതിനുപിന്നാലെ ഇന്ത്യയുടെ സാമ്പത്തികവളർച്ച അനുമാനം ലോകബാങ്ക് ആറുശതമാനമായി കുറച്ചു. 2018-19 സാമ്പത്തികവർഷത്തിൽ 6.9 ശതമാനമായിരുന്നു വളർച്ചനിരക്ക്. ദക്ഷിണേഷ്യാ സാമ്പത്തിക റിപ്പോർട്ടിന്റെ ഏറ്റവും പുതിയ ലക്കത്തിലാണ് ഇന്ത്യയുടെ വളർച്ചനിരക്കിൽ ലോകബാങ്ക് കുറവുവരുത്തിയത്. കഴിഞ്ഞ ഏപ്രിലിൽ പ്രവചിച്ച 7.5 ശതമാനത്തിൽ നിന്നാണ് വളർച്ചനിരക്ക് ലോകബാങ്ക് കുറയ്ക്കുന്നത്. വേണ്ടത്ര മുന്നൊരുക്കങ്ങളില്ലാതെ ജി.എസ്.ടി. നടപ്പാക്കിയതും നോട്ട് അസാധുവാക്കിയതിനൊപ്പം ഗ്രാമീണസന്പദ്വ്യവസ്ഥയിലെ സമ്മർദവും നഗരമേഖലകളിൽ തൊഴിലില്ലായ്മനിരക്കു കുത്തനെ കൂടിയതും സ്ഥിതി വഷളാക്കിയതായി റിപ്പോർട്ടിൽ പറയുന്നു. രാജ്യത്തെ ദുർബലമായ സാമ്പത്തികമേഖലയെ കൂടുതൽ തകർച്ചയിലേക്കു തള്ളിവിടാൻ വളർച്ചയിലെ 'കടുത്ത' ഇടിവ് ഇടയാക്കിയേക്കുമെന്ന മുന്നറിയിപ്പും റിപ്പോർട്ടിലുണ്ട്. അന്താരാഷ്ട്ര നാണ്യനിധി(ഐ.എം.എഫ്.)യുമായി ചേർന്നുള്ള വാർഷിക സമ്മേളത്തിനു മുന്നോടിയായാണ് ലോകബാങ്ക് റിപ്പോർട്ട് പുറത്തിറക്കിയത്. തുടർച്ചയായി രണ്ടാമത്തെ വർഷമാണ് രാജ്യത്തിന്റെ സാമ്പത്തിക വളർച്ചനിരക്കിൽ അവർ കുറവുവരുത്തുന്നത്. ബംഗ്ലാദേശിന്റെയും നേപ്പാളിന്റെയും വളർച്ചനിരക്കിനെക്കാൾ പിന്നിലാണ് ഇന്ത്യയുടേത്. അതേസമയം, 2021-ലും (6.9 ശതമാനം) 2022-ലും (7.2 ശതമാനം) ഇന്ത്യൻ സമ്പദ്വ്യവസ്ഥ വളർച്ച മെച്ചപ്പെടുത്തുമെന്നും ലോകബാങ്ക് വ്യക്തമാക്കി. ഗ്രാമീണമേഖലയിലെ വരുമാനക്കുറവ്, ആഭ്യന്തരവിപണിയിലെ കുറഞ്ഞ ആവശ്യം, ബാങ്കിതര ധനകാര്യസ്ഥാപനങ്ങളിലെ വായ്പകളിലുണ്ടായ ഇടിവ് എന്നീ ഘടകങ്ങൾ ഉപഭോഗം കുറവായിത്തന്നെ തുടരുന്നതിന് ഇടയാക്കും -റിപ്പോർട്ട് വ്യക്തമാക്കി. നിർമാണ-ഉത്പാദന മേഖലകളിലെ ഉണർവ് വ്യവസായോത്പാദന വളർച്ചനിരക്ക് 6.9 ശതമാനം ഉയർത്തി. അതേസമയം, കാർഷിക (2.9 ശതമാനം), സേവനമേഖലകളിലെ(7.5 ശതമാനം) വളർച്ചനിരക്ക് ഇടിഞ്ഞു -റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ സാമ്പത്തികവർഷം വിദേശനാണ്യക്കമ്മി ജി.ഡി.പി.യുടെ 2.1 ശതമാനമായി ഉയർന്നതും ഇന്ത്യയുടെ സാമ്പത്തികസ്ഥിതിയുടെ സൂചകമായി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. 2017-18-ൽ ജി.ഡി.പി.യുടെ 1.8 ശതമാനമായിരുന്നു വിദേശനാണ്യക്കമ്മി. അന്താരാഷ്ട്ര റേറ്റിങ് ഏജൻസിയായ മൂഡിസ് കഴിഞ്ഞയാഴ്ച ഇന്ത്യയുടെ വളർച്ച അനുമാനം നേരത്തേ പ്രവചിച്ച 6.2-ൽനിന്ന് 5.8 ആക്കി കുറച്ചിരുന്നു. മാന്ദ്യത്തെ മറികടക്കാൻ ഇതിനകം കേന്ദ്രസർക്കാരും റിസർവ്ബാങ്കും ഒട്ടേറെ ഉത്തേജകപദ്ധതികൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ത്യ ഇപ്പോഴും അതിവേഗം വളരുന്ന രാജ്യം വളർച്ചയിൽ ഇടിവുണ്ടാകുമെങ്കിലും ഇപ്പോഴും അതിവേഗം വളരുന്ന സമ്പദ്വ്യവസ്ഥയാണ് ഇന്ത്യയുടേതെന്നും അതിന് ഏറെ സാധ്യതകളുണ്ടെന്നും ലോകബാങ്കിന്റെ ദക്ഷിണേഷ്യാവിഭാഗം മുഖ്യ സാന്പത്തിക ശാസ്ത്രജ്ഞൻ ഹാൻസ് ടിമ്മർ പറഞ്ഞു. അടുത്തിടെ ആഗോളസാമ്പത്തിക രംഗത്തുണ്ടായ മാന്ദ്യം ഇന്ത്യയിലും പ്രതിഫലിച്ചുതുടങ്ങിയതായും ഒട്ടേറെ ഗുരുതരമായ പ്രശ്നങ്ങൾ ഇന്ത്യ അഭിമുഖീകരിക്കേണ്ടിവരുമെന്നും ഇന്ത്യൻ സമ്പദ്വ്യവസ്ഥയെക്കുറിച്ചുള്ള ചോദ്യത്തിനു മറുപടിയായി അദ്ദേഹം പറഞ്ഞു. “നേരിയ തോതിലുള്ള സാമ്പത്തികമാന്ദ്യത്തിലൂടെയാണ് ഇന്ത്യ കടന്നുപോകുന്നത്. 2012-ലേതുമായി ഇതു താരതമ്യപ്പെടുത്താവുന്നതാണ്. 2009-ലുണ്ടായിരുന്ന സാമ്പത്തികമാന്ദ്യത്തെക്കാൾ കുറവാണ്. എന്നാൽ, ഇതു കുറച്ചുഗുരുതരമാണ്, അതാണു സത്യം” -അദ്ദേഹം പറഞ്ഞു. അന്താരാഷ്ട്രീയ ഘടകങ്ങളാണ് രാജ്യത്തെ മാന്ദ്യത്തിന് 80 ശതമാനവും കാരണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

from money rss http://bit.ly/2B73TMr
via IFTTT