121

Powered By Blogger

Monday, 23 September 2019

സെപ്റ്റംബര്‍ 30നകം ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ പാന്‍ അസാധുവാകും

സെപ്റ്റംബർ 30നകം ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കിൽ നിങ്ങളുടെ പാൻ അസാധുവാകും. അസാധുവായാൽ ഒക്ടോബർ ഒന്നുമുതൽ പാൻഉപയോഗിക്കാനാവില്ല. അസാധുവായ പാൻ എന്നാൽ നിങ്ങൾക്ക് പാൻ ഇല്ലെന്ന് ചുരുക്കം. ആ പാനുപയോഗിച്ച് ഏതെങ്കിലും തരത്തിലുള്ള പണമിടപാടുകൾ നടത്താനും കഴിയില്ല. എന്നിരുന്നാലും അസാധുവായ പെർമനെന്റ് അക്കൗണ്ട് നമ്പറിനെക്കുറിച്ച് സർക്കാർ കൂടുതൽ വ്യക്തത ഇതുവരെ വരുത്തിയിട്ടില്ല. ജൂലായ് അഞ്ചിലെ ബജറ്റിലാണ് പാനും ആധാറും ലിങ്ക് ചെയ്യുന്നത് സംബന്ധിച്ച നിയമത്തിൽ മാറ്റംവരുത്തിയത്. 2017ലാണ് പാൻ ആധാറുമായി ബന്ധിപ്പിക്കണമെന്ന നിയമം ആദ്യം കൊണ്ടുവന്നത്. സെപ്റ്റംബർ 30നകം പാൻ ആധാറുമായി ബന്ധിപ്പിക്കണമെന്ന വിജ്ഞാപനം 2019 മാർച്ച് 31നാണ് പ്രത്യക്ഷ നികുതി ബോർഡ് പുറത്തുവിട്ടത്. അതിനുശേഷം ജൂലായിലെ ബജറ്റിൽ നിയമം പരിഷ്കരിച്ചിരുന്നു. പാൻ ഉടമ മുമ്പ് നടത്തിയ ഇടപാടുകൾ സംരക്ഷിക്കുന്നതിനുവേണ്ടിയായിരുന്നു ഇത്. പുതുക്കിയ നിയമപ്രകാരം പാൻ ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി നീട്ടുന്നതുംസംബന്ധിച്ചും സർക്കാരിന്റെ ഭാഗത്തുനിന്ന് ഇതുവരെ അറിയിപ്പൊന്നും വന്നിട്ടില്ല.

from money rss http://bit.ly/2mIWM97
via IFTTT

ഇന്ത്യയില്‍ വീടുവെയ്ക്കുന്നതിന് ഏറ്റവും ചെലവേറിയ 10 നഗരങ്ങള്‍

ഇന്ത്യയിലെ ഏറ്റവും കൂടിയ വിലയുള്ള റിയൽ എസ്റ്റേറ്റ് വിപണി ഏതൊക്കെയാണ്. ദക്ഷിണ മുംബൈയിലെ ടാർഡിയോയ്ക്കാണ് ഇക്കാര്യത്തിൽ ഒന്നാം സ്ഥാനം. ചതുരശ്ര അടിക്ക് 56,200 രൂപയാണ് ഇവിടെ വില. ഏറ്റവും വില കൂടിയ മറ്റ് മേഖലകൾ ഏതൊക്കെയാണെന്ന് പരിശോധിക്കാം. റിയൽ എസ്റ്റേറ്റ് കമ്പനിയായ അനാറോക്കിന്റേതാണ് വിലയിരുത്തൽ. 10. അലിപോർ, കൊൽക്കത്ത- ചതുരശ്ര അടിക്ക് 11,800 രൂപ 9. ഗോൾഫ് കോഴ്സ് റോഡ്, ഗുരുഗ്രാം-ചതുരശ്ര അടിക്ക് 12,500 രൂപ 8. കോറിഗോൺ പാർക്ക്, പുണെ-ചതുരശ്ര അടിക്ക് 12,500 രൂപ 7. അണ്ണാ നഗർ, ചെന്നൈ- ചതുരശ്ര അടിക്ക് 13,000 രൂപ 6. കരോൾ ബാഗ്, ന്യൂഡൽഹി-ചതുരശ്ര അടിക്ക് 13,500 രൂപ 5. എഗ്മോർ, ചെന്നൈ-ചതുരശ്ര അടിക്ക് 15,100 രൂപ 4. നുംഗംബാക്കം, ചെന്നൈ-ചതുരശ്ര അടിക്ക് 18,000 രൂപ 3. മഹാലക്ഷ്മി, മുംബൈ- ചതുരശ്ര അടിക്ക് 40,000 രൂപ 2. വേർളി, മുംബൈ- ചതുരശ്ര അടിക്ക്-41,500 രൂപ 1. ടേർഡിയോ, മുംബൈ- ചതുരശ്ര അടിക്ക് 56,200 രൂപ

from money rss http://bit.ly/2kHEJ2t
via IFTTT

സെന്‍സെക്‌സില്‍ 172 പോയന്റ് നേട്ടത്തോടെ തുടക്കം

മുംബൈ: ഓഹരി വിപണിയിൽ നേട്ടം തുടരുന്നു. സെൻസെക്സ് 172 പോയന്റ് ഉയർന്ന് 39,262ലും നിഫ്റ്റി 39 പോയന്റ് നേട്ടത്തിൽ 11,639ലുമാണ് വ്യാപാരം നടക്കുന്നത്. അശോക് ലൈലാൻഡ്, അമര രാജ, മാരുതി സുസുകി, ഇൻഫോസിസ്, ടാറ്റ മോട്ടോഴ്സ്, ബ്രിട്ടാനിയ, സീ എന്റർടെയ്ൻമെന്റ്, ടിസിഎസ്, ഹിന്ദുസ്ഥാൻ യുണിലിവർ, ഗ്രാസിം തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. ടാറ്റ സ്റ്റീൽ, ഐഒസി, യെസ് ബാങ്ക്, എസ്ബിഐ, പവർഗ്രിഡ്, ഗെയിൽ, ബജാജ് ഫിനാൻസ്, ഐസിഐസിഐ ബാങ്ക്, ഏഷ്യൻ പെയിന്റ്സ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലാണ്. ബാങ്ക്, ഇൻഫ്ര, ലോഹം, ഫാർമ ഓഹരികൾ സമ്മർദത്തിലാണ്. വാഹനം, ഊർജം, ഐടി ഓഹരികളാണ് നേട്ടത്തിൽ. മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകളും നേരിയ നേട്ടത്തിലാണ്. Sensex gains 172 pts

from money rss http://bit.ly/2mJpfM7
via IFTTT

സ്വർണത്തിൽ നിക്ഷേപിക്കാം ഇ.ടി.എഫിലൂടെ

മലയാളികൾക്ക് പ്രിയപ്പെട്ട നിക്ഷേപങ്ങളിൽ ഒന്നാണ് സ്വർണം. കഴിഞ്ഞ ആഴ്ചകളിൽ സ്വർണവില കുതിച്ചുയർന്നതോടെ ഇതിലേക്ക് നിക്ഷേപ താത്പര്യം ഏറിയിരിക്കുകയാണ്. നിക്ഷേപം എന്ന നിലയിൽ സ്വർണാഭരണത്തോടൊപ്പം ഗോൾഡ് ഇ.ടി.എഫുകൾക്കും പ്രിയമേറുന്നു. പണിക്കൂലി, പണിക്കുറവ് എന്നിവ മൂലമുള്ള നഷ്ടമില്ലെന്നതാണ് ഇ.ടി.എഫുകളുടെ ഏറ്റവും വലിയ പ്രത്യേകത. സ്വർണാഭരണങ്ങൾ സൂക്ഷിക്കാനുള്ള ബാങ്ക് ലോക്കറിന്റെ ചെലവ് ഇല്ലെന്നതാണ് മറ്റൊരു ഗുണം. വീട്ടിൽ സൂക്ഷിക്കുമ്പോൾ മോഷണത്തിന്റെ സാധ്യതയും തള്ളിക്കളയാനാകില്ല. ഈ പൊല്ലാപ്പുകൾ ഒന്നും ഇല്ലാതെ, സ്വർണ വിലവർധനയുടെ നേട്ടം സ്വന്തമാക്കാനുള്ള നിക്ഷേപ മാർഗമാണ് 'ഗോൾഡ് എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ട്' അഥവാ 'സ്വർണ ഇ.ടി.എഫ്.' സ്വർണത്തിൽ നിക്ഷേപിക്കുന്ന ഫണ്ടുകളെയാണ് സ്വർണ ഇ.ടി.എഫ്. എന്നു പറയുന്നത്. പ്രമുഖ മ്യൂച്വൽ ഫണ്ട് സ്ഥാപനങ്ങളിൽ പലതിനും സ്വന്തമായി ഗോൾഡ് ഇ.ടി.എഫുകളുണ്ട്. നിക്ഷേപകൻ നിശ്ചിത തുക നിക്ഷേപിക്കുമ്പോൾ ആ തുകയ്ക്ക് അനുസരിച്ച് സ്വർണം യഥാർഥത്തിൽ വാങ്ങുകയാണ് ഫണ്ട് സ്ഥാപനങ്ങൾ ചെയ്യുന്നത്. സ്വർണത്തിന്റെ വില കൂടുന്നതനുസരിച്ച് നമ്മുടെ നിക്ഷേപത്തിന്റെ മൂല്യവും വർധിക്കും. അതുപോലെ സ്വർണ വില കുറയുകയാണെങ്കിൽ നിക്ഷേപത്തിന്റെ മൂല്യവും കുറയും. ഓഹരികൾ വാങ്ങുകയും വിൽക്കുകയും ചെയ്യുന്ന പോലെ സ്റ്റോക് എക്സ്ചേഞ്ച് വഴിയാണ് ഇവയുടെ വ്യാപാരവും. അതുകൊണ്ടുതന്നെ എക്സ്ചേഞ്ച് പ്രവർത്തിക്കുന്ന ഏതു സമയത്തും സ്വർണ ഇ.ടി.എഫ്. വാങ്ങാം, വിൽക്കാം. യൂണിറ്റായിട്ടാണ് ഇതിൽ വ്യാപാരം നടക്കുന്നത്. പൊതുവേ ഒരു ഗ്രാം സ്വർണത്തെയാണ് ഒരു യൂണിറ്റ് എന്ന് പറയുന്നത്. അതായത്, ചെറിയ തുകയ്ക്ക് പോലും നിക്ഷേപം നടത്താം. നിക്ഷേപിച്ച തുകയ്ക്ക് അനുസരിച്ച് യൂണിറ്റുകൾ നിക്ഷേപകന്റെ അക്കൗണ്ടിലെത്തും. തുടങ്ങാൻ സ്വർണ ഇ.ടി.എഫ്. വാങ്ങണമെങ്കിൽ നിക്ഷേപകന് ഡീമാറ്റ് അക്കൗണ്ടും ട്രേഡിങ് അക്കൗണ്ടും വേണം. ഇതിനായി അംഗീകൃത സ്റ്റോക് ബ്രോക്കിങ് സ്ഥാപനങ്ങളെ സമീപിച്ചാൽ മതി. ഓഹരി വ്യാപാരം പോലെ സ്റ്റോക് ബ്രോക്കറുടെ വെബ്സൈറ്റ്, മൊബൈൽ ആപ്പ് വഴി നിക്ഷേപിക്കാം. ഇ.ടി.എഫ്. വഴി സ്വർണം വാങ്ങുമ്പോൾ ചെറിയൊരു തുക ബ്രോക്കറേജും നികുതിയും നൽകണം. പ്രമുഖ ഗോൾഡ് ഇ.ടി.എഫുകൾ ബിർള സൺ ലൈഫ് ഗോൾഡ് ഇ.ടി.എഫ്. ഗോൾഡ്മാൻ സാക്സ് ഗോൾഡ് ഇ.ടി.എഫ്. റിലിഗരെ ഇൻവെസ്കോ ഗോൾഡ് ഇ.ടി.എഫ്. ക്വാൻഡം ഗോൾഡ് ഇ.ടി.എഫ്. എസ്.ബി.ഐ. ഗോൾഡ് ഇ.ടി.എഫ്. ഐ.ഡി.ബി.ഐ. ഗോൾഡ് ഇ.ടി.എഫ്. ആക്സിസ് ഗോൾഡ് ഇ.ടി.എഫ്. കൊട്ടാക് ഗോൾഡ് ഇ.ടി.എഫ്. ഐ.സി.ഐ.സി.ഐ. പ്രുഡൻഷ്യൽ ഗോൾഡ് ഇ.ടി.എഫ്. യു.ടി.ഐ. ഗോൾഡ് ഇ.ടി.എഫ്. എച്ച്.ഡി.എഫ്.സി. ഗോൾഡ് ഇ.ടി.എഫ്. കനറാ റൊബേക്കോ ഗോൾഡ് ഇ.ടി.എഫ്.

from money rss http://bit.ly/2lbWp6D
via IFTTT

ബാങ്ക് പണിമുടക്ക് മാറ്റി

ന്യൂഡൽഹി:പൊതുമേഖലാ ബാങ്കുകളിലെ ഓഫീസർമാരുടെ സംഘടനകൾ സെപ്റ്റംബർ 26, 27 തീയതികളിൽ പ്രഖ്യാപിച്ച പണിമുടക്ക് മാറ്റി. സംഘടനകളുടെ ആവശ്യങ്ങൾ പരിഗണിക്കുമെന്ന് ധനകാര്യ സെക്രട്ടറി രാജീവ് കുമാറിന്റെ ഉറപ്പുലഭിച്ച പശ്ചാത്തലത്തിലാണ് ഇതെന്ന് യൂണിയനുകളുടെ സംയുക്തപ്രസ്താവനയിൽ അറിയിച്ചു. പത്ത് പൊതുമേഖലാബാങ്കുകൾ ലയിപ്പിച്ച് നാലാക്കാനുള്ള കേന്ദ്രസർക്കാർ തീരുമാനത്തിൽ പ്രതിഷേധിച്ചാണ് പണിമുടക്ക് പ്രഖ്യാപിച്ചത്. ഓൾ ഇന്ത്യ ബാങ്ക് ഓഫീസേഴ്സ് കോൺഫെഡറേഷൻ (എ.ഐ.ബി.ഒ.സി.), ഓൾ ഇന്ത്യ ബാങ്ക് ഓഫീസേഴ്സ് അസോസിയേഷൻ (എ.ഐ.ബി.ഒ.എ.), ഇന്ത്യൻ നാഷണൽ ബാങ്ക് ഓഫീസേഴ്സ് കോൺഗ്രസ് (ഐ.എൻ.ബി.ഒ.സി.), നാഷണൽ ഓർഗനൈസേഷൻ ഓഫ് ബാങ്ക് ഓഫീസേഴ്സ് (എൻ.ഒ.ബി.ഒ.) എന്നീ സംഘടനകളാണ് പണിമുടക്ക് പ്രഖ്യാപിച്ചത്. bank strike withdrawn

from money rss http://bit.ly/2kLEGCW
via IFTTT

സാമൂഹിക ഓഹരി വിപണി: സെബി സാധ്യതാപഠനം തുടങ്ങി

മുംബൈ:സാമൂഹിക, പരിസ്ഥിതിക്ഷേമം ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന സംരംഭങ്ങൾക്കും സന്നദ്ധ സംഘടനകൾക്കും ധനസമാഹരണത്തിനായി 'സാമൂഹിക ഓഹരി വിപണി' തുടങ്ങുന്നതു സംബന്ധിച്ച് സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) പഠനം തുടങ്ങി. ഇതിന്റെ ഭാഗമായി എസ്.ബി.ഐ.ഫൗണ്ടേഷൻ ഡയറക്ടർ ഇഷാത് ഹുസൈൻ ചെയർമാനായി പ്രവർത്തക സമിതിയെ നിയോഗിച്ചു. പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശകസമിതിഅംഗം ഷമിക രവി, മണിപാൽ ഗ്ലോബൽ എജുക്കേഷൻ ചെയർമാൻ ടി.വി. മോഹൻദാസ് പൈ, കോർപ്പറേറ്റ് കാര്യ മന്ത്രാലയം, എൻ.എസ്.ഇ., ബി.എസ്.ഇ., സെബി എന്നിവയുടെ പ്രതിനിധികൾ ഉൾപ്പെടെ 14 അംഗങ്ങളാണ് സമിതിയിലുള്ളത്. ഓഹരി വിപണിയുടെ പശ്ചാത്തലത്തിൽ സോഷ്യൽ സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ ഘടനയും പ്രവർത്തന സംവിധാനവും സമിതി പരിശോധിച്ച് ശുപാർശകൾ കൈമാറും. ജൂലായ് അഞ്ചിന് ബജറ്റവതരണത്തിനിടെയാണ് കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ പദ്ധതി പ്രഖ്യാപിച്ചത്. സെബിയുടെ കീഴിലായിരിക്കും ഇതിന്റെ പ്രവർത്തനം. ഇതിന്റെ തുടർച്ചയായാണ് സമിതിയെ നിയോഗിച്ചിരിക്കുന്നത്. സാമൂഹിക പ്രവർത്തനം നടത്തുന്ന വാണിജ്യ സംരംഭങ്ങളുടെ ഓഹരികൾ ലിസ്റ്റ് ചെയ്യുന്നതിനും വിൽക്കുന്നതിനും സൗകര്യമൊരുക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഡിജിറ്റൽ രൂപത്തിൽ ധനം സമാഹരിക്കുന്നതിനുള്ള ഈ സംവിധാനത്തിൽ ഓഹരികളും കടപ്പത്രങ്ങളും വിറ്റഴിക്കാനാകും. ആഗോളതലത്തിൽ ചുരുക്കം ചില രാജ്യങ്ങളിൽ മാത്രമാണ് ഇത്തരം ഓഹരി വിപണിയുള്ളത്. ലണ്ടനിലെ സോഷ്യൽ സ്റ്റോക്ക് എക്സ്ചേഞ്ച്, സിങ്കപ്പൂരിലെ ഇംപാക്ട് ഇൻവെസ്റ്റ്മെന്റ് എക്സ്ചേഞ്ച് ഏഷ്യ, കാനഡയിലെ സോഷ്യൽ വെഞ്ച്വർ എക്സ്ചേഞ്ച് എന്നിവ ഇതിൽ ചിലതുമാത്രം. കൃത്യമായ പ്രവർത്തരീതിയൊന്നും ഇവയ്ക്കില്ല. ആരോഗ്യം, പരിസ്ഥിതി, ഗതാഗതം എന്നീ മേഖലകളിൽ പ്രവർത്തിക്കുന്ന കമ്പനികൾക്കാണ് ഇവിടങ്ങളിൽ മൂലധനം സ്വരൂപിക്കാൻ അവസരമുള്ളത്. സാമ്പത്തികനേട്ടം ഉദ്ദേശിച്ചുള്ള നിക്ഷേപമായിരിക്കില്ല ഇതുവഴിയുണ്ടാകുക. സമൂഹത്തിൽ അവശത നേരിടുന്ന വിഭാഗങ്ങളെക്കൂടി വികസനത്തിന്റെ പരിധിയിലെത്തിക്കുന്നതിനു പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് പണം ലഭ്യമാക്കുകയാണ് ലക്ഷ്യം. അതുകൊണ്ടുതന്നെ സാമൂഹിക സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ വിജയം അതിന്റെ ചട്ടക്കൂടിലും കമ്പനികളെ നിയന്ത്രിക്കുന്നതിലും ഉള്ള നയങ്ങളിലായിരിക്കുമെന്നാണ് വിദഗ്ധർ പറയുന്നത്. 31 ലക്ഷത്തോളം സന്നദ്ധ സംഘടനകൾ ഇന്ത്യയിലുണ്ടെന്നാണ് മക്കിൻസിയുടെ പഠനത്തിൽ പറയുന്നത്. ഇതിൽ 25 ശതമാനവും മതപരമായ പ്രവർത്തനങ്ങൾ നടത്തുന്നതാണ്. 22 ശതമാനം സാമൂഹികസേവന രംഗത്തും 20 ശതമാനം വിദ്യാഭ്യാസ മേഖലയിലും 18 ശതമാനം കായിക, സാസ്കാരിക രംഗത്തും പ്രവർത്തിക്കുന്നു. ഏഴു ശതമാനം മാത്രമാണ് ആരോഗ്യമേഖലയിൽ പ്രവർത്തിക്കുന്നത്.

from money rss http://bit.ly/2mgviaR
via IFTTT

വിപണിയില്‍ ആഘോഷം തുടരുന്നു: സെന്‍സെക്‌സ് ക്ലോസ് ചെയ്തത് 1075 പോയന്റ് നേട്ടത്തില്‍

മുംബൈ: കോർപ്പറേറ്റ് നികുതി കുറച്ചതിന്റെ നേട്ടം രണ്ടാമത്തെ വ്യാപാര ദിനത്തിലും സൂചികകൾ ആഘോഷിച്ചു. സെൻസെക്സ് 1075.41പോയന്റ് ഉയർന്ന് 39090.03ലും നിഫ്റ്റി 329.20 പോയന്റ് നേട്ടത്തിൽ 11,603.40ലുമാണ് ക്ലോസ് ചെയ്തത്. ബിഎസ്ഇയിലെ 1647 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 951 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. എഫ്എംസിജി, ഇൻഫ്ര, വാഹനം, ബാങ്ക്, ലോഹം, ഊർജം തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. ഐടി, ഫാർമ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 2020ഓടെ സെൻസെക്സ് എക്കാലത്തെയും ഉയർന്ന നേട്ടം എത്തിപ്പിടിക്കുമെന്നാണ് ബ്രോക്കിങ് ഹൗസുകളുടെ വിലയിരുത്തൽ. ബിപിസിഎൽ, ബജാജ് ഫിനാൻസ്, ഐഷർ മോട്ടോഴ്സ്, ഐഒസി, എൽആന്റ്ടി, ഏഷ്യൻ പെയിന്റ്സ്, ഐസിഐസിഐ ബാങ്ക്, ഐടിസി, ബ്രിട്ടാനിയ, ആക്സിസ് ബാങ്ക്, എച്ച്ഡിഎഫ്സി, എച്ച്ഡിഎഫ്സി ബാങ്ക്, മാരുതി സുസുകി, എസ്ബിഐ തുടങ്ങിയ കമ്പനികൾ നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. സീ എന്റർടെയ്ൻമെന്റ്, ഇൻഫോസിസ്, ടാറ്റ മോട്ടോഴ്സ്, പവർ ഗ്രിഡ്, സിപ്ല, ടെക് മഹീന്ദ്ര, ടിസിഎസ്, വിപ്രോ, ഡോ.റെഡ്ഡീസ് ലാബ്, എച്ച്സിഎൽ ടെക്, ഹീറോ മോട്ടോർകോർപ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. Sensex up 1,075 pts

from money rss http://bit.ly/2LHqF3A
via IFTTT

നികുതി കുറച്ചതിലൂടെ കമ്പനികള്‍ക്ക് ലഭിക്കുക 72,000 കോടിയിലേറെ നേട്ടം

കോർപ്പറേറ്റ് നികുതി 30 ശതമാനത്തിൽനിന്ന് 22 ശതമാനത്തിലേയ്ക്ക് കുറച്ചതോടെ ബിഎസ്ഇ 500ലെ 300 ലേറെ കമ്പനികൾക്ക് 72,000 കോടി രൂപ ലാഭിക്കാനാകും. കമ്പനികളുടെ പണലഭ്യതയിലും വരുമാനത്തിലും ഇത് പ്രതിഫലിക്കും. അതിന്റെ പ്രതിഫലനമായാണ് സെൻസെക്സ് വെള്ളിയാഴ്ചയും തിങ്കളാഴ്ചയും ആയിരത്തിലേറെ പോയന്റ് കുതിച്ചത്. ബാങ്ക്, മറ്റ് ധനകാര്യസ്ഥാപനങ്ങൾ, എണ്ണയും വാതകവും, ലോഹം, ഖനനം, ഉപഭോഗം, മൂലധനസാമഗ്രി തുടങ്ങിയ വിഭാഗങ്ങളിലെ കമ്പനികൾക്കാണ് ഏറ്റവും ഗുണകരമാകുക. ഐടി, ഫാർമ തുടങ്ങിയ കമ്പനികൾക്ക് ലഭിക്കുന്ന നേട്ടം പരിമിതവുമായിരിക്കും. എച്ച്ഡിഎഫ്സി ബാങ്ക്, ബജാജ് ഫിൻസർവ്, എസ്ബിഐ തുടങ്ങിയ കമ്പനികൾക്കുമാത്രം അടുത്ത സാമ്പത്തിക വർഷം 28000 കോടി ലാഭിക്കാനാകുമെന്നാണ് വിലയിരുത്തൽ. ഒഎൻജിസി, ഐഒസി, റിലയൻസ് ഇൻഡസ്ട്രീസ് തുടങ്ങിയ കമ്പനികൾക്കാകട്ടെ 12,460 കോടി രൂപയും ലാഭത്തോടൊപ്പം ചേർക്കാനാകും. ലോഹം, ഖനനം എന്നീ വിഭാഗങ്ങളിലെ കമ്പനികളായ വേദാന്ത, കോൾ ഇന്ത്യ, ടാറ്റ സ്റ്റീൽ എന്നിവയ്ക്ക് 8,800 കോടിയും നേട്ടമുണ്ടാക്കാം. ഉപഭോഗ കമ്പനികളായ ഹിന്ദുസ്ഥാൻ യുണിലിവർ, ഏഷ്യൻ പെയിന്റ്സ്, നെസ് ലെ ഇന്ത്യ, മൂലധന സമാഗ്രി വിഭാഗത്തിലെ എൽആന്റ്ടി, സീമെൻസ് തുടങ്ങിയ കമ്പനികൾക്കാകട്ടെ 11,000 കോടി രൂപയും ലാഭത്തോടൊപ്പം ചേർക്കാൻ കഴിയും. ഗോൾഡ്മാൻ സാച്സ് നിഫ്റ്റിയുടെ 12 മാസത്തെ ലക്ഷ്യ നിലവാരം 13,200ലേയ്ക്ക് ഉയർത്തിയിട്ടുണ്ട്. നേരത്തെ ഇവരുടെ അനുമാനം 12,500ആയിരുന്നു. കമ്പനികളുടെ സാമ്പത്തിക വളർച്ചയ്ക്ക് അനുകൂലമായ തീരുമാനം നിക്ഷേപകരിൽ അനുകൂല സാഹചര്യമൊരുക്കമെന്നാണ് ഗോൾഡ്മാന്റെ വിലയിരുത്തൽ. അതുകൊണ്ടുതന്നെ സൂചികകളിൽ എക്കാലത്തെയും രണ്ടാമത്തെ ദിനവ്യാപാര നേട്ടമാണ് വെള്ളിയാഴ്ചയുണ്ടായത്. സെൻസെക്സ് 1,921 പോയന്റും നിഫ്റ്റി 569 പോയന്റും നേട്ടമുണ്ടാക്കി. നികുതി കുറച്ചതിലൂടെ ലഭിക്കുന്നനേട്ടത്തിലൊരുഭാഗം ഉപഭോക്താക്കൾക്ക് കൈമാറിയാൽ 2006നുശേഷമുള്ള ഏറ്റവും മികച്ച വരുമാന വളർച്ച നേടാൻ ചില കമ്പനികൾക്കെങ്കിലുമാകും.

from money rss http://bit.ly/2NvFtVg
via IFTTT

സൗഹൃദങ്ങളെ സംരംഭങ്ങളാക്കാം

സന്തോഷും വിനീഷും ദീപുവും ഒന്നിച്ചു പഠിച്ചവരാണ്... പലപ്പോഴും ക്ലാസ്മുറികളിൽ ഇരിക്കുന്നതിനേക്കാൾ ഇവർ ഏറെ ഇഷ്ടപ്പെട്ടിരുന്നത് കലാലയത്തിലെ മറ്റ് സ്ഥലങ്ങളും കാന്റീനും അവിടത്തെ മാവിൻചുവടും ഒ​െക്കയായിരുന്നു... ഒരേ കലാലയത്തിൽ, ഒരേ ബഞ്ചിലിരുന്ന് തുടങ്ങിയ സൗഹൃദം പിന്നീട് കലാലയത്തിനപ്പുത്തേക്കും പടർന്ന്, തൊഴിൽതേടി മൂവരും ബെംഗളൂരുവിലെത്തി. പക്ഷേ, തൊഴിലിടങ്ങൾ സുരക്ഷിതത്വത്തിനേക്കാളുമപ്പുറം ബോറടിപ്പിക്കുന്നതായിരുന്നു. തങ്ങളുടെ ലോകം ഇതല്ല എന്ന തോന്നൽ കലശലായി. സായാഹ്നങ്ങളിലെ അവരുടെ ഒത്തുചേരൽ സ്വന്തമായും സ്വതന്ത്രമായും എന്തെങ്കിലും ബിസിനസ് തുടങ്ങണമെന്ന ചിന്തയിലേക്കായിരുന്നു എപ്പോഴും എത്തിനിന്നിരുന്നത്. അത് വളരെ ശക്തമായി അനുഭവപ്പെട്ടപ്പോൾ, സ്കൂൾ വിദ്യാർഥികൾക്കുള്ള പുസ്തകവിതരണത്തിൽ ആരംഭിച്ചു. വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളുമായുള്ള അടുത്തബന്ധം അവരുടെ ആവശ്യങ്ങൾ മനസ്സിലാക്കുന്നതിന് സഹായിച്ചു. 'സ്മാർട്ട് ക്ലാസ്റൂം' എന്ന് വിളിക്കുന്ന എൽ.സി.ഡി. ക്ലാസ് മുറികൾ സൃഷ്ടിച്ചുകൊടുക്കുന്നതും അവരുടെ ബിസിനസിന്റെ ഭാഗമായി. അതോടൊപ്പം, അവർക്ക് ഉപയോഗിക്കാനാവശ്യമായ സോഫ്റ്റ്വേറുകൾ നിർമിക്കുക, വിവിധ പരിശീലന പാക്കേജുകൾ ലഭ്യമാക്കുക തുടങ്ങിയ പുതിയ മേച്ചിൽപ്പുറങ്ങളിലേക്ക് ബിസിനസ് മാറി. ഇന്ന് അവർ ഭാരതം മുഴുവൻ വിദ്യാഭ്യാസ സഹായങ്ങളെത്തിക്കുന്ന മുഴുവൻസമയ ബിസിനസുകാരായി. കൂട്ടുബിസിനസ് ഈ കാലഘട്ടത്തിന്റെ ഒരു പ്രത്യേകതയാണ്... ഒരേ പാഷൻ, അഥവാ അഭിരുചി ഉള്ളവർ ഒന്നിച്ചുചേരുമ്പോൾ പുതിയ സംരംഭങ്ങൾ ജനിക്കുന്നു. സൗഹൃദങ്ങളെ ഏറെ ഇഷ്ടപ്പെടുന്നവരാണ് ആധുനിക യുവലോകം. ഈ സൗഹൃദക്കൂട്ടായ്മകൾ ബിസിനസ് സംരംഭങ്ങളിലേക്ക് വഴിതുറക്കുന്നതാവണം. ഷോർട്ട് ഫിലിം നിർമാണ മേഖലയിൽ ധാരാളംപേർ ഇന്ന് സൗഹൃദത്തിന്റെ ഫലമായി കടന്നുവരുന്നു. കലയോടുള്ള അഭിവാഞ്ഛയും സാമൂഹ്യമാധ്യമങ്ങളുടെ വളർച്ചയും ഇവരുടെ സ്വപ്നങ്ങൾക്ക് കരുത്തേകുന്നു. സാമ്പത്തികശാസ്ത്രത്തിൽ 'ഒലിഗോപൊളി' എന്ന ഒരു കുത്തകവിപണി സിദ്ധാന്തമുണ്ട്. 'കുറച്ച് വിൽപ്പനക്കാർ മാത്രമുള്ളത്' എന്നർത്ഥം വരുന്ന 'ഒലിഗോപൊളി' എന്ന ഗ്രീക്ക് പദത്തിൽനിന്നാണ് ഈ വിപണിരൂപം ഉടലെടുക്കുന്നത്. കുറച്ചുപേർ, കൂടുതൽ വ്യാപാര വ്യാപനത്തിലേക്ക് കടക്കുന്ന ഈ രംഗം മത്സരാധിഷ്ഠിതമാണ്. ഉത്പന്നങ്ങളുടെ വ്യത്യസ്തതയും ഏകമാനവും ഒരേപോലെ വിപണിയിൽ പ്രതിഫലിക്കുന്നു. വിൽപ്പനക്കാർ തമ്മിലുള്ള പരസ്പരാശ്രയവും പരസ്യം പോലുള്ള വിൽപ്പനമാർഗങ്ങളുടെ സ്വാധീനവും ഈ വിപണിയെ ചലനാത്മകമാക്കുന്നു. സാമ്പത്തികശാസ്ത്രജ്ഞനായ 'ജോസഫ് എൽ. എഫ്. ബർട്രാന്റി'ന്റെ അഭിപ്രായത്തിൽ, 'വിൽപ്പനക്കാരുടെ ഇടയിലുള്ള പരസ്പരാശ്രയവും വിലയും ഗുണവും നിശ്ചയിക്കാനുതകുന്ന പരസ്പരപ്രവർത്തനങ്ങളും ഈ വിപണിയുടെ പ്രത്യേകതകളാണ്'. അതുകൊണ്ട്, ഇക്കൂട്ടർ സമാനമായ ഉത്പന്നങ്ങൾ വിറ്റഴിക്കുന്നവരെ സസൂക്ഷ്മം വീക്ഷിക്കുന്നു. രണ്ടോ അതിലധികമോ വ്യക്തികൾ ഒന്നിച്ചുചേർന്ന്, ഒരേ ലക്ഷ്യത്തോടെ നടത്തുന്ന ബിസിനസ് സംരംഭങ്ങളിൽ പ്രധാനമായും 'ആശയങ്ങളുടെ ഒന്നിക്കൽ' ആണ് നടക്കുന്നത്. ഇപ്രകാരമുള്ള പരസ്പരാശ്രിത ബിസിനസ് തുടങ്ങുന്നവർ ശ്രദ്ധിക്കേണ്ട വിവിധങ്ങളായ തലങ്ങളുണ്ട്. അവയോരോന്നും ശ്രദ്ധാപൂർവം പരിഗണിക്കേണ്ടവയാണ്. അവയിൽ ഏറ്റവും പ്രധാനപ്പെട്ടത് 'ടീം സ്പിരിറ്റ്' ആണ്. 'ഞങ്ങൾ ഒരു ചങ്കാണ് ബ്രോ' എന്ന രീതിയിലുള്ള ബന്ധങ്ങളുടെ ഊഷ്മളതയും വിശ്വാസ്യതയും തുടക്കംമുതൽ അങ്ങോളം നിലനിർത്താനാവണം. 'പാർട്ണർഷിപ്പ് എഗ്രിമെന്റ്' എന്ന ലിഖിതരേഖയും സൃഷ്ടിക്കുന്നത് പ്രധാനപ്പെട്ടതാണ്. 'ഞങ്ങൾക്കിടയിൽ സമ്മതപത്രത്തിന്റെ ആവശ്യമില്ല' എന്ന് തുടക്കത്തിൽ തോന്നുമെങ്കിലും നിയമപരമായ നടപടികൾ സ്വീകരിക്കുന്നത് ഉചിതമാണ്. അതിൽ, ഈ സംരംഭത്തിന്റെ അംഗങ്ങൾ ആരെല്ലാം...?, ഓരോരുത്തരുടേയും ഉത്തരവാദിത്വങ്ങളും കടമകളും എന്തെല്ലാം...?, ഓരോരുത്തരുടേയും നിക്ഷേപങ്ങളും സംഭാവനകളും എത്രവീതം...?, ലാഭവീതം പങ്കുവയ്ക്കുന്ന രീതികൾ എപ്രകാരമാണ്...?, എപ്പോൾ ഈ കരാർ പിരിച്ചുവിടാം...? എന്നിങ്ങനെ വ്യത്യസ്തമായ നിബന്ധനകൾ ക്ലിപ്തമാക്കണം. തുടക്കത്തിൽ ഹ്രസ്വകാലാടിസ്ഥാനത്തിൽ ചെലവുകുറഞ്ഞ രീതിയിൽ ആരംഭിക്കുക. തുടർന്ന് ബിസിനസ് വ്യാപകസാധ്യതകൾ തെളിഞ്ഞുവരുന്നതനുസരിച്ച് വിപുലമാക്കാം. അതിനാവശ്യമായ മാർക്കറ്റ് ഗവേഷണം നടത്താൻ 'ഫോക്കസ് ഗ്രൂപ്പു'കളുടെ സഹായം തേടാം. ഉത്പന്നങ്ങൾക്ക് വ്യത്യസ്തത സൃഷ്ടിച്ച് മൂല്യം വർധിപ്പിക്കണം. ഉദാഹരണത്തിന്, കാർഷിക ഉത്പന്നങ്ങൾ വളരെക്കാലം സൂക്ഷിച്ചുവയ്ക്കാനുതകുന്ന രൂപഭാവങ്ങളിലേക്ക് മാറ്റിയാൽ വില മെച്ചപ്പെടും. ഗ്രൂപ്പ് അംഗങ്ങളുടെ കഴിവുകളും പോരായ്മകളും പരസ്പരം മനസ്സിലാക്കുന്നത് തൊഴിൽവിഭജനത്തിന് ഉപകാരപ്രദമാവും. ഉദാഹരണത്തിന്, കണക്കുകൾ കൃത്യമായി എഴുതിസൂക്ഷിക്കാൻ മിടുക്കുള്ളവർ, യാത്രകൾ ഇഷ്ടപ്പെടുന്നവർ, മാർക്കറ്റിങ് നിപുണതയുള്ളവർ, മറ്റുള്ളവരുമായി നന്നായി ആശയവിനിമയം ചെയ്യാൻ സാധിക്കുന്നവർ, സംഘർഷങ്ങളെ കൈകാര്യം ചെയ്യാനറിയാവുന്നവർ... എന്നിങ്ങനെ വ്യത്യസ്തമായ സ്വഭാവസവിശേഷതകളായിരിക്കും പലർക്കും ഉള്ളത്. പരാജയത്തെ ഒന്നിച്ച് നേരിടാൻ സന്നദ്ധതയുള്ള നിശ്ചയദാർഢ്യവും കൈമുതലായി ഉണ്ടാവണം. മാറിവരുന്ന വിപണിസാഹചര്യങ്ങൾക്ക് അനുസരിച്ച് ബിസിനസിനെ മാറ്റിമറിക്കാനാവണം. ഒഴിവുകഴിവുകൾ എപ്പോഴും ഉണ്ടാവാം, അവസരങ്ങൾ അങ്ങനെയല്ല. അതുകൊണ്ട്, സ്വയം ഒതുങ്ങുന്നവന് ചെറിയ പാക്കേജുകൾ മാത്രമാണ് ലഭിക്കുന്നത്. ചിലർ നന്നായി അധ്വാനിക്കുന്നു, മറ്റു ചിലരാവട്ടെ വിജയത്തിന്റെ ക്രെഡിറ്റ് എടുക്കുന്നു. ആദ്യവിഭാഗത്തിലായിരിക്കുന്നതാണ് ഉചിതം. കാരണം, അവിടെ മത്സരം കുറവാണ്. ടീം വർക്കിലേക്ക് പ്രവേശിക്കുന്നവർ ഓർക്കുക, 'ഓരോ ടീമിന്റെയും ശക്തി അതിലെ ഓരോ വ്യക്തിയാണ്... ഓരോ വ്യക്തിയുടെയും ശക്തിയാവട്ടെ ടീമുമാണ്...' ഇതാണ്, കൂട്ടുത്തരവാദിത്വത്തിന്റെ സത്തയും അടിത്തറയും.

from money rss http://bit.ly/2LIGgjx
via IFTTT