121

Powered By Blogger

Monday, 23 September 2019

സെപ്റ്റംബര്‍ 30നകം ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ പാന്‍ അസാധുവാകും

സെപ്റ്റംബർ 30നകം ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കിൽ നിങ്ങളുടെ പാൻ അസാധുവാകും. അസാധുവായാൽ ഒക്ടോബർ ഒന്നുമുതൽ പാൻഉപയോഗിക്കാനാവില്ല. അസാധുവായ പാൻ എന്നാൽ നിങ്ങൾക്ക് പാൻ ഇല്ലെന്ന് ചുരുക്കം. ആ പാനുപയോഗിച്ച് ഏതെങ്കിലും തരത്തിലുള്ള പണമിടപാടുകൾ നടത്താനും കഴിയില്ല. എന്നിരുന്നാലും അസാധുവായ പെർമനെന്റ് അക്കൗണ്ട് നമ്പറിനെക്കുറിച്ച് സർക്കാർ കൂടുതൽ വ്യക്തത ഇതുവരെ വരുത്തിയിട്ടില്ല. ജൂലായ് അഞ്ചിലെ ബജറ്റിലാണ് പാനും ആധാറും ലിങ്ക് ചെയ്യുന്നത് സംബന്ധിച്ച നിയമത്തിൽ മാറ്റംവരുത്തിയത്. 2017ലാണ് പാൻ ആധാറുമായി ബന്ധിപ്പിക്കണമെന്ന നിയമം ആദ്യം കൊണ്ടുവന്നത്. സെപ്റ്റംബർ 30നകം പാൻ ആധാറുമായി ബന്ധിപ്പിക്കണമെന്ന വിജ്ഞാപനം 2019 മാർച്ച് 31നാണ് പ്രത്യക്ഷ നികുതി ബോർഡ് പുറത്തുവിട്ടത്. അതിനുശേഷം ജൂലായിലെ ബജറ്റിൽ നിയമം പരിഷ്കരിച്ചിരുന്നു. പാൻ ഉടമ മുമ്പ് നടത്തിയ ഇടപാടുകൾ സംരക്ഷിക്കുന്നതിനുവേണ്ടിയായിരുന്നു ഇത്. പുതുക്കിയ നിയമപ്രകാരം പാൻ ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി നീട്ടുന്നതുംസംബന്ധിച്ചും സർക്കാരിന്റെ ഭാഗത്തുനിന്ന് ഇതുവരെ അറിയിപ്പൊന്നും വന്നിട്ടില്ല.

from money rss http://bit.ly/2mIWM97
via IFTTT