കുടുംബ വസ്തു വിറ്റവകയിൽ രമേശന് 10 ലക്ഷം രൂപ ലഭിച്ചു. കയ്യിൽ സൂക്ഷിച്ചാൽ ഉടനെതന്നെ അത് ആവിയാകുമെന്ന് മനസിലാക്കിയ രമേശൻ പണം കിട്ടിയ ഉടനെ എസ്ബിഐയിലെ തന്റെ എസ്ബി അക്കൗണ്ടിലിട്ടു. അതവിടെ കിടക്കട്ടെ, അത്യാവശ്യ കാര്യങ്ങളെന്തെങ്കിലും വന്നാൽ ഉപയോഗിക്കാം-രമേശൻ കരുതി. വീടുപണി പൂർത്തിയാക്കാനുണ്ട്, മകളുടെ വിദ്യാഭ്യാസം, വിവാഹം എന്നിവയെല്ലാം മുന്നിലുണ്ട്. രമേശന്റെ സഹോദരൻ സഹദേവൻ കിട്ടിയ പത്തുലക്ഷം രൂപ ഒരു ലക്ഷം രൂപയുടെ പത്ത് എഫ്ഡികളായി എസ്ബിഐയിൽതന്നെ നിക്ഷേപിച്ചു....