121

Powered By Blogger

Friday, 2 January 2015

പാക് ഭീകരര്‍ വന്നത് രണ്ട് ബോട്ടില്‍? ഒന്ന് രക്ഷപെട്ടു?









Story Dated: Saturday, January 3, 2015 07:59



  1. pak boat



mangalam malayalam online newspaper

പനാജി: പാകിസ്താന്‍ ഭീകരര്‍ ഇന്ത്യയില്‍ ആക്രമണം നടത്താനായി എത്തിയത് രണ്ട് ബോട്ടുകളിലാണെന്ന് റിപ്പോര്‍ട്ടുകള്‍. ഗുജറാത്ത് തീരത്തിനടുത്ത് പൊട്ടിത്തെറിച്ച ബോട്ട് തീരസംരക്ഷണസേനയുടെ കണ്ണില്‍പ്പെട്ട സമയം തന്നെ രണ്ടാമത്തെ ബോട്ടും ഡോണിയര്‍ വിമാനം കണ്ടെത്തിയിരുന്നു.


ഇന്ത്യ-പാകിസ്താന്‍ സമുദ്രാതിര്‍ത്തിക്ക് അടുത്തായിരുന്നു കറാച്ചിക്ക് അടുത്ത് കേതി ബന്ദറില്‍ നിന്ന് പുറപ്പെട്ടപുറപ്പെട്ട രണ്ടാമത്തെ ബോട്ടും. സ്‌ഫോടനത്തില്‍ തകര്‍ന്ന ആദ്യ ബോട്ട് തീരസംരക്ഷണസേനയുടെ ശ്രദ്ധയില്‍പെട്ട സമയത്ത് കടലില്‍ ധാരാളം മത്സ്യബന്ധന ബോട്ടുകളുണ്ടായിരുന്നു. ഈ സാഹചര്യം മുതലാക്കി രണ്ട് ബോട്ടുകളും രക്ഷപെടാന്‍ ശ്രമിച്ചു. ഇവ മറ്റു മത്സബന്ധന ബോട്ടുകള്‍കള്‍ക്കിടയില്‍ കയറ്റി രക്ഷപെടാനായിരുന്നു ശ്രമം. എന്നാല്‍ രക്ഷപെടാനാവില്ലെന്ന സാഹചര്യം വന്നപ്പോള്‍ തീരസംരക്ഷണസേനാ കപ്പല്‍ പിന്തുടര്‍ന്ന ഒന്നാമത്തെ ബോട്ട് അതിലെ യാത്രക്കാര്‍ കത്തിക്കുകയും തുടര്‍ന്ന് വന്‍ സ്‌ഫോടനം നടക്കുകയും ചെയ്തു.


ഈ സമയം രണ്ടാമത്തെ ബോട്ട് മത്സ്യബന്ധന ബോട്ടുകള്‍ക്കിടയിലൂടെ പാകിസ്താന്‍ സമുദ്രാതിര്‍ത്തിയിലെത്തി. ബോട്ട് ഇപ്പോഴും ഇന്ത്യയുടെ നിരീക്ഷണത്തിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍.










from kerala news edited

via IFTTT

പാകത്തിലും സച്ചിന്‌ തകര്‍പ്പന്‍ ഫോം









Story Dated: Saturday, January 3, 2015 07:21



mangalam malayalam online newspaper

ലോക ബൗളര്‍മാരില്‍ രണ്ടു ദശകമാണ്‌ സച്ചിന്‍ ഭീതി വിതച്ചത്‌. എന്നാല്‍ സച്ചിന്‍ തന്റെ മികച്ച ഫോം വീണ്ടും പുറത്തെടുത്തു. കളിക്കളത്തിലല്ല, അടുക്കളയില്‍. ന്യൂ ഇയര്‍ ദിനത്തിലെത്തിയ സുഹൃത്തുക്കള്‍ക്കാണ്‌ സച്ചിന്റെ കൈപുണ്യം തിരിച്ചറിയാന്‍ ഭാഗ്യമുണ്ടായത്‌. കത്തിരിക്ക കൊണ്ടുള്ള ബെങ്കന്‍ ബര്‍ത്ത സച്ചിന്‍ വിളമ്പി.


ഒന്നും രണ്ടും സുഹൃത്തുക്കള്‍ക്കല്ല 45 പേര്‍ക്കാണ്‌ സച്ചിന്‍ ആഹാരമുണ്ടാക്കിയത്‌. അമ്മയാണ്‌ ബെങ്കന്‍ ബര്‍ത്തയുണ്ടാക്കാന്‍ പഠിപ്പിച്ചത്‌. ഇന്നു ഞാന്‍ അതുണ്ടാക്കി കൊടുത്തപ്പോള്‍ ചങ്ങാതിമാരുടെ സന്തോഷത്തിന്‌ അതിരില്ലായിരുന്നു. എല്ലാവരും ആസ്വദിച്ചു കഴിച്ചു സോഷ്യല്‍ മീഡിയയില്‍ സച്ചിന്‍ കുറിച്ചതിങ്ങനെ.


സാധനം ഉണ്ടാക്കുന്നതിന്റെ ചിത്രം താരം ഫേസ്‌ബുക്കില്‍ ക്രിക്കറ്റില്‍ നിന്നു വിരമിച്ചപ്പോള്‍ പറഞ്ഞതുപോലെ കുടുംബത്തോടൊപ്പം അടിച്ചുപൊളിക്കുകയാണ്‌ മാസ്‌റ്റര്‍ ബ്ലാസ്‌റ്റര്‍. ഇപ്പോള്‍ മുസൂറിയിലാണ്‌ ഹോളിഡേ ആഘോഷം.










from kerala news edited

via IFTTT

കിസ്‌ എഗെന്‍സ്‌റ്റ്‌ ഫാസിസം; ചുംബനസമരം നാളെ ആലപ്പുഴയില്‍









Story Dated: Saturday, January 3, 2015 06:54



mangalam malayalam online newspaper

ആലപ്പുഴ: കിസ്‌ എഗെന്‍സ്‌റ്റ്‌ ഫാസിസം എന്ന പേരില്‍ സംസ്‌ഥാനത്തെ മൂന്നാമത്തെ ചുംബനസമര പരിപാടിക്ക്‌ ആലപ്പുഴ നാളെ വേദിയാകും. ആലപ്പുഴ കടപ്പുറത്ത്‌ ഉച്ചയ്‌ക്കു രണ്ടുമുതല്‍ ആറുവരെ പ്രതീകാത്മക സമരവും സ്‌ത്രീപുരുഷ കൂട്ടായ്‌മയും നടക്കും.


സമര സല്ലാപം, സമരസംഗീതം, സമരപാചകം, സമരവര, സമരനൃത്തം, സമരശില്‍പം, സമരാലിംഗനം, സമരചുംബനം തുടങ്ങി കൂടുതല്‍ ജനകീയ സമരരീതിയായിരിക്കും ആലപ്പുഴയില്‍ അവലംബിക്കുകയെന്ന്‌ സംഘാടകസമതി ഭാരവാഹികളായ മായാ കൃഷ്‌ണന്‍, എം. രാജേഷ്‌, ലാസര്‍ ഷൈന്‍, പി.എസ്‌. സുമനന്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.


സമാധാനപരമായി സമരം സംഘടിപ്പിക്കാനാണ്‌ ആഗ്രഹിക്കുന്നത്‌. അതിനായി സമരത്തോടു വിയോജിപ്പുള്ളവരെക്കൂടി പങ്കെടുപ്പിച്ച്‌ ഓപ്പണ്‍ഫോറം നടത്തും. സാമൂഹ്യ സാംസ്‌കാരിക, രാഷ്‌ട്രീയ മേഖലകളിലെ പ്രമുഖര്‍ സംസാരിക്കും.


കേവലം ചുംബിക്കാന്‍വേണ്ടി നടത്തുന്ന സമരമല്ലിതെന്നും സമരത്തിനായി പോലീസ്‌ അനുമതി തേടിയിട്ടുണ്ടെന്നും സംഘാടകര്‍ അറിയിച്ചു. അതേസമയം, സമരത്തിന്‌ അനുമതി നല്‍കിയിട്ടില്ലെന്നു ജില്ലാ പോലീസ്‌ ചീഫ്‌ കെ.കെ. ബാലചന്ദ്രന്‍ മംഗളത്തോടു പറഞ്ഞു.










from kerala news edited

via IFTTT

സി.പി.എം ജില്ലാ സമ്മേളനം നാളെ മുതല്‍ പൊന്നാനിയില്‍











Story Dated: Saturday, January 3, 2015 03:46


മലപ്പുറം: സി.പി.എം മലപ്പുറം ജില്ലാ സമ്മേളനം നാളെ മുതല്‍ ഏഴുവരെ വരെ പൊന്നാനിയില്‍ നടക്കും. 1677 ബ്രാഞ്ച്‌ സമ്മേളനങ്ങളും 134 ബ്ലോക്കു സമ്മേളനങ്ങളും 16 ഏരിയാ സമ്മേളനങ്ങളും നടത്തിയാണ്‌ 13 ാം ജില്ലാ സമ്മേളനത്തിന്‌ തിരി കൊളുത്തുന്നത്‌. 1977നു ശേഷം ആദ്യമായാണ്‌ കട ലോര പ്ര ദേശമായ പൊന്നാനിയില്‍ സമ്മേളനം നടക്കുന്നത്‌. അഞ്ചിന്‌ നടക്കുന്ന പ്രതിനിധി സമ്മേളനം സി.പി.എം പൊളിറ്റ്‌ ബ്യൂറോ അംഗം കൊടിയേരി ബാലകൃഷ്‌ണന്‍ ഉദ്‌ഘാടനം ചെയ്യും. തെരഞ്ഞെടുത്ത 279 പ്രതിനിധികളും 33 ജില്ലാ കമ്മിറ്റിയംഗങ്ങളും പങ്കെടുക്കും. എം.എല്‍.എമാരായ കെ ടി ജലീല്‍, പി ശ്രീരാമകൃഷ്‌ണന്‍, എം.എ ബേബി,കേന്ദ്രകമ്മിറ്റിയംഗങ്ങളായ പാലോളി മൂഹമ്മദ്‌ കുട്ടി, എ വിജയരാഘവന്‍, പി കരുണാകരന്‍ എം.പി, ഡോ.തോമസ്‌ ഐസക്‌, കെ കെ ശൈലജ, എം സി ജോസഫൈന്‍, സംസ്‌ഥാന കമ്മിറ്റിയംഗങ്ങളായ വി വി ദക്ഷിണാമൂര്‍ത്തി, എം വി ഗോവിന്ദന്‍, ടി കെ ഹംസ, പ്രഫ. ഹമീദ്‌ ചേന്ദമംഗല്ലൂര്‍ സംസാരിക്കും. സമ്മേളന പതാക ഇ കെ ഇമ്പിച്ചിബാവയുടെ വസതിയില്‍ നിന്നും ജാഥാ ക്യാപ്‌റ്റന്‍ കൂട്ടായ്‌ ബഷീറിന്‌ കൈമാറും. സഖാവ്‌ കുഞ്ഞാലി അന്ത്യ വിശ്രമം കൊള്ളുന്ന കാളികാവില്‍ നിന്നും ടി കെ ഹംസയുടെ നേതൃത്വത്തില്‍ വാഹനറാലിയായി സമ്മേളന നഗരയിലെത്തും. പൊതു ചര്‍ച്ച, ചുവപ്പു വളണ്ടിയര്‍ മാര്‍ച്ച്‌, ബഹുജന റാലി, സെമിനാര്‍, ഗസല്‍ സന്ധ്യ, കുട്ടിപ്പട്ടുറുമാല്‍, ഗാനമേള എന്നിവ നടക്കും. വാര്‍ത്താ സമ്മേളനത്തില്‍ ജില്ലാ സെക്രട്ടറി പി.പി വാസുദേവന്‍, പി ശ്രീരാമകൃഷ്‌ണന്‍ എം.എല്‍.എ, ഇ.എം മോഹന്‍ദാസ്‌, ജ്യോതി ഭാസ്‌, ടി.എം സിദ്ദീഖ്‌ പങ്കെടുത്തു.










from kerala news edited

via IFTTT

മലപ്പുറത്ത്‌ വര്‍ണാഭമായ നബിദിന റാലി നടത്തി











Story Dated: Saturday, January 3, 2015 03:46


mangalam malayalam online newspaper

മലപ്പുറം: 1489-ാം നബിദിനാഘോഷത്തോടനുബന്ധിച്ച്‌ മഅ്‌ദിന്‍ അക്കാദമിയുടെയും വിവിധ സുന്നി സംഘടനകളുടെയും ആഭിമുഖ്യത്തില്‍ വെള്ളിയാഴ്‌ച വൈകുന്നേരം മലപ്പുറത്ത്‌ സംഘടിപ്പിച്ച ബഹുജന നബിദിനസന്ദേശറാലി പ്രവാചകപ്പിറവിയുടെ പുണ്യസ്‌മരണകളുയര്‍ത്തി.

പൊതുജനങ്ങളും മഅ്‌ദിന്‍ സ്‌ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികളും അടക്കം പതിനായിരത്തിലധികംപേര്‍ അണിനിരന്ന റാലിയില്‍ വിവിധ ഭാഷകളിലുള്ള നബികീര്‍ത്തന കാവ്യങ്ങളും മദ്‌ഹ് ഗാനങ്ങളും മുഴങ്ങി. നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന്റെ നിരര്‍ത്ഥകത, ഇസ്‌ലോമോഫോബിയയുടെ പൊള്ളത്തരങ്ങള്‍ തുടങ്ങിയവ തുറന്നു കാട്ടുന്നതും ഭീകരതക്ക്‌ ഇസ്ലാമിന്റെ മറപിടിക്കുന്നതിലെ അപകടം ബോധ്യപ്പെടുത്തുന്നതുമായിരുന്നു റാലിയില്‍ മുഴങ്ങിയ സന്ദേശങ്ങള്‍. ആഗോള താപനം മുതല്‍ കുടുംബ പ്രശ്‌നങ്ങള്‍ വരെയുള്ള വ്യത്യസ്‌ത വിഷയങ്ങളില്‍ പ്രവാചകാധ്യാപനങ്ങളും മുഹമ്മദ്‌ നബിയെ കുറിച്ച്‌ പ്രമുഖ വ്യക്‌തിത്വങ്ങളുടെ വിലയിരുത്തലുകളും ആലേഖനം ചെയ്‌ത പ്ലഡ്‌കാര്‍ഡുകളുമേന്തി വിവിധ മഅ്‌ദിന്‍ സ്‌ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികള്‍ റാലിയില്‍ അണിയായി.

ലോകത്തിന്റെ വ്യത്യസ്‌ത ഭാഗങ്ങളില്‍ പീഢനങ്ങള്‍ക്കും അക്രമങ്ങള്‍ക്കും വിധേയരായവര്‍ക്ക്‌ വേണ്ടിയുള്ള പ്രത്യേക പ്രാര്‍ത്ഥന നടത്തിയാണ്‌ റാലി ആരംഭിച്ചത്‌. സയ്ിയദ്‌ ഹബീബ്‌ കോയതങ്ങള്‍ ചെരക്കാപറമ്പ്‌ നേതൃത്വം നല്‍കി. ദഫ്‌, സകൗട്ട്‌, ഫ്‌ളവര്‍ ഷോ, പ്ലെ കാര്‍ഡ്‌ ഡിസ്‌പ്ലെ, മൗലിദ്‌ പാരായണം, ബുര്‍ദഃ ആലാപനം തുടങ്ങിയ പരിപാടികള്‍ റാലിക്ക്‌ മനോഹാരിത പകര്‍ന്നു.

ശിഹാബുദ്ധീന്‍ ബുഖാരി, സയ്യിദ്‌ ശറഫുദ്ധീന്‍ ജമലുല്ലൈലി, സൈനുല്‍ ആബിദ്‌ തങ്ങള്‍, സമസ്‌ത ജില്ലാ സെക്രട്ടറി മഞ്ഞപ്പറ്റ ഹംസ മുസ്ലിയാര്‍, പൊന്മള മൊയ്‌തീന്‍കുട്ടി ബാഖവി, അബ്‌ദുല്‍ വദൂദ്‌ പോള്‍ സതര്‍ലന്റ്‌ (ബ്രിട്ടന്‍), അബ്‌ദുല്‍ ഖാദിര്‍ ജീലാനി (സുഡാന്‍), അബൂഹനീഫല്‍ ഫൈസി തെന്നല, ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട്‌, വടശ്ശേരി ഹസന്‍ മുസ്ലിയാര്‍, സി.കെ.യു മൗലവി മോങ്ങം, അലവി സഖാഫി കൊളത്തൂര്‍, പകര മുഹമ്മദ്‌ അഹ്‌സനി, മുസ്‌തഫ മാസ്‌റ്റര്‍ കോഡൂര്‍, ബാവഹാജി തലക്കടത്തൂര്‍, അബ്‌ദുഹാജി വേങ്ങര, അബ്‌ദുല്‍ ജലീല്‍ സഖാഫി കടലുണ്ടി നേതൃത്വം നല്‍കി.










from kerala news edited

via IFTTT

സംസ്‌ഥാന ജൂനിയര്‍ ഫുട്‌ബോള്‍ ജേതാക്കള്‍ക്ക്‌ ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്റെ സ്വീകരണം











Story Dated: Saturday, January 3, 2015 03:46


മലപ്പുറം: സംസ്‌ഥാന ജൂനിയര്‍ ഫുട്‌ബോള്‍ ജേതാക്കളായ മലപ്പുറം ജില്ലാ ടീമിന്‌ ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി. കഴിഞ്ഞ ദിവസം ആലപ്പുഴ ചാരുമ്മൂടില്‍ നടന്ന ഫൈനലില്‍ തൃശൂരിനെ ടൈബ്രേക്കറില്‍ തോല്‍പ്പിച്ചാണു മലപ്പുറം നാലു വര്‍ഷത്തെ ഇടവേളക്കു ശേഷം ജേതാക്കളായത്‌. ഇതോടെ ഈ സീസണില്‍ മലപ്പുറം നേടുന്ന മൂന്നാം കിരീടമായി. സംസ്‌ഥാന സീനിയര്‍ (ആണ്‍,പെണ്‍) വിഭാഗങ്ങളിലും ട്രോഫി കരസ്‌ഥമാക്കിയിരുന്നു. സബ്‌ ജൂനിയറില്‍ രണ്ടാം സ്‌ഥാനം കൊണ്ട്‌ തൃപ്‌തിപ്പെടേണ്ടി വന്നു.

നിശ്‌ചിത സമയത്ത്‌ ഇരുടീമുകള്‍ക്കും ഗോള്‍ നേടാനായിരുന്നില്ല. കഴിഞ്ഞ വര്‍ഷം തൃശുരില്‍ നിന്നേറ്റ പരാജയത്തിന്റെ കണക്കു തീര്‍ക്കല്‍ കൂടിയായിരുന്നു കലാശക്കളി. സെമിയില്‍ കണ്ണൂരിനെ 2-1ന്‌ തോല്‍പ്പിച്ചാണു ഫൈനലിലെത്തിയത്‌. ഇതിഹാസ താരം ഡീഗോ മറഡോണ കളിക്കാരനും കോച്ചുമായി നിറഞ്ഞുനിന്നിരുന്ന അര്‍ജന്റീനയിലെ ബൊക്കാ ജൂനിയേഴ്‌സ് ക്ലബ്ബില്‍ നിന്നും പരിശീലനം പൂര്‍ത്തിയാക്കിയ ഇ എം അഭിജിത്‌, കാവുങ്ങല്‍ സ്വദേശിയും ക്യാപ്‌റ്റനുമായ ജിഷ്‌ണു ബാലകൃഷ്‌ണന്‍, ഇന്ത്യന്‍ ജൂനിയര്‍ താരം മുഹമ്മദ്‌ ഹാസില്‍ വളാഞ്ചേരി, സുബ്രതോ കപ്പില്‍ രണ്ടാം സ്‌ഥാനം നേടിയ എം.എസ്‌.പി ക്യാപ്‌റ്റന്‍ കൊണ്ടോട്ടി സ്വദേശി ടി സൂഹൈല്‍, എന്നിവരുടെ പരിചയ സമ്പന്നതയും കരുത്തുറ്റ കൗമാരനിരയും ടീമിനു മികച്ച ഗുണം ചെയ്‌തു. സുഹൈല്‍, മുഹമ്മദ്‌ ഉവൈസ്‌, ഇജാസ്‌ അഹമ്മദ്‌, മുഹമ്മദ്‌ ഫഹീന്‍, മുഹമ്മദ്‌ ഫവാസ്‌, ജംഷാദ്‌,ഷഹല്‍ മുഫീദ്‌, സൂഫീദലി, എം ജിതിന്‍, കെ ഷാഹുല്‍, സൂ ഹൈല്‍, സഫ്‌വാന്‍, ആഷിക്‌ കുരുണിയന്‍, അനു സാബിത്ത്‌, ജാസിര്‍ എന്നിവരാണ്‌ മറ്റു ടീമംഗങ്ങള്‍. കോച്ച്‌ ഷാജിറുദ്ദീന്‍, മാനേജര്‍ നഈമുദ്ദീന്‍. പി ഉബൈദുല്ല എം.എല്‍.എ ഉപഹാരങ്ങള്‍ നല്‍കി. കേരളാ ഫുട്‌ബോള്‍ അസോസിയേഷന്‍ ഖജാഞ്ചി പ്രഫ. പി അഷ്‌റഫ്‌, എക്‌സിക്കുട്ടീവ്‌ കമ്മിറ്റിയംഗം സി കെ അബ്‌ദുറഹിമാന്‍, ഡി.എഫ്‌.എ പ്രസിഡന്റ്‌ അബ്‌ദുല്‍കരീം, സെക്രട്ടറി എം മുഹമ്മദ്‌ സലീം, ട്രഷറര്‍ സുരേഷ്‌, കെ സുരേന്ദ്രന്‍, കോച്ച്‌ ഷാജിറുദ്ദീന്‍ പ്രസംഗിച്ചു.










from kerala news edited

via IFTTT

സൈക്കിള്‍ യാത്ര പ്രോത്സാഹിപ്പിക്കാന്‍ സന്ദേശയാത്ര; തിരൂരില്‍ കെ. ജയകുമാര്‍ ഫ്‌ളാഗ്‌ ഓഫ്‌ ചെയ്ുംയ











Story Dated: Saturday, January 3, 2015 03:46


തിരൂര്‍: സൈ്‌ക്കിള്‍ യാത്ര പ്രോത്സാഹിപ്പിക്കുന്നതിന്‌ തിരൂരിലെ സൈക്കിള്‍ യാത്രക്കാരുടെ കൂട്ടായ്‌മ നടത്തുന്ന സൈക്കിള്‍യാത്ര ഏഴിനു രാവിലെ എട്ടു മണിക്ക്‌ തിരൂര്‍ തുഞ്ചന്‍മഠത്തില്‍ വെച്ച്‌ മലയാള സര്‍വകലാശാല വൈസ്‌ ചാന്‍സലര്‍ കെ.ജയകുമാര്‍ ഫ്‌്ളാഗ്‌ ഓഫ്‌ ചെയ്യുമെന്ന്‌ സംഘാടകര്‍ പത്ര സമ്മേളനത്തില്‍ അറിയിച്ചു.കഴിഞ്ഞ ഏഴു വര്‍ഷമായി തിരൂരിലെ കൂട്ടായ്‌മ സൈക്കിള്‍ യാത്രാവാരം ആഘോഷിച്ചു വരുന്നുണ്ട്‌. സൈക്കിള്‍ സവാരി ശീലമാക്കിയാല്‍ മാനസികമായും ശാരീരികമായും അലട്ടുന്ന ഒട്ടേറെ പ്രശ്‌നങ്ങള്‍ക്ക്‌ പരിഹാരമാവും. ദീര്‍ഘദൂരയാത്രക്ക്‌ പോലും സൈക്കിള്‍ ഉപയോഗിക്കാം. ഇന്ധനച്ചിലവോ അപകട ഭീതിയോ ഇല്ലാതെ ആരോഗ്യപരിപാലനത്തിലൂന്നിയാണ്‌ സൈക്കിള്‍ യാത്ര. പിച്ചവെക്കാന്‍ പഠിക്കുന്നതിന്‌ ഉരുള്‍ ഉരുട്ടാന്‍ പരിശീലനം നേടുന്നതു മുതല്‍ പത്തുവയസ്സു വരേക്ക്‌ വിവിധതരം സൈക്കിളുകള്‍ കുട്ടികള്‍ ഓടിക്കും. അതിനുശേഷം സൈക്കിള്‍ ഉപേക്ഷിക്കുകയാണ്‌ ചെയ്യുന്നത്‌. സൈക്കിള്‍ യാത്ര നടത്തുന്നവര്‍ ആരോഗ്യത്തോടെ ജീവിക്കുന്നതായും സംഘാടകര്‍ ചൂണ്ടിക്കാട്ടി. തിരൂരില്‍ നിന്നും ആരംഭിക്കുന്ന യാത്ര പൊന്നാനി, ചാവക്കാട്‌, ഗുരുവായൂര്‍, കൊടുങ്ങല്ലൂര്‍, തൃശൂര്‍, പട്ടാമ്പി എന്നീ സ്‌ഥലങ്ങള്‍ പി്‌ന്നിട്ട്‌ 11 ന്‌ വൈകിട്ട്‌ അഞ്ചിന്‌ തിരൂരില്‍ തിരിച്ചെത്തി സ്‌കൗട്ട്‌ ഹാളില്‍ സമാപിക്കും. ഈ വര്‍ഷത്തെ യാത്ര സ്‌ത്രീകളും കുട്ടികളുമടക്കം 40 പേര്‍ പങ്കെടുക്കും. പ്രധാന യാത്രാ സംഘത്തില്‍ ഓരോ പ്രദേശത്തും അവരുടെ പരിധിയില്‍ നൂറില്‍പ്പരം സൈക്കിളുകളുമായി അനുഭാവം പ്രകടിപ്പിക്കും. യാത്രകള്‍ ഗ്രാമങ്ങളിലൂടെയും ഓരോ ദിവസത്തേയും സമാപനം പട്ടണങ്ങളിലുമായിരിക്കും. ഗ്രാമഗ്രാമാന്തരങ്ങളിലൂടെയുള്ള യാത്ര നവ്യാനുഭവം പകരും. ഭക്ഷണവും താമസ സൗകര്യവും അതാതിടങ്ങളിലെ പരിസ്‌ഥിതി പ്രവര്‍ത്തകരും നാട്ടുകാരുമാണ്‌ ഒരുക്കുക. സൈക്കിളുമായി ബന്ധപ്പെട്ട്‌ ഉപജീവനം നടത്തുന്നവര്‍, വര്‍ഷങ്ങളായി സൈ്‌ക്കിള്‍ ഉപയോഗിക്കുന്നവര്‍, സൈക്കിള്‍ റിപ്പയര്‍ ചെയ്യുന്നവര്‍ എന്നിവരെ കാണുകയും ്‌അവരെ ആദരിക്കുകയും ചെയ്യും. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ ഫോണ്‍: 9447 1917 79. പത്ര സമ്മേളനത്തില്‍ ഡോ. പി.എ രാധാകൃഷ്‌ണന്‍, വി.പി ഗോപാലന്‍, വെട്ടം ഗോവിന്ദന്‍, ഗീതമോള്‍, അജിത്‌ കുമാര്‍ പങ്കെടുത്തു.










from kerala news edited

via IFTTT

മലപ്പുറത്ത്‌ കണ്ടെയ്‌നര്‍ ലോറി മറിഞ്ഞു











Story Dated: Saturday, January 3, 2015 03:46


mangalam malayalam online newspaper

മലപ്പുറം: മലപ്പുറം കുന്നുമ്മലില്‍ കണ്ടെയ്‌നര്‍ ലോറി മറിഞ്ഞ്‌ അപകടം. നാഷണല്‍ ഹൈവേ കോഴിക്കോട്‌ റൂട്ടില്‍ എ.യു.പി സ്‌കൂളിനു സമീപത്തെ വളവിലാണു സംഭവം. മംഗലാപുരത്തെ ഗോഡൗണില്‍ നിന്നു പെരിന്തല്‍മണ്ണ ഷോറൂമിലേക്ക്‌ സ്‌കൂട്ടറുകള്‍ കയറ്റിപോകുകയായിരുന്ന ലോറിയാണ്‌ നിയന്ത്രണംവിട്ട്‌ മറിഞ്ഞത്‌. ഹരിയാന സ്വദേശിയായ ഡ്രൈവര്‍ക്ക്‌ നിസാര പരുക്കേറ്റു. സ്‌കൂട്ടറുകള്‍ക്ക്‌ കേടുപാടുകള്‍ സംഭവിച്ചു. മലപ്പുറം പോലീസും രാമനാട്ടുകാരയില്‍ നിന്നു ക്രെയിന്‍ സര്‍വീസും എത്തിയാണ്‌ ലോറി മാറ്റി ഗതാഗതം പുനഃസ്‌ഥാപിച്ചത്‌. ഇന്നലെ പുലര്‍ച്ചെ അഞ്ചിനാണു സംഭവം.










from kerala news edited

via IFTTT

പുതുവര്‍ഷത്തില്‍ വിദ്യാര്‍ഥികള്‍ക്ക്‌ സൗജന്യ യാത്രയൊരുക്കി മിനിബസ്‌











Story Dated: Saturday, January 3, 2015 03:45


കുന്ദമംഗലം: പുതുവര്‍ഷത്തില്‍ വിദ്യാര്‍ഥികള്‍ക്ക്‌ സൗജന്യ യാത്രയൊരുക്കി മിനി ബസ്‌ സര്‍വീസ്‌. കുന്ദമംഗലത്തുനിന്നും പെരുമണ്ണയിലേക്ക്‌ സര്‍വീസ്‌ നടത്തുന്ന ഇന്ത്യന്‍, മുസാഫിര്‍ എന്നീ മിനി ബസുകളും കുന്ദമംഗലത്തുനിന്നും വെള്ളനൂര്‍ വഴി മാവൂരിലേക്ക്‌ പോകുന്ന ബ്രദേഴ്‌സ് ബസുമാണ്‌ എണ്ണവില വകവെയ്‌ക്കാതെ വിദ്യാര്‍ഥികള്‍ക്കായി സൗജന്യ യാത്രയയൊരുക്കിയത്‌. മുഴപ്പാലം സ്വദേശി നാസറിന്റെ ഉടമസ്‌ഥയിലുള്ളതാണീ മുന്ന്‌ ബസുകളും. കഴിഞ്ഞ മൂന്ന്‌ വര്‍ഷമായി ഈ സൗജന്യയാത്ര തുടങ്ങിയിട്ട്‌. വിദ്യാര്‍ഥികളെ കാണുമ്പോള്‍ മുഖം തിരിച്ച്‌ ഓടുന്ന ബസുകാരില്‍ നിന്നും വ്യത്യസ്‌തനാകുകയാണ്‌ നാസര്‍. റിപ്പബ്ലിക്‌ ദിനത്തിലും സൗജന്യ യാത്ര നടത്തുമെന്ന്‌ നാസര്‍ മംഗളത്തോട്‌ പറഞ്ഞു.










from kerala news edited

via IFTTT

നബിദിനാഘോഷ പരിപാടികള്‍ക്ക്‌ തുടക്കമായി











Story Dated: Saturday, January 3, 2015 03:45


കോഴിക്കോട്‌: നഗരത്തിലെ നബിദിനാഘോഷ പരിപാടികള്‍ക്ക്‌ തുടക്കമായി. മര്‍കസ്‌ കോംപ്ലക്‌സ് മസ്‌ജിദിന്‌ സമീപം അബ്‌ദുനാസര്‍ സഖാഫി അമ്പലക്കണ്ടി പാതക ഉയര്‍ത്തിയതോടെയാണ്‌ പരിപാടികള്‍ക്ക്‌തുടക്കമായത്‌.

തുടര്‍ന്ന്‌ നഗരത്തില്‍ സ്‌നേഹാശംസകള്‍ നേര്‍ന്ന്‌ മിഠായികള്‍ വിതരണം ചെയ്‌തു.

ബസ്സ്റ്റാന്‍ഡുകള്‍, റെയില്‍വേ സ്‌റ്റേഷന്‍, ആശുപത്രികള്‍, മസ്‌ജിദുകള്‍, കച്ചവട സ്‌ഥാപനങ്ങള്‍, ഓഫീസുകള്‍ എന്നിവ കേന്ദ്രീകരിച്ച്‌ 25000 ത്തോളം പേര്‍ക്കാണ്‌ മധുരവിതരണം നടത്തിയത്‌. ഈ മാസം 16 ന്‌ 'ഒരു നഗരത്തിന്റെ സ്‌നേഹോല്‍സവം' എന്ന ശീര്‍ഷകത്തില്‍ മീലാദ്‌ മിലന്‍ ആഘോഷ പരിപാടികള്‍ നടക്കും. ഡോ എ പി അബ്‌ദുല്‍ ഹഖീം അസ്‌ഹരി മദ്‌ഹുര്‍റസൂല്‍ പ്രഭാഷണം നടത്തും. എല്ലാ ദിവസവും മഗ്രിബ്‌ നിസ്‌കാരാനന്തരം മര്‍കസ്‌ മസ്‌ജിദില്‍ നടക്കുന്ന മൗലിദ്‌ പാരായണത്തിന്‌ പ്രമുഖ പണ്ഡിതരാണ്‌ നേതൃത്വം നല്‍കുന്നത്‌.










from kerala news edited

via IFTTT