Story Dated: Saturday, January 3, 2015 06:54
ആലപ്പുഴ: കിസ് എഗെന്‍സ്‌റ്റ് ഫാസിസം എന്ന പേരില്‍ സംസ്‌ഥാനത്തെ മൂന്നാമത്തെ ചുംബനസമര പരിപാടിക്ക് ആലപ്പുഴ നാളെ വേദിയാകും. ആലപ്പുഴ കടപ്പുറത്ത് ഉച്ചയ്‌ക്കു രണ്ടുമുതല്‍ ആറുവരെ പ്രതീകാത്മക സമരവും സ്‌ത്രീപുരുഷ കൂട്ടായ്‌മയും നടക്കും.
സമര സല്ലാപം, സമരസംഗീതം, സമരപാചകം, സമരവര, സമരനൃത്തം, സമരശില്‍പം, സമരാലിംഗനം, സമരചുംബനം തുടങ്ങി കൂടുതല്‍ ജനകീയ സമരരീതിയായിരിക്കും ആലപ്പുഴയില്‍ അവലംബിക്കുകയെന്ന് സംഘാടകസമതി ഭാരവാഹികളായ മായാ കൃഷ്‌ണന്‍, എം. രാജേഷ്, ലാസര്‍ ഷൈന്‍, പി.എസ്. സുമനന്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
സമാധാനപരമായി സമരം സംഘടിപ്പിക്കാനാണ് ആഗ്രഹിക്കുന്നത്. അതിനായി സമരത്തോടു വിയോജിപ്പുള്ളവരെക്കൂടി പങ്കെടുപ്പിച്ച് ഓപ്പണ്‍ഫോറം നടത്തും. സാമൂഹ്യ സാംസ്‌കാരിക, രാഷ്‌ട്രീയ മേഖലകളിലെ പ്രമുഖര്‍ സംസാരിക്കും.
കേവലം ചുംബിക്കാന്‍വേണ്ടി നടത്തുന്ന സമരമല്ലിതെന്നും സമരത്തിനായി പോലീസ് അനുമതി തേടിയിട്ടുണ്ടെന്നും സംഘാടകര്‍ അറിയിച്ചു. അതേസമയം, സമരത്തിന് അനുമതി നല്‍കിയിട്ടില്ലെന്നു ജില്ലാ പോലീസ് ചീഫ് കെ.കെ. ബാലചന്ദ്രന്‍ മംഗളത്തോടു പറഞ്ഞു.
from kerala news edited
via IFTTT