Story Dated: Friday, January 2, 2015 08:46
ന്യൂഡല്‍ഹി: മുസ്ലീങ്ങളെ തീവ്രവാദികളായി ചിത്രീകരിച്ച് ഗുജറാത്ത് പോലീസ് നടത്തിയ വിവാദ മോക്ക് ഡ്രില്‍ നടത്തിയ സംഭവത്തില്‍ കേന്ദ്രസര്‍ക്കാര്‍ വിശദീകരണം തേടി. ഗുജറാത്ത് സര്‍ക്കാരിനോടാണ് കേന്ദ്രം ആഭ്യന്തര മന്ത്രാലയം വിശദീകരണം തേടിയത്. സംഭവത്തില്‍ ഗൂഢാലോചനയുണ്ടെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ഇതേതുടര്‍ന്നാണ് കേന്ദ്രം ഇടപെട്ടത്.
ഗാന്ധിനഗറിലും സൂറത്തിലും രണ്ട് മോക്ക് ഡ്രില്ലുകളാണ് ഗുജറാത്ത് പോലീസ് നടത്തിയത്. തീവ്രവാദി ആക്രമണമുണ്ടായാല്‍ നേരിടേണ്ടത് എങ്ങനെയെന്ന് പോലീസുകാര്‍ക്ക് പരിശീനലം നല്‍കുന്നതിനാണ് മോക്ക് ഡ്രില്‍ നടത്തിയത്. ഇതില്‍ തീവ്രവാദികളായി അഭിനയിച്ച പോലീസുകാരാണ് മുസ്ലീം വേഷത്തില്‍ പ്രത്യക്ഷപ്പെട്ടത്. മോക്ക് ഡ്രില്ലിന്റെ ദൃശ്യങ്ങള്‍ പ്രാദേശിക ചാനല്‍ പുറത്ത് വിട്ടതോടെയാണ് സംഭവം വിവാദമായത്.
from kerala news edited
via IFTTT