ന്യൂഡൽഹി: റിസർവ് ബാങ്ക് വീണ്ടും റിപ്പോ നിരക്കിൽ കാൽ ശതമാനം കുറവ് വരുത്തി. ഇതോടെ റിപ്പോ നിരക്ക് 5.75ശതമാനമായി. പണലഭ്യതാ ക്ഷാമം പരിഹരിക്കുന്നതിനാണ് റിപ്പോ നിരക്കിൽ വീണ്ടും കുറവുവരിത്തിയത്. ഈ വർഷം രണ്ടുതവണ നിരക്ക് കുറച്ചെങ്കിലും സമ്പദ്ഘടനയിൽ അത് പ്രതിഫലിച്ചിട്ടില്ല. തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് പണത്തിന്റെ ആവശ്യകത വർധിച്ചപ്പോൾ രാജ്യത്തെ പണലഭ്യതാ ക്ഷാമം കൂടിയിരുന്നു. നിലവിലെ രാജ്യത്തെ സാമ്പത്തിക മാന്ദ്യം മറികടക്കുന്നതിന് പലിശ നിരക്ക് കുറയ്ക്കണമെന്ന് വിദഗ്ധർ...