121

Powered By Blogger

Monday, 23 August 2021

സ്വർണവില കൂടുന്നു: പവന് 35,560 രൂപയായി

സംസ്ഥാനത്ത് സ്വർണവിലയിൽ വർധന തുടരുന്നു. ചൊവാഴ്ച പവന്റെ വില 160 രൂപ കൂടി 35,560 രൂപയിലെത്തി. ഗ്രാമിന് 20 രൂപ വർധിച്ച് 4445 രൂപയുമായി. 35,400 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്റെ വില. ആഗോള വിപണിയിൽ സ്പോട് ഗോൾഡ് വിലയിൽ നേരിയ ഇടിവുണ്ടായി. ട്രോയ് ഔൺസിന് 1,801.78 ഡോളർ നിലവാരത്തിലാണ് വ്യാപാരം നടന്നത്. ഡോളർ സൂചിക ഉയർന്നതാണ് സ്വർണത്തെ ബാധിച്ചത്. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്സിൽ പത്ത് ഗ്രാം സ്വർണത്തിന്റെ വില 0.19ശതമാനംതാഴ്ന്ന് 47,495 രൂപയിലെത്തി. മുൻവ്യാപാര ദിനത്തിലുണ്ടായ കുതിപ്പ് നിലനിർത്താനായില്ല.

from money rss https://bit.ly/3kcsmpK
via IFTTT

സെൻസെക്‌സിൽ 148 പോയന്റ് നേട്ടത്തോടെ തുടക്കം: മെറ്റൽ, ഐടി സൂചികകളിൽ മുന്നേറ്റം

മുംബൈ: ഓഹരി സൂചികകളിൽ നേട്ടത്തോടെ തുടക്കം. സെൻസെക്സ് 148 പോയന്റ് ഉയർന്ന് 55,704ലിലും നിഫ്റ്റി 57 പോയന്റ് നേട്ടത്തിൽ 16,553ലുമാണ് വ്യാപാരം ആരംഭിച്ചത്. ടാറ്റ സ്റ്റീൽ, എൻടിപിസി, ടെക് മഹീന്ദ്ര, പവർഗ്രിഡ്, എൽആൻഡ്ടി, ഇൻഫോസിസ്, ഇൻഡസിൻഡ് ബാങ്ക്, ടിസിഎസ്, ടൈറ്റാൻ, എച്ച്ഡിഎഫ്സി ബാങ്ക് തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. ഡോ.റെഡ്ഡീസ് ലാബ്, ഐസിഐസിഐ ബാങ്ക്, ഐടിസി, നെസ് ലെ, ബജാജ് ഓട്ടോ, റിലയൻസ്, ആക്സിസ് ബാങ്ക്, എച്ച്ഡിഎഫ്സി തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. ബിഎസ്ഇ മിഡ്ക്യാപ് സൂചിക 0.5ശതമാനവും സ്മോൾ ക്ാപ് സൂചിക 0.27ശതമാനവും നേട്ടത്തിലാണ്.നിഫ്റ്റി ഐടി 0.8ശതമാനവും ഉയർന്നു.

from money rss https://bit.ly/2XVEdRX
via IFTTT

നികുതിത്തർക്ക കേസുകൾ ഒഴിവാക്കാൻ മുൻകൈയെടുത്ത് കേന്ദ്രസർക്കാർ

മുംബൈ: ആദായനികുതി നിയമഭേദഗതിയിലൂടെ പൂർവകാല പ്രാബല്യമുള്ള മൂലധനനേട്ട നികുതി ഒഴിവാക്കിയതിനുപിന്നാലെ 17 കമ്പനികളുമായുള്ള നികുതിത്തർക്ക കേസുകൾ ഒഴിവാക്കുന്നതിന് കേന്ദ്രസർക്കാർ ശ്രമം തുടങ്ങി. കമ്പനികൾ സർക്കാരിനെ സമീപിക്കുന്നതുവരെ കാത്തിരിക്കാതെ കമ്പനികളെ അങ്ങോട്ടുസമീപിക്കാനാണ് ഇപ്പോഴത്തെ നീക്കം. ഇതിന്റെ ഭാഗമായി, പുതിയ നിയമപ്രകാരം ഒത്തുതീർപ്പിന് അർഹമായ കേസുകൾ കണ്ടെത്താനും വിശദാംശങ്ങൾ അറിയിക്കാനും കേന്ദ്ര പ്രത്യക്ഷനികുതി ബോർഡ് ചെയർമാൻ ജെ.ബി. മൊഹപത്ര ആദായനികുതി പ്രിൻസിപ്പൽ ചീഫ് കമ്മിഷണർമാർക്ക് നിർദേശം നൽകിയതായാണ് വിവരം. ഇത്തരം കേസുകൾ സർക്കാരിനും വലിയ സാമ്പത്തികബാധ്യത ഉണ്ടാക്കുന്നുണ്ട്. പുതിയ സാഹചര്യത്തിൽ കമ്പനികൾ കേസുകൾ പിൻവലിക്കാതിരുന്നാൽ അതു സർക്കാരിനു വെല്ലുവിളിയാകും. അതുകൊണ്ടുതന്നെ ഇവ എത്രയുംവേഗം തീർപ്പാക്കാനാണ് തീരുമാനം. നിലവിൽ 2012-ലെ നിയമഭേദഗതിയിലൂടെ മൂന്നുകമ്പനികളിൽ നിന്നായി സർക്കാർ 8,000 കോടി രൂപയാണ് പിടിച്ചെടുത്തത്. ഇതിൽ 7,900 കോടിയും കെയിൻ എനർജിയുടേതാണ്. വോഡഫോണിൽനിന്ന് 44.7 കോടിയും ഡബ്ല്യു.എൻ.എസിൽനിന്ന് 48 കോടിയുമാണ് പിടിച്ചത്. ഒത്തുതീർപ്പുവ്യവസ്ഥയനുസരിച്ച് ഇതുമാത്രമാണ് തിരിച്ചുനൽകേണ്ടതായി വരുക. അതുകൊണ്ടുതന്നെ മറ്റുകമ്പനികളുടെ കേസുകൾ പിൻവലിക്കാൻ എളുപ്പമായിരിക്കുമെന്നാണ് കണക്കുകൂട്ടൽ. കേസുകൾ ഒത്തുതീർപ്പാക്കുന്നതിന് സർക്കാർ ചില വ്യവസ്ഥകൾ മുന്നോട്ടുവെച്ചിട്ടുണ്ട്. നഷ്ടപരിഹാരമോ പലിശയോ ആവശ്യപ്പെടരുതെന്നും കേസുകളെല്ലാം പിൻവലിക്കണമെന്നുമാണ് ഇതിൽ പ്രധാനം. നിർദേശങ്ങൾ അംഗീകരിച്ചാൽ പിടിച്ചെടുത്ത പണം തിരിച്ചുനൽകാമെന്നാണ് സർക്കാർ വാഗ്ദാനം. ഇവ നിയമഭേദഗതിയിൽ ഉൾപ്പെടുത്തിയിട്ടുമുണ്ട്. എന്നാൽ, പണം എപ്പോൾ തിരികെ ലഭിക്കും, മറ്റെന്തെങ്കിലും നിയമപ്രശ്നങ്ങൾ വരുമോ തുടങ്ങിയ ആശങ്കകൾ കമ്പനികളും അറിയിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ വ്യക്തത തേടി ഏഴുകമ്പനികൾ സർക്കാരിനെ സമീപിച്ചിട്ടുണ്ട്. ഇന്ത്യ പിടിച്ചെടുത്ത നികുതി തിരിച്ചുപിടിക്കാൻ അന്താരാഷ്ട്ര ആർബിട്രേഷൻ ട്രിബ്യൂണലിൽ നിന്ന് അനുമതി ലഭിച്ച കെയിൻ എനർജി വിവിധ രാജ്യങ്ങളിൽ ഇന്ത്യയുടെ ആസ്തികൾ പിടിച്ചെടുക്കാൻ നടപടികളുമായി മുന്നോട്ടുപോകുകയാണ്. ഇതിന്റെ പശ്ചാത്തലത്തിൽക്കൂടിയാണ് സർക്കാർ നിയമഭേദഗതി പിൻവലിച്ച് ഒത്തുതീർപ്പിനൊരുങ്ങുന്നത്.

from money rss https://bit.ly/3jag2qM
via IFTTT

മിഡ്, സ്‌മോൾ ക്യാപുകൾ നഷ്ടംനേരിട്ടു: സെൻസെക്‌സ് 226 പോയന്റ് നേട്ടത്തിൽ ക്ലോസ്‌ചെയ്തു

മുംബൈ: ചാഞ്ചാട്ടത്തിനൊടുവിൽ ഓഹരി സൂചികകൾ നേട്ടത്തിൽ ക്ലോസ്ചെയ്തു. ഐടി ഓഹരികളിലെ നേട്ടമാണ് സൂചികകൾക്ക് കരുത്തായത്. മിഡ്, സ്മോൾ ക്യാപ്ഓഹരികൾ നഷ്ടംനേരിട്ടു. സെൻസെകസ് 226.47 പോയന്റ് നേട്ടത്തിൽ 55,555.79ലും നിഫ്റ്റി 46 പോയന്റ് ഉയർന്ന് 16,496.50ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. എച്ച്സിഎൽ ടെക്, നെസ് ലെ, ടിസിഎസ്, ബജാജ് ഫിൻസർവ്, ഭാരതി എയർടെൽ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. ഗ്രാസിം, അദാനി പോർട്സ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ഐഷർ മോട്ടോഴ്സ്, ബജാജ് ഓട്ടോ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്. നിഫ്റ്റി ഐടി സൂചികയാണ് നേട്ടത്തിൽ മുന്നിൽ. 1.7ശതമാനം ഉയർന്നു. മെറ്റൽ, ഓട്ടോ, പൊതുമേഖല ബാങ്ക് സൂചികകൾ 0.5-1.5ശതമാനം നഷ്ടംനേരിട്ടു. ബിഎസ്ഇ മിഡ്ക്യാപ് 0.9ശതമാനവും സ്മോൾ ക്യാപ് 1.5ശതമാനവും താഴ്ന്നു.

from money rss https://bit.ly/3gmdSCz
via IFTTT

ഇന്ത്യയിലെ റിന്യൂ പവർ നാസ്ദാക്കിൽ ലിസ്റ്റ്‌ചെയ്യും: ലക്ഷ്യം 7400 കോടി രൂപ

പുനരുപയോഗ ഊർജമേഖലയിലെ രാജ്യത്തെ പ്രമുഖ കമ്പനിയായ റിന്യു പവർ നാസ്ദാക്കിൽ ലിസ്റ്റ്ചെയ്യും. 100 കോടി ഡോളർ സമാഹരിക്കുകയാണ് ലക്ഷ്യം. യുഎസ് വിപണിയിൽ ലിസ്റ്റ്ചെയ്യുന്ന ആദ്യ ഇന്ത്യൻ റിന്യുവബ്ൾ കമ്പനിയാണ് റിന്യൂ പവർ. യുഎസിൽ പ്രാരംഭ ഓഹരി വില്പനയിലൂടെ 2020 ഡിസംബറിൽ 34.5 കോടി ഡോളർ കമ്പനി സമാഹരിച്ചിരുന്നു. നാസ്ദാക്കിൽകൂടി ലിസ്റ്റ്ചെയ്യുന്നതോടെ കമ്പനിയുടെ വിപണിമൂല്യം 400 കോടി ഡോളറാകും. ഗോൾഡ്മാൻ സാക്സ്, സിപിപി ഇൻവെസ്റ്റ്മെന്റ്സ്, അബുദാബി ഇൻവെസ്റ്റുമെന്റ് അതോറിറ്റി തുടങ്ങിയവയാണ് റിന്യൂ പവറിലെ പ്രധാന നിക്ഷേപകർ. ലിസ്റ്റിങ് പൂർത്തിയായാൽ ഗോൾഡ്മാൻ സാക്സിന്റെ നിക്ഷേപം 49ശതമാനത്തിൽനിന്ന് 33ശതമാനമാകും. സിപിപിയുടെയും അബുദാബി ഇൻവെസ്റ്റ്മെന്റ് അതോറിറ്റിയുടെയും ഓഹരി വിഹിതം യഥാക്രമം 17ശതമാനം, 13ശതമാനം എന്നിങ്ങനെയായി കുറയും. പുതിയ ആഗോള നിക്ഷേപ സ്ഥാപനങ്ങൾ കമ്പനിയിൽ 20ശതമാനം ഓഹരി പങ്കാളിത്തംനേടും. 2025ഓടെ 18.5 ജിഗാവാട്സ് പ്രവർത്തനശേഷി ലക്ഷ്യമിട്ടുള്ള വിപുലീകരണ പദ്ധതികൾക്കായി ഐപിഒയിൽനിന്നുള്ള വരുമാനം ഉപയോഗിക്കും. നിലവിൽ കമ്പനിക്ക് 6 ജിഗാ വാട്ട് പ്രവർത്തനശേഷിയാണുള്ളത്. 4.5 ജിഗാവാട്ടിന്റെ പ്ലാന്റ് നിർമാണത്തിലാണ്. യുഎസിൽ ലിസ്റ്റ്ചെയ്യുമെങ്കിലും കമ്പനിയുടെ പ്രധാന പ്രവർത്തനം ഇന്ത്യയിൽതന്നെയായിരിക്കും. ആഗോളതലത്തിൽ സാന്നിധ്യമുള്ള കമ്പനിയായി മാറാൻ ലിസ്റ്റിങ് സഹായിക്കും. Indias ReNew Power to list on Nasdaq, aims to raise $1 billion

from money rss https://bit.ly/3y7twb1
via IFTTT