121

Powered By Blogger

Wednesday, 7 April 2021

ഏറ്റെടുക്കൽ ചട്ടം ലംഘിച്ചു: അംബാനി കുടുബത്തിന് 25 കോടി രൂപയുടെ പിഴ

ഏറ്റെടുക്കൽ ചട്ടം ലംഘിച്ചതുമായി ബന്ധപ്പെട്ട് 20വർഷത്തിനുശേഷം അംബാനി കുടുംബത്തിന് 25 കോടി രൂപ പിഴയിട്ട് സെക്യൂരിറ്റി എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ(സെബി). 2000ലെ ഏറ്റെടുക്കൽ ചട്ടം ലംഘിച്ചെന്നാരോപിച്ചാണ് മുകേഷ് അംബാനി, അനിൽ അംബാനി, നിത അംബാനി, ടിന അംബാനി തുടങ്ങി 15 പേർക്കെതിരെ സെബിയുടെ നടപടി. 45 ദിവസത്തിനകം പിഴയടിച്ചില്ലെങ്കിൽ ആസ്തികൾ കണ്ടുകെട്ടുന്നതടക്കമുള്ള നടപടികളുമായി മുന്നോട്ടുപോകുമെന്ന് സെബി വ്യക്തമാക്കിയിട്ടുണ്ട്. മാനദണ്ഡങ്ങൾക്കനുസരിച്ച് ഓപ്പൺ ഓഫർ നൽകുന്നതിൽ റിലയൻസ് ഇൻഡസ്ട്രീസിന്റെ പ്രൊമോട്ടർമാർ പരാജയപ്പെടുന്നവെന്നാണ് സെബിയുടെ കണ്ടെത്തൽ. 1994ൽ പുറത്തിറക്കിയ നിക്ഷേപപത്രങ്ങൾ പരിവർത്തനംചെയ്തതിനുശേഷം 2000ൽ റിലയൻസിന്റെ പ്രൊമോട്ടർമാരുടെ ഓഹരി വിഹിതം 6.83ശതമാനം വർധിച്ചെന്നാണ് ആരോപണം. അന്ന് നിലനിന്നിരുന്ന ഏറ്റെടുക്കൽ ചട്ടംപ്രകാരം 15ശതമാനം മുതൽ 55ശതമാനംവരെ ഓഹരികൾ കൈവശമുള്ളവരുടെ ഏറ്റെടുക്കൽ പരിധി വർഷം അഞ്ചുശതമാനംമാത്രമായിരുന്നു. അതിൽകൂടുതലുള്ള ഏറ്റെടുക്കലുകൾക്ക് ഓപ്പൺ ഓഫർ വേണമായിരുന്നു. ഇക്കാര്യത്തിലാണ് നിയമലംഘനമുണ്ടായത്. SEBI imposes Rs 25 crore penalty on Ambani family for violation of Takeover Regulations

from money rss https://bit.ly/3uDCADv
via IFTTT

സെൻസെക്‌സ് വീണ്ടും 50,000 കടന്നു: നിഫ്റ്റി 14,900ന് മുകളിലുമെത്തി

മുംബൈ: തിങ്കളാഴ്ചയിലെ നഷ്ടത്തിനുശേഷം രണ്ടാംദിവസവും ഓഹരി സൂചികകളിൽ മുന്നേറ്റം. സെൻസെക്സ് 50,000 തിരിച്ചുപിടിച്ചു. 380 പോയന്റാണ് സെൻസെക്സിലെ നേട്ടം. 50,040ലാണ് വ്യാപാരം നടക്കുന്നത്. നിഫ്റ്റി 114 പോയന്റ് ഉയർന്ന് 14,926ലിലുമെത്തി. ഹിൻഡാൽകോ, ബജാജ് ഫിൻസർവ്, എച്ച്ഡിഎഫ്സി, ടാറ്റ സ്റ്റീൽ, ഗ്രാസിം, ടെക് മഹീന്ദ്ര, ഐസിഐസിഐ ബാങ്ക്, ടാറ്റ മോട്ടോഴ്സ്, എസ്ബിഐ, എൽആൻഡ്ടി, ഇൻഡസിൻഡ് ബാങ്ക് തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. ഒഎൻജിസി, ഡോ.റെഡ്ഡീസ് ലാബ്, എസ്ബിഐ ലൈഫ്, ബജാജ് ഓട്ടോ, ബ്രിട്ടാനിയ, അദാനി പോർട്സ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. നിഫ്റ്റി മെറ്റൽഉൾപ്പടെയുള്ള സെക്ടറൽ സൂചികകൾ നേട്ടത്തിലാണ്. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് തുടങ്ങിയ സൂചികകളും 0.6ശതമാനത്തോളം ഉയർന്നു.

from money rss https://bit.ly/3wCUWGw
via IFTTT

എ.സി.യുടെയും എൽ.ഇ.ഡി. ബൾബുകളുടെയും ഉത്പാദനം കൂട്ടാൻ സഹായം

ന്യൂഡൽഹി: എയർകണ്ടീഷണറുകളുടെയും എൽ.ഇ.ഡി. ബൾബുകളുടെയും ഉത്പാദനം പ്രോത്സാഹിപ്പിക്കാനുള്ള സഹായപദ്ധതിക്ക് കേന്ദ്രമന്ത്രിസഭ അനുമതി നൽകി. കമ്പനികൾക്ക്്് അഞ്ചുകൊല്ലംകൊണ്ട് 6,238 കോടി രൂപയുടെ സഹായം നൽകും. അഞ്ചുവർഷത്തിൽ 1.68 ലക്ഷം കോടി രൂപയുടെ ഉത്പാദനവും 64,000 കോടിയുടെ കയറ്റുമതിയും ഈ മേഖലയിൽ ഉണ്ടാവുമെന്നാണ് കണക്കൂകൂട്ടൽ. 7920 കോടി രൂപയുടെ നിക്ഷേപം നടക്കും. നാലുലക്ഷംപേർക്ക് തൊഴിൽ ലഭിക്കും. ഉത്പന്നങ്ങളുടെ വില്പനയുമായി ബന്ധപ്പെട്ട് നാലുമുതൽ ആറുവരെ ശതമാനം സാമ്പത്തികസഹായമാണ് ഈ രംഗത്തുള്ള കമ്പനികൾക്ക് നൽകുക. സൂക്ഷ്മ, ചെറുകിട സംരംഭങ്ങൾക്കും ആഗോള, ആഭ്യന്തര കമ്പനികൾക്കും പദ്ധതിയുടെ ഭാഗമാകാൻ സാധിക്കുമെന്ന് മന്ത്രി പിയൂഷ് ഗോയൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

from money rss https://bit.ly/2Q7oxag
via IFTTT

സെൻസെക്‌സിൽ 460 പോയന്റ് നേട്ടം: നിഫ്റ്റി 14,800ന് മുകളിൽ ക്ലോസ്‌ചെയ്തു

മുംബൈ: പണവായ്പ നയത്തിൽ ആർബിഐ തൽസ്ഥിതി തുടരാൻ തീരുമാനിച്ചത് വിപണിയിൽ പ്രതിഫലിച്ചു. നിഫ്റ്റി 14,800ന് മുകളിലെത്തി. സെൻസെക്സ് 460.37 പോയന്റ് നേട്ടത്തിൽ 49,661.76ലും നിഫ്റ്റി 135.50 പോയന്റ് ഉയർന്ന് 14,819ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1842 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1072 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 179 ഓഹരികൾക്ക് മാറ്റമില്ല. ജെഎസ്ഡബ്ലിയു സ്റ്റീൽ, വിപ്രോ, എസ്ബിഐ ലൈഫ് ഇൻഷുറൻസ്, എസ്ബിഐ, ബ്രിട്ടാനിയ, ഐഷർ മോട്ടോഴ്സ്, ഐസിഐസിഐ ബാങ്ക്, ഇൻഡസിൻഡ് ബാങ്ക്, ഹീറോ മോട്ടോർകോർപ്, ബജാജ് ഓട്ടോ, ഭാരതി എയർടെൽ തുടങ്ങിയ ഓഹരിളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. അദാനി പോർട്സ്, ടാറ്റ കൺസ്യൂമർ, യുപിഎൽ, ടൈറ്റാൻ, എൻടിപിസി തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. എല്ലാ സെക്ടറൽ സൂചികകളും നേട്ടമുണ്ടാക്കി. പൊതുമേഖല ബാങ്ക്, ഐടി, മെറ്റൽ, ഓട്ടോ സൂചികകൾ 1-2ശതമാനം ഉയർന്നു. ബിഎസ്ഇ മിഡ്ക്യാപ്-സ്മോൾ ക്യാപ് സൂചികകൾ 0.8-1.3ശതമാനവും നേട്ടമുണ്ടാക്കി.

from money rss https://bit.ly/3wKkDVE
via IFTTT

ആർടിജിഎസ്, എൻഇഎഫ്ടി എന്നിവവഴി വാലറ്റുകൾക്കും ഇനി പണം കൈമാറാം

റിയൽ ടൈം ഗ്രോസ് സെറ്റിൽമെന്റ്(ആർടിജിഎസ്), നാഷണൽ ഇലക്ട്രോണിക് ഫണ്ട് ട്രാൻസ്ഫർ(എൻഇഎഫ്ടി) എന്നിവവഴി പണംകൈമാറാൻ ബാങ്കിതര ഫിൻടെക് സ്ഥാപനങ്ങൾക്കും ആർബിഐ അനുമതി നൽകി. വായ്പാവലോകന യോഗത്തിനുശേഷം ആർബിഐ ഗവർണർ ശക്തികാന്ത ദാസ് ആണ് ഇക്കാര്യം അറിയിച്ചത്. നിലവിൽ ബാങ്കുകൾക്കുമാത്രമാണ് ഇതിന് കഴിഞ്ഞിരുന്നത്. ഇതോടെ പേ ടിഎം, ഫോൺ പേ പോലുള്ള വാലറ്റുകൾക്കും ഈ സംവിധാനമുപയോഗിച്ച് ബാങ്കുകളിലേയ്ക്കോ മറ്റുവാലറ്റുകളിലേയ്ക്കോ യിപിഐ സംവിധാനമില്ലാതെതന്നെ പണംകൈമാറാൻകഴിയും. പ്രീ പെയ്ഡ് കാർഡ്, എടിഎം ഓപ്പറേറ്റർമാർ തുടങ്ങിയവർക്കും ഈ സംവിധാനം പ്രയോജനപ്പെടുത്താം. ഒരു ഡിജിറ്റൽ വാലറ്റിൽനിന്ന് മറ്റൊരുവാലറ്റിലേയ്ക്ക് പണംകൈമാറാനും ഇതോടെ കഴിയും. പേയ്മെന്റ് ബാങ്കുകളിലുള്ള അക്കൗണ്ടുകളിലെ ബാലൻസ് പരിധി രണ്ടുലക്ഷമായും ആർബിഐ ഉയർത്തി. നേരത്തെ ഇത് ഒരുലക്ഷം രൂപയായിരുന്നു.

from money rss https://bit.ly/3mpgZvm
via IFTTT