121

Powered By Blogger

Wednesday, 21 January 2015

തമിഴ്‌നാട്ടില്‍ വനിതാ കോണ്‍സ്‌റ്റബിള്‍ സ്വയം വെടിവച്ച്‌ മരിച്ചു









Story Dated: Wednesday, January 21, 2015 04:20



mangalam malayalam online newspaper

മധുര: കുടുംബ വഴക്കിനെ തുടര്‍ന്ന്‌ വനിതാ കോണ്‍സ്‌റ്റബിള്‍ പോലീസ്‌ സ്‌റ്റേഷനില്‍ സ്വയം വെടിവച്ചുമരിച്ചു. തമിഴ്‌നാട്ടിലെ നഗുനാകുളം പോലീസ്‌ സ്‌റ്റേഷനിലെ വനിതാ കോണ്‍സ്‌റ്റബിളായ കറുപ്പയ്യി(31)യാണ്‌ ആത്മഹത്യ ചെയ്‌തത്‌. രാത്രിയിലെ ജോലിക്കിടയില്‍ ഇവര്‍ സര്‍വ്വീസ്‌ തോക്കുപയോഗിച്ച്‌ തലയിലേക്ക്‌ സ്വയം വെടിയുതിര്‍ക്കുകയായിരുന്നു.


ഭര്‍ത്താവുമായുള്ള പ്രശ്‌നങ്ങളാകാം മരണ കാരണമെന്നാണ്‌ പോലീസ്‌ നിഗമനം. കഴിഞ്ഞ ദിവസവും ഇവര്‍ ഭര്‍ത്താവുമായി വഴക്കിട്ടിരുന്നതായി പോലീസ്‌ പറഞ്ഞു. കറുപ്പയ്യിയുടെ കല്ല്യാണം ഏഴ്‌ വര്‍ഷം മുമ്പ്‌ കഴിഞ്ഞിരുന്നു. പട്ടാളക്കാരനായ ഇവരുടെ ഭര്‍ത്താവ്‌ കുറച്ച്‌ ദിവസങ്ങള്‍ക്ക്‌ മുമ്പ്‌ നാട്ടില്‍ തിരികെയെത്തി. അവധി കഴിഞ്ഞിട്ടും ഇയാള്‍ തിരികെ ജോലിയില്‍ പ്രവേശിച്ചിരുന്നില്ല. കാര്യം തിരക്കിയപ്പോള്‍ താന്‍ ജോലി ഉപേക്ഷിച്ചതായി ഭര്‍ത്താവ്‌ വെളിപ്പെടുത്തിയതായി സഹപ്രവര്‍ത്തകരോട്‌ കറുപ്പയ്യി പറഞ്ഞിരുന്നു. ഈ സംഭവത്തിന്‌ ശേഷം കറുപ്പയ്യി അസ്വസ്‌ഥയായിരുന്നു. കുടിയനായ ഭര്‍ത്താവിന്റെ കടുത്ത നിലപാടും കുടുംബ വഴക്കുമാകാം മരണ കാരണമെന്നാണ്‌ പോലീസ്‌ പറയുന്നത്‌.










from kerala news edited

via IFTTT

ഓഹരിവിപണിയില്‍ മുന്നേറ്റം തുടരുന്നു







ഓഹരിവിപണിയില്‍ മുന്നേറ്റം തുടരുന്നു


മുംബൈ: ഓഹരിവിപണിയില്‍ റെക്കോര്‍ഡ് മുന്നേറ്റം തുടരുന്നു. സെന്‍സെക്‌സ് 119.72 പോയിന്റ് ഉയര്‍ന്ന് 28,904.39 പോയിന്റിലും നിഫ്റ്റി 31.85 പോയിന്റ് ഉയര്‍ന്ന് 8,727.45 പോയിന്റിലുമാണ് വ്യാപാരം ആരംഭിച്ചത്.

ബജറ്റ് പ്രതീക്ഷയാണ് വിപണിയിലെ പുതിയ കുതിപ്പിന് കാരണം. രാജ്യത്തെ വ്യവസായ വളര്‍ച്ചയ്ക്ക് അനുകൂലമായ സാമ്പത്തിക പരിഷ്‌കാരങ്ങളാണ് വിപണി ഉറ്റുനോക്കുന്നത്.











from kerala news edited

via IFTTT

11.5 കോടി അക്കൗണ്ട്: ജന്‍ധന്‍ യോജനയ്ക്ക് ഗിന്നസ് റെക്കോഡ്‌







11.5 കോടി അക്കൗണ്ട്: ജന്‍ധന്‍ യോജനയ്ക്ക് ഗിന്നസ് േെറക്കാഡ്‌


ന്യൂഡല്‍ഹി: പ്രധാനമന്ത്രി ജന്‍ധന്‍ യോജന പ്രകാരം പുതുതായി തുറന്നത് 11.5 കോടി ബാങ്ക് അക്കൗണ്ടുകള്‍. ഇത് ഗിന്നസ് േേറക്കാഡാണെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ജനവരി 26നകം ഏഴരക്കോടി അക്കൗണ്ടുകള്‍ തുറക്കാനാണ് ലക്ഷ്യമിട്ടത്. ജനവരി 17നുതന്നെ ലക്ഷ്യം കവിഞ്ഞ് 11.5 കോടി അക്കൗണ്ടുകള്‍ തുടങ്ങാന്‍ കഴിഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞ സ്വാതന്ത്ര്യദിനത്തില്‍ പ്രഖ്യാപിച്ചതാണ് ജന്‍ധന്‍ യോജന. സാമ്പത്തിക ഇടപാടുകളില്‍ ജനങ്ങളെ പങ്കാളിയാക്കുന്ന ലോകത്തിലെ ഏറ്റവുംവലിയ സാമ്പത്തിക പദ്ധതിയാണിത്. ആഗസ്റ്റ് 28നാണ് പദ്ധതി ഔദ്യോഗികമായി ആരംഭിച്ചത്.


21.02 കോടി വീടുകളില്‍ സര്‍വേ നടത്തി. നാലുമാസംകൊണ്ട് സര്‍വേ പൂര്‍ത്തിയാക്കാന്‍ സാധിച്ചു. പുതിയ അക്കൗണ്ടുകളില്‍ 60 ശതമാനം ഗ്രാമീണ മേഖലയിലും 40 ശതമാനം നഗരപ്രദേശങ്ങളിലുമാണ്. ഇതില്‍ 51 ശതമാനവും വനിതകളുടെ പേരിലാണ്.


10 കോടി പേര്‍ക്ക് 'റൂപേ' കാര്‍ഡുകള്‍ വിതരണംചെയ്തിട്ടുണ്ട്. അവര്‍ക്കെല്ലാം പദ്ധതിയനുസരിച്ച് ഒരു ലക്ഷത്തിന്റെ അപകട ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കും. അതിനുപുറമേ അര്‍ഹരായവര്‍ക്ക് 30,000 രൂപയുടെ ആരോഗ്യ ഇന്‍ഷുറന്‍സും ഉണ്ട്. മൊത്തം 9188 കോടിരൂപയാണ് ജന്‍ധന്‍ അക്കൗണ്ടുകളിലൂടെ സ്വരൂപിച്ചത്. സര്‍ക്കാര്‍ സബ്‌സിഡികള്‍ നേരിട്ട് ബാങ്ക് അക്കൗണ്ടുവഴി വിതരണംചെയ്യുമെന്ന് മന്ത്രി വിശദീകരിച്ചു. കഴിഞ്ഞ നവംബര്‍ 15 മുതല്‍ 1757 കോടി രൂപ പാചകവാതക സബ്‌സിഡിയായി നേരിട്ട് വിതരണം ചെയ്തിട്ടുണ്ട്. സബ്‌സിഡി നേരിട്ടുനല്‍കുന്ന 35 പദ്ധതികളില്‍ 19 എണ്ണം നടപ്പാക്കിത്തുടങ്ങി.











from kerala news edited

via IFTTT

വിപണി കുതിച്ചു: 200 ഓഹരികള്‍ 52 ആഴ്ചയിലെ ഉയര്‍ന്ന നിലവാരത്തില്‍







വിപണി കുതിച്ചു: 200 ഓഹരികള്‍ 52 ആഴ്ചയിലെ ഉയര്‍ന്ന നിലവാരത്തില്‍


ന്യൂഡല്‍ഹി: ഓഹരി വിപണികള്‍ വീണ്ടും റെക്കോഡ് നേട്ടം തിരിച്ചുപിടിച്ചു. സെന്‍സെക്‌സ് സൂചിക 567 പോയന്റ് ഉയര്‍ന്ന് 28829.29ലെത്തി. നിഫ്റ്റിയാകട്ടെ 8700 ഭേദിച്ചു. 522.66 പോയന്റ് നേട്ടത്തില്‍ സെന്‍സെക്‌സ് 28,784.67ലും 144.90 പോയന്റ് ഉയര്‍ന്ന് നിഫ്റ്റി 8,695.60ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ലോഹം,ബാങ്ക്, എഫ്എംസിജി തുടങ്ങിയ വിഭാഗങ്ങളിലെ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്.

സെന്‍സെക്‌സില്‍ 197 കമ്പനികളാണ് 52 ആഴ്ചയിലെ ഏറ്റവും മികച്ച വിലയിലെത്തിയത്. ആക്‌സിസ് ബാങ്ക്, ബോഷ്, എച്ച്ഡിഎഫ്‌സി ബാങ്ക്, എച്ച്ഡിഎഫ്‌സി, ഐസിഐസിഐ ബാങ്ക്, എംആര്‍എഫ്, ടാറ്റ മോട്ടോഴ്‌സ്, യുണൈറ്റഡ് സ്പിരിറ്റ്‌സ്, യെസ് ബാങ്ക്, ശ്രീ സിമെന്റ്‌സ് തുടങ്ങിയവയാണ് മികച്ച നേട്ടമുണ്ടാക്കിയത്.


നിഫ്റ്റിയിലാകട്ടെ, 92 ഓഹരികളും 52 ആഴ്ചയിലെ മികച്ച ഉയരംതൊട്ടു. യെസ് ബാങ്ക്, ബിഎഎസ്എഫ്, അംബുജ സിമന്റ്‌സ്, എല്‍ഐസി ഹൗസിങ്, എംആര്‍എഫ്, ആക്‌സിസ് ബാങ്ക്, എച്ച്ഡിഎഫ്‌സി, ഐഡിഎഫ്‌സി സ്പാര്‍ക് തുടങ്ങിയവ അവയില്‍ ചിലത് മാത്രം.


ബജറ്റ് പ്രതീക്ഷയാണ് വിപണിയിലെ പുതിയ കുതിപ്പിന് കാരണം. രാജ്യത്തെ വ്യവസായ വളര്‍ച്ചയ്ക്ക് അനുകൂലമായ സാമ്പത്തിക പരിഷ്‌കാരങ്ങളാണ് വിപണി ഉറ്റുനോക്കുന്നത്.











from kerala news edited

via IFTTT

ഭാരത് സ്റ്റേജ്-4 ഇന്ധനം 2016-ല്‍ കേരളം മുഴുവന്‍







ഭാരത് സ്റ്റേജ്-4 ഇന്ധനം 2016-ല്‍ കേരളം മുഴുവന്‍


പെട്രോ കെമിക്കല്‍ പദ്ധതി ഉടന്‍



കൊച്ചി: അമ്പലമേട് എണ്ണശുദ്ധീകരണ ശാലയുടെ വിപുലീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകുന്നതോടെ 2016 ഏപ്രില്‍ മുതല്‍ ഭാരത് സ്റ്റേജ്-4 ഇന്ധനം കേരളത്തില്‍ ലഭ്യമാകും. ഇതിനു മുന്നോടിയായി ഈ വര്‍ഷം മാര്‍ച്ച് മുതല്‍ കൊച്ചിയിലും തിരുവനന്തപുരത്തും ഭാരത് സ്റ്റേജ്-4 ഇന്ധനം ലഭ്യമാക്കും. മികച്ച ഗുണമേന്മയോടൊപ്പം ഇന്ധനക്ഷമതയും പരിസ്ഥിതി സൗഹൃദവും ഉറപ്പ് വരുത്തുന്നതാകും ഇത്. പെട്രോള്‍, ഡീസല്‍ എന്നിവയില്‍ നിന്ന് സള്‍ഫറിന്റെ അംശം കുറച്ചാണ് ഭാരത് സ്റ്റേജ്-4 ഇന്ധനം ഉണ്ടാക്കുക. അന്തരീക്ഷ മലിനീകരണം കുറയ്ക്കുന്നതിന്റെ ഭാഗമായി 2017 മുതല്‍ രാജ്യത്ത് വിതരണം ചെയ്യുന്ന മുഴുവന്‍ ഇന്ധനവും ഈ വിഭാഗത്തില്‍പ്പെടുന്നതായിരിക്കണമെന്ന നിര്‍ദ്ദേശമുണ്ട്.


വിപുലീകരണം പൂര്‍ത്തിയാകുന്നതോടെ പെട്രോളിയം ഉത്പന്നങ്ങളുടെ ലഭ്യത കൂടും. 0.5 കോടി മെട്രിക് ടണ്‍ പ്രോപ്പലീനും ലഭിക്കും. ഈ പ്രോപ്പലീനെ അടിസ്ഥാനമാക്കി പെട്രോ കെമിക്കല്‍ പദ്ധതിയും റിഫൈനറി വിഭാവനം ചെയ്തിട്ടുണ്ട്. പദ്ധതിക്ക് പരിസ്ഥിതി വകുപ്പിന്റെ അനുമതി രണ്ടു മാസത്തിനകം ലഭിക്കുമെന്നാണ് പ്രതീക്ഷ. 4800 കോടി രൂപയുടെ പദ്ധതിയാണിത്. റിഫൈനറിയുടെ 24,500 കോടിയുടെ പദ്ധതിയുടെ ഭാഗമായാണ് പെട്രോ കെമിക്കല്‍ പദ്ധതിയും. പെയിന്റ്, പശ, സോള്‍വന്റ് എന്നിവയുടെ നിര്‍മാണത്തിനായുള്ള പെട്രോ കെമിക്കലുകളും ഇതിലൂടെ ലഭിക്കും.


ഇപ്പോള്‍ ഇവ ഇറക്കുമതി ചെയ്യുകയാണ്. പെട്രോ കെമിക്കലുകള്‍ ഇവിടെ ലഭ്യമാകുമ്പോള്‍ കേരളത്തിലെ വ്യവസായ വികസനത്തിന് പുതിയ സാധ്യതകള്‍ തുറക്കും. പദ്ധതിയുടെ ഭാഗമായി ലഭിക്കുന്ന പെറ്റ്‌കൊക് ഉപയോഗിച്ച് 500 മെഗാ വാട്ട് വൈദ്യുതി ഉണ്ടാക്കാന്‍ കഴിയും. 1.3 മില്യന്‍ പെറ്റ്‌കൊക് നിലവില്‍ കൊച്ചി റിഫൈനറിയില്‍ സ്റ്റോക്ക് ഉണ്ട്. ഇതുപയോഗിച്ച് 500 മെഗാവാട്ട് വൈദ്യുതോത്പാദനത്തിനായി കെ.എസ്.ഇ.ബി.-ഇന്‍കെല്‍ ചര്‍ച്ച തുടങ്ങിയിട്ടുണ്ട്.











from kerala news edited

via IFTTT

സമസ്ത ബഹ്‌റിന്‍ മീലാദ് ക്യാമ്പയിന്‍ സമാപനവും കലാമത്സരങ്ങളും








സമസ്ത ബഹ്‌റിന്‍ മീലാദ് ക്യാമ്പയിന്‍ സമാപനവും കലാമത്സരങ്ങളും


Posted on: 21 Jan 2015


മനാമ: പ്രവാചകന്‍ മുഹമ്മദ് നബി(സ)യുടെ ജന്മദിനാഘോഷത്തിന്റെ ഭാഗമായി സമസ്ത കേരള സുന്നി ജമാഅത്ത് ബഹ്‌റിന്‍ ഘടകം ആചരിച്ചു വരുന്ന മീലാദ് ക്യാമ്പയിന്‍ മനാമ അല്‍രാജാ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന വിവിധ പരിപാടികളോടെ വെള്ളിയാഴ്ച സമാപിക്കും. അന്ത്യപ്രവാചകരിലൂടെ അല്ലാഹുവിലേക്ക് എന്ന പ്രമേയത്തില്‍ നടന്ന കാമ്പയിനിന്റെ ഭാഗമായി കഴിഞ്ഞ ഒരു മാസം നിരവധി പരിപാടികളാണ് ബഹ്‌റിനിലുടനീളം നടന്നത്.

സമാപന സമ്മേളനത്തോടനുബന്ധിച്ച് മനാമ പാക്കിസ്ഥാന്‍ ക്ലബ്ബില്‍ വെള്ളിയാഴ്ച കാലത്ത് 8.30 മുതല്‍ അര്‍ദ്ധ രാത്രിവരെ നീണ്ടു നില്‍ക്കുന്ന വിവിധ പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്. മൗലിദ്, ബുര്‍ദ്ദ മജ്‌ലിസ്, പ്രവാചക പ്രകീര്‍ത്തന പ്രഭാഷണങ്ങള്‍, സമൂഹ പ്രാര്‍ത്ഥനാ സദസ്സ് എന്നിവക്കു പുറമെ, സീനിയര്‍ ജൂനിയര്‍ വിഭാഗങ്ങളിലായി വിദ്യാര്‍ത്ഥികള്‍ അവതരിപ്പിക്കുന്ന ദഫഫ്, സ്‌കൗട്ട്, തുടങ്ങിയ വിവിധ കലാപരിപാടികളും കൊച്ചു വിദ്യാര്‍ത്ഥികളുടെ ഘോഷയാത്രയും നടക്കും.


രാത്രി 8.30 ഓടെ ആരംഭിക്കുന്ന സമാപന സമ്മേളനത്തില്‍ സമസ്തയുടെ നാട്ടില്‍ നിന്നുള്ള പ്രമുഖ വാഗ്മികളടക്കം പ്രമുഖര്‍ സംബന്ധിക്കും. ചടങ്ങില്‍ സമസ്ത ബഹ്‌റിന്‍ പ്രസിഡന്റ് സയ്യിദ് ഫഖ്‌റുദ്ധീന്‍ കോയ തങ്ങള്‍ അധ്യക്ഷം വഹിക്കും. ചടങ്ങ് വീക്ഷിക്കാന്‍ സ്ത്രീകള്‍ക്ക് പ്രത്യേക സൗകര്യമൊരുക്കുമെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു.


കൂടുതല്‍ വിവരങ്ങള്‍ക്ക് : 00973 33987487, 39828718











from kerala news edited

via IFTTT

ഷിക്കാഗോ കെ.സി.എസ്. കര്‍മ്മപരിപാടികള്‍ക്ക് രൂപംനല്‍കി








ഷിക്കാഗോ കെ.സി.എസ്. കര്‍മ്മപരിപാടികള്‍ക്ക് രൂപംനല്‍കി


Posted on: 21 Jan 2015



ഷിക്കാഗോ: ഷിക്കാഗോ ക്‌നാനായ കാത്തലിക് സൊസൈറ്റിയുടെ ഈ വര്‍ഷത്തെ കര്‍മ്മപരിപാടികള്‍ക്ക് പ്രസിഡന്റ് ജോസ് കണിയാലിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗം അംഗീകാരം നല്‍കി. ഡിബേറ്റ് ഫോറം, നര്‍മ്മവേദി, കെ.സി.എസ്. ഓര്‍ക്കസ്ട്രാ, പ്രൊഫഷണല്‍ ഫോറം, നേതൃസംഗമം, ബിസിനസ് ഫോറം, ക്‌നാനായ കര്‍ഷകശ്രീ അവാര്‍ഡ്, ഷിക്കാഗോ ക്‌നാനായ ഡയറക്ടറി, ഡോളര്‍ ഫോര്‍ ക്‌നാനായ ചാരിറ്റി, ക്‌നാനായ യംഗ്ഫാമിലി ഫോറം, ഫണ്ട്‌റെയ്‌സിംഗ് സ്റ്റാര്‍ നൈറ്റ്, കലാമേള, ക്‌നാനായ നൈറ്റ്, പിക്‌നിക്, ക്‌നാനായ ഒളിമ്പിക്‌സ്, പേരന്റ്‌സ് ഡേ, യൂത്ത് ഡേ, ഗ്രാജുവേറ്റ് അനുമോദനയോഗം, ക്രൂസ്, ഫാമിലി ക്യാമ്പിംഗ്, ഓണാഘോഷം, ക്രിസ്മസ് പുതുവത്സരാഘോഷം തുടങ്ങിയ നിരവധി പ്രോഗ്രാമുകള്‍ കര്‍മ്മപരിപാടികളില്‍ ഉള്‍പ്പെടുന്നു. ബാസ്‌ക്കറ്റ് ബോള്‍, വോളിബോള്‍, ചീട്ടുകളി എന്നിവയില്‍ മത്സരം സംഘടിപ്പിക്കും.






ഫിബ്രവരി 14 ന് ക്‌നാനായ കമ്മ്യൂണിറ്റി സെന്ററില്‍ വൈകീട്ട് 7 മണിക്ക് പുതിയ ഭരണസമിതിയുടെ പ്രവര്‍ത്തനോദ്ഘാടനവും ബിഷപ്പുമാരുടെ അനുസ്മരണവും നടക്കും. ഒരു മള്‍ട്ടിപര്‍പ്പസ് കമ്മ്യൂണിറ്റി സെന്ററിനു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഫിബ്രുവരി 15-ന് വൈകിട്ട് 7 മണിക്ക് ചേരുന്ന സോഷ്യല്‍ ബോഡി യോഗം രൂപം നല്‍കും. ഫിബ്രവരി 13 ന് വൈകീട്ട് 7.30 ന് ഡിബേറ്റ് ഫോറത്തിന്റെ ഉദ്ഘാടനം നടക്കും. തദവസരത്തില്‍ കെ.സി.സി.എന്‍.എ. ദേശീയ നേതൃത്വത്തിലേക്ക് മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളെ ഷിക്കാഗോ ക്‌നാനായ സമൂഹത്തിന് പരിചയപ്പെടുത്തുന്ന ചടങ്ങും നടത്തപ്പെടും.

മാര്‍ച്ച് 7ന് വൈകീട്ട് 7.30ന് നര്‍മ്മവേദിയുടെ ഉദ്ഘാടനം ഡോ.റോയി പി. തോമസ് നിര്‍വഹിക്കും. തുടര്‍ന്ന് ചിരിയരങ്ങ് അരങ്ങേറും. കെ.സി.എസ്. ഓര്‍ക്കസ്ട്രയുടെ ആഭിമുഖ്യത്തിലുള്ള മ്യൂസിക്കല്‍ നൈറ്റ് മാര്‍ച്ച് 14ന് വൈകീട്ട് 7.30ന് നടത്തപ്പെടുന്നതാണ്.

കെ.സി.എസ്‌ന്റെ ലെജിസ്ലേറ്റീവ് ബോര്‍ഡ് ചെയര്‍മാനായി റ്റോമി കണ്ണാലയും വൈസ് ചെയര്‍മാനായി ബിജു കണ്ണച്ചാന്‍പറമ്പിലും തിരഞ്ഞെടുക്കപ്പെട്ടു. വിവിധ സബ്കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായി സജി തേക്കുംകാട്ടില്‍, ജെയിംസ് കോലടിയില്‍, ഡെന്നി പുല്ലാപ്പള്ളില്‍, നൈജു മണക്കാട്ട്, ആനന്ദ് ആകശാല, റ്റോമി പ്ലാത്തോട്ടത്തില്‍ എന്നിവരെയും തിരഞ്ഞെടുത്തു. മുന്‍ ലജിസ്ലേറ്റീവ് ചെയര്‍മാന്‍ ജെയ്‌മോന്‍ നന്ദികാട്ട് തിരഞ്ഞെടുപ്പ് ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്‍കി. പുതിയ ഭാരവാഹികളെ കെ.സി.എസ്. പ്രസിഡന്റ് ജോസ് കണിയാലി അഭിനന്ദിച്ചു.


ഫിബ്രവരി 1 ന് 3 മണി മുതല്‍ കമ്മ്യൂണിറ്റി സെന്ററില്‍ വെച്ചു നടത്തപ്പെടുന്ന സൂപ്പര്‍ബോള്‍ പാര്‍ട്ടിക്ക് ജെയിംസ് കോലടിയില്‍, സ്റ്റീഫന്‍ കിഴക്കേക്കുറ്റ് എന്നിവര്‍ നേതൃത്വം നല്‍കും. ജനവരി 24 ന് വൈകീട്ട് 6 മണി മുതല്‍ അറ്റ്‌ലാന്റിസ് ബാന്‍ക്വറ്റ്ഹാളില്‍ വെച്ച് വിമന്‍സ് ഫോറം പ്രസിഡന്റ് പ്രതിഭാ തച്ചേട്ടിന്റെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന വിമന്‍സ് ഫോറം ഹോളിഡേ പാര്‍ട്ടിയില്‍ പരമാവധി ക്‌നാനായ വനിതകളെ പങ്കെടുപ്പിക്കുവാന്‍ യോഗം തീരുമാനിച്ചു. കെ.സി.എസ്. സെക്രട്ടറി ജീനോ കോതാലടിയില്‍ കൃതജ്ഞത പറഞ്ഞു. വൈസ് പ്രസിഡന്റ് റോയി നെടുംചിറ, ട്രഷറര്‍ സ്റ്റീഫന്‍ കിഴക്കേക്കുറ്റ് എന്നിവര്‍ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കി.





വാര്‍ത്ത അയച്ചത് : ജോസ് കണിയാലി












from kerala news edited

via IFTTT

കോതമംഗലം കുടുംബയോഗത്തിന്റെ നാലാമതു വാര്‍ഷിക-ക്രിസ്തുമസ്-പുതുവത്സരാഘോഷം







വിയന്ന. കോതമംഗലം കുടുംബയോഗം നാലാമതു വാര്‍ഷികവും ക്രിസ്തുമസ് പുതുവത്സരാഘോഷവും വിയന്നയിലെ ഫ്‌ലോറിസ് ഡോര്‍ഫില്‍ നടന്നു. 2014 വര്‍ഷത്തെ വിവിധ മത്സരങ്ങളില്‍ വിജയികളായ മത്സരങ്ങളില്‍ വിജയികളായ കുട്ടികള്‍ക്കു ബേബി അവിരാപ്പാട്ട് സമ്മാനദാനം നിര്‍വ്വഹിച്ചു.

കോതമംഗലം കുടുംബയോഗത്തിന്റെ 2015 ലേക്കുള്ള ഭാരവാഹികളെ യോഗത്തില്‍ തിരഞ്ഞെടുത്തു. പുതിയ കോര്‍ഡിനേറ്റര്‍മാരായി സിറിള്‍ മനയാനിപ്പുറം, സുനില്‍ കോര, ജെല്‍ജോ ചെറുകാട് എന്നിവരെയും, യൂറോപ്പ്യന്‍ കോ-ഓഡിനേറ്ററായി അവറാച്ചന്‍ കരിപ്പക്കാട്ടിലിനേയും തിരഞ്ഞെടുത്തു.


ഈ വര്‍ഷം ജൂണ്‍ 20 ന് കോതമംഗലം കുടുംബയോഗത്തിന്റെ യൂറോപ്യന്‍ സംഗമം ഓസ്‌ട്രേലിയയിലെ ഇന്‍സ് ബുക്കില്‍വെച്ചു നട്തതുവാന്‍ യോഗം തീരുമാനിച്ചു. ഇംഗ്ലണ്ട്, സ്വിറ്റ്‌സര്‍ലന്റ്, ജര്‍മ്മനി തുടങ്ങിയ രാജ്യങ്ങളിലെ പ്രതിനിധികള്‍ കുടുംബസംഗമത്തില്‍ പങ്കെടുക്കും.


പുതിയ ഭാരവാഹികള്‍ യോഗം ചേര്‍ന്ന് 2015 ലേക്കുള്ള പ്രവര്‍ത്തനപദ്ധതികള്‍ക്ക് രൂപം നല്‍കി യോഗത്തിന് സണ്ണി കിഴക്കിനിശ്ശേരി യോഗത്തിന്‍ സ്വാഗതവും മനോജ് അവിര കൃതഞ്ജതയും പറഞ്ഞു.


വിയന്നയിലെ കോതമംഗലം സ്വദേശികളുടെ ഗൃഹാതുരത്വമുണര്‍ത്തിയ ആഘോഷപരിപാടികള്‍ക്ക് ജോഷി ചെറുകാട്, റോയി മണ്ണാര്‍പ്രായില്‍, ബെന്നി കൊട്ടാരത്തില്‍, സ്റ്റാന്‍ലി പതിപ്പള്ളി, തുടങ്ങിയവര്‍ നേതൃത്വം നല്‍കി.





വാര്‍ത്ത അയച്ചത് : ഷിജി ചീരംവേലില്‍










from kerala news edited

via IFTTT

റിപ്പപ്ലിക്ക്ദിനാഘോഷവും പ്രച്ഛന്നവേഷ മത്സരവും സംഘടിപ്പിക്കുന്നു








റിപ്പപ്ലിക്ക്ദിനാഘോഷവും പ്രച്ഛന്നവേഷ മത്സരവും സംഘടിപ്പിക്കുന്നു


Posted on: 21 Jan 2015



കുവൈത്തറ്റ് സിറ്റി: കുവൈത്തിലെ മലയാളിക്കുട്ടികളുടെ സര്‍ഗ്ഗവേദിയായ 'ബാലവേദി കുവൈത്ത് റിപ്പപ്ലിക്ക് ദിനാഘോഷങ്ങളുടെ ഭാഗമായി മലയാളി കുട്ടികള്‍ക്ക് വേണ്ടി പ്രച്ഛന്നവേഷ മത്സരം സംഘടിപ്പിക്കുന്നു. ജനവരി 30 നാണ് ആഘോഷപരിപാടികള്‍ നടക്കുക.

അബ്ബാസിയ ഫഹഹീല്‍, സാല്‍മിയ എന്നീ മൂന്ന് മേഖലകളിലായാണ് മത്സരങ്ങള്‍ നടക്കുന്നത്. ആഘോഷ പരിപാടികളുടെ ഭാഗമായി റിപ്പപ്ലിക്ക് ദിന സമ്മേളനം, കുട്ടികളുടെ കലാപരിപാടികള്‍ എന്നിവയും നടക്കും. അബ്ബാസിയയില്‍ അല്‍ഫോണ്‍സ ഓഡിറ്റോറിയത്തിലും ഫഹഹീല്‍ മേഖലയില്‍ മംഗഫിലുളള കലാ സെന്ററിലും സാല്‍മിയയില്‍ ഇന്ത്യന്‍ കമ്മ്യൂണിറ്റി സ്‌കൂളിലും (ജൂനിയര്‍) വെച്ചാണ് പരിപാടികള്‍ നടക്കുന്നത്. പ്രച്ഛന്നവേഷ മത്സരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ അബ്ബാസിയ (99456731) ഫഹഹീല്‍ (66117670), സാല്‍മിയ (97496171) എന്നീ നമ്പറുകളില്‍ ബന്ധപ്പെടെണ്ടതാണ്.





പി.സി.ഹരീഷ്












from kerala news edited

via IFTTT

എഫ്.സി.സി വിന്റര്‍ കിറ്റ് വിതരണം ചെയ്തു








എഫ്.സി.സി വിന്റര്‍ കിറ്റ് വിതരണം ചെയ്തു


Posted on: 21 Jan 2015







ദോഹ: മരുഭൂമിയിലെ തമ്പുകളില്‍ കൊടും തണുപ്പും പൊടിക്കാറ്റും സഹിച്ച് ജീവിക്കുന്ന സാധാരണക്കാരായ 600 ഓളം തൊഴിലാളികള്‍ക്ക് ഖത്തര്‍ ചാരിറ്റിയുടെ കീഴിലുള്ള ഫ്രന്റ്‌സ് കള്‍ച്ചറല്‍ സെന്റര്‍ വിന്റര്‍ കിറ്റ് വിതരണം ചെയ്തു. ബ്ലാങ്കറ്റ്, തെര്‍മ്മല്‍ സെറ്റ്, സോക്‌സ്, തൊപ്പി, മഫ്‌ലര്‍ എന്നിവയടങ്ങുന്നതായിരുന്നു കിറ്റ്.






ഷഹാനിയ, ഉംബാബ്, അബൂ സംറ തുടങ്ങിയ സ്ഥലങ്ങളിലെ വിതരണത്തിന് എഫ്.സി.സി എക്‌സ്‌ക്യുട്ടീവ് ഡയറക്ടര്‍ ഹബീബ് റഹ്മാന്‍ കിഴിശ്ശേരി, ഗവേണിംഗ് ബോഡി ചെയര്‍മാന്‍ മുഹമ്മദ് ഖുതുബ്, എക്‌സിക്കുട്ടീവ് അംഗങ്ങളായ അബ്ദുസ്സമദ് കോട്ടമ്പാറ, എന്‍.പി.അഷ്‌റഫ്, ശംസുദ്ധീന്‍, മുഹമ്മദ് കുഞ്ഞി, സുരേന്ദന്‍, റസാഖ്കാരാട്ട്, ഹാമിദലി എന്നിവര്‍ നേതൃത്വം കൊടുത്തു.




അഹമ്മദ്പാതിരിപ്പറ്റ












from kerala news edited

via IFTTT

ഇന്ത്യന്‍ മീഡിയ ഫോറം അവാര്‍ഡ് ദാനം








ഇന്ത്യന്‍ മീഡിയ ഫോറം അവാര്‍ഡ് ദാനം


Posted on: 21 Jan 2015



ദോഹ: ഖത്തറിലെ ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകരുടെ കൂട്ടായ്മയായ ഇന്ത്യന്‍ മീഡിയ ഫോറം (ഐ.എം.എഫ് ഖത്തര്‍) മാധ്യമ പുരസ്‌കാര വിതരണം ജനവരി 29 ന് സലത്ത ജദീദിലെ സ്‌കില്‍സ് ഡെവലപ്‌മെന്റ് സെന്ററില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വൈകീട്ട് 6.30 ന് ആരംഭിക്കുന്ന പരിപാടിയില്‍ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും ചെന്നൈ ഏഷ്യന്‍ കോളജ് ഓഫ് ജേര്‍ണലിസം ചെയര്‍മാനുമായ ശശികുമാര്‍ മുഖ്യാതിഥിയായി പങ്കെടുക്കും. ഐ.എം.എഫ് രക്ഷാധികാരിയും ഇന്ത്യന്‍ അംബാസഡറുമായ സഞ്ജീവ് അറോറ പരിപാടി ഉദ്ഘാടനം ചെയ്യും. ഇന്ത്യന്‍ മഡീയ ഫോറം അവാര്‍ഡ് ജേതാക്കളായ മാതൃഭൂമി റിപ്പോര്‍ട്ടര്‍ ടി. സോമന്‍, ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടര്‍ ജെയ്‌സന്‍ മണിയങ്ങാട് എന്നിവര്‍ക്ക് അംബാസഡര്‍ അവാര്‍ഡുകള്‍ നല്‍കും. 25,000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.

പരിപാടിയില്‍ ' മാധ്യമ രംഗത്തെ മാറ്റങ്ങളും വെല്ലുവിളികളും' എന്ന വിഷയത്തില്‍ ശശികുമാര്‍ പ്രഭാഷണം നടത്തും. ഖത്തറിലെ മാധ്യമ, സാമൂഹിക, സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖര്‍ അവാര്‍ഡ്ദാന പരിപാടിയില്‍ പങ്കെടുക്കും.

ടി. സോമന്‍ മാതൃഭൂമി ദിനപത്രത്തില്‍ എഴുതിയ 'രേഖപ്പെടുത്താതെ പോകുന്ന മരണങ്ങള്‍' എന്ന പരമ്പരയാണ് അച്ചടി മാധ്യമ രംഗത്തെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. ഏഷ്യനെറ്റ് ന്യൂസ് ചാനലില്‍ സംപ്രേഷണം ചെയ്ത മെഡിക്കല്‍ കോളജുകളില്‍ ഓര്‍ത്തോ ഓപ്പറേഷനിലെ തട്ടിപ്പുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടിനാണ് ജെയ്‌സന്‍ മണിയങ്ങാടിന് അവാര്‍ഡ് ലഭിച്ചത്. പ്രമുഖ മാധ്യമ പ്രവര്‍ത്തകരായ എം.ജി. രാധാകൃഷ്ണന്‍, ഗൗരീദാസന്‍ നായര്‍, ജേക്കബ് ജോര്‍ജ്, മാധ്യമ നിരൂപകന്‍ ഡോ. യാസീന്‍ അശ്‌റഫ് എന്നിവരടങ്ങിയ സമിതിയാണ് പുരസ്‌കാര ജേതാക്കളെ തിരഞ്ഞെടുത്തത്. വാര്‍ത്തസമ്മേളനത്തില്‍ ഇന്ത്യന്‍ മീഡിയ ഫോറം പ്രസിഡന്റ് പ്രദീപ് മേനോന്‍, ജനറല്‍ സെക്രട്ടറി അഷറഫ് തൂണേരി, സെക്രട്ടറി സാദിഖ് ചെന്നാടന്‍ എന്നിവര്‍ പങ്കെടുത്തു.





അഹമ്മദ്പാതിരിപ്പറ്റ












from kerala news edited

via IFTTT