121

Powered By Blogger

Wednesday, 21 January 2015

ഇന്ത്യന്‍ മീഡിയ ഫോറം അവാര്‍ഡ് ദാനം








ഇന്ത്യന്‍ മീഡിയ ഫോറം അവാര്‍ഡ് ദാനം


Posted on: 21 Jan 2015



ദോഹ: ഖത്തറിലെ ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകരുടെ കൂട്ടായ്മയായ ഇന്ത്യന്‍ മീഡിയ ഫോറം (ഐ.എം.എഫ് ഖത്തര്‍) മാധ്യമ പുരസ്‌കാര വിതരണം ജനവരി 29 ന് സലത്ത ജദീദിലെ സ്‌കില്‍സ് ഡെവലപ്‌മെന്റ് സെന്ററില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വൈകീട്ട് 6.30 ന് ആരംഭിക്കുന്ന പരിപാടിയില്‍ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും ചെന്നൈ ഏഷ്യന്‍ കോളജ് ഓഫ് ജേര്‍ണലിസം ചെയര്‍മാനുമായ ശശികുമാര്‍ മുഖ്യാതിഥിയായി പങ്കെടുക്കും. ഐ.എം.എഫ് രക്ഷാധികാരിയും ഇന്ത്യന്‍ അംബാസഡറുമായ സഞ്ജീവ് അറോറ പരിപാടി ഉദ്ഘാടനം ചെയ്യും. ഇന്ത്യന്‍ മഡീയ ഫോറം അവാര്‍ഡ് ജേതാക്കളായ മാതൃഭൂമി റിപ്പോര്‍ട്ടര്‍ ടി. സോമന്‍, ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടര്‍ ജെയ്‌സന്‍ മണിയങ്ങാട് എന്നിവര്‍ക്ക് അംബാസഡര്‍ അവാര്‍ഡുകള്‍ നല്‍കും. 25,000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.

പരിപാടിയില്‍ ' മാധ്യമ രംഗത്തെ മാറ്റങ്ങളും വെല്ലുവിളികളും' എന്ന വിഷയത്തില്‍ ശശികുമാര്‍ പ്രഭാഷണം നടത്തും. ഖത്തറിലെ മാധ്യമ, സാമൂഹിക, സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖര്‍ അവാര്‍ഡ്ദാന പരിപാടിയില്‍ പങ്കെടുക്കും.

ടി. സോമന്‍ മാതൃഭൂമി ദിനപത്രത്തില്‍ എഴുതിയ 'രേഖപ്പെടുത്താതെ പോകുന്ന മരണങ്ങള്‍' എന്ന പരമ്പരയാണ് അച്ചടി മാധ്യമ രംഗത്തെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. ഏഷ്യനെറ്റ് ന്യൂസ് ചാനലില്‍ സംപ്രേഷണം ചെയ്ത മെഡിക്കല്‍ കോളജുകളില്‍ ഓര്‍ത്തോ ഓപ്പറേഷനിലെ തട്ടിപ്പുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടിനാണ് ജെയ്‌സന്‍ മണിയങ്ങാടിന് അവാര്‍ഡ് ലഭിച്ചത്. പ്രമുഖ മാധ്യമ പ്രവര്‍ത്തകരായ എം.ജി. രാധാകൃഷ്ണന്‍, ഗൗരീദാസന്‍ നായര്‍, ജേക്കബ് ജോര്‍ജ്, മാധ്യമ നിരൂപകന്‍ ഡോ. യാസീന്‍ അശ്‌റഫ് എന്നിവരടങ്ങിയ സമിതിയാണ് പുരസ്‌കാര ജേതാക്കളെ തിരഞ്ഞെടുത്തത്. വാര്‍ത്തസമ്മേളനത്തില്‍ ഇന്ത്യന്‍ മീഡിയ ഫോറം പ്രസിഡന്റ് പ്രദീപ് മേനോന്‍, ജനറല്‍ സെക്രട്ടറി അഷറഫ് തൂണേരി, സെക്രട്ടറി സാദിഖ് ചെന്നാടന്‍ എന്നിവര്‍ പങ്കെടുത്തു.





അഹമ്മദ്പാതിരിപ്പറ്റ












from kerala news edited

via IFTTT