121

Powered By Blogger

Wednesday, 21 January 2015

മുജാഹിദ്‌ യോഗത്തിന്‌ നേരെ ചീമുട്ടയേറ്‌











Story Dated: Wednesday, January 21, 2015 02:13


വടകര: അന്ധവിശ്വാസങ്ങള്‍ക്കെതിരായ കാംപയിന്റെ ഭാഗമായി കെ.എന്‍.എം. കാക്കുനി യൂണിറ്റ്‌ സംഘടിപ്പിച്ച പ്രഭാഷണ വേദിയിലേക്ക്‌ കല്ലും ചീമുട്ടയും എറിഞ്ഞു. തിങ്കളാഴ്‌ച്ച രാത്രി കാക്കുനി ടൗണില്‍ യുവ പ്രാസംഗികന്‍ റാഫി പേരാമ്പ്രയുടെ പ്രഭാഷണം അവസാനിക്കാറായപ്പോഴാണ്‌ ആക്രമണമുണ്ടായത്‌. പ്രഭാഷണം നടക്കുന്നതിനിടെ നിരവധി തവണ പ്രകോപനമുണ്ടക്കി അലങ്കോലമാക്കാന്‍ ശ്രമം നടത്തിയിരുന്നു. ഇതിനിടെയായിരുന്നു സമീപത്തെ കെട്ടിടത്തിന്‌ മുകളില്‍ നിന്ന്‌ ആക്രമണമുണ്ടായത്‌.


ജനറേറ്ററിന്‌ സമീപത്തെ ലൈറ്റ്‌ തകര്‍ത്ത ആക്രമികള്‍ പ്രഭാഷണം കഴിഞ്ഞ്‌ വേദിയില്‍ നിന്ന്‌ ഇറങ്ങിയ റാഫി പേരാമ്പ്രയെ കൈയേ്റ്റേം ചെയ്യാനും ശ്രമിച്ചു. സംഭവത്തിന്‌ പിന്നില്‍ ഇ.കെ വിഭാഗം സുന്നികളാണെന്ന്‌ പറയപ്പെടുന്നു. നാട്ടുകാരും സ്‌ഥലത്തെത്തിയ പോലീസും സ്‌ഥിതിഗതികള്‍ ശാന്തമാക്കി. മുജാഹിദ്‌ പൊതുയോഗം കൈയേ്േറിയതില്‍ കെഎന്‍എം കാക്കുനി ശാഖ കമ്മിറ്റി പ്രതിഷേധിച്ചു.


ആദര്‍ശത്തെ മസില്‍ പവ്വര്‍ കൊണ്ട്‌ നേരിടാനുള്ള ശ്രമം യാഥാസ്‌ഥിതികര്‍ ഉപേക്ഷിക്കണമെന്നും സമാധാനാന്തരീക്ഷം തകര്‍ക്കുന്ന ഇത്തരക്കാരെ പൊതു സമൂഹം തിരിച്ചറിയണമെന്നും യോഗം ആവശ്യപ്പെട്ടു. എ.ടി മജീദ്‌ അധ്യക്ഷത വഹിച്ചു. ടി.അഹമ്മദ്‌ ഫാറൂഖി, കെ.കെ. മൊയ്‌തു. കെ.പി.റഫീഖ്‌ തുടങ്ങിയവര്‍ പ്രസംഗിച്ചു.










from kerala news edited

via IFTTT