Story Dated: Wednesday, January 21, 2015 12:45
തിരുവനന്തപുരം: ബാര്‍ കോഴ കേസില്‍ കെ.എം മാണിക്ക് പാര്‍ട്ടിയുടെ പൂര്‍ണ്ണ പിന്തുണയുണ്ടെന്ന് സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി ജോര്‍ജ്.കേരള കോണ്‍ഗ്രസ് ഒറ്റക്കെട്ടായി മാണിക്കൊപ്പം നില്‍ക്കും. മന്ത്രി പി.ജെ ജോസഫ് ആരെയും സ്വാധീനിക്കാന്‍ ശ്രമിച്ചിട്ടില്ല. സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്ന് തെളിയിച്ചാല്‍ മാണിയും ജോസഫും മന്ത്രിസ്ഥാനവും താന്‍ ചീഫ് വിപ്പ് സ്ഥാനവും രാജിവയ്ക്കും. മുന്നണി വിടണമെങ്കിലം തുടരണമെങ്കിലും തീരുമാനം ഒറ്റക്കെട്ടായിരിക്കുമെന്നും ജോര്‍ജ് പറഞ്ഞു.
ബിജു രമേശുമായുള്ള ഫോണ്‍ സംഭാഷണത്തെ കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യം ജോര്‍ജിനെ പ്രകോപിപ്പിച്ചു. സംഭാഷണം കേട്ട ആര്‍ക്കും അറിയാം താന്‍ മാണിക്കെതിരെ പറഞ്ഞിട്ടില്ലെന്ന്. നിങ്ങള്‍ക്കു മാത്രമാണ് മനസ്സിലാകാത്തത്. വൃത്തികെട്ട കള്ളുകച്ചവടക്കാരുടെ അച്ചാരം വാങ്ങി സത്യം മറച്ചുവയ്ക്കാന്‍ ശ്രമിക്കരുത്. ഞാന്‍ എനിക്ക് സൗകര്യമുള്ളത് പറയും. നിങ്ങളെപോലെയുള്ളവര്‍ക്ക് ബോധമുണ്ടാകാത്തത് എന്റെ പ്രശ്‌നമല്ല. നിങ്ങള്‍ നിങ്ങളുടെ ജോലി നോക്കി ശമ്പളം വാങ്ങുക. നാല്പതു വര്‍ഷമായി പൊതുപ്രവര്‍ത്തനം നടത്തുന്ന തനിക്ക് ജനങ്ങളോട് ബാധ്യതയുണ്ടെന്നും ജോര്‍ജ് ആക്രോശിച്ചു.
from kerala news edited
via IFTTT